Infotainment

ഒരു കിലോ പ്ലാസ്റ്റിക് കൊടുത്താല്‍ ഒരു നേരത്തെ ഭക്ഷണം; അറിയാം ‘മാലിന്യ കഫേ’കളെക്കുറിച്ച്

പരിസ്ഥിതി സ്‌നേഹത്തെക്കുറിച്ച് പലരും പ്രസംഗിക്കാറുണ്ടെങ്കിലും അതൊന്നും പ്രവൃത്തിയില്‍ പലപ്പോഴും കാണാറില്ല. മാലിന്യങ്ങളെല്ലാം പലയിടങ്ങളിലായി വലിച്ചെറിയുന്നവര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ക്രമരഹിതമായി വര്‍ധിച്ചു വരികയാണ് രാജ്യത്ത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തടയാന്‍ തികച്ചും വ്യത്യസ്തമായ ഒരു സംരംഭത്തിനു തന്നെ തുടക്കം കുറിച്ചിരിയ്ക്കുകയാണ് ദില്ലിയില്‍. മാലിന്യ കഫേ എന്നാണ് ഈ സംരംഭത്തിന്റെ പേര്. ' പ്ലാസ്റ്റിക്...

അതേ അദ്ദേഹം മരണപ്പെട്ടത് സ്വന്തം താടികൊണ്ടാണ്…

തലവാചകം വായിക്കുമ്പോള്‍ ചിലരെങ്കിലും അല്‍പം ആശ്ചര്യപ്പെട്ടേക്കാം. കാരണം താടി എന്നത് ചിലര്‍ക്ക് അലങ്കാരവും മറ്റ് ചിലര്‍ക്ക് അല്‍പം അഹങ്കാരവുമൊക്കെയാണ്. എന്നാല്‍ സ്വന്തം താടി കൊണ്ട് മരണപ്പെട്ട ഒരാളുണ്ടാകുമോ. ഉണ്ടെന്നു പറയാം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹാന്‍സ് സ്റ്റെയിനിഞ്ചര്‍ എന്നയാള് മരണപ്പെട്ടത് സ്വന്തം താടികൊണ്ടാണ്. ഏറെ വര്‍ഷങ്ങളുടെ പഴക്കമുണ്ട് ഈ താടിക്കഥയ്ക്ക്. 1567 കാലഘട്ടത്തില്‍ ഓസ്‌ട്രേലിയയിലെ ബ്രോണൗ ആം...

മഞ്ഞിന്റെ തണുപ്പറിഞ്ഞ് ഒരു ചൂടു ചായ കുടിച്ചാലോ? ഇതാണ് ‘ഇഗ്ലൂ കഫേ’

മഞ്ഞിന്റെ തണുപ്പില്‍ ഒരു ചൂട് ചായ കുടിച്ചാല്‍ എങ്ങനെയുണ്ടാകും… ഒരു പക്ഷെ വര്‍ണനകള്‍ക്ക് അതീതമായ അനുഭവമായിരിയ്ക്കും അത്. ഇത്തരത്തിലുള്ള അനുഭവം സമ്മാനിയ്ക്കുന്ന ഒരിടമാണ് ഇഗ്ലൂ കഫേ. മഞ്ഞു വീടുകളാണ് ഇഗ്ലൂ എന്നറിയപ്പെടുന്നത്. മഞ്ഞുകട്ടകള്‍ ഉപയോഗിച്ച് ഇന്യൂയിറ്റ് വര്‍ഗക്കാരാണ് സാധാരണ ഇഗ്ലൂ എന്ന വീടുണ്ടാക്കുന്നത്. ഇഗ്ലൂ വീടിനോട് സമാനമായ ഒരു കഫേയാണ് ഇഗ്ലൂ കഫേ. കാശ്മീരിലെ ഗുല്‍മാര്‍ഗിലാണ്...

