Inspiration

‘ഞാൻ ഇല്ലാതായാൽ നീ സൈന്യത്തിൽ ചേരണം’: ഭർത്താവിന്റെ അവസാന വാക്കുകൾ നിറവേറ്റി ജ്യോതി, സല്യൂട്ട്

കശ്മീരിലെ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യ വരിച്ചതാണ് നായിക് ദീപക് നൈൻവാൾ.. മരണക്കിടക്കയിൽ പോലും രാജ്യത്തോടുള്ള സ്നേഹം മാത്രമായിരുന്നു ദീപകിന്റെ വാക്കുകളിൽ. മാതാപിതാക്കളെയും ഭാര്യയേയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് മരണത്തിന് കീഴടങ്ങിയ ധീര ജവാൻ ദീപക് അവസാനമായി തന്റെ പ്രിയ പത്നിയോട് പറഞ്ഞ വാക്കുകൾ, 'ഞാൻ ഇല്ലാതായാലും നീ സൈന്യത്തിൽ ചേരണം' എന്നായിരുന്നു. ദീപക്...

പഠനം ഉപേക്ഷിച്ച് ലോറി ഓടിക്കാൻ ഇറങ്ങി കോടീശ്വരനായ സ്റ്റീവ്; പ്രചോദനം ഈ ജീവിതകഥ

വലുതാകുമ്പോൾ ആരാകണം എന്ന ചോദ്യത്തിന് ഡ്രൈവർ ആകണം എന്നുത്തരം പറയുന്ന നിരവധി കുട്ടികളെ നമുക്കറിയാം. ലോറിയും ബസും ഒക്കെ ഓടിക്കുന്ന ഡ്രൈവർമാരെ ആരാധനയോടെ നോക്കിനിന്ന കുട്ടിക്കാലം ഉള്ളവരും നമുക്കിടയിലുണ്ട്. എന്നാൽ വലുതാകുന്നതിനനുസരിച്ച് ചെറുപ്പത്തിലെ ഈ ആഗ്രഹം മറന്നുകളയുന്നവരാണ് മിക്കവരും. പക്ഷെ പതിനാറാം വയസിൽ പഠനം ഉപേക്ഷിച്ച് ഡ്രൈവറാകാൻ ഇറങ്ങിത്തിരിച്ച സ്റ്റീവ് പാർക്കിന്റെ കഥയാണ് ഇപ്പോൾ...

ഏറ്റവും അടുത്തുള്ള കടയിൽ പോയി ഭക്ഷണ സാധനങ്ങൾ വാങ്ങിവരാൻ 2 ദിവസമെടുക്കും; സാഹസീക യാത്രകൾ നിറഞ്ഞ മീഡറുടെ ജീവിതം

അവശ്യസാധനങ്ങൾ കടയിൽ പോയി വാങ്ങിവരാൻ നമുക്ക് നിമിഷങ്ങൾ മതി, ഇനി അല്ലെങ്കിൽ ഓഡർ ചെയ്‌താൽ മണിക്കൂറുകൾക്കുള്ളിൽ സാധനങ്ങൾ വീട്ടുപടിക്കൽ എത്തും. അത്രയേറെ സൗകര്യം നിറഞ്ഞ കാലഘട്ടത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ കടയിൽ പോയി സാധനങ്ങൾ വാങ്ങിവരാൻ ഏകദേശം രണ്ട് ദിവസം എടുക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അത്ര എളുപ്പമല്ല. എന്നാൽ അത്തരത്തിൽ ഒരു...

ഒരിക്കൽ ദത്തെടുത്തു, പറന്ന് പോകാൻ വിട്ടിട്ടും പോകാതെ കുരുവിക്കുഞ്ഞ്, അപൂർവം ഈ സൗഹൃദകഥ

