Cinema

ആ ആരാധകന്‍ മമ്മൂട്ടിയെ കണ്ടു കണ്‍നിറയെ; ഹൃദ്യം ഈ ചേര്‍ത്തു നിര്‍ത്തല്‍

വെള്ളിത്തിരയില്‍ അഭിനയവിസ്മയങ്ങളൊരുക്കുന്ന ചലച്ചിത്രതാരങ്ങള്‍ക്ക് ആരാധകരും ഏറെയാണ്. ആരാധകരോടുള്ള സമീപനംകൊണ്ട് പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട് മലയാളികളുടെ പ്രിയതാരം മമ്മൂട്ടി. ഇപ്പോഴിതാ ആലിഫ് എന്ന ആരാധകന്‍ മമ്മൂട്ടിയെ നേരിട്ട് കണ്ടതിന്റെ സന്തോഷം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ്. ഈ കുറിപ്പ് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. 'കുറെ നാളത്തെ ആഗ്രഹം ആരുന്നു മമ്മുക്കയെ ഒന്ന് കാണാന്‍ അത് ഇന്ന്...

‘എന്റെ സന്തോഷത്തിനായി ചിരിച്ചു ജീവിക്കുന്നവരാണ് അച്ഛനും അമ്മയും’- വൈകാരികമായ കുറിപ്പുമായി ആശ ശരത്ത്

സീരിയൽ രംഗത്ത് നിന്നുമാണ് മലയാള സിനിമയിലേക്ക് ആശ ശരത്ത് അരങ്ങേറ്റം കുറിച്ചത്.ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ തുടക്കം മുതൽ തന്നെ സാന്നിധ്യം അറിയിച്ച ആശ ശരത്ത്, നൃത്ത രംഗത്ത് ചെറുപ്പം മുതൽ സജീവമാണ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിന്തുണയായ അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികത്തിൽ വൈകാരികമായൊരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ആശ ശരത്ത്. '56 വർഷങ്ങൾ ഒരുമിച്ച്‌,...

ഈ ചിത്രം മുഖത്ത് ചിരി നിറയ്ക്കും; ‘വരനെ ആവശ്യമുണ്ട്’ ഫെബ്രുവരിയില്‍

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രവും നിര്‍മ്മാതാവായും എത്തുന്ന പുതിയ ചിത്രമാണ് 'വരനെ ആവശ്യമുണ്ട്'. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭം. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അനൂപ് സത്യന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ...

നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ നായര്‍ മലയാള സിനിമയിലേക്ക്; ‘ഒരുത്തീ’ ഫസ്റ്റ് ലുക്ക്

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളചലച്ചിത്ര രംഗത്തേക്ക് മടങ്ങിയെത്തുകയാണ് മലയാളികളുടെ പ്രിയതാരം നവ്യ നായര്‍. 'ഒരുത്തീ' എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങിവരവ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. മലയാളികളുടെ പ്രിയതാരങ്ങളായ മമ്മൂട്ടിയും മഞ്ജു വാര്യരുമാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ആരാധകര്‍ക്കായി പുറത്തുവിട്ടത്. വി കെ പ്രകാശ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി...

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ ഹരിശങ്കറും ശ്വേതയും ഒന്നിക്കുന്നു; അൽ മല്ലുവിലെ മനോഹര ഗാനമിതാ

റൊമാന്റിക് പാട്ടുകൾ പാടി പ്രേക്ഷക ഹൃദയം കീഴടക്കിയ ഹരിശങ്കറും ശ്വേത മോഹനും പാടിയ അൽമല്ലുവിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. രഞ്ജിൻ രാജിന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. പ്രവാസ ജീവിതത്തിന്റെ കഥയുമായി ജനുവരി 17ന് തിയേറ്ററിൽ എത്താൻ ഒരുങ്ങുന്ന അൽമല്ലുവിലെ രണ്ടാമത്തെ ഗാനവും പുറത്തു വന്നതോടെ...

