നാട്ടികയുടെ കടലോരത്ത് പാട്ടുകളുടെ തിരയിളക്കം ഒരുങ്ങുന്നു

തൃശൂരിൽ ആവേശത്തിളക്കം സൃഷ്ടിച്ചുണ്ട് നാട്ടിക ബീച്ച് ഫെസ്റ്റ് അരങ്ങേറുകയാണ്. വൈവിധ്യമാർന്ന പരിപാടികളുമായി എത്തുന്ന ബീച്ച് ഫെസ്റ്റിൽ പാട്ടുകളുടെ തിരയിളക്കം ഒരുക്കാൻ ജനുവരി 26 ന് ഒരുങ്ങുന്നത് വമ്പൻ സംഗീതരാവ്.

ജനപ്രിയ ഗായകർ പാടിത്തിമിർക്കുന്ന സംഗീത പുരസ്‌കാര നിശ ‘മ്യൂസിക് റ്റുമോറോ 2020’ അവാർഡിൽ നിരവധി സംഗീത പ്രതിഭകൾ എത്തുന്നു. തെന്നിന്ത്യൻ പിന്നണി ഗാനരംഗത്തെ പ്രണയഗായകൻ സിദ് ശ്രീറാം, യുവഹൃദയങ്ങൾ കീഴടക്കിയ സംഗീത സംവിധായകൻ ഗോപി സുന്ദർ, വിജയ് യേശുദാസ്, സിത്താര കൃഷ്ണകുമാർ, സൂരജ് സന്തോഷ്, സൗമ്യ, ഇഷാൻ ദേവ്, അമൃത സുരേഷ്, മധുമതി നാരായണി, അഭയ ഹിരണ്മയി തുടങ്ങി പ്രതിഭകൾ അണിനിരക്കും.

അതേസമയം പത്ത് ദിവസം നീണ്ടു നിൽക്കുന്ന നാട്ടിക ബീച്ച് ഫെസ്റ്റിൽ ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നാട്ടികയുടെ തീരങ്ങളിൽ ജനസാഗരമലയടിക്കുമ്പോൾ മാറ്റ് കൂട്ടാനായി കൂറ്റൻ പട്ടങ്ങൾ ഒരുങ്ങിയിരിക്കുകയാണ്. വൈകിട്ട് മൂന്ന് മണിമുതൽ ഏഴു മണി വരെയാണ് പട്ടങ്ങളുടെ പ്രദർശനം നടക്കുന്നത്. 

നാട്ടിക ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി രാമു കാര്യാട്ട് ഫിലിം അവാര്‍ഡ് 2019 ജനുവരി 25ന് അരങ്ങേറും. പുരസ്‌കാരപകിട്ടും കലയുടെ വര്‍ണ്ണപ്പകിട്ടും ഒരുമിക്കുന്ന രാമു കാര്യാട്ട് ഫിലിം അവാര്‍ഡില്‍ നിരവധി താരങ്ങളും അണിചേരും.

അതേസമയം മികച്ച ജനപ്രീതിയോടെ മുന്നേറുകയാണ് നാട്ടിക ബീച്ച് ഫെസ്റ്റിവല്‍. ജനുവരി 16 ന് ആരംഭിച്ച ഫെസ്റ്റ് ഈ മാസം 26 വരെയാണ്. ഓരോ ദിവസവും വ്യത്യസ്തമാര്‍ന്ന നിരവധി കാഴ്ചവിസ്മയങ്ങളും ബീച്ച് ഫെസ്റ്റില്‍ അണിയിച്ചൊരുക്കുന്നുണ്ട്. അനേകായിരങ്ങളാണ് ബീച്ച് ഫെസ്റ്റില്‍ പങ്കാളികളായെത്തുന്നത്.

Posted by NattikaOfficial on Tuesday, 21 January 2020

സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി കൂടത്തായി സീരിയൽ രണ്ടാം വാരത്തിലേക്ക്..

കൂടത്തായി സീരിയൽ ആകാംക്ഷയുടെ മുൾമുന സൃഷ്ടിച്ച് രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. മികച്ച പ്രതികരണമാണ് സീരിയലിന് ഒരാഴ്ച പിന്നിട്ടപ്പോൾ ലഭിക്കുന്നത്. ഒരു ടെലി സിനിമയുടെ പ്രതീതിയിലാണ് ഈ സീരിയൽ ഒരുക്കിയിരിക്കുന്നത്. അതിനാൽ തന്നെ ചെറുപ്പക്കാരും കാഴ്ചക്കാരുടെ പട്ടികയിൽ മുൻ നിരയിലുണ്ട്.

