Culture

കോട്ടകളും പുരാതന നിർമിതികളും നിറഞ്ഞ പതിനാലാം നൂറ്റാണ്ടിലേക്ക് യാത്രപോകാം; ലോകത്തിലെ ഏറ്റവും മനോഹരമായ ഗ്രാമം

നഗര തിരക്കുകളിൽ വീർപ്പുമുട്ടി ഗ്രമീണതയിലേക്ക് മടങ്ങാൻ കൊതിക്കുന്നവരാണ് അധികവും. കേരളത്തിന്റെ പച്ചപ്പ്‌ നിറഞ്ഞ കാഴ്ചകളിൽ നിന്നും മാറി രാജകീയ കാലഘട്ടത്തിലെ കോട്ടകൾ നിറഞ്ഞ കാഴ്ചകളിൽ മുഴുകണമെങ്കിൽ ഇംഗ്ലണ്ടിലെ കോട്‌സ്‌വോൾഡിൽ അങ്ങനെയൊരു ഗ്രാമമുണ്ട്.കാസിൽ കോംബേ എന്ന ഗ്രാമ വിനോദ സഞ്ചാരികൾക്ക് അത്ഭുതം നിറയ്ക്കുന്ന അപൂർവമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. തേൻ നിറമുള്ള കോട്ടേജുകളും പുരാതന രീതിയിലുള്ള നിർമാണവും സഞ്ചാരികളെ...

കൃത്യമായി അടുക്കിവെച്ചതുപോലെ മനോഹരമായ കെട്ടിടങ്ങൾ- ബാഴ്‌സലോണയിലെ സ്ക്വയർ ബ്ലോക്കുകളുടെ രഹസ്യം

എപ്പോഴെങ്കിലും ബാഴ്‌സലോണയിലെ തെരുവുകളുടെ ഗ്രിഡ് പോലുള്ള പാറ്റേൺ ശ്രദ്ധിച്ചിട്ടുണ്ടോ? ന്യൂയോർക്ക് പോലുള്ള താരതമ്യേന പുതിയ നഗരങ്ങൾ ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്ത സ്ക്വയർ ബ്ലോക്കുകൾക്ക് പ്രശസ്തമാണെങ്കിലും, ബാഴ്‌സലോണ പോലെ പുരാതനമായ ഒരു നഗരത്തിൽ ഈ രൂപകൽപ്പന അവിശ്വസനീയമാണ്. അതിമനോഹരവും ഒരേപോലെയുള്ളതുമായ ഈ നിർമാണ രീതി ബാഴ്സിലോണയ്ക്ക് എവിടെ നിന്നും ലഭിച്ചുവെന്ന് നോക്കാം. പണ്ടുമുതലേ ബാർസിലോണ ഇത്രയും മനോഹരമായിരുന്നില്ല....

ആകാശത്ത് പ്രകൃതിയൊരുക്കുന്ന ലൈറ്റ് ഷോ; നോർത്തേൺ ലൈറ്റ് കാണാൻ അനുയോജ്യമായ സ്ഥലങ്ങൾ

ഒരിക്കലെങ്കിലും എല്ലാ സഞ്ചാരപ്രിയരും കാണാൻ ആഗ്രഹിക്കുന്ന കാഴ്ചയാണ് ധ്രുവദീപ്തി.പ്രകൃതി ഒരുക്കുന്ന ലൈറ്റ് ഷോ എന്നാണ് ധ്രുവദീപ്തി അഥവാ നോർത്തേൺ ലൈറ്റ് വിശേഷിക്കപ്പെടുന്നത്. സൂര്യനിൽ നിന്ന് ചാർജ്ജ് ചെയ്യപ്പെട്ട കണികകൾ ഭൂമിയുടെ കാന്തികവലയത്തിൽ ഭൗമാന്തരീക്ഷത്തിലെ വാതക തന്മാത്രകളുമായി കൂട്ടിയിടിച്ചാണ് ധ്രുവദീപ്തി ഉണ്ടാകുന്നത്. കൂട്ടിയിടിക്കുശേഷം, പച്ച, ചുവപ്പ്, മഞ്ഞ നിറങ്ങളുടെ മനോഹരമായ പ്രകാശം ആകാശത്ത് ഉടനീളം കാണാൻ...

