ഹോളിവുഡ് ചിത്രത്തിനായി അതിരപ്പള്ളിയിൽ ഭീമൻ ഭൂഗർഭ തടവറ ഒരുങ്ങി

ഹോളിവുഡ് ചിത്രത്തിനായി അതിരപ്പള്ളിയിൽ ഭീമൻ ഭൂഗർഭ തടവറ ഒരുങ്ങി. 38 ലക്ഷം രൂപയാണ് തടവറയ്ക്കായുള്ള നിർമാണ ചിലവ്. ഹോളിവുഡിലെ പ്രസിദ്ധ ആക്ഷൻ സംവിധായകൻ റോജർ എല്ലീസ് ഫ്രേസറുടെ ‘എസ്‌കേപ് ഫ്രം ബ്ലാക് വാട്ടര്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് ഈ തടവറ ഒരുക്കിയിരിക്കുന്നത്.

കരിങ്കല്ലിൽ 20 ദിവസം കൊണ്ടാണ് ഈ തടവറ ഒരുക്കിയിരിക്കുന്നത്. പതിനഞ്ചു ദിവസത്തെ ഷൂട്ടിങ്ങാണ് അതിരപ്പള്ളിയിൽ ഉള്ളത്. ഇന്ത്യൻ ജയിലിൽ അകപ്പെട്ട അമേരിക്കക്കാരൻ രക്ഷപെടാൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പങ്കു വയ്ക്കുന്നത്.

പ്രമുഖ ഹോളിവുഡ് താരം പോൾ സിദ്ധു ആണ് അഭിനയിക്കുന്നത്. അതിരപ്പള്ളിയിൽ മാത്രമല്ല , കണ്ണൂർ, എറണാകുളം, ബാംഗ്ലൂർ തുടങ്ങിയിടങ്ങളിലും ഷൂട്ടിംഗ് ഉണ്ട്.

Read More:ഉറക്കം സുഖകരമാക്കാന്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

അഖിൽ രാജ് ചിറയിലാണ് തടവറ ഒരുക്കിയത്. വിക്രം നായകനാകുന്ന കർണൻ എന്ന ചിത്രത്തിലേക്കുള്ള 22 അടിയുള്ള രഥം ഉണ്ടാക്കിയതും അഖിൽ രാജ് ആയിരുന്നു.

ഗോൾഡൻ ഗ്ലോബ് പുരസ്‍കാര നിറവിൽ താരങ്ങൾ; ചിത്രങ്ങൾ കാണാം

ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ്  ഫോറിൻ പ്രസ് അസോസിയേഷൻ നൽകുന്ന പുരസ്കാരമാണ്‌ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം. 

പുരസ്‌കാരങ്ങൾ ഒറ്റനോട്ടത്തിൽ :

മികച്ച ചലച്ചിത്രം-1917

മികച്ച നടി- റെനീ സെല്‍വീഗര്‍ (ജൂഡി)

മികച്ച നടന്‍- ജോക്വിന്‍ ഫീനിക്‌സ് (ജോക്കര്‍)

മികച്ച ചിത്രം -വണ്‍സ് അപ്പോൺ എ ടൈം ഇന്‍ ഹോളിവുഡ്

മികച്ച നടി- അക്വാഫിനാ (ദി ഫെയര്‍വെല്‍)

മികച്ച നടന്‍- ടാരോണ്‍ എഗര്‍ട്ടണ്‍ (റോക്കറ്റ്മാന്‍)

മികച്ച സഹനടന്‍- ബ്രാഡ് പിറ്റ് (വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്)

മികച്ച പശ്ചാത്തല സംഗീതം- ഹില്‍ദുര്‍ ഗ്വാനോഡിട്ടിര്‍ (ജോക്കര്‍)

മികച്ച ടി.വി സീരീസ്- ചെര്‍ണോബില്‍

മികച്ച നടി- മിഷേലെ വില്യംസ് (ഫോസ്)