അതിനാൽ ട്രോളുകളിലും നിറയുകയാണ് ഈ ക്രൈം ത്രില്ലർ സീരിയൽ. ഡോളി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ട്രോളുകൾ ഏറെയും. രസകരമാണ് എല്ലാം തന്നെയും. ഇന്ന് സമൂഹ മാധ്യമങ്ങളിൽ നിറയുന്ന ട്രോളുകളാണ് ഒരു പരമ്പരയുടെ ജനപ്രിയതയുടെ അളവുകോൽ എന്നും പറയാം.

അതിനൊപ്പം തന്നെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ആകാംക്ഷ നിറച്ചാണ് ഓരോ എപ്പിസോഡും അവസാനിപ്പിക്കുന്നത്. ഫ്‌ളവേഴ്‌സ് ചാനൽ എം ഡി ആർ ശ്രീകണ്ഠൻ നായരുടെ തിരക്കഥയിൽ ഗിരീഷ് കോന്നിയാണ് കൂടത്തായി സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ടെലി സിനിമയുടെ എല്ലാ അനുഭവങ്ങളും പ്രേക്ഷകർക്ക് സമ്മാനിക്കാൻ കൂടത്തായിക്ക് സാധിക്കുമെന്നതിൽ തർക്കമില്ല.

താരസംഗമ രാവുമായി രാമു കാര്യാട്ട് ഫിലിം അവാര്‍ഡ്; 25-ന് നാട്ടിക ബീച്ചില്‍

പൂരങ്ങളുടെ നാടായ തൃശ്ശൂരില്‍ താരസംഗമ രാവ് ഒരുങ്ങുന്നു. നാട്ടിക ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി രാമു കാര്യാട്ട് ഫിലിം അവാര്‍ഡ് 2019 തൃശ്ശൂരിലെ നാട്ടിക ബീച്ചില്‍ അരങ്ങേറും. ജനുവരി 25-നാണ് ഈ താരാഘോഷ രാവ്. പുരസ്‌കാരപകിട്ടും കലയുടെ വര്‍ണ്ണപ്പകിട്ടും ഒരുമിക്കുന്ന രാമു കാര്യാട്ട് ഫിലിം അവാര്‍ഡില്‍ നിരവധി താരങ്ങളും അണിചേരും. ത്രസിപ്പിക്കുന്ന നൃത്താഘോഷവും മനം നിറക്കുന്ന സംഗീതവര്‍ഷവുമാണ് അവാര്‍ഡ് നിശയിലെ പ്രധാന ആകര്‍ഷണങ്ങള്‍. മമ്മൂട്ടി, പൃഥ്വിരാജ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, ആസിഫ് അലി, ജോജു ജോര്‍ജ്, നൈല ഉഷ, അനു സിത്താര, അന്ന ബെന്‍ തുടങ്ങിയ താരങ്ങള്‍ ഈ താരസംഗമ രാവില്‍ അണിനിരക്കുന്നു.

അതേസമയം മികച്ച ജനപ്രീതിയോടെ മുന്നേറുകയാണ് നാട്ടിക ബീച്ച് ഫെസ്റ്റിവല്‍. ജനുവരി 16 ന് ആരംഭിച്ച ഫെസ്റ്റ് ഈ മാസം 26 വരെയാണ്. ഓരോ ദിവസവും വ്യത്യസ്തമാര്‍ന്ന നിരവധി കാഴ്ചവിസ്മയങ്ങളും ബീച്ച് ഫെസ്റ്റില്‍ അണിയിച്ചൊരുക്കുന്നുണ്ട്. അനേകായിരങ്ങളാണ് ബീച്ച് ഫെസ്റ്റില്‍ പങ്കാളികളായെത്തുന്നത്.