ഇങ്ങനെയാണ് ബഹിരാകാശത്തു നിന്നു നോക്കിയില്‍ സൂര്യോദയവും സൂര്യാസ്തമയവും: ചിത്രങ്ങള്‍

മനുഷ്യന്റെ ചിന്തകള്‍ക്കും വര്‍ണ്ണനകള്‍ക്കും എല്ലാം അതീതമാണ് പ്രകൃതി എന്ന വിസ്മയം. കണ്ണെത്താ ദൂരത്തെ കാഴ്ചകള്‍ പോലും സൈബര്‍ ഇടങ്ങളിലൂടെ ഇക്കാലത്ത് നമുക്ക് ദൃശ്യമാകാറുണ്ട്. അത്തരത്തിലുള്ള രണ്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഒന്ന് സൂര്യോദയത്തിന്റെ ചിത്രം മറ്റൊന്നാകട്ടെ അസ്തമയത്തിന്റ ചിത്രവും. സാധാരണ പലര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ് സൂര്യോദയത്തിന്റേയും സൂര്യാസ്തമയത്തിന്റേയും കാഴ്ചകള്‍. പലയിടങ്ങളില്‍ പോയി മനോഹരമായ സൂര്യസ്തമയങ്ങള്‍ വീക്ഷിക്കുന്നവരുമുണ്ട്....

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹാചിത്രം കണ്ടെത്തി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹാ ചിത്രം കണ്ടെത്തിയിരിക്കുകയാണ് ഒരുകൂട്ടം പുരാവസ്തു ഗവേഷകർ. 45,000 വർഷത്തിലേറെ പഴക്കമുള്ള ഗുഹാചിത്രം ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലാണ് കണ്ടെത്തിയത്. ഒരു കാട്ടുപന്നിയുടെ ചിത്രമാണ് ഗവേഷകർ കണ്ടെത്തിയത്. സർവേകളുടെ ഭാഗമായി 2017 ലാണ് പെയിന്റിംഗ് ആദ്യമായി കണ്ടെത്തിയതെന്ന് ഗവേഷകർ പറയുന്നു. റോക്ക് ആർട്ടിന്റെ പഴക്കം കണ്ടെത്തുന്നത് വെല്ലുവിളിയാണെങ്കിലും, ഈ ചിത്രം പുരാവസ്തു...

ആയിരമടി ഉയരത്തിലുള്ള ഗോവണിപ്പടികടന്നാൽ ഈ മനോഹരയിടത്തിലെത്താം; ലോക പൈതൃക പട്ടികയിൽ ഇടംനേടിയ ബ്ലൂ മൗണ്ടൻസ്

യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ സ്ഥലങ്ങളിൽ ഒന്നാണ് ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ൽസിലുള്ള ബ്ലൂ മൗണ്ടൻസ്. പ്രകൃതി സൗന്ദര്യം വിളിച്ചോതുന്ന സുന്ദരമായ കാഴ്ചകളാണ് ഇവിടെ എത്തുന്നവരെ കാത്തിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ഇവിടേക്ക് നിരവധി വിനോദസഞ്ചാരികളാണ് എത്തുന്നത്. ഇവിടെ സ്ഥിതിചെയ്യുന്ന വലിയ മൂന്ന് പാറകളാണ് ഈ സ്ഥലത്തിന്റെ ഏറ്റവും വലിയ...

പാചകം മുതല്‍ ഭരണം വരെ സ്ത്രീകള്‍; ഈ ഗ്രാമം അല്‍പം വ്യത്യസ്തമാണ്

ഓരോ ദേശങ്ങള്‍ക്കും കഥകള്‍ ഏറെ പറയാനുണ്ടാകും. വേറിട്ട സാംസ്‌കാരവും പൈതൃകവുമൊക്കെയാണ് ഓരോ ദേശങ്ങളേയും വ്യത്യസ്തമാക്കുന്നത്. അടുക്കളയിലും അരങ്ങിലുമെല്ലാം സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള ഒരു ദേശമുണ്ട്, അങ്ങ് ചൈനയില്‍. ഇവിടെ വീട്ടുകാര്യങ്ങളും ഭരണകാര്യങ്ങളും എല്ലാം നിര്‍വഹിക്കുന്നത് സ്ത്രീകളാണ്. ചൈനയുടെ ടിബറ്റന്‍ അതിര്‍ത്തിയോട് ചേര്‍ന്നു ജീവിക്കുന്ന മോസുവോ എന്ന വിഭാഗമാണ് എല്ലാ കാര്യങ്ങളിലും അല്‍പം വ്യത്യസ്തത പുലര്‍ത്തുന്നത്. മാട്രിയാര്‍ക്കി അഥവാ...