മികച്ച സംവിധായകന്‍- സാം മെന്‍ഡസ് (1917)

മികച്ച തിരക്കഥ- ക്വിന്റിന്‍ ടാരന്റീനോ (വണ്‍സ് അപോണ്‍ എ ടൈം ഹോളിവുഡ്)

മികച്ച വിദേശ ഭാഷാ ചിത്രം- പാരാസൈറ്റ്ലോക പ്രസിദ്ധ ഡ്രാക്കുള വീണ്ടും വരുന്നു; ട്രെയിലറിന് മികച്ച പ്രതികരണം

ഭയപ്പെടുത്തുന്ന കഥകളുമായി ഡ്രാക്കുള വീണ്ടും എത്തുന്നു. ടി വി സീരിസായാണ് ഡ്രാക്കുള എത്തുന്നത്. നെറ്ഫ്ലിക്സ് ആണ് സീരിസ് നിർമിക്കുന്നത്. ബി ബി സി ചാനൽ സീരിസ് പ്രേക്ഷകരിലേക്ക് എത്തിക്കും.

നടന്‍ ക്ലെയ്സ് ബാങ് ആണ് ഡ്രാക്കുളയെ അവതരിപ്പിക്കുക. സീരിസിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മൂന്നു ഭാഗങ്ങളിലായാണ് സീരിസ് എത്തുന്നത്.

മാര്‍ക് ഗറ്റിസ്, സ്റ്റിവെന്‍ മൊഫാറ്റ് എന്നിവര്‍ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ബ്രാം സ്റ്റോക്കർ ആണ് ഡ്രാക്കുളയ്ക്ക് ജന്മം നൽകിയത്. ഐറിഷ് എഴുത്തുകാരനാണ് ബ്രാം സ്റ്റോക്കർ.

Read More:‘എന്റെ റെക്കോർഡ് ഈ ഇന്ത്യൻ താരങ്ങൾക്ക് തകർക്കാൻ സാധിക്കും’- ബ്രയാൻ ലാറ

 1931 ലാണ് ഡ്രാക്കുളയെ കുറിച്ചുള്ള ആദ്യ ചിത്രം പുറത്തിറങ്ങുന്നത്. പിന്നീട് പലപ്പോഴാണ് 220 ഓളം ചിത്രങ്ങള്‍ ഡ്രാക്കുള കഥാപാത്രമായി എത്തി.

ഡൽഹിയിലെ വായുമലിനീകരണം; ഭീകരാവസ്ഥ ലോക ശ്രദ്ധയിലെത്തിച്ച് ഡി കാപ്രിയോ

കുറച്ച് ദിവസങ്ങളായി വാർത്തകളിൽ ഇടം നേടുകയാണ് ഡൽഹിയിൽ രൂക്ഷമാകുന്ന വായു മലിനീകരണം. ഇപ്പോഴിതാ ഡൽഹിയിലെ വായുമലിനീകരണത്തിന്റെ ഭീകരാവസ്ഥ ലോക ശ്രദ്ധയിലെത്തിച്ചിരിക്കുകയാണ് ഹോളിവുഡ് നടന്‍ ലിയനാര്‍ഡോ ഡി കാപ്രിയോ.

അഭിനയത്തിന് പുറമെ പരിസ്ഥിതിവിഷയങ്ങളിലും താരം ശ്രദ്ധാലുവാണ്. ‘എക്‌സ്റ്റിംഗ്ഷന്‍ റെബല്യന്‍’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം ഡൽഹിയിലെ വായുമലിനീകരണത്തിന്റെ വാർത്തകൾ പങ്കുവെച്ചത്. ‘എനിക്ക് നല്ല ഭാവി വേണം’, ‘ശ്വസിക്കുമ്പോള്‍ ഞാന്‍ മരിക്കുകയാണ്‌’ എന്നിങ്ങനെയെഴുതിയ പ്ലക്കാർഡുകളാണ് പേജിൽ പങ്കുവെച്ചത്.

