Gallery

ഫേസ്ബുക്കിനെയും യൂട്യൂബിനേയും പിന്നിലാക്കിയ ടിക്ക് ടോക്കിനൊപ്പം ഇനി പുതിയ രൂപത്തിൽ ‘മ്യൂസിക്കലിയും ‘

ഈ അടുത്ത കാലത്തായി ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ മ്യൂസിക്കൽ ആപ്പാണ് മ്യൂസിക്കലി. ചെറിയ വീഡിയോകൾ ലിപ് സിങ്ക് ഉപയോഗിച്ച് പുതിയ രൂപത്തിൽ, പുതിയ വീഡിയോകളായി മാറ്റാൻ സാധിക്കുന്ന മ്യൂസിക്കൽ ആപ്പാണിത്. മ്യൂസിക്കലിയെ ചൈനീസ്  മ്യൂസിക്ക് വീഡിയോ പ്ലാറ്റ്ഫോമായ ടിക്ക് ടോക്കാണ് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. മ്യൂസിക്കലിയെ ഒരു ബില്ല്യൺ ഡോളറിനാണ് ടിക്ക് ടോക്ക് വാങ്ങിയത്. ചെറിയ കാലയളവുകൊണ്ട് 45...

സ്റ്റൈലിഷായി ആന്റണി വർഗീസും സാനിയയും; വൈറലായ വീഡിയോ ഷൂട്ട് കാണാം

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ആന്റണി വർഗീസ്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജെല്ലിക്കെട്ട് തുടങ്ങിയ ചിത്രത്തിലൂടെ മലയാള സിനിമയിൽ വേരുറപ്പിച്ച താരം രണ്ടു സിനിമകളിലൂടെ തന്നെ മലയാളികളുടെ ഹൃദയം കീഴടക്കി. എന്നാൽ ഇപ്പോൾ താരത്തിന്റെ വീഡിയോ ഷൂട്ടാണ്  സോഷ്യൽ മീഡിയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ക്വീൻ എന്ന മലയാള...

നവ്യയുടെ സൗന്ദര്യ രഹസ്യം കണ്ടുപിടിച്ച് ആരാധകർ; വൈറലായ ചിത്രങ്ങൾ കാണാം…

'ഇഷ്ടം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം നവ്യ നായർ 'നന്ദനം' എന്ന  തന്റെ മൂന്നാമത്തെ ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കി, നിരവധി അവാർഡുകൾ കരസ്ഥമാക്കിയ താരം പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം നേടി. പിന്നീട്  വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടു നിന്ന താരം അവതാരകയായും ഡാൻസറായും സിനിമയോട്...

ഭൂമിയിലെ കാക്കത്തൊള്ളായിരാമത്തെ കാമുകി കാമുകന്മാരായി അവർ വരുന്നു…

ബെന്‍ജിത്ത് പി ഗോപാല്‍ സംവിധാനം ചെയ്ത ഭൂമിയിലെ കാക്കത്തൊള്ളായിരാമത്തേത് എന്ന ഷോര്‍ട്ട്  ഫിലിമിലൂടെ പുതിയ പ്രണയ കഥയുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ. എല്ലാ പ്രണയങ്ങളെയും പോലെ  ഈ പ്രണയത്തിന് പിന്നിലുമുണ്ട് ഒരു കഥ...രസകരമായ ഒരു കഥ... ഉയരം കുറഞ്ഞ ചെറുപ്പക്കാരനും അവന്‍റെ കാമുകിയുമാണ് ആ കാക്കത്തൊള്ളായിരാമത്തെ കാമുകീ കാമുകന്മാര്‍. ഉയരത്തിന്റെ കാര്യത്തിൽ ഇരുവർക്കുമിടയിൽ ഉണ്ടാവുന്ന കോംപ്ലക്സാണ്...

താര രാജാക്കന്മാർക്ക് പിറന്നാൾ ആശംസകളുമായി ടൊവിനോ….വീഡിയോ കാണാം

ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ദുൽഖർ സൽമാനും ധനുഷിനും ആശംസകളുമായി എത്തിയിരിക്കുകയാണ് യുവതാരം ടൊവിനോ തോമസ്. താരത്തിന്റെ പുതിയ ചിത്രം മറഡോണ ഇന്നലെ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മറഡോണയുടെ പ്രേക്ഷകരോട് നന്ദി പറയുന്ന വീഡിയോയിലാണ് താരം മലയാളത്തിലെയും തമിഴിലെയും താരപുത്രന്മാർക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്. ടൊവിനോ തന്നെയാണ് വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ചുരുങ്ങിയ...