കാഴ്ചക്കാരില്‍ വിസ്മയം നിറയ്ക്കുന്ന പെറ്റ് ഷോ, ആഴക്കടല്‍ കാഴ്ചകളുമായി അക്വാ ഷോ, ആകര്‍ഷകമായ വിലക്കുറവില്‍ ഗൃഹോപകരണങ്ങള്‍, രുചി ഭേദങ്ങളുടെ കലവറ തീര്‍ത്ത് ഫുഡ് കോര്‍ട്ട്, അതിമനോഹരമായ പുഷ്പക്കാഴ്ചകളുമായി വൃന്ദാവന്‍ ഫ്‌ളവര്‍ ഷോ, വാഹനങ്ങളുടെ പ്രദര്‍ശനം, കുട്ടികള്‍ക്കായി അമ്യുസ്‌മെന്റ്‌റ് പാര്‍ക്ക് എന്നിവയൊക്കെ നാട്ടിക ബീച്ച് ഫെസ്റ്റിന്റെ മറ്റ് പ്രധാന ആകര്‍ഷണങ്ങളാണ്.

ഇതിനു പുറമെ വൈവിധ്യമാര്‍ന്ന വസ്ത്രങ്ങളുടെ മേള, ഓട്ടോമൊബൈല്‍, ഇന്റീരിയര്‍ ഡിസൈന്‍, വിദ്യാഭ്യാസ രംഗത്തെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ക്കായി പ്രത്യേക കൗണ്ടറുകള്‍, ലോണ്‍ മേള തുടങ്ങിയവയെല്ലാം നാട്ടിക ബീച്ച് ഫെസ്റ്റിന്റെ മാറ്റു കൂട്ടുന്നു. വര്‍ണ്ണാഭമായ കാഴ്ചകള്‍ക്കൊപ്പം കാഴ്ചക്കാര്‍ക്ക് ഗുണനിലവാരമുള്ള സാധനങ്ങള്‍ വിലക്കുറവില്‍ വാങ്ങുന്നതിനുള്ള സൗകര്യങ്ങളും നാട്ടിക ബീച്ച് ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്.

ചതുരക്കളങ്ങളിൽ ചരിത്രമെഴുതുന്ന ചെസ് മത്സരവുമായി നാട്ടിക ബീച്ച് ഫെസ്റ്റ്

ജനസാഗരങ്ങളുടെ മനംകവരുകയാണ് തൃശൂരിൽ ഒരുങ്ങിയ നാട്ടിക ബീച്ച് ഫെസ്റ്റ്. ജനുവരി 16 ന് ആരംഭിച്ച ബീച്ച് ഫെസ്റ്റ് അഞ്ചാം ദിവസം പിന്നിട്ടിരിക്കുകയാണ്. ഓരോ ദിവസവും വൈവിധ്യമാർന്ന പരിപാടികളുമായി എത്തുന്ന ബീച്ച് ഫെസ്റ്റിൽ ബുദ്ധിയും തന്ത്രങ്ങളും ചതുരക്കളങ്ങളിൽ ചരിത്രമെഴുതുന്ന ചെസ് മത്സരം അരങ്ങേറും. ഇന്ന് വൈകുന്നേരം അഞ്ച് മണിയ്ക്കാണ് ചെസ് മത്സരം.

മനോഹരമായ കാഴ്ചകൾക്കൊപ്പം കാഴ്ചക്കാർക്ക് ഇഷ്‌ടാനുസരണം സാധനങ്ങൾ വാങ്ങിക്കുന്നതിനുള്ള സൗകര്യങ്ങളും മേളയിൽ ഒരുക്കിയിട്ടുണ്ട്. ആകർഷകമായ വിലക്കുറവും മേളയുടെ പ്രത്യേകതയാണ്.

ആകര്‍ഷകമായ വിലക്കുറവില്‍ ഗൃഹോപകരണങ്ങളുടെ വമ്പൻ ശേഖരം, രുചി ഭേദങ്ങളുടെ കലവറ തീര്‍ത്ത് ഫുഡ് കോര്‍ട്ട്, പുഷ്പക്കാഴ്ചകളുമായി വൃന്ദാവന്‍ ഫ്‌ളവർ ഷോ, വളര്‍ത്തുമൃഗങ്ങളുടെ പ്രദര്‍ശനം, കുട്ടികള്‍ക്കായി അമ്യൂസ്‌മെന്റ് പാർക്ക് അക്വാ ഷോ എന്നിവയെല്ലാം മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വൈവിധ്യമാര്‍ന്ന വസ്ത്രങ്ങളുടെ മേള, ഓട്ടോമൊബൈല്‍, ഇന്റീരിയര്‍ ഡിസൈന്‍, വിദ്യാഭ്യാസ രംഗത്തെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ക്കായി പ്രത്യേക കൗണ്ടറുകള്‍, ലോണ്‍ മേള തുടങ്ങിയവയെല്ലാം നാട്ടിക ബീച്ച് ഫെസ്റ്റിൽ ഉണ്ട്.