പക്ഷികളും മൃഗങ്ങളുമൊക്കെ പ്രിയസുഹൃത്തുക്കളായ നിരവധി മനുഷ്യരെ നാം കാണാറുണ്ട്. അത്തരത്തിൽ ഒരു പക്ഷിക്കുഞ്ഞും ദമ്പതികളും തമ്മിലുള്ള അപൂർവ സ്നേഹത്തിന്റെ കഥയാണ് ഇത്...സ്ലോവേനിയയിൽ നിന്നുള്ള ദമ്പതികളും അവരുടെ കുരുവിയും തമ്മിൽ വലിയൊരു ആത്മബന്ധമുണ്ട്. പത്ത് ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് ഈ കുരുവിയെ എലിഷിനും ജാൻജയ്ക്കും ലഭിക്കുന്നത്. ഒരിക്കൽ അവരുടെ സുഹൃത്ത് വഴിയിലൂടെ നടന്നുപോകുമ്പോൾ ഒരു ചത്ത കുരുവിയുടെ...

അവഗണനകൾക്കും അതിക്രമങ്ങൾക്കുമവസാനം മഞ്ചുനാഥ്‌ ഷെട്ടി മഞ്‍ജമ്മയായി; അറിയാം രാജ്യം പത്മശ്രീ നൽകി ആദരിച്ച ആ കലാകാരിയെ

മഞ്ചുനാഥ്‌ ഷെട്ടിയായി ജനിച്ച മഞ്‍ജമ്മ 17 ആം വയസിലാണ് താൻ ഒരു പുരുഷനായി അല്ല സ്ത്രീയായി ജീവിക്കേണ്ടവളാണെന്ന് തിരിച്ചറിഞ്ഞത്. പക്ഷെ ട്രാൻസ്‌ജെൻഡർ ആയതിന്റെ പേരിൽ നിരവധി ഇടങ്ങളിൽ നിന്നും ഒറ്റപ്പെടലും അവഗണനകളും അനുഭവിക്കേണ്ടി വന്നു മഞ്‍ജമ്മയ്ക്ക്. എന്നാൽ എല്ലാ ദുരിതങ്ങൾക്കും ഒടുവിൽ ഇന്നിപ്പോൾ, അറുപതാം വയസിൽ രാജ്യത്തിന്റെ മുഴുവൻ കൈയടി നേടുകയാണ് മഞ്‍ജമ്മ....

ഫാഷൻ പാഷനായാൽ.. 100 ആം വയസിലും ഫാഷൻ ലോകത്തെ താരമായ ഐറിസ് മുത്തശ്ശി പറയുന്നു

ഫാഷൻ ലോകത്ത് വ്യത്യസ്ത പരീക്ഷണങ്ങളുമായി വന്ന് സോഷ്യൽ ഇടങ്ങളുടെ മനം കവരുന്നവരെ നാം കാണാറുണ്ട്. അത്തരത്തിൽ ഫാഷൻ ലോകത്ത് താരമായതാണ് ഐറിസ് അപ്‌ഫെൽ. ഫാഷൻ പാഷനായാൽ പ്രായത്തിനെന്നല്ല ഒന്നിനും നമ്മെ തളർത്താൻ കഴിയില്ലെന്ന് തെളിയിക്കുകയാണ് . 100 ആം വയസിലും ഫാഷൻ ലോകത്തെ താരമായ ഐറിസ് മുത്തശ്ശി. സമൂഹമാധ്യമങ്ങളിൽ അടക്കം നിരവധി ആരാധകർ ഉള്ള...

സ്വന്തം വീടും സ്ഥലവും വിറ്റ് സൗജന്യമായി ഹെൽമറ്റ് വിതരണം ചെയ്യാൻ ഇറങ്ങിയ യുവാവ്, പിന്നിൽ ചെറുതല്ലാത്തൊരു കാരണവും

റോഡപകടങ്ങൾ ദിനംപ്രതി വർധിച്ചുവരികയാണ്. അശ്രദ്ധയും അമിതവേഗതയുമാണ് കൂടുതൽ അപകടങ്ങൾക്കും കാരണമാകുന്നത്. ഇരുചക്രവാഹനങ്ങളാണ് കൂടുതലായി അപകടത്തിൽപ്പെടുന്നത്. ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ ഹെൽമറ്റ് ധരിക്കുന്നത് ഒരു പരിധിവരെ അപകടങ്ങളുടെ ആഘാതം കുറയാൻ കാരണമാകും. എന്നാൽ ഗതാഗത വകുപ്പിന്റെ ഇത്തരം നിർദ്ദേശങ്ങൾ പാലിക്കാത്തവരും നിരവധി. ഇപ്പോഴിതാ സ്വന്തം വീടും മൂന്നേക്കർ സ്ഥലവും വിറ്റ് സൗജന്യമായി ഹെൽമറ്റ് വിതരണം ചെയ്യുന്ന...

