Inspiration

ഒരിക്കൽ ദത്തെടുത്തു, പറന്ന് പോകാൻ വിട്ടിട്ടും പോകാതെ കുരുവിക്കുഞ്ഞ്, അപൂർവം ഈ സൗഹൃദകഥ

പക്ഷികളും മൃഗങ്ങളുമൊക്കെ പ്രിയസുഹൃത്തുക്കളായ നിരവധി മനുഷ്യരെ നാം കാണാറുണ്ട്. അത്തരത്തിൽ ഒരു പക്ഷിക്കുഞ്ഞും ദമ്പതികളും തമ്മിലുള്ള അപൂർവ സ്നേഹത്തിന്റെ കഥയാണ് ഇത്...സ്ലോവേനിയയിൽ നിന്നുള്ള ദമ്പതികളും അവരുടെ കുരുവിയും തമ്മിൽ വലിയൊരു ആത്മബന്ധമുണ്ട്. പത്ത് ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് ഈ കുരുവിയെ എലിഷിനും ജാൻജയ്ക്കും ലഭിക്കുന്നത്. ഒരിക്കൽ അവരുടെ സുഹൃത്ത് വഴിയിലൂടെ നടന്നുപോകുമ്പോൾ ഒരു ചത്ത കുരുവിയുടെ...

അവഗണനകൾക്കും അതിക്രമങ്ങൾക്കുമവസാനം മഞ്ചുനാഥ്‌ ഷെട്ടി മഞ്‍ജമ്മയായി; അറിയാം രാജ്യം പത്മശ്രീ നൽകി ആദരിച്ച ആ കലാകാരിയെ

മഞ്ചുനാഥ്‌ ഷെട്ടിയായി ജനിച്ച മഞ്‍ജമ്മ 17 ആം വയസിലാണ് താൻ ഒരു പുരുഷനായി അല്ല സ്ത്രീയായി ജീവിക്കേണ്ടവളാണെന്ന് തിരിച്ചറിഞ്ഞത്. പക്ഷെ ട്രാൻസ്‌ജെൻഡർ ആയതിന്റെ പേരിൽ നിരവധി ഇടങ്ങളിൽ നിന്നും ഒറ്റപ്പെടലും അവഗണനകളും അനുഭവിക്കേണ്ടി വന്നു മഞ്‍ജമ്മയ്ക്ക്. എന്നാൽ എല്ലാ ദുരിതങ്ങൾക്കും ഒടുവിൽ ഇന്നിപ്പോൾ, അറുപതാം വയസിൽ രാജ്യത്തിന്റെ മുഴുവൻ കൈയടി നേടുകയാണ് മഞ്‍ജമ്മ....

ഫാഷൻ പാഷനായാൽ.. 100 ആം വയസിലും ഫാഷൻ ലോകത്തെ താരമായ ഐറിസ് മുത്തശ്ശി പറയുന്നു

ഫാഷൻ ലോകത്ത് വ്യത്യസ്ത പരീക്ഷണങ്ങളുമായി വന്ന് സോഷ്യൽ ഇടങ്ങളുടെ മനം കവരുന്നവരെ നാം കാണാറുണ്ട്. അത്തരത്തിൽ ഫാഷൻ ലോകത്ത് താരമായതാണ് ഐറിസ് അപ്‌ഫെൽ. ഫാഷൻ പാഷനായാൽ പ്രായത്തിനെന്നല്ല ഒന്നിനും നമ്മെ തളർത്താൻ കഴിയില്ലെന്ന് തെളിയിക്കുകയാണ് . 100 ആം വയസിലും ഫാഷൻ ലോകത്തെ താരമായ ഐറിസ് മുത്തശ്ശി. സമൂഹമാധ്യമങ്ങളിൽ അടക്കം നിരവധി ആരാധകർ ഉള്ള...

സ്വന്തം വീടും സ്ഥലവും വിറ്റ് സൗജന്യമായി ഹെൽമറ്റ് വിതരണം ചെയ്യാൻ ഇറങ്ങിയ യുവാവ്, പിന്നിൽ ചെറുതല്ലാത്തൊരു കാരണവും

റോഡപകടങ്ങൾ ദിനംപ്രതി വർധിച്ചുവരികയാണ്. അശ്രദ്ധയും അമിതവേഗതയുമാണ് കൂടുതൽ അപകടങ്ങൾക്കും കാരണമാകുന്നത്. ഇരുചക്രവാഹനങ്ങളാണ് കൂടുതലായി അപകടത്തിൽപ്പെടുന്നത്. ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ ഹെൽമറ്റ് ധരിക്കുന്നത് ഒരു പരിധിവരെ അപകടങ്ങളുടെ ആഘാതം കുറയാൻ കാരണമാകും. എന്നാൽ ഗതാഗത വകുപ്പിന്റെ ഇത്തരം നിർദ്ദേശങ്ങൾ പാലിക്കാത്തവരും നിരവധി. ഇപ്പോഴിതാ സ്വന്തം വീടും മൂന്നേക്കർ സ്ഥലവും വിറ്റ് സൗജന്യമായി ഹെൽമറ്റ് വിതരണം ചെയ്യുന്ന...