കണ്ണിന് കുളിർമയേകുന്ന കാഴ്ചകള്‍ക്കൊപ്പം മേളയിൽ എത്തുന്നവർക്ക് ഇഷ്ടാനുസരണം സാധനങ്ങള്‍ വാങ്ങിക്കുന്നതിനുള്ള സൗകര്യങ്ങളും നാട്ടിക ബീച്ച് ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്.

തൃശൂരിലെ ഓരോ മണൽത്തരികളെയും ചുംബിച്ചുകൊണ്ട് നാൽചക്രങ്ങളിലെ വേഗരാജാക്കന്മാർ

തൃശൂരിന്റെ പടിഞ്ഞാറൻ തീരത്ത് ജനസാഗരങ്ങളുടെ മനംകവരുകയാണ് നാട്ടിക ബീച്ച് ഫെസ്റ്റ്. ജനുവരി 16 ന് ആരംഭിച്ച ബീച്ച് ഫെസ്റ്റ് നാല് ദിവസം പിന്നിട്ടിരിക്കുകയാണ്. ഓരോ ദിവസവും വൈവിധ്യമാർന്ന പരിപാടികളുമായി എത്തുന്ന ബീച്ച് ഫെസ്റ്റിൽ മനോഹരമായ കാഴ്ചകൾക്കൊപ്പം കാഴ്ചക്കാർക്ക് ഇഷ്‌ടാനുസരണം സാധനങ്ങൾ വാങ്ങിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആകർഷകമായ വിലക്കുറവിനൊപ്പം ഇഷ്‌ടാനുസരണം സാധനങ്ങളും തിരഞ്ഞെടുക്കാം.

തൃശൂരിന്റെ മുഴുവൻ മനം കവർന്നുകൊണ്ട് തൃശൂരിലെ ഓരോ മണൽ തരികളെയും ചുംബിച്ചുകൊണ്ട് ഇന്നലെ അരങ്ങേറിയ കാർ റേസ് കാണികൾക്ക് ആവേശത്തിരയിളക്കം സൃഷ്ടിച്ചു. നാൽചക്രങ്ങളിലെ വേഗരാജാവിനെ തീരുമാനിക്കാൻ ഇന്നലെ വൈകുന്നേരം മൂന്ന് മണിയ്ക്ക് അരങ്ങേറിയ കാർ റേസിൽ നിരവധി വാഹനങ്ങൾ എത്തിയിരുന്നു.

ആകര്‍ഷകമായ വിലക്കുറവില്‍ ഗൃഹോപകരണങ്ങളുടെ വമ്പൻ ശേഖരം, രുചി ഭേദങ്ങളുടെ കലവറ തീര്‍ത്ത് ഫുഡ് കോര്‍ട്ട്, പുഷ്പക്കാഴ്ചകളുമായി വൃന്ദാവന്‍ ഫ്‌ളവർ ഷോ, വളര്‍ത്തുമൃഗങ്ങളുടെ പ്രദര്‍ശനം, കുട്ടികള്‍ക്കായി അമ്യൂസ്‌മെന്റ് പാർക്ക് അക്വാ ഷോ എന്നിവയെല്ലാം മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Read also: കുഞ്ഞിനൊപ്പം ചങ്ങാത്തം കൂടി മുള്ളൻപന്നി; വൈറൽ വീഡിയോ

വൈവിധ്യമാര്‍ന്ന വസ്ത്രങ്ങളുടെ മേള, ഓട്ടോമൊബൈല്‍, ഇന്റീരിയര്‍ ഡിസൈന്‍, വിദ്യാഭ്യാസ രംഗത്തെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ക്കായി പ്രത്യേക കൗണ്ടറുകള്‍, ലോണ്‍ മേള തുടങ്ങിയവയെല്ലാം നാട്ടിക ബീച്ച് ഫെസ്റ്റിൽ ഉണ്ട്.

കണ്ണിന് കുളിർമയേകുന്ന കാഴ്ചകള്‍ക്കൊപ്പം മേളയിൽ എത്തുന്നവർക്ക് ഇഷ്ടാനുസരണം സാധനങ്ങള്‍ വാങ്ങിക്കുന്നതിനുള്ള സൗകര്യങ്ങളും നാട്ടിക ബീച്ച് ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്.