മൃഗങ്ങളുടേയും പക്ഷികളുടേയും ശബ്ദത്തില്‍ ഒരു സാരെ ജഹാന്‍ സെ അച്ചാ…: വൈറല്‍ വീഡിയോ

സാരെ ജഹാന്‍ സെ അച്ചാ… എത്ര കേട്ടാലും മതിവരില്ലാത്ത ഗാനം. ഇന്ത്യക്കാരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ദേശാഭിമാന കാവ്യത്തിന് ഒരുക്കിയ വേറിട്ടൊരു പതിപ്പാണ് ശ്രദ്ധ നേടുന്നത്. പക്ഷികളുടേയും മൃഗങ്ങളുടേയും ശബ്ദങ്ങള്‍ ഇഴചേര്‍ത്തൊരുക്കിയ പതിപ്പാണ് ഇത്. ആനിമല്‍ പ്ലാനറ്റ് ഇന്ത്യയാണ് ഈ ഗാനാവിഷ്‌കാരത്തിന് പിന്നില്‍. സൈബര്‍ ഇടങ്ങളില്‍ ഇതിനോടകം തന്നെ ഈ സാരെ ജഹാന്‍ സെ അച്ചാ...

മറവിയെ ചെറുക്കാന്‍ വാച്ച്; ബാല്‍ശക്തി പുരസ്‌കാരം നേടിയ കുട്ടി ശാസ്ത്രജ്ഞന്‍

മറവി നിസ്സാരമായ ഒരു പ്രശ്‌നമല്ല. 'അയ്യോ അത് ഞാന്‍ മറന്നുപോയി' എന്ന് ഇടയ്ക്കിടെ പറയുന്നവരും ഏറെയാണ്. ചെറിയകാര്യങ്ങള്‍ മറന്നു പോകുന്നവരേക്കാള്‍ പ്രയാസമനുഭവിയ്ക്കുന്നവരാണ് ഗൗരവമേറിയ മറവി അനുഭവിയ്ക്കുന്നവര്‍. ഉദാഹരണത്തിന് അള്‍ഷൈമേഴ്‌സ് പോലെയുള്ള അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍. ഇത്തരത്തില്‍ മറവിയനുഭവിയ്ക്കുന്നവര്‍ക്കായി മറവിയെ ചെറുക്കാന്‍ ഒരു വാച്ച് കണ്ടെത്തിയിരിയ്ക്കുകയാണ് ഹേമേഷ് ചദലവാദ എന്ന മിടുക്കന്‍. ഈ വര്‍ഷത്തെ ബാല്‍ ശക്തി പുരസ്‌കാരം...

ആപ്പുകളിലെ വ്യാജന്മാരെ തിരിച്ചറിയാന്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നവരാണ് ഇക്കാലത്ത് ഏറെയും. എന്നാല്‍ പലപ്പോഴും വ്യാജ ആപ്ലിക്കേഷനുകള്‍ ഫോണുകളില്‍ ഇടം പിടിക്കാറുണ്ട്. അശ്രദ്ധയാണ് ഇതിന് കാരണമാകുന്നത്. വ്യാജ ആപ്ലിക്കേഷനുകളെ എങ്ങനെ തിരിച്ചറിയാമെന്ന് വ്യക്തമാക്കുകയാണ് കേരളാ പൊലീസ്. കുറിപ്പ്ലക്ഷക്കണക്കിന് ആപ്പുകളാണ് അനുദിനം അവതരിക്കുന്നത്. അതിനാല്‍ തന്നെ ഒറിജിനലും വ്യാജനും തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകും. പ്‌ളേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ തുടങ്ങി പ്രമുഖ കമ്പനികളുടെ ഔദ്യോഗിക...

വണ്ണം കുറയ്ക്കണമെങ്കില്‍ രാത്രിയില്‍ ആഹാരം ഹെവിയാക്കേണ്ട….

പ്രായഭേദമന്യേ ഇക്കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അമിതവണ്ണം. കൃത്യമായ വ്യായാമവും ഭക്ഷണ ക്രമീകരണവുമാണ് അമിത വണ്ണത്തെ ചെറുക്കാനുള്ള മാര്‍ഗ്ഗം. അമിത വണ്ണത്തെ ചെറുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാത്രി കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ കരുതല്‍ നല്‍കണം. ഫൈബര്‍, പ്രോട്ടീന്‍, മിനറല്‍സ്, മൈക്രോന്യൂട്രിയന്റ്‌സ് എന്നിവ ധാരാളമടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആഹാരത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്. കൂടാതെ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ...

