Gallery

ലിനിയുടെ മകന് മമ്മൂട്ടിയുടെ സ്‌നേഹചുംബനം: വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ലിനി മലയാളികള്‍ക്കെന്നും നീറുന്ന ഒരു ഓര്‍മ്മയാണ്. നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് രക്തസാക്ഷിയാകേണ്ടിവന്ന ലിനി എന്ന നഴ്‌സ് മലയാളികളുടെ മുഴുവന്‍ ഹൃദയത്തില്‍ ഇടം നേടിയാണ് യാത്രയായത്. ലിനിയുടെ മക്കള്‍ക്ക് മമ്മൂട്ടി നല്‍കുന്ന സ്‌നേഹചുംബനമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ തരംഗം. ഒരു സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച ഡോക്ടേഴ്‌സ് അവാര്‍ഡ് ചടങ്ങിലാണ് ലിനിയുടെ മക്കളെ വാരിയെടുത്ത് മമ്മൂട്ടി സ്‌നേഹചുംബനം നല്‍കുന്നത്. ലിനിയുടെ...

പൃഥ്വിയുടെ ചുമലിലേറി അല്ലി; ചിത്രം പങ്കുവെച്ച് സുപ്രിയ..

ലോകം മുഴുവനുമുള്ള മലയാളി ആരാധകർ കൊതിയോടെ കാണാൻ ആഗ്രഹിക്കുന്ന മുഖമാണ് പൃഥ്വിരാജ് സുപ്രിയ ദമ്പതികളുടെ മകൾ അലംകൃതയുടെ മുഖം. സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന താരങ്ങളാണ് പൃഥ്വിയും സുപ്രിയയും. അതുകൊണ്ടുതന്നെ മകളുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടെങ്കിലും മകളുടെ മുഖം മറച്ചുള്ള ചിത്രങ്ങളാണ് ഇരുവരും പങ്കുവെക്കാറ്. അത്തരത്തിലുള്ള പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ...

മനോഹരം കാടിനു നടുവിലെ ഈ പുസ്തകശാല; ചിത്രങ്ങള്‍ കാണാം

നല്ലൊരു ലൈബ്രറിയിലിരുന്ന് പുസ്തങ്ങള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്നര്‍ നിരവധിയാണ്. ഇത്തരക്കാര്‍ക്ക് പറ്റിയ ഒരിടമുണ്ട്. ചൈനയിലെ ബെയ്ജിങിലുള്ള ലിയുവാന്‍ പുസ്തകശാല. ചുറ്റും കാടാണെങ്കിലും അത്ര നിസാരമാക്കേണ്ട ഈ ലൈബ്രറിയെ. ഒന്നു കയറിയാല്‍ ആരും ഒരു പുസ്തകമെടുത്തു വായിച്ചുപോകും. മരച്ചില്ലകള്‍ക്കൊണ്ടാണ് വായനശാല അലങ്കരിച്ചിരിക്കുന്നത്. വായനക്കാര്‍ക്കായി പ്രത്യേക ഇരിപ്പിടങ്ങളൊന്നും സജ്ജമാക്കിയിട്ടില്ല എന്നതാണ് മറ്റൊരു ആകര്‍ഷണം. തറയിലോ മറ്റുമായി ഇഷ്ടാനുസരണം ഇരുന്ന് പുസ്തകം...

വൈറലാകുന്ന അമ്മയും മകനും; ഈ ചിത്രത്തിനും പറയാനുണ്ട് ചിലത്

കുറച്ചു ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു ചിത്രമുണ്ട്. ഒരു അമ്മയുടെയും മകന്റേയും ചിത്രം. പോലീസ് ഉദ്യോഗസ്ഥനായ മകന്‍ കൃഷിയിടത്തില്‍വെച്ച് തന്റെ അമ്മയുടെ കാല്‍ തൊട്ടു വന്ദിക്കുന്നതാണ് ഈ ചിത്രത്തില്‍. പോലീസ് യൂണിഫോമാണ് മകന്റെ വേഷവും. വാക്കുകളേക്കാള്‍ ഏറെ പലപ്പോഴും ചിത്രം സംസാരിക്കുമെന്ന് പറയുന്നത് വെറുതെയല്ല. മക്കള്‍-മാതാപിതാക്കള്‍ ബന്ധത്തിന്റെ ആഴവും പരപ്പുമെല്ലാം പ്രതിഫലിക്കുന്നുണ്ട് ഈ ചിത്രത്തില്‍. കൂണുപോലെ...

പ്രിന്റെടുക്കാന്‍ പണമില്ല, കൈകൊണ്ടെഴുതിയ ബയോഡേറ്റയുമായി യുവാവ്

നവമാധ്യമങ്ങളില്‍ തരംഗമാവുകയാണ് കാര്‍ലിറ്റോസ് ഡ്യൂറാത്തോയുടെ ബയോഡേറ്റ. സംഗതി വേറൊന്നും കൊണ്ടല്ല. കൈകൊണ്ട് ഒരു സാധരണ പേപ്പറില്‍ എഴുതിയതാണ് ഈ ബയോഡേറ്റ. പ്രിന്റെടുക്കാന്‍ കൈയില്‍ പൈസ ഇല്ലാതിരുന്നതിനാലാണ് ഇങ്ങനൊരു ഉദ്യമത്തിന് കാര്‍ലിറ്റോസ് തയാറായത്. റൊസാരിയോ സ്വദേശിയാണ് കാര്‍ലിറ്റോസ് എന്ന ഇരുപത്തിയൊന്നുകാരന്‍. ഏറെ നാളായ ജോലി അന്വേഷിച്ചിട്ടും ഇദ്ദേഹത്തിന് ജോലി ഒന്നും ലഭിച്ചില്ല. മുത്തശ്ശിയുടെ കൈയില്‍ നിന്നും കടം...