നാട്ടിക ബീച്ച് ഫെസ്റ്റ്: ആവേശത്തിന്റെ ഇന്ദ്രജാലം നിറയ്ക്കാന്‍ ‘ടെനി കോയ്റ്റ്’

മികച്ച ജനസ്വീകാര്യതയോടെ മുന്നേറുകയാണ് വടക്കുംനാഥന്റെ മണ്ണില്‍ അരങ്ങേറിയ നാട്ടിക ബീച്ച് ഫെസ്റ്റ്. ജനുവരി 16 ന് ആരംഭിച്ച ഫെസ്റ്റ് ഈ മാസം 26 വരെ നീണ്ടു നില്‍ക്കും. ഓരോ ദിവസവും വ്യത്യസ്തമാര്‍ന്ന നിരവധി കാഴ്ചവിസ്മയങ്ങളും ബീച്ച് ഫെസ്റ്റില്‍ അണിയിച്ചൊരുക്കുന്നുണ്ട്. വായുവില്‍ പറക്കുന്ന വളയങ്ങളില്‍ ആവേശത്തിന്റെ ഇന്ദ്രജാലം തീര്‍ക്കാന്‍ ടെനി കോയ്റ്റ് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നാട്ടിക ബീച്ചില്‍ നടക്കും.

നിറപ്പകിട്ടാര്‍ന്ന കാഴ്ചകളുടെ ഈ മഹാമേളയില്‍ പങ്കെടുക്കാന്‍ ഓരോ ദിവസവും അനേകായിരങ്ങളാണ് എത്തിച്ചേരുന്നത്. അതേസമയം കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കുകയാണ് നാട്ടിക ബീച്ച് ഫെസ്റ്റിലെ പെറ്റ് ഷോ. ഫെതര്‍ ആന്‍ഡ് നെയില്‍ പെറ്റ് ഷോയ്ക്ക് മികച്ച ജനസ്വീകാര്യതയാണ് ലഭിക്കുന്നതും.

അന്താരഷ്ട്ര വിപണിയില്‍ നാലരലക്ഷത്തോളം രൂപ വിലമതിക്കുന്ന ഹാര്‍ലിക്കന്‍ മക്കാവോ, രണ്ട് ലക്ഷത്തിലധികം വിലമതിക്കുന്ന ബ്ലൂ ഹെഡഡ് വൈനസ് തുടങ്ങി നൂറിലധികം ഇനത്തില്‍പ്പെട്ട പക്ഷികളും മുപ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രാവിനങ്ങളും നൂറിലധികം കോഴി വര്‍ഗത്തില്‍പ്പെട്ട പക്ഷികളും അറേബ്യന്‍ പൂച്ചകളും അന്താരാഷ്ട്ര വിപണിയില്‍ ആറ് ലക്ഷത്തില്‍പ്പരം രൂപ വിലമതിക്കുന്ന ബ്ലാക്ക് ടപ്പ് മര്‍മ്മോസെറ്റ് കുരങ്ങുകളും ഉള്‍പ്പെടെ ആയിരത്തിലധികം പക്ഷിമൃഗാദികളാണ് പെറ്റ് ഷോയില്‍ ഉള്ളത്. പ്രായഭേദമന്യേ മേളയിലെത്തുന്നവര്‍ക്ക് കൗതുകം നിറഞ്ഞ വിസ്മയക്കാഴ്ച ഒരുക്കുകയാണ് ഈ പെറ്റ് ഷോ.

പെറ്റ് ഷോയ്ക്ക് പുറമെ ആഴക്കടല്‍ കാഴ്ചകളുമായി അക്വാ ഷോ, ആകര്‍ഷകമായ വിലക്കുറവില്‍ ഗൃഹോപകരണങ്ങള്‍, രുചി ഭേദങ്ങളുടെ കലവറ തീര്‍ത്ത് ഫുഡ് കോര്‍ട്ട്, അതിമനോഹരമായ പുഷ്പക്കാഴ്ചകളുമായി വൃന്ദാവന്‍ ഫ്ളവര്‍ ഷോ, വാഹനങ്ങളുടെ പ്രദര്‍ശനം, കുട്ടികള്‍ക്കായി അമ്യുസ്‌മെന്റ്‌റ് പാര്‍ക്ക് എന്നിവയൊക്കെ നാട്ടിക ബീച്ച് ഫെസ്റ്റിന്റെ മറ്റ് പ്രധാന ആകര്‍ഷണങ്ങളാണ്.