കർണനായി മോഹൻലാൽ; അഭിനയ മികവിനെ അഭിനന്ദിച്ച് പൃഥ്വിരാജ്…

അഭിനയ മികവുകൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ സൂപ്പർ താരമാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ അഭിനയ മികവിന്  അഭിനന്ദനവുമായി  എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്. കഴിഞ്ഞ ദിവസമാണ് മോഹൻലാൽ അഭിനയിച്ച കർണഭാരം എന്ന നാടകം സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്. ഇതിലെ താരത്തിന്റെ പ്രകടനത്തിനാണ് പ്രശംസകളുമായി പൃഥ്വി എത്തിയത്.  മോഹൻലാലിനെ നായകനാക്കി തന്റെ പുതിയ ചിത്രം ലൂസിഫർ ചിത്രീകരിക്കുന്നതിനെ തിരക്കിലാണ് താരമിപ്പോൾ....

വൈറലായി സൂര്യ ആരാധകന്റെ ഡബ്‌സ്‌മാഷ്; വീഡിയോ കാണാം

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള തമിഴ് സൂപ്പർ താരമാണ് സൂര്യ. കഴിഞ്ഞ ദിവസം സൂര്യയ്ക്ക് വേണ്ടി സനൽ ശിവറാം എന്ന ചെറുപ്പക്കാരൻ ചെയ്ത ഡബ്‌സ്‌മാഷാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സൂര്യയുടെ എക്കാലത്തെയും മികച്ച ചിത്രമായ 'വാരണം ആയിരം' എന്ന ചിത്രത്തിലെ ഒരു രംഗമാണ് സനൽ ഡബ്‌സ്മാഷിലൂടെ അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു തമിഴ് സൂപ്പർ താരത്തിന്റെ പിറന്നാൾ. കേരളത്തിലെയും...

മലയാളത്തിന്റെ വാനമ്പാടിക്ക് ഇന്ന് പിറന്നാൾ; ആശംസകളുമായി ആരാധകർ

മനോഹരമായ സ്വര മാധുര്യം കൊണ്ട് ജനമനസ്സുകളെ കീഴടക്കിയ മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് ഇന്ന് അന്‍പത്തിയഞ്ചാം പിറന്നാള്‍. താരത്തിന് ആശംസകളുമായി നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ  എത്തിയിരിക്കുന്നത്.  സംഗീത ലോകത്ത് നിന്നും  ആരാധകർക്കിടയിൽ നിന്നും ആയിരക്കണക്കിന് ആളുകളാണ് താരത്തിന് സ്നേഹാശംസകളുമായി എത്തിയത്. 'പ്രിയപ്പെട്ട ചിന്നക്കുയിലിന് പിറന്നാള്‍ ആശംസകള്‍...' എന്നാണ് ചിത്രയ്ക്ക് ആശംസ നേര്‍ന്നു കൊണ്ട് ഗായിക സുജാത...

വൈറലായ സാമന്തയുടെ തേങ്ങ ഉടയ്ക്കൽ വീഡിയോ കാണാം…

തെന്നിന്ത്യൻ താരം സാമന്ത നായികയായി എത്തുന്ന പുതിയ ചിത്രം 'എൻസി  17' ലെ പൂജയുടെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ശിവ നിർവാണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. ചിത്രത്തിന്റെ പൂജയ്ക്കായി പ്രമുഖ താരങ്ങൽ എല്ലാവരും അണിചേർന്നിരുന്നു. തേങ്ങയുടച്ച് പൂജ തുടങ്ങാൻ സമാന്തയും എത്തിയിരുന്നു. എന്നാൽ രണ്ടു മൂന്നു തവണ തേങ്ങ...

വൈറലായി കങ്കണയുടെ ശിവ പൂജ; ചിത്രങ്ങൾ കാണാം

മികച്ച ഒരുപാട് സിനിമകളിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത താരമാണ് കങ്കണ റണാവത്ത്. അഭിനയിച്ച സിനിമകളിലൂടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ താരം ഒരു തികഞ്ഞ വിശ്വാസികൂടിയാണ്. കഴിഞ്ഞ ദിവസം കോയമ്പത്തൂർ ഉള്ള സദ് ഗുരു ഇഷാ ഫൗണ്ടേഷനിൽ താരമെത്തിയിരുന്നു. തികഞ്ഞ ശിവ ഭക്തയായ കങ്കണ ശിവ പൂജ ചെയ്യുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്....
- Advertisement -

Latest News

നേർക്കുനേർ പോരാടാൻ അല്ലു അർജുനും ഫഹദും- പുഷ്പ ട്രെയിലർ എത്തി

അല്ലു അർജുൻ നായകനാവുന്ന ‘പുഷ്പ : ദി റൈസ്’ റിലീസിന് ഒരുങ്ങുകയാണ്. അഞ്ച് ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമയുടെ ട്രെയ്‍ലർ എത്തി. ഡിസംബർ‍ 17നാണ് സിനിമയുടെ വേൾഡ്...