അതേസമയം കടുത്ത വായുമലിനീകരണത്തില്‍ അടിയന്തര നടപടികളാവശ്യപ്പെട്ട് 1500 ലേറെ പേരാണ് ന്യൂഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധിച്ചത്.

Read also: പ്രാർത്ഥനയാണെങ്കിലും എന്തെല്ലാം ഭാവങ്ങളാണ് നിമിഷ നേരം കൊണ്ട് മുഖത്ത് മിന്നി മായുന്നത്; സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊച്ചുമിടുക്കിയുടെ വീഡിയോ 

നേരത്തെ ആമസോണ്‍ മഴക്കാടിന്റെ സംരക്ഷണത്തിന് സഹായഹസ്തവുമായും താരം രംഗത്തെത്തിയിരുന്നു. ആമസോണ്‍ മഴക്കാടുകളിൽ അടിക്കടി ഉണ്ടാകുന്ന കാട്ടുതീ ലോകത്തിന്റെ പരിസ്ഥിതി സന്തുലനത്തിന് തന്നെ ഭീഷണിയായ സാഹചര്യത്തിൽ 35 കോടിയോളം രൂപ ധനസഹായവും താരം നൽകിയിരുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ ആമസോണ്‍ മേഖലയില്‍ 74,000 ത്തിലധികം തീപിടുത്തങ്ങള്‍ ഉണ്ടായതായി പറയുന്നുണ്ട്.

എന്തായാലും സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ  ഡികാപ്രിയോയെ അഭിനന്ദിച്ചുകൊണ്ട് നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.

 

‘അവഞ്ചേഴ്‌സ്: എൻഡ് ഗെയി’മിലെ ആ യുദ്ധം നടന്നത് ഇങ്ങനെ; മേക്കിങ് വീഡിയോ കാണാം

ലോകം മുഴുവനുമുള്ള സിനിമ പ്രേക്ഷകരുടെ  പ്രിയപ്പെട്ട ചിത്രമാണ് ‘അവഞ്ചേഴ്‌സ് 4: എൻഡ് ഗെയിം. ചിത്രത്തിന്റെ അവസാന ഭാഗത്ത് നടക്കുന്ന യുദ്ധത്തിന്റെ മേയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്  അണിയറപ്രവര്‍ത്തകര്‍. ആക്ഷനും കോമഡിയും സെന്റിമെൻറ്സും എന്നുവേണ്ട ഒരു സാധാരണ പ്രേക്ഷകന്റെ എല്ലാ വികാരങ്ങളെയും കോർത്തിണക്കിയ ചിത്രമായിരുന്നു ‘അവഞ്ചേഴ്‌സ് 4: എൻഡ് ഗെയിം.

അവഞ്ചേഴ്‌സ് സീരിസിലെ അവസാന ഭാഗമെന്ന് കരുതുന്ന അവഞ്ചേഴ്‌സ് 4: എൻഡ് ഗെയിം പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. 2018 -ൽ ലോകത്തിലെ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രമാണ് അവഞ്ചേഴ്‌സ്; ഇന്‍ഫിനിറ്റി വാര്‍. യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമകളുടെ ട്രെയ്‌ലറുകളുടെയും ടീസറുകളുടെയും ലിസ്റ്റ് നോക്കുമ്പോഴും അവഞ്ചേഴ്‌സ്; ഇന്‍ഫിനിറ്റി വാര്‍ ഒന്നാമതായിരുന്നു. അതേസമയം എൻഡ് ഗെയിമിന്റെ   ട്രെയ്‌ലറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. യൂട്യൂബ് ട്രെന്‍ഡിംഗിലും ട്രെയിലര്‍ ഒന്നാമതായിരുന്നു.