ഇതിനു പുറമെ വൈവിധ്യമാര്‍ന്ന വസ്ത്രങ്ങളുടെ മേള, ഓട്ടോമൊബൈല്‍, ഇന്റീരിയര്‍ ഡിസൈന്‍, വിദ്യാഭ്യാസ രംഗത്തെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ക്കായി പ്രത്യേക കൗണ്ടറുകള്‍, ലോണ്‍ മേള തുടങ്ങിയവയെല്ലാം നാട്ടിക ബീച്ച് ഫെസ്റ്റിന്റെ മാറ്റു കൂട്ടുന്നു. വര്‍ണ്ണാഭമായ കാഴ്ചകള്‍ക്കൊപ്പം കാഴ്ചക്കാര്‍ക്ക് ഇഷ്ടാനുസരണം സാധനങ്ങള്‍ വാങ്ങിക്കുന്നതിനുള്ള സൗകര്യങ്ങളും നാട്ടിക ബീച്ച് ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്.

നിറചിരിയോടെ പരസ്പരം ചേര്‍ത്തുപിടിച്ച് കൊച്ചനിയനും ലക്ഷ്മി അമ്മാളും; സ്റ്റാര്‍ മാജിക് വേദിയില്‍ നിറഞ്ഞ് മൊഞ്ചുള്ള ഈ പ്രണയം

പ്രണയം… വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമായ ഒന്ന്… ജീവിതം യൗവ്വന തീക്ഷണവും പ്രണയ സുരഭിലവുമായിരിക്കണം എന്ന് കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞുവെച്ചത് ഓര്‍മ്മയില്ലേ… പ്രായമേറുമ്പോഴും പ്രണയത്തെ ചേര്‍ത്തു പിടിക്കുന്ന ചിലരുണ്ട്. കൊച്ചനിയനെയും ലക്ഷ്മി അമ്മാളിനെയും പോലെ ചിലര്‍… വാര്‍ധക്യത്തിന്റെ ജരാനരകള്‍ തെല്ലും അലട്ടാത്ത അപൂര്‍വ്വമായ ഒരു സുന്ദര പ്രണയമുണ്ട് 67 കാരനായ കൊച്ചനിയനും 66 കാരിയായ ലക്ഷ്മി അമ്മാളിനും പറയാന്‍…

ജനഹൃദയങ്ങള്‍ ഏറ്റെടുത്ത നവദമ്പതികളായിട്ടാണ് ഫ്ളവേഴ്‌സ് സ്റ്റാര്‍ മാജിക്ക് വേദിയില്‍ കൊച്ചനിയനും ലക്ഷ്മി അമ്മാളും എത്തിയത്. 22 വര്‍ഷത്തെ പ്രണയം സഫലമായതിന്റെ സന്തോഷം ആ മുഖങ്ങളില്‍ വ്യക്തം. ലക്ഷ്മി അമ്മാളിനെ ചേര്‍ത്തുപിടിച്ച് കൊച്ചനിയന്‍ വേദിയില്‍ നിറചിരിയോടെ നിന്നു, കാഴ്ചക്കാരുടെ മനം നിറച്ച്…

അപൂര്‍വ്വ പ്രണയത്തെക്കുറിച്ച്…

33 വര്‍ഷത്തെ പരിചയമുണ്ട് കൊച്ചനിയനും ലക്ഷ്മി അമ്മാളും തമ്മില്‍. 22 വര്‍ഷത്തെ പ്രണയവും. തൃശ്ശൂര്‍ ജില്ലയിലെ പഴയനടക്കാവ് സ്വദേശിയാണ് ലക്ഷ്മി അമ്മാള്‍. തന്റെ പതിനാറാം വയസ്സില്‍ ലക്ഷ്മി അമ്മാള്‍ പാചകസ്വാമി എന്ന് അറിയപ്പെട്ട കൃഷ്ണയ്യരെ വിവാഹം ചെയ്തു. എന്നാല്‍ 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃഷ്ണയ്യര്‍ മരണപ്പെട്ടു. അതേതുടര്‍ന്ന് കൃഷ്ണയ്യരുടെ കാര്യസ്ഥനായിരുന്ന കൊച്ചനിയന്‍ ലക്ഷ്മി അമ്മാളിനെ പുനര്‍വിവാഹം ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ലക്ഷ്മി അമ്മാള്‍ അന്ന് സമ്മതം മൂളിയില്ല.

