300 കിലോഗ്രാമിലധികം ഭാരം, ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടി ഇന്ദ്രനീലക്കല്ല്

January 18, 2022

ലോകത്തിലെ ഏറ്റവും വിലയേറിയ വസ്തുക്കളിൽ ഒന്നാണ് രത്‌നങ്ങൾ.. കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലത്തിന്റെ ക്ളസ്റ്റർ കണ്ടെത്തിയത് വലിയ രീതിയിൽ വാർത്താ പ്രാധാന്യം നേടിയിരുന്നു. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ നിന്ന് 100 കിലോമീറ്റർ തെക്കുകിഴക്കായി രത്നങ്ങളാൽ സമ്പന്നമായ രത്നപുര നഗരത്തിലെ ഒരു രത്നവ്യാപാരിയുടെ വീട്ടിൽ നിന്നുമാണ് ഈ ഇന്ദ്രനീലക്കല്ല് കണ്ടെത്തിയത്. വീടിന് സമീപത്ത് കിണർ കുഴിക്കുന്നതിനിടെയാണ് ഈ പ്രദേശത്ത് നിന്നും ഇത് കണ്ടെത്തിയത്.

ഒന്നും രണ്ടുമല്ല 300 കിലോഗ്രാമിലധികം ഭാരമുണ്ട് ഈ ഇന്ദ്രനീലത്തിന്. ഇപ്പോഴിതാ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിലും ഇടം നേടിയിരിക്കുകയാണ് ഈ ഇന്ദ്രനീലക്കല്ല്. സെറൻഡിപിറ്റി സഫയർ എന്ന് പേരിട്ടിരിക്കുന്ന ഇത് സർക്കാരിൽ നിന്നും വാങ്ങുന്നതിനായി പല അന്താരാഷ്ട്ര ഏജൻസികളും മുന്നോട്ട് വന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ബ്ലൂ സഫയർ ക്ലസ്റ്ററിനായി 100 മില്യൺ ഡോളറിലധികം രൂപ വാഗ്ദാനം ചെയ്ത് നിരവധി കമ്പനികളും മുന്നോട്ട് വരുന്നുണ്ട്.

Read also: ‘കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷത്തെ അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിൽ ഓർത്തു വെക്കാനും ഏറ്റവും മികച്ചതെന്ന് പറയാനും ഈ വില്ലൻ വേഷം ധാരാളം’- സുധീഷിന് അഭിനന്ദനവുമായി ബിജു മേനോൻ

അതേസമയം രത്നങ്ങളാൽ സമ്പന്നമായ രത്നപുര എന്ന പ്രദേശത്ത് നിന്നുമാണ് ഈ ഇന്ദ്രനീലം കണ്ടെത്തിയത്. നീലക്കല്ലിന്റെയും വിലപിടിപ്പുള്ള രത്നങ്ങളുടെയും കയറ്റുമതി വലിയ രീതിയിൽ നടക്കുന്ന പ്രദേശമാണ് ശ്രീലങ്കയുടെ രത്നതലസ്ഥാനം എന്നറിയപ്പെടുന്ന ഈ പ്രദേശം.

Story highlights: worlds largest sapphire cluster