താനോസ് എന്ന സൂപ്പര്‍ വില്ലന്റെ ആക്രമണത്തില്‍ അവ‌ഞ്ചേര്‍സ് തകരുകയും, ലോകത്തിലെ പകുതി ജനസംഖ്യ അപ്രത്യക്ഷമാകുകയും ചെയ്യുന്ന അവസ്ഥയിലാണ് അവഞ്ചേര്‍സ് ഇന്‍ഫിനിറ്റി വാര്‍ അവസാനിച്ചത്. അതുകൊണ്ടുതന്നെ അടുത്ത ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയായിരുന്നു ആരാധകർ. പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ഉയർത്തിയാണ് പുതിയ ചിത്രവും എത്തിയത്.

Read also: വരിക്കാശ്ശേരി മനയിൽ നിന്നും ഒരു മമ്മൂട്ടി ചിത്രം; ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

പുതിയ ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. രണ്ടാമെത്തെ ട്രെയ്‌ലറും നിറഞ്ഞ കൈയ്യടിയോടെയാണ് ആരാധകർ സ്വീകരിച്ചത്. പുതിയ ട്രെയ്‌ലറിൽ അയേൺ മാൻ അന്തരീക്ഷത്തിൽ ഏകാന്തനായി നിൽക്കുന്നതും, പിന്നീട് അയേൺ മാനും സംഘവും പടച്ചട്ടയണഞ്ഞ് യുദ്ധത്തിനായി കാത്തു നിൽക്കുന്നതുമാണ് ട്രെയ്‌ലറിൽ ഉൾപ്പെടുത്തിയിരുന്നത്. ട്രെയ്‌ലർ പോലത്തന്നെ ഏറെ ആകാംഷയും സസ്‌പെൻസും നിറച്ച് ആരാധകരെ ആവേശത്തിലാഴ്ത്തിയതായിരുന്നു  ‘അവഞ്ചേഴ്‌സ് 4: എൻഡ് ഗെയിം’ എന്ന ചിത്രവും.

തിയേറ്ററിൽ വിസ്‌മയം സൃഷ്ടിച്ച അവഞ്ചേഴ്‌സ് 4: എൻഡ് ഗെയിം; മേക്കിങ് വീഡിയോ കാണാം…

ലോകം മുഴുവനുമുള്ള സിനിമ പ്രേക്ഷകരുടെ  പ്രിയപ്പെട്ട ചിത്രമാണ് ‘അവഞ്ചേഴ്‌സ് 4: എൻഡ് ഗെയിം. ചിത്രത്തിന്റെ ബ്ലൂപേർസ് വീഡിയോ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. ചിത്രീകരണസമയത്തെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോയാണ്  റിലീസ് ചെയ്തിരിക്കുന്നത്.അതേസമയം ചിത്രത്തിന്റെ ട്രെയ്‌ലറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. യൂട്യൂബ് ട്രെന്‍ഡിംഗിലും ട്രെയിലര്‍ ഒന്നാമതായിരുന്നു. ആക്ഷനും കോമഡിയും സെന്റിമെൻറ്സും എന്നുവേണ്ട ഒരു സാധാരണ പ്രേക്ഷകന്റെ എല്ലാ വികാരങ്ങളെയും കോർത്തിണക്കിയ ചിത്രമായിരുന്നു ഇത്.

അവഞ്ചേഴ്‌സ് സീരിസിലെ അവസാന ഭാഗമെന്ന് കരുതുന്ന അവഞ്ചേഴ്‌സ് 4: എൻഡ് ഗെയിം പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. 2018 -ൽ ലോകത്തിലെ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രമാണ് അവഞ്ചേഴ്‌സ്; ഇന്‍ഫിനിറ്റി വാര്‍. യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമകളുടെ ട്രെയ്‌ലറുകളുടെയും ടീസറുകളുടെയും ലിസ്റ്റ് നോക്കുമ്പോഴും അവഞ്ചേഴ്‌സ്; ഇന്‍ഫിനിറ്റി വാര്‍ ഒന്നാമതായിരുന്നു.