പക്ഷെ രണ്ട് മനസ്സുകളിലും പ്രണയം മൊട്ടിട്ടു. വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും കാലം മായ്ച്ചില്ല ആ പ്രണയത്തെ. അത്രമേല്‍ പവിത്രമായിരുന്നു ഇരുവരും ആരുമറിയാതെ ഹൃദയത്തില്‍ സൂക്ഷിച്ച പ്രണയം. ആ മോഹം സഫലമാകാന്‍ ഒരുപാട് കാത്തിരിക്കേണ്ടി വന്നു ഇരുവര്‍ക്കും. ഒന്നും രണ്ടും വര്‍ഷമല്ല, 22 വര്‍ഷങ്ങള്‍.

വൃദ്ധസദനത്തിലെ പ്രണയസാഫല്യം…

മക്കളില്ലാത്ത ലക്ഷ്മി അമ്മാള്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന് കീഴിലുള്ള രാമവര്‍മ്മപുരം വൃദ്ധസദനത്തില്‍ താമസ്സിക്കാന്‍ തുടങ്ങിയിട്ട് രണ്ടു വര്‍ഷങ്ങള്‍ പിന്നിട്ടു. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് കൊച്ചനിയനും വൃദ്ധസദനത്തിലെ അന്തേവാസിയായെത്തി. ഇരുവരുടെയും ഇഷ്ടം തിരിച്ചറിഞ്ഞ് വൃദ്ധസദനം സുപ്രണ്ടിന്റെ നേതൃത്വിത്തില്‍ ലക്ഷ്മി അമ്മാളിന്റെയും കൊച്ചനിയന്റെയും വിവാഹം നടത്താന്‍ തീരുമാനമായി. സാമൂഹിക നീതി വകുപ്പ് സെക്രട്ടറിയുടേയും വൃദ്ധസദനം സൂപ്രണ്ടുമാരുടെയും യോഗത്തിലായിരുന്നു തീരുമാനം.

അങ്ങനെ ഡിസംബര്‍ 28-ന് നരവീണ മുടിയില്‍ മുല്ലപ്പൂ ചാര്‍ത്തി, കല്യാണപ്പുടവയുടുത്ത് മൈലാഞ്ചി മൊഞ്ചോടെ കതിര്‍മണ്ഡപത്തിലേക്ക് കടന്നെത്തിയ ലക്ഷ്മി അമ്മാളിനെ നവവരനായെത്തി കൊച്ചനിയന്‍ താലി ചാര്‍ത്തി… പാട്ടും തിരുവാതിരക്കളിയും സദ്യയുമൊക്കെ അടങ്ങിയ ഗംഭീര വിവാഹം. കേരളത്തിലെ സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ വെച്ചു നടക്കുന്ന ആദ്യ വിവാഹം എന്ന പുതു ചരിത്രവും പിറന്നു.

സന്തോഷമായി സമാധനത്തോടെ ജീവിക്കണം എന്ന ആഗ്രഹം മാത്രമാണ് ലക്ഷ്മി അമ്മാളിനും കൊച്ചനിയനും ഇനിയുള്ളത്. നിറചിരിയോടെ ചേര്‍ത്തുപിടിച്ച് സുന്ദര സ്വപ്‌നങ്ങള്‍ കണ്ട് ഈ നവദമ്പതികള്‍ ജീവിതം ആസ്വദിക്കട്ടെ, സ്‌നേഹത്തിന്റെ തണലില്‍….

Some moments and feelings in life are priceless..I can say that this was one of the best episodes till now that i did…

Posted by Lakshmi Nakshathra on Saturday, 18 January 2020

നാട്ടിക ബീച്ച് ഫെസ്റ്റിവല്‍; ശ്രദ്ധ നേടി പെറ്റ് ഷോ

ജനങ്ങള്‍ക്ക് വൈവിധ്യങ്ങളുടെ ദൃശ്യ വിരുന്നൊരുക്കുകയാണ് നാട്ടിക ബീച്ച് ഫെസ്റ്റിലൂടെ. പൂരങ്ങളുടെ നാടായ തൃശ്ശൂരിലാണ് നാട്ടിക ബീച്ച് ഫെസ്റ്റ് നടക്കുന്നത്. ജനുവരി 16 ന് ആരംഭിച്ച ഫെസ്റ്റ് ഈ മാസം 26 വരെ നീണ്ടു നില്‍ക്കും.

