120 ബസുകളിലായി 3500 കിലോമീറ്റർ സൗജന്യമായി സഞ്ചരിച്ച് എഴുപത്തഞ്ചുകാരി; സൗജന്യ യാത്രയ്ക്ക് പിന്നിൽ ഒരു കൗതുകം

യാത്രകളെ പ്രണയിക്കാത്ത ആരുമില്ല. എന്നാൽ, തുടർച്ചയായ യാത്രകൾ മിക്കപ്പോഴും പണച്ചിലവിനാൽ ദുസ്സഹമാകാറുണ്ട്. അതുകൊണ്ടുതന്നെ തുച്ഛമായ തുകയ്ക്ക് യാത്ര ചെയ്യാൻ പറ്റുന്ന അവസരങ്ങൾ ആരും പാഴാക്കാറുമില്ല. അങ്ങനെ ബുദ്ധിപരമായ ഒരു യാത്ര നടത്തിയിരിക്കുകയാണ് ഒരു എഴുപത്തിയഞ്ചുകാരി. യുകെയിൽ നിന്നുള്ള 75 വയസ്സുള്ള ഒരു മുത്തശ്ശി ഇംഗ്ലണ്ടിലൂടെ 3,500കിലോമീറ്ററോളം യാത്ര ഒരു ചെലവും കൂടാതെ നടത്തി.

പെന്നി ഇബോട്ട് എന്ന മുത്തശ്ശി സൗജന്യ ബസ് പാസ് ‘ടിക്കറ്റ്’ ആയി ഉപയോഗിച്ചാണ് ഇംഗ്ലണ്ട് ചുറ്റി ആറാഴ്ചത്തെ ബസ് യാത്ര നടത്തിയത്. ഒരു ലൊക്കേഷനിൽ നിന്ന് മറ്റൊരിടത്തേക്ക് പോകാൻ ദിവസവും എട്ട് മണിക്കൂർ വ്യത്യസ്ത ബസുകളിൽ യാത്ര ചെയ്തു. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും അവസാന 20 കിലോമീറ്റർ നടത്തിയ ഓപ്പൺ-ടോപ്പ് ബസ് സവാരിയും ഇതിൽ ഉൾപ്പെടുന്നു.

ഈ പാസ് യഥാർത്ഥത്തിൽ പെൻഷൻകാർക്കുള്ള പാസ് ആണ്. ബസുകളിൽ ഇവർ ഈ പാസ് സൗജന്യമായി ഉപയോഗിച്ചു. പാസ് അസാധുവായ അതിർത്തിയിൽ മാത്രമാണ് അവർക്ക് ടിക്കറ്റ് പണംനല്കി വാങ്ങേണ്ടി വന്നത്.

Read More: ബഹിരാകാശത്ത് വിളഞ്ഞ മുളക് ചെടികൾ; കൃഷിയ്ക്ക് പിന്നിൽ

2020 മാർച്ചിലാണ് പെന്നി ഇബോട്ട് യാത്ര പ്ലാൻ ചെയ്തിരുന്നത്. എന്നാൽ കൊവിഡ് കാരണം നീളുകയായിരുന്നു. 2016-ൽ മരിക്കുന്നതിന് മുമ്പ് തന്റെ ഭർത്താവ് ജിയോഫിനെ ചികിത്സിച്ച വെസ്റ്റ് സസെക്സിലെ സെന്റ് വിൽഫ്രിഡ് ഹോസ്പിസിനായി പണം സ്വരൂപിക്കുന്നതിനായാണ് പെന്നി യാത്രകൾ നടത്തുന്നത്.

Story highlights- grandmother travelled 3,540 km around England