മനോഹര നൃത്തച്ചുവടുകളുമായി ശില്പ ബാലയും മൃദുലയും- ഹൃദ്യം ഈ വിഡിയോ

November 17, 2021

സൗഹൃദങ്ങളിൽ ജീവിക്കുന്ന വ്യക്തിയാണ് നടി ശില്പ ബാല. എന്നും തനിക്ക് ചുറ്റും സൗഹൃദത്തിന്റെ ഒരു വലയം കാത്തുസൂക്ഷിക്കാറുള്ള ശിൽപ സുഹൃത്തുക്കളുടെയൊപ്പം ചിലവഴിക്കാൻ സാധിക്കുന്ന ഒരു അവസരവും പാഴാക്കാറില്ല. സിനിമയ്ക്കുള്ളിൽ തന്നെ വലിയൊരു സൗഹൃദ കൂട്ടായ്മ നടിക്കുണ്ട്. അടുത്തിടെ നടി ഭാവന, രമ്യ നമ്പീശൻ, മൃദുല മുരളി, സയനോര എന്നിവർക്കൊപ്പം ശില്പ നൃത്തം ചെയ്ത വിഡിയോ ശ്രദ്ധേയമായി മാറിയിരുന്നു.

ഇപ്പോഴിതാ, മൃദുലയ്ക്കൊപ്പം മനോഹരമായ ഒരു നൃത്തവുമായി എത്തിയിരിക്കുകയാണ് ശില്പ. ‘പൂക്കൾ പൂക്കും..’ എന്നുതുടങ്ങുന്ന ഗാനത്തിനാണ് ശിൽപയും മൃദുലയും ചുവടുവയ്ക്കുന്നത്. ഇരുവരും ചേർന്നു നാളുകൾക്ക് ശേഷമാണ് ഇങ്ങനെയൊരു നൃത്തം ചെയ്യുന്നതെന്ന് ശില്പ ബാല കുറിക്കുന്നു. യുട്യൂബ് ചാനലിലൂടെയാണ് നൃത്ത വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read More: രാജാക്കണ്ണിന്റെ ഭാര്യ പാർവതിയമ്മയ്ക്ക് 15 ലക്ഷം രൂപ കൈമാറി സൂര്യ

അതേസമയം, സിനിമയിൽ ഭാവന, രമ്യ നമ്പീശൻ, സയനോര, മൃദുല, ശില്പ ബാല എന്നിവർക്കിടയിലെ സൗഹൃദം പ്രസിദ്ധമാണ്. വിവാഹശേഷം ബാംഗ്ലൂർ സ്ഥിരതാമസമാക്കിയ ഭാവന ഇടവേളകളിൽ നാട്ടിലേക്ക് വരുമ്പോൾ ഇവർക്കൊപ്പം ഒത്തുചേരാറുണ്ട്. വിവാഹശേഷം യുട്യൂബ് ചാനലുമായി സജീവമാണ് ശില്പ ബാല. മകളുടെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം നടി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്ത കോമഡി ഉത്സവത്തിൽ അവതാരകയായും ശില്പ എത്തിയിരുന്നു.

Story highlights- shilpa bala and mridula murali dance cover