താനോസ് എന്ന സൂപ്പര്‍ വില്ലന്റെ ആക്രമണത്തില്‍ അവ‌ഞ്ചേര്‍സ് തകരുകുകയും, ലോകത്തിലെ പകുതി ജനസംഖ്യ അപ്രത്യക്ഷമാകുകയും ചെയ്യുന്ന അവസ്ഥയിലാണ് അവഞ്ചേര്‍സ് ഇന്‍ഫിനിറ്റി വാര്‍ അവസാനിച്ചത്. അതുകൊണ്ടുതന്നെ അടുത്ത ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയായിരുന്നു ആരാധകർ. പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ഉയർത്തിയാണ് പുതിയ ചിത്രവും എത്തിയത്.

Read also: വൈറലായി നവ്യയുടെ സുംബാ ഡാൻസ്; കയ്യടിച്ച് ആരാധകർ, വീഡിയോ കാണാം..

പുതിയ ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. രണ്ടാമെത്തെ ട്രെയ്‌ലറും നിറഞ്ഞ കൈയ്യടിയോടെയാണ് ആരാധകർ സ്വീകരിച്ചത്. പുതിയ ട്രെയ്‌ലറിൽ അയേൺ മാൻ അന്തരീക്ഷത്തിൽ ഏകാന്തനായി നിൽക്കുന്നതും, പിന്നീട് അയേൺ മാനും സംഘവും പടച്ചട്ടയണഞ്ഞ് യുദ്ധത്തിനായി കാത്തു നിൽക്കുന്നതുമാണ് പുതിയ ട്രെയ്‌ലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏറെ ആകാംഷയും സസ്‌പെൻസും നിറച്ച് ആരാധകരെ ആവേശത്തിലാഴ്ത്തിയതായിരുന്നു  ‘അവഞ്ചേഴ്‌സ് 4: എൻഡ് ഗെയിം’ എന്ന ചിത്രവും.

ഒന്നാമനായി  “അവഞ്ചേഴ്സ്- എൻഡ് ഗെയിം”

ലോക ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് കളക്ഷൻ ഏതാണ് എന്ന  ചോദ്യത്തിന് ഇനി പുതിയ അവകാശി. വിഖ്യാത സംവിധായകനായ ജെയിംസ് കാമറൂൺ  2009 ൽ ലോക സിനിമ ലോകത്തിനു പുതിയ കാഴ്ചകൾ സമ്മാനിച്ച ‘അവതാർ’ എന്ന സിനിമയെ മറികടന്ന് ലോകത്ത് ഏറ്റവും കളക്ഷൻ നേടിയ ചിത്രമെന്ന പ്രശസ്തി സ്വാന്തമാക്കിയിരിക്കുകയാണ് ഡിസ്‌നി നിയന്ത്രണത്തിലുള്ള മാർവൽ സ്റ്റുഡിയോയുടെ  “അവഞ്ചേഴ്സ്- എൻഡ് ഗെയിം”.

സാൻഡിയാഗോയിൽ ശനിയാഴ്ച്ച നടന്ന കോമിക്- കോൺ ചടങ്ങിലാണ് മാർവൽ മേധാവി കെവിൻ ഫീജ്  ഈ ചരിത്രനേട്ടം ലോകത്തെ അറിയിച്ചത്. “മാർവൽ സ്റ്റുഡിയോ, വാൾട്ട് ഡിസ്നി സ്റ്റുഡിയോ ടീമുകൾക്ക് ഒരു വലിയ അഭിനന്ദനങ്ങൾ, അവഞ്ചേഴ്സിനെ ഉയർത്തിയ ലോകമെമ്പാടുമുള്ള ആരാധകർക്ക് നന്ദി, ചരിത്രപരമായ ഈ ഉയരങ്ങളിലേക്ക് എൻഡ് ഗെയിം,” ഡിസ്നി സ്റ്റുഡിയോയുടെ സഹ ചെയർമാനും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ അലൻ ഹോൺ പ്രസ്താവനയിൽ പറഞ്ഞു.