ചികിത്സയ്ക്ക് പണം സമ്പാദിക്കാനായി മിഠായി കച്ചവടം നടത്തി പത്ത് വയസുകാരി; വ്യത്യസ്ത രീതിയിൽ സഹായം ഒരുക്കി ചാർളി, ഹൃദയംതൊട്ട് വിഡിയോ

ചികിത്സയ്ക്ക് പണം സമ്പാദിക്കുന്നതിനായി റോഡരികിൽ മിഠായി കച്ചവടം നടത്തുകയാണ് പത്ത് വയസുകാരി ലൈല എന്ന പെൺകുട്ടി. സി ആർ പി എസ് എന്ന രോഗബാധിതയാണ് ലൈല. തന്റെ കാലിന്റെ ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിനായി റോഡരികിൽ മിഠായി ഉണ്ടാക്കി വിൽക്കുന്ന ലൈലയുടെ ചിത്രങ്ങളും വിഡിയോകളും ചാർളി റോക്കറ്റ് എന്നയാളാണ് തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വഴിയരികിൽ ചോക്ലേറ്റ്...

സ്കൂളിൽ പോകാൻ വാഹനസൗകര്യമില്ല ചീഫ് ജസ്റ്റിസിന് കത്തെഴുതി കുഞ്ഞുവൈഷ്ണവി

കൊറോണ വൈറസ് പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ സ്കൂളുകൾ ഉൾപ്പെടെ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി. നീണ്ടകാലത്തെ ഓഫ്‌ലൈൻ ക്ലാസുകൾക്ക് ശേഷം സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയതോടെ നിരവധി ഇടങ്ങളിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നമാണ് യാത്രാക്ലേശം. ശരിയായ രീതിയിൽ ബസ് സർവീസ് ഇല്ലാത്തതോടെ സ്കൂളുകളിലേക്ക് പോകാൻ കഴിയാത്തതിന്റെ ബുദ്ധിമുട്ട് അധികൃതരെ അറിയിക്കുകയാണ് കുഞ്ഞുവൈഷ്ണവി. തെലുങ്കാന...

തെരുവിൽ അലഞ്ഞ 300-ഓളം മിണ്ടാപ്രാണികൾക്ക് അഭയമൊരുക്കി, മരങ്ങൾ വെച്ചുപിടിപ്പിച്ച് പരിസ്ഥിതിക്ക് തുണയായി; മാതൃകയാണ് ആഷിഷ്

തെരുവിൽ അലഞ്ഞുനടക്കുന്ന നായകൾക്ക് ഭക്ഷണം നൽകിയും, അപകടത്തിൽപ്പെട്ട മിണ്ടാപ്രാണികൾക്ക് മരുന്ന് നൽകിയുമൊക്കെ ഓരോ ദിവസവും ആഷിഷ് തുണയാകുന്നത് നിരവധി ജീവികൾക്കാണ്. ഫ്രീലാൻസ് ആർകിടെക്റ്റായി ജോലി ചെയ്യുന്ന ആഷിഷ് ഓരോ ദിവസവും പുലർച്ചെ 3.30 മുതൽ തന്റെ ഒരു ദിനം ആരംഭിക്കും. മിണ്ടാപ്രാണികൾക്ക് തുണയാകുന്നതിനൊപ്പം മരങ്ങൾ വെച്ചുപിടിച്ച് പ്രകൃതിയ്ക്ക് സംരക്ഷണം നൽകുന്നുമുണ്ട് ആഷിഷ്. 24 കാരനായ ആഷിഷ്...
- Advertisement -

Latest News

സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5779 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,638 സാമ്പിളുകൾ പരിശോധിച്ചു. ഇന്ന് എട്ട് ശതമാനത്തിന്...