ബോഡി ബില്‍ഡിംഗ്; റൂബിക്കിത് മധുരപ്രതികാരം

ബോഡി ബില്‍ഡിങില്‍ ശ്രദ്ധേയമായ സ്ത്രീ സാന്നിധ്യമാണ് റൂബി. എന്നാല്‍ റൂബിക്ക് ഈ ബോഡി ബില്‍ഡിങ് ഒരു മധുര പ്രതികാരം കൂടിയാണ്. ഫിറ്റ്‌നസില്‍ മിസ് ഇന്ത്യ കിരീടം ലക്ഷ്യമാക്കി മുന്നേറുമ്പോഴും റൂബി എന്ന പെണ്‍കരുത്തിന് പറയാനുണ്ട് നീറുന്ന കുറച്ച് ജീവിതാനുഭവങ്ങള്‍. റൂബി ബ്യൂട്ടി എന്ന തമിഴ്‌നാട്ടുകാരി ഒരു ഭാര്യ ആയിരുന്നു അതിനപ്പുറം അമ്മയും. തടി കൂടുതലാണെന്ന് പറഞ്ഞ്...

ഭയത്തിനൊപ്പം തമാശയും നിറച്ച് പ്രേതം; സമൂഹ മാധ്യമങ്ങളിൽ തരംഗമായ അണിയറ ചിത്രങ്ങൾ കാണാം…

നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെ ഇടം നേടിയ ജയസൂര്യ നായകനായി എത്തുന്ന ഏറ്റവും ഓപുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.. ജയസൂര്യ രഞ്ജിത്ത് കൂട്ടുകെട്ടിൽ പ്രേതം 2 എന്ന ചിത്രം അണിയറയിൽ ഒരുങ്ങുമ്പോൾ ജയസൂര്യ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. കഴിഞ്ഞ ദിവസം ചിത്രീകരണം ആരംഭിച്ച സിനിമ 'പ്രേതം' എന്ന ചിത്രത്തിന്റെ...

വൈറലാകുന്ന തന്തൂരി ചായകള്‍

അഭിനയങ്ങളും അഭ്യാസങ്ങളും മാത്രമല്ല ചിലപ്പോഴൊക്കെ ഭക്ഷണങ്ങളും വൈറലാകാറുണ്ട്. അടുത്തിടെ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായ ഒരു വിഭവമാണ് തന്തൂരി ചായ. തന്തൂരി ചിക്കനും തന്തൂരി റൊട്ടിയുമൊക്കെ മലയാളികളുടെ വിരുന്നുമേശകളില്‍ ഇടംപിടിച്ചതുപോലെ തന്തൂരി ചായയും ഇടം പിടിച്ചു തുടങ്ങി. നല്ല ചുട്ടുപഴുത്ത മണ്‍പാത്രങ്ങളില്‍ പാകപ്പെടുത്തിയെടുക്കുന്നതാണ് തന്തൂരി ചായ. പൂനെയാണ് തന്തൂരി ചായയുടെ ഉത്ഭവകേന്ദ്രം. ഇന്ന് കേരളത്തിന്റെ വിവിധ ഇടങ്ങളിലും തന്തൂരി...

അറേബ്യന്‍ മാനിന് രക്ഷകനായി ഷെയ്ഖ് ഹമദാന്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ഒറിക്‌സ് എന്ന അറേബ്യന്‍ മാനിന് രക്ഷകനായി എത്തുന്ന ഹംദാന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നിര്‍മ്മാണ സ്ഥലത്തെ ഒരു വലയില്‍ കുടുങ്ങിയ ഒറിക്‌സിനെയാണ് ഹംദാന്‍ രക്ഷപ്പെടുത്തിയത്. അദ്ദേഹം തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതും. ഒറിക്‌സിന്റെ കൊമ്പുകളില്‍ പ്ലാസ്റ്റിക് വല...

നഖങ്ങളില്‍ വിരലുകള്‍; അത്ഭുതപ്പെടുത്തും ഈ നെയില്‍ ആര്‍ട്ട്: വീഡിയോ കാണാം

മുടിയിലും മുഖത്തുമെല്ലാം പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ പണ്ടു മുതല്‍ക്കെ നിരവധിയാണ്. അടുത്തകാലത്ത് നഖങ്ങളിലെ പരീക്ഷണങ്ങളും ഫാഷന്‍ ലോകം ഏറ്റെടുത്തു. കൈയിലെയും കാലിലെയുമെല്ലാം നഖങ്ങള്‍ മോടികൂട്ടുന്ന നെയില്‍ ആര്‍ട്ടുകള്‍ സാമൂഹ്യമാധ്യമങ്ങളിലും തരംഗമാണ്. കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന ഒരു നെയില്‍ ആര്‍ട്ടാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. നെയില്‍ സണ്ണി എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത നെയില്‍ ആര്‍ട്ട് ഇതിനോടകംതന്നെ...
- Advertisement -

Latest News

ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷം, ജോഷി സാറിന് നന്ദി; ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ച് നൈല ഉഷ

സംവിധായകൻ ജോഷിയുടെ ഏറ്റവും പുതിയ സുരേഷ് ഗോപി ചിത്രമാണ് 'പാപ്പൻ.' സുരേഷ് ഗോപിയോടൊപ്പം ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്യുന്നത് നടി നൈല ഉഷയാണ്. ജോഷിയുടെ...