ചിത്രം റിലീസ് ചെയ്ത ദിവസം മുതൽ കഴിഞ്ഞ വെള്ളിയാഴ്ച വരെയുള്ള ബോക്സ് ഓഫീസ് കണക്കുപ്രകാരം ‘അവഞ്ചേഴ്സ്: എൻ‌ഡ്‌ഗെയിമി’ന്റെ മൊത്തം ആഗോള വരുമാനം2,789.2 ബില്യൺ ഡോളറാണ്. ‘അവതാർ’ 2,789.7 ബില്യൺ ഡോളറും.
500,000 ഡോളർ മാത്രം വ്യത്യാസത്തിലാണ് അവതാർ മുന്നിൽ നിൽക്കുന്നത്.
വാരാന്ത്യ ബോക്സോഫീസ് വരുമാനം വർദ്ധിച്ചു കഴിഞ്ഞാൽ ശനിയാഴ്ച അല്ലെങ്കിൽ
ഞായറാഴ്ച ഈ കുറവ് പരിഹരിക്കും (കഴിഞ്ഞ വാരാന്ത്യത്തിൽ, എൻഡ് ഗെയിം
ആഗോളതലത്തിൽ 2.8 ദശലക്ഷം ഡോളർ കൊണ്ടുവന്നിരുന്നു)

“അവഞ്ചേഴ്സ് :എൻഡ് ഗെയിം” ഈ വർഷം ഏപ്രിലിൽ ലോകമെമ്പാടും റിലീസ് ചെയ്‌തതിനു ശേഷം ലോക സിനിമ ചരിത്രത്തിലെ നിരവധി റെക്കോർഡുകളാണ് ബോക്സ് ഓഫീസിൽ സ്ഥാപിച്ചത്.

ഇപ്പോഴിതാ ആരാധകർക്ക് ഇരട്ടി സന്തോഷം പകർന്നുകൊണ്ട് മാർവൽ സ്റ്റുഡിയോസ് വരുന്നരണ്ട് വർഷത്തിൽ നാല് സിനിമകളും അഞ്ച് സീരീസുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടി ‘ദി ലയൺ കിംഗി’ന്റെ ട്രെയ്‌ലർ

കുട്ടികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രം ‘ദി ലയൺ കിംഗ്’ വീണ്ടും എത്തുന്നു. വെള്ളിത്തിരയിൽ വിസ്‌മയം സൃഷ്ടിച്ച ചിത്രം 1994 ലാണ് ആദ്യമായി റിലീസ് ചെയ്തത്. അനിമേഷൻ രുപത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ലൈവ് പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങുന്നത്.

നിരവധി ചിത്രങ്ങളിലൂടെ ഹോളിവുഡിൽ നിറസാന്നിധ്യമായിരുന്ന ജോൺ ഫവറോയാണ് പുതിയ ചിത്രവും വെള്ളിത്തിരയിൽ എത്തിക്കുന്നത്. ജംഗിൾ ബുക്ക് ഒരുക്കിയതും ജോൺ ഫവറോയാണ്. കുട്ടികളുടെ എക്കാലത്തെയും മികച്ച ചിത്രമായ ലയൺ കിങ്ങിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നിറസാന്നിധ്യം ഡൊണാൾഡ് ഗ്ലോവറാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം സിംബായ്ക് ശബ്ദം കൊടുക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഫാൻസ്‌ സിമ്മറാണ്. ചിത്രത്തിന്റെ റീമേയ്ക്ക് വേർഷൻ ഈ വർഷം ജൂലൈ 19 ന് തിയേറ്ററുകളിൽ എത്തും.