അതേസമയം കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കുകയാണ് നാട്ടിക ബീച്ച് ഫെസ്റ്റിലെ പെറ്റ് ഷോ. ഫെതര്‍ ആന്‍ഡ് നെയില്‍ പെറ്റ് ഷോയ്ക്ക് മികച്ച ജനസ്വീകാര്യതയാണ് ലഭിക്കുന്നതും. അന്താരഷ്ട്ര വിപണിയില്‍ നാലരലക്ഷത്തോളം രൂപ വിലമതിക്കുന്ന ഹാര്‍ലിക്കന്‍ മക്കാവോ, രണ്ട് ലക്ഷത്തിലധികം വിലമതിക്കുന്ന ബ്ലൂ ഹെഡഡ് വൈനസ് തുടങ്ങി നൂറിലധികം ഇനത്തില്‍പ്പെട്ട പക്ഷികളും മുപ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രാവിനങ്ങളും നൂറിലധികം കോഴി വര്‍ഗത്തില്‍പ്പെട്ട പക്ഷികളും അറേബ്യന്‍ പൂച്ചകളും അന്താരാഷ്ട്ര വിപണിയില്‍ ആറ് ലക്ഷത്തില്‍പ്പരം രൂപ വിലമതിക്കുന്ന ബ്ലാക്ക് ടപ്പ് മര്‍മ്മോസെറ്റ് കുരങ്ങുകളും ഉള്‍പ്പെടെ ആയിരത്തിലധികം പക്ഷിമൃഗാദികളാണ് പെറ്റ് ഷോയില്‍ ഉള്ളത്. പ്രായഭേദമന്യേ മേളയിലെത്തുന്നവര്‍ക്ക് കൗതുകം നിറഞ്ഞ വിസ്മയക്കാഴ്ച ഒരുക്കുകയാണ് ഈ പെറ്റ് ഷോ.

അതേസമയം തൃശൂരിന്റെ പടിഞ്ഞാറന്‍ തീരത്ത് ഒരുങ്ങുന്ന വമ്പന്‍ ഷോപ്പിംഗ് കാര്‍ണിവല്‍ ആസ്വദിക്കാനായി നിരവധിപ്പേര്‍ എത്തുന്നുണ്ട്. ആഴക്കടല്‍ കാഴ്ചകളുമായി അക്വാ ഷോ, ആകര്‍ഷകമായ വിലക്കുറവില്‍ ഗൃഹോപകരണങ്ങള്‍, രുചി ഭേദങ്ങളുടെ കലവറ തീര്‍ത്ത് ഫുഡ് കോര്‍ട്ട്, അതിമനോഹരമായ പുഷ്പക്കാഴ്ചകളുമായി വൃന്ദാവന്‍ ഫ്ളവര്‍ ഷോ, വാഹനങ്ങളുടെ പ്രദര്‍ശനം, കുട്ടികള്‍ക്കായി അമ്യുസ്‌മെന്റ്‌റ് പാര്‍ക്ക് എന്നിവയൊക്കെ നാട്ടിക ബീച്ച് ഫെസ്റ്റിന്റെ മറ്റ് പ്രധാന ആകര്‍ഷണങ്ങളാണ്.

ഇതിനു പുറമെ വൈവിധ്യമാര്‍ന്ന വസ്ത്രങ്ങളുടെ മേള, ഓട്ടോമൊബൈല്‍, ഇന്റീരിയര്‍ ഡിസൈന്‍, വിദ്യാഭ്യാസ രംഗത്തെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ക്കായി പ്രത്യേക കൗണ്ടറുകള്‍, ലോണ്‍ മേള തുടങ്ങിയവയെല്ലാം നാട്ടിക ബീച്ച് ഫെസ്റ്റിന്റെ മാറ്റു കൂട്ടുന്നു. വര്‍ണ്ണാഭമായ കാഴ്ചകള്‍ക്കൊപ്പം കാഴ്ചക്കാര്‍ക്ക് ഇഷ്ടാനുസരണം സാധനങ്ങള്‍ വാങ്ങിക്കുന്നതിനുള്ള സൗകര്യങ്ങളും നാട്ടിക ബീച്ച് ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്.