‘ഭൂമിയിലെ മനോഹര സ്വകാര്യം’; പ്രണയചിത്രം ഒരുങ്ങുന്നു

ദീപക് പറമ്പൊലും പ്രയാഗ മാര്‍ട്ടിനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. 'ഭൂമിയിലെ മനോഹര സ്വകാര്യം' എന്നാണ് ചിത്രത്തിന്റെ പേര്. ഷൈജു അന്തിക്കാടിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. മലയാളികളുടെ പ്രിയതാരം നിവിന്‍ പോളിയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ബയോസ്‌കോപ് ടാകീസിന്റെ ബാനറില്‍ രാജീവ്കുമാര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. കാലികപ്രസക്തിയുള്ള...

‘പെപ്പെ’യുടെ പഴയകാല ചിത്രം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ചലച്ചിത്രതാരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ കുറഞ്ഞ കാലയളവുകൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ ആന്റണി വര്‍ഗീസിന്റെ രസകരമായ ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന അടിക്കുറിപ്പോടെ ആന്റണി വര്‍ഗീസ് തന്നെയാണ് ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതും. പൂന്തോട്ടത്തിലെ ഒരു കഴുതയുടെ പുറത്ത്...

ഇളയരാജയായി ധനുഷ്- ആഗ്രഹം പങ്കുവെച്ച് യുവൻ ശങ്കർ രാജ

തെന്നിന്ത്യൻ സംഗീത ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംഗീതജ്ഞനാണ് ഇളയ രാജ. മലയാള സിനിമയ്ക്ക് ചിത്ര, കൃഷ്ണചന്ദ്രന്‍, ഉണ്ണിമേനോന്‍ , ജെന്‍സി, മിന്‍മിനി, ഉണ്ണികൃഷ്ണന്‍ എന്നീ ഗായകരെ സമ്മാനിച്ചതും ഇളയരാജയാണ്. ഇപ്പോൾ ഇളയരാജയുടെ ജീവിതം സിനിമയാക്കിയാൽ ആ വേഷത്തിൽ ധനുഷിനെയാണ് കാണുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മകൻ യുവൻ ശങ്കർ രാജ. ഇതോടെ അച്ഛന്റെ ജീവിതം...

‘ഇന്ത്യൻ സിനിമയുടെ മറ്റൊരു ഇതിഹാസത്തെ ഞാൻ കണ്ടു’- മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് പ്രാചി തെഹ്‌ലാൻ

'മാമാങ്ക'ത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രാചി തെഹ്‌ലാൻ. മമ്മൂട്ടിക്കൊപ്പം തുടക്കമിട്ട് ഇനി മോഹൻലാലിനൊപ്പം അഭിനയിക്കാൻ ഒരുങ്ങുകയാണ് പ്രാചി. ജീത്തു ജോസഫ് ചിത്രം 'റാമി'ന്റെ സെറ്റിലെത്തി മോഹൻലാലിനെ കണ്ട ചിത്രമാണ് പ്രാചി പങ്കുവെച്ചിരിക്കുന്നത്. പക്ഷെ അഭിനയിക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെന്നും നടി പറയുന്നു. 'ഈ നിമിഷം എന്റെ അവസാന ശ്വാസം വരെ മനസിലുണ്ടാകും....

‘അന്നും ഇന്നും’; ശ്രദ്ധ നേടി പൃഥ്വിരാജിനൊപ്പമുള്ള സാബുമോന്റെ രണ്ട് മേക്ക് ഓവറുകള്‍

സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും 10 ഇയര്‍ ചലഞ്ച്, ഫൈവ് ഇയര്‍ ചലഞ്ച് തുടങ്ങിയ ഇയര്‍ ചലഞ്ചുകള്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ വ്യത്യസ്ത കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കുന്ന ചലച്ചിത്രതാരം സാബു മോന്റെ 18 ഇയേഴ്‌സ് ചലഞ്ചാണ് ശ്രദ്ധ നേടുന്നത്. 2002-ല്‍ തിയേറ്ററുകളിലെത്തിയ 'നക്ഷത്ര കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി' എന്ന ചിത്രത്തിലേയും റിലീസിന് ഒരുങ്ങുന്ന അയ്യപ്പനും കോശിയും...
- Advertisement -

Latest News

കേരളത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7955 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 7,955 കൊവിഡ് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള...