Cinema

ഡ്രം സ്റ്റിക്കുമായി താളം പിടിച്ച് ശോഭന, ഒടുവിലൊരു കുസൃതിയും- വിഡിയോ

മലയാളികളുടെ മനസ്സിൽ എന്നും മായാത്ത കഥാപാത്രങ്ങളിലൂടെ സജീവമായിരിക്കുന്ന നടിയാണ് ശോഭന. അഭിനേത്രി എന്നതിലുപരി നർത്തകി എന്നറിയപ്പെടാനാണ് ശോഭന ആഗ്രഹിക്കുന്നത്. സിനിമയിൽ നിന്നും മാറി വർഷങ്ങളായി കലാർപ്പണ എന്ന നൃത്തവിദ്യാലയവുമായി സജീവമാണ് ശോഭന. വിദ്യാർത്ഥികൾക്കും കലാർപ്പണയിലെ മറ്റു അധ്യാപകർക്കൊപ്പവും നൃത്തവുമായി എത്താറുണ്ട് നടി. നൃത്തമെന്നതിലുപരി ഒട്ടേറെ കലാരൂപങ്ങളിൽ നൈപുണ്യമുള്ള ആളാണ് ശോഭന. അവയെല്ലാം പ്രേക്ഷകരിലേക്ക് രസകരമായി എത്തിക്കാറുമുണ്ട്...

മഹാലക്ഷ്മിക്ക് മൂന്നാം പിറന്നാൾ- ആഘോഷമാക്കി മീനാക്ഷി

വെള്ളിത്തിരയിലെ താരങ്ങളുടെ കുടുംബ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. ദിലീപ്- കാവ്യ മാധവൻ താരജോഡിയുടെ മകൾ മഹാലക്ഷ്മിക്കും ഏറെ ആരാധകരാണുള്ളത്. അടുത്തിടെ ദേവീ സന്നിധിയിൽ അക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ചുവടുവെച്ചിരിക്കുകയാണ് മഹാലക്ഷ്മി. അക്ഷരം കുറിക്കുന്ന മകളുടെ ചിത്രങ്ങൾ ദിലീപ് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. മഹാലക്ഷ്മിയ്‌ക്കൊപ്പമുള്ള പിറന്നാൾ ആഘോഷ ചിത്രങ്ങൾ...

‘നായാട്ട്’ ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രി ഷോര്‍ട്ട് ലിസ്റ്റില്‍

ഇത്തവണത്തെ ഓസ്കർ അവാർഡിനായി മത്സരിക്കാനുള്ള ഇന്ത്യൻ സിനിമകൾ തെരഞ്ഞെടുക്കുന്നതിനായുള്ള സ്ക്രീനിംഗ് ആരംഭിച്ചു. സംവിധായകൻ ഷാജി എൻ കരുൺ അധ്യക്ഷനായിട്ടുള്ള ജൂറിയാണ് ചിത്രങ്ങൾ കണ്ട് വിലയിരുത്തുന്നത്. മലയാളത്തിൽ നിന്നും നായാട്ട് ആണ് മത്സരിക്കുന്നത്. തമിഴില്‍ നിന്ന് യോഗി ബാബു കേന്ദ്രകഥാപാത്രമായ മണ്ടേല, വിദ്യാ ബാലന്‍ കേന്ദ്രകഥാപാത്രമായ ഹിന്ദി ചിത്രം ഷേര്‍ണി, ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത...

പടവെട്ട് 2022ൽ തിയേറ്ററുകളിൽ- ശ്രദ്ധനേടി നിവിൻ പോളിയുടെ വേറിട്ട ലുക്ക്

വ്യത്യസ്ത കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കുന്ന മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘പടവെട്ട്’. തിയേറ്ററുകൾ സജീവമാകുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് പടവെട്ടിന്റെ അണിയറപ്രവർത്തകർ. 2022ലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിൽ നിന്നുള്ള നിവിൻ പോളിയുടെ ലുക്കും ശ്രദ്ധനേടുകയാണ്. പേരുപോലെ തന്നെ ആക്ഷൻ രങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രമാണെന്നാണ് പുതിയ പോസ്റ്റർ സൂചിപ്പിക്കുന്നത്. നവാഗതനായ...

കൊവിഡ് പ്രതിസന്ധിയിൽ തളർന്ന മലയാള സിനിമാ ലോകത്തിന് ‘കുറുപ്പി’ലൂടെ കൈത്താങ്ങാകാൻ പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒട്ടേറെ ചിത്രങ്ങൾ കേരളത്തിൽ തിയേറ്ററുകൾ സജീവമാകുന്നതോടെ റിലീസിന് തയ്യാറെടുക്കുകയാണ്. കൊവിഡ് പ്രതിസന്ധി ഏറ്റവുമധികം വെല്ലുവിളി സൃഷ്ടിച്ചത് സിനിമാലോകത്തായിരുന്നു. ഒക്ടോബർ 25 മുതൽ ഉയിർത്തെഴുന്നേൽക്കാൻ ഒരുങ്ങുന്ന മലയാള സിനിമയെ കൈപിടിച്ചുയർത്താൻ ഒരുങ്ങുകയാണ് പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ. താരം നായകനായ കുറുപ്പും തിയേറ്റർ റിലീസിന് ഒരുങ്ങുകയാണെന്നാണ് സൂചന. മുൻപ്...

പിറന്നാൾ ആശംസകൾ കിളി; ഭാര്യക്ക് രമേഷ് പിഷാരടി ഒരുക്കിയ സർപ്രൈസ്

മലയാളികൾക്ക് ചിരിയുടെ അനന്തസാഗരം സമ്മാനിച്ച താരമാണ് രമേഷ് പിഷാരടി. അവതാരകനും, നടനും, സംവിധായകനുമായ രമേഷ് പിഷാരടി ടെലിവിഷൻ ഷോകളിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതനായത്. സമൂഹമാധ്യമങ്ങളിൽ സജീവമായ രമേഷ് പിഷാരടി ഇപ്പോഴിതാ, ഭാര്യക്ക് പിറന്നാൾ ആശംസയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മനോഹരവും രസകരവുമായ ഒരു കേക്ക് ആണ് രമേഷ് പിഷാരടി ഭാര്യക്ക് സർപ്രൈസ് ആയി നൽകിയത്. പിറന്നാൾ ആശംസകൾ കിളി...

കേരളത്തിൽ തിയേറ്ററുകൾ സജീവമാകുന്നു; തിയേറ്റർ റിലീസ് ഉറപ്പിച്ച് മരയ്ക്കാറും ആറാട്ടും

തിയേറ്ററുകൾ തുറക്കാൻ തീരുമാനമായ സാഹചര്യത്തിൽ തിയേറ്റർ റിലീസ് ഉറപ്പിച്ച് മോഹൻലാൽ ചിത്രങ്ങളായ 'മരയ്ക്കാർ, അറബിക്കടലിന്റെ സിംഹ'വും ആറാട്ടും. തിയേറ്റർ ഉടമകളുടെ സംഘടനകൾ നടത്തിയ ചർച്ചയിലാണ് ഇരു ചിത്രങ്ങളുടെയും റിലീസ് തീരുമാനമായത്. ഒക്ടോബർ 25 തിങ്കളാഴ്ച മുതലാണ് തിയേറ്റർ സജീവമാകുന്നത്. ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. മോഹന്‍ലാല്‍ നായകനാകുന്ന ബിഗ്...

പ്രണയം പങ്കുവെച്ച് തെലുങ്കിലെ അയ്യപ്പനും കണ്ണമ്മയും- ഹൃദയം കീഴടക്കി കെ എസ് ചിത്ര ആലപിച്ച ഗാനം

പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും ഒരുമിച്ചെത്തി മികച്ച് പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. സച്ചി സംവിധാനം ചെയ്ത ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിൽ അയ്യപ്പനായി എത്തുന്നത് പവൻ കല്യാണാണ്. മലയാളത്തിൽ കണ്ണമ്മയായി ഗൗരിനന്ദ എത്തിയപ്പോൾ, തെലുങ്കിൽ നിത്യ മേനോനാണ് ആ...

മൾട്ടിപ്ലെക്‌സുകൾ അടക്കമുള്ള മുഴുവൻ തിയേറ്ററുകളും തിങ്കളാഴ്ച മുതൽ തുറക്കും

കൊവിഡ് പ്രതിസന്ധിയിൽ ഏറ്റവുമധികം വെല്ലുവിളി നേരിട്ട മേഖലയാണ് സിനിമ. ഓൺലൈൻ റിലീസുകൾ സജീവമാണെകിലും തിയേറ്റർ റിലീസ് നിശ്ചലമായിരുന്നു. ഇപ്പോഴിതാ, തിങ്കളാഴ്ച മുതൽ തിയേറ്ററുകൾ സജീവമാകുകയാണ്. മൾട്ടിപ്ലെക്‌സുകൾ അടക്കമുള്ള മുഴുവൻ തിയേറ്ററുകളും ഈ മാസം 25 ന് തന്നെ തുറക്കും. ഇന്ന് ചേർന്ന തിയേറ്റർ ഉടമകളുടെ യോഗത്തിലാണ് തീരുമാനമായത്. ഇതിന് മുന്നോടിയായി ഈ...

വാളും കയ്യിലേന്തി മീര ജാസ്മിൻ; ഏതു സിനിമയിലെ രംഗമെന്ന് തിരഞ്ഞ് ആരാധകർ

ഞാൻ പ്രകാശന് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മീര ജാസ്മിൻ ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്. മീരയുടെ തിരിച്ചുവരവ് സത്യൻ അന്തിക്കാട് ചിത്രത്തിന്റെ സെറ്റിൽ ആഘോഷവുമായിരുന്നു. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് മീര ജാസിന്റെ ഏതാനും ലൊക്കേഷൻ ചിത്രങ്ങളാണ്. മീര ജാസ്മിൻ അഭിനയ ജീവിതം ആരംഭിച്ച സമയത്തുള്ള ചിത്രങ്ങളാണ് ഇത്. ചെമ്പട്ടുടുത്ത് വാളേന്തിയ ലുക്കിലാണ്...
- Advertisement -

Latest News

ഈണംകൊണ്ടും ദൃശ്യഭംഗികൊണ്ടും ഹൃദയം തൊട്ടൊരു പ്രണയഗാനം- ശ്രദ്ധനേടി ‘എല്ലാം ശരിയാകും’ സിനിമയിലെ ഗാനം

ആസിഫ് അലിയും രജിഷ വിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘എല്ലാം ശരിയാകും’.മലയാളികൾക്ക് എന്നും മികച്ച ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ജിബു ജേക്കബാണ് എല്ലാം ശരിയാകും സംവിധാനം...