റോബോട്ടുകൾക്ക് നിങ്ങളുടെ മുഖവും ശബ്ദവും നൽകാം, പ്രതിഫലമായി ലഭിക്കുന്നത് ഒന്നരക്കോടി- വിഡിയോ

November 30, 2021

നിങ്ങളുടെ മുഖവും സംസാരരീതിയുമുള്ള ഒരു റോബോട്ട്..എപ്പോഴെങ്കിലും അങ്ങനെ ചിന്തിച്ചിട്ടുണ്ടോ? എന്നാൽ അങ്ങനെയൊന്ന് സംഭവിക്കാൻ പോകുകയാണ്. ഒരു ടെക്‌നോളജി കമ്പനി ഇപ്പോൾ യാദാഹൃത്ത മനുഷ്യന്റെ മുഖവും രീതികളുമുള്ള അപരന്മാരായ റോബോട്ടുകളെ സൃഷ്ടിക്കുവാൻ ഒരുങ്ങുകയാണ്. എന്നാൽ വലിയൊരു വിട്ടുവീഴ്ചയ്ക്ക് തയ്യാറക്കേണ്ടതുണ്ട്. അതായത് സ്വന്തം മുഖത്തിന്റെ അവകാശങ്ങൾ നിങ്ങൾ ഈ കമ്പനിക്ക് വിൽക്കേണ്ടി വരും. ഇതിന് പ്രതിഫലമായി ലഭിക്കുന്നത് കോടികളുമാണ്.

റോബോട്ടുകളുടെ ഒരു പുതിയ നിര അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഒരു ടെക് കമ്പനി തങ്ങളുടെ സൃഷ്ടികൾക്ക് മനുഷ്യരെപ്പോലെ സൗഹൃദപരമായ മുഖങ്ങൾ ഉണ്ടായിരിക്കണമെന്ന് ആഗ്രഹിച്ചതോടെയാണ് ഇങ്ങനെയൊരു നവീന ആശയത്തിലേക്ക് എത്തിയത്. ഇതിനായി പുതിയ റോബോട്ടുകൾക്കായി മുഖ സവിശേഷതകൾ വാങ്ങുന്നതിനായി അവർ ഇപ്പോൾ മനുഷ്യരെ തിരയുകയാണ്.

മുഖത്തിന്റെ അവകാശം കൈമാറാൻ സമ്മതിക്കുന്ന ആർക്കും 1,50,000 പൗണ്ട് നൽകുമെന്നാണ് പ്രമോബോട്ട് എന്ന കമ്പനി അറിയിക്കുന്നത്. അപേക്ഷകന് 25 വയസ്സിന് മുകളിലായിരിക്കണം എന്നതാണ് ഏക വ്യവസ്ഥ. ആദ്യ ഘട്ടത്തിൽ, റോബോട്ടിന്റെ ബാഹ്യ സവിശേഷതകൾക്കായി തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകന്റെ മുഖത്തിന്റെയും ശരീരത്തിന്റെയും 3D മോഡൽ എടുക്കേണ്ടതുണ്ട്. പിന്നീട് ശബ്ദം പകർത്താൻ അവർക്ക് കുറഞ്ഞത് 100 മണിക്കൂർ ആവശ്യമുണ്ട്. 100 മണിക്കൂറോളം ഉള്ള സംഭാഷണ ശകലങ്ങൾ റോബോട്ടിൽ സെറ്റ് ചെയ്യാനാണ് ഇത്.

Read More: കമൽ ഹാസന്റെ ശബ്ദത്തിന് ഇതിലും മികച്ചൊരു അനുകരണമില്ല- അനീഷ് രവിയ്ക്ക് കൈയടി

ഒടുവിൽ അപേക്ഷകൻ പരിധിയില്ലാത്ത കാലയളവിലേക്ക് മുഖവും ഭാവങ്ങളും ഉപയോഗിക്കാൻ അനുവദിക്കുന്ന ഒരു ലൈസൻസ് കരാർ ഒപ്പിടേണ്ടിവരും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അപേക്ഷകൻ തന്റെ മുഖത്തിന്റെ ഡിജിറ്റൽ അല്ലെങ്കിൽ പ്രിന്റ് ഉപയോഗം പരിധിയില്ലാത്ത കാലയളവിലേക്ക് വിൽക്കേണ്ടിവരും. എന്തായാലും ടെക്‌നോളജിയുടെ വളർച്ച മനുഷ്യനെ കൊണ്ടെത്തിച്ചിരിക്കുന്നത് അതീവ നൂതനങ്ങളായ ആശയങ്ങളിലേക്കാണ്.

Story highlights- tech firm will pay Rs 1.5 crore to have your face imprinted on their robots