ദേ, ഈ കുട്ടിയാണ് ആ കുട്ടി; കണ്ണന്റെ അഭിനയം പ്രേക്ഷകര്‍ കാണാനിരിയ്ക്കുന്നതേയുള്ളൂ….

ചക്കപ്പഴം… ആ വാക്ക് കേട്ടാല്‍ മതി; ഉടനെ ടീവിയ്ക്ക് മുമ്പിലെത്തും മുഹമ്മദ് റയ്ഹാന്‍. കണ്ണെടുക്കാതെ പരിപാടി കാണും. ഇടയ്ക്ക് പരിപാടിയില്‍ പ്രത്യക്ഷപ്പെടുന്ന ആ കുട്ടിക്കുറുമ്പന്‍ കണ്ണനെ കാണുമ്പോള്‍ ഒരു ചിരിയുണ്ട്. വീട്ടിലുള്ളവരെ നോക്കി ഒരു അഡാറ് ചിരി. പറഞ്ഞുവരുന്നത് ഫ്‌ളവേഴസ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം പരിപാടിയിലൂടെ പ്രേക്ഷകമനം കീഴടക്കിയ കണ്ണന്‍ എന്ന കഥാപാത്രത്തെക്കുറിച്ചാണ്. മുഹമ്മദ്...

എയർകണ്ടീഷൻ ആവശ്യമില്ല; അത്ഭുതമായി ഥാർ മരുഭൂമിയ്ക്ക് നടുവിൽ ഒരുങ്ങിയ വിദ്യാലയം

'മരുഭൂമിയ്ക്ക് നടുവിൽ വിദ്യാലയം' കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നും അല്ലേ.. കാരണം ഇത്രയധികം ചൂടുള്ള ഒരു കാലാവസ്ഥയിൽ എങ്ങനെയാണ് വിദ്യർത്ഥികൾ പഠിക്കുക. എന്നാൽ അത്ഭുതപ്പെടേണ്ട ചൂടിനെ പേടിക്കുകയും വേണ്ട. അങ്ങനെയൊരു വിദ്യാലയമാണ് ഥാർ മരുഭൂമിയ്ക്ക് നടുവിലായി ഒരുങ്ങുന്നത്. പകൽ സമയത്ത് 50 ഡിഗ്രി സെൽഷ്യസ് വരെ ചൂടുള്ള ഒരിടത്താണ് കുട്ടികൾക്ക് ചൂടിനെ പേടിക്കാതെ പഠിക്കാനായി...

85 കിലോയുള്ള ഈ പത്ത് വയസ്സുകാരന്‍ സുമോ ഗുസ്തിയിലെ താരം

സുമോ ഗുസ്തി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കൗതുകമാണ് പലര്‍ക്കും. ഭീമന്‍ ശരീരവുമായി പ്രത്യക്ഷപ്പെടുന്ന സുമോ ഗുസ്തിക്കാരും കൗതുകം നിറയ്ക്കാറുണ്ട് പലപ്പോഴും. ജപ്പാനാണ് സുമോ ഗുസ്തിക്ക് പ്രശസ്തമായ ഇടം. ജപ്പാനില്‍ ഒരു കുഞ്ഞു സുമോ ഗുസ്തിക്കാരനുണ്ട്. പേര് ക്യൂട്ടാ കുമഗായി. പ്രായത്തിന്റെ കാര്യത്തിലാണ് ആള് കുഞ്ഞ്. എന്നാല്‍ ശക്തിയുടെ കാര്യത്തില്‍ ക്യൂട്ടാ കുമഗായി അത്ര നിസ്സാരക്കാരനല്ല. പത്ത്...
- Advertisement -

Latest News

ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷം, ജോഷി സാറിന് നന്ദി; ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ച് നൈല ഉഷ

സംവിധായകൻ ജോഷിയുടെ ഏറ്റവും പുതിയ സുരേഷ് ഗോപി ചിത്രമാണ് 'പാപ്പൻ.' സുരേഷ് ഗോപിയോടൊപ്പം ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്യുന്നത് നടി നൈല ഉഷയാണ്. ജോഷിയുടെ...