ധൈര്യമുള്ളവരെ മാത്രം സ്വാഗതം ചെയ്ത് ‘കേജ്‌ ഓഫ് ഡെത്ത്’; ഇത് സാഹസീകത ഇഷ്ടപ്പെടുന്നവരുടെ പ്രിയ ഇടം

സാഹസീകയാത്രകൾ ഇഷ്ടപ്പെടുന്നവരുടെ പ്രിയ ഇടമായി മാറുകയാണ് വടക്കൻ ഓസ്‌ട്രേലിയയിലെ ഡാർവിനിലുള്ള ക്രോക്കോസറസ് കോവാൻ... 'കേജ്‌ ഓഫ് ഡെത്ത്' എന്ന് പേരുള്ള സാഹസീക വിനോദം ഒരുക്കിയാണ് ഈ ഇടം വിനോദസഞ്ചാരികളുടെ പ്രിയസ്ഥലമായി മാറുന്നത്. കുറച്ചല്ല കുറച്ചധികം ധൈര്യം വേണം ഇവിടെ എത്തുന്നവർക്ക്. കാരണം പതിനാറ് അടിയിലേറെ നീളമുള്ള കൂറ്റൻ മുതലകൾ ഉള്ള വെള്ളത്തിലേക്കാണ് കേജ്‌ ഓഫ്...

ഇനി ബലൂണിൽ പറന്ന് മൃഗങ്ങളെ കാണാം; ഇന്ത്യയിൽ ആദ്യമായി ഹോട്ട് എയർ ബലൂൺ സൗകര്യം ഏർപ്പെടുത്തിയ മൃഗശാല

കൗതുകം നിറഞ്ഞ കാഴ്ചകൾ ആസ്വദിക്കാനും വന്യ മൃഗങ്ങളെ കാണുന്നതിനുമൊക്കെയായി ലോകത്തിന്റെ വിവിധ ഇടങ്ങളിലേക്ക് യാത്ര പോകുന്ന നിരവധിപ്പേരെ നാം കാണാറുണ്ട്. അത്തരത്തിൽ മനോഹരമായ കാഴ്ചകൾ തേടിപോകുന്നവരെ സ്വീകരിക്കാനായി ഉള്ള ഒരിടമാണ് മധ്യപ്രദേശിലെ ബന്ദവ്ഗഡ് ടൈഗർ റിസർവ്. ഇപ്പോഴിതാ ഇന്ത്യയിൽ ആദ്യമായി മൃഗങ്ങളെ കാണുന്നതിനായി ഹോട്ട് എയർ ബലൂൺ സൗകര്യം ഒരുക്കിയിരിക്കുകയാണ് ബന്ദവ്ഗഡ് ടൈഗർ...

പാവകളുടെ ദ്വീപ്; പിന്നില്‍ വിചിത്രമായ ഒരു കഥയും

കഥകള്‍ ഏറെ പറയാനുണ്ടാകും ഓരോ ദേശങ്ങള്‍ക്കും. ചിലത് നമ്മെ അതിശയിപ്പിക്കുമ്പോള്‍ മറ്റ് ചില ദേശങ്ങളുടെ കഥകള്‍ അദ്ഭുതപ്പെടുത്തുന്നു. വിചിത്രമായ ഒരു കഥയുണ്ട് ലാ ഇസ്ലാ ഡെ ലാസ് മുസെകാസ് എന്ന ദ്വീപിനും പറയാന്‍. മെക്‌സിക്കോ സിറ്റിയുടെ തെക്ക് ഭാഗത്തായാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. പാവകളുടെ ദ്വീപ് എന്ന് ലാ ഇസ്ലാ ഡെ ലാസ് മുസെകാസിനെ...
- Advertisement -

Latest News

ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷം, ജോഷി സാറിന് നന്ദി; ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ച് നൈല ഉഷ

സംവിധായകൻ ജോഷിയുടെ ഏറ്റവും പുതിയ സുരേഷ് ഗോപി ചിത്രമാണ് 'പാപ്പൻ.' സുരേഷ് ഗോപിയോടൊപ്പം ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്യുന്നത് നടി നൈല ഉഷയാണ്. ജോഷിയുടെ...