ചികിത്സയ്ക്ക് പണം സമ്പാദിക്കാനായി മിഠായി കച്ചവടം നടത്തി പത്ത് വയസുകാരി; വ്യത്യസ്ത രീതിയിൽ സഹായം ഒരുക്കി ചാർളി, ഹൃദയംതൊട്ട് വിഡിയോ

ചികിത്സയ്ക്ക് പണം സമ്പാദിക്കുന്നതിനായി റോഡരികിൽ മിഠായി കച്ചവടം നടത്തുകയാണ് പത്ത് വയസുകാരി ലൈല എന്ന പെൺകുട്ടി. സി ആർ പി എസ് എന്ന രോഗബാധിതയാണ് ലൈല. തന്റെ കാലിന്റെ ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിനായി റോഡരികിൽ മിഠായി ഉണ്ടാക്കി വിൽക്കുന്ന ലൈലയുടെ ചിത്രങ്ങളും വിഡിയോകളും ചാർളി റോക്കറ്റ് എന്നയാളാണ് തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വഴിയരികിൽ ചോക്ലേറ്റ്...

സ്കൂളിൽ പോകാൻ വാഹനസൗകര്യമില്ല ചീഫ് ജസ്റ്റിസിന് കത്തെഴുതി കുഞ്ഞുവൈഷ്ണവി

കൊറോണ വൈറസ് പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ സ്കൂളുകൾ ഉൾപ്പെടെ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി. നീണ്ടകാലത്തെ ഓഫ്‌ലൈൻ ക്ലാസുകൾക്ക് ശേഷം സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയതോടെ നിരവധി ഇടങ്ങളിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നമാണ് യാത്രാക്ലേശം. ശരിയായ രീതിയിൽ ബസ് സർവീസ് ഇല്ലാത്തതോടെ സ്കൂളുകളിലേക്ക് പോകാൻ കഴിയാത്തതിന്റെ ബുദ്ധിമുട്ട് അധികൃതരെ അറിയിക്കുകയാണ് കുഞ്ഞുവൈഷ്ണവി. തെലുങ്കാന...

തെരുവിൽ അലഞ്ഞ 300-ഓളം മിണ്ടാപ്രാണികൾക്ക് അഭയമൊരുക്കി, മരങ്ങൾ വെച്ചുപിടിപ്പിച്ച് പരിസ്ഥിതിക്ക് തുണയായി; മാതൃകയാണ് ആഷിഷ്

തെരുവിൽ അലഞ്ഞുനടക്കുന്ന നായകൾക്ക് ഭക്ഷണം നൽകിയും, അപകടത്തിൽപ്പെട്ട മിണ്ടാപ്രാണികൾക്ക് മരുന്ന് നൽകിയുമൊക്കെ ഓരോ ദിവസവും ആഷിഷ് തുണയാകുന്നത് നിരവധി ജീവികൾക്കാണ്. ഫ്രീലാൻസ് ആർകിടെക്റ്റായി ജോലി ചെയ്യുന്ന ആഷിഷ് ഓരോ ദിവസവും പുലർച്ചെ 3.30 മുതൽ തന്റെ ഒരു ദിനം ആരംഭിക്കും. മിണ്ടാപ്രാണികൾക്ക് തുണയാകുന്നതിനൊപ്പം മരങ്ങൾ വെച്ചുപിടിച്ച് പ്രകൃതിയ്ക്ക് സംരക്ഷണം നൽകുന്നുമുണ്ട് ആഷിഷ്. 24 കാരനായ ആഷിഷ്...

110 വർഷം തണലായ മരത്തെ വെട്ടിനശിപ്പിക്കാൻ മനസ് വന്നില്ല; മരക്കുറ്റിയിൽ ഒരുങ്ങിയ ലൈബ്രറിയ്ക്ക് പിന്നിൽ…

വർഷങ്ങളോളം തങ്ങൾക്ക് തണലും കരുതലുമായ പഞ്ഞിമരം മുറിച്ചുമാറ്റുക എന്നത് ഷരാലിയ്ക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്നാൽ വീടിന് അപകടകരമായ രീതിയിൽ വളർന്നതോടെ മരം മുറിച്ചുമാറ്റുക എന്നതല്ലാതെ മറ്റൊരു മാർഗവും ഇവർക്ക് മുന്നിലുണ്ടായിരുന്നില്ല. 110 വർഷം പഴക്കമുള്ള മരം ഒരു ഓർമ്മകൾ പോലും നിലനിർത്താതെ നശിപ്പിക്കാൻ മനസ് വരാതിരുന്ന ഷരാലി മരത്തിന്റെ ഓർമ്മകൾ നിലനിർത്തികൊണ്ട് എന്തുചെയ്യാൻ...

സഹായം ചോദിച്ച് പിന്നാലെകൂടി പെൺകുട്ടി; ഇംഗ്ലീഷിൽ അനായാസം സംസാരിച്ച ആരതിയ്ക്ക് വിദ്യാഭ്യസം നൽകാമെന്നേറ്റ് ചലച്ചിത്രതാരം, വിഡിയോ

തെരുവോരങ്ങളിലും ആരാധനാലയങ്ങളുടെ മുന്നിലുമൊക്കെ സഹായം അഭ്യർത്ഥിച്ചുകൊണ്ട് പിന്നാലെ നടക്കാറുള്ള കുട്ടികളെയും മുതിർന്നവരെയുമൊക്കെ നാം കാണാറുണ്ട്. അത്തരത്തിൽ സഹായം അഭ്യർത്ഥിച്ചുകൊണ്ട് പിന്നാലെകൂടിയ ഒരു പെൺകുട്ടിയുടെ ചിത്രങ്ങളും വിഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധനേടുന്നത്. ബോളിവുഡ് ചലച്ചിത്രതാരം അനൂപം ഖേറിന് പിന്നാലെയാണ് ആരതി എന്ന് പേരുള്ള പെൺകുട്ടി സഹായം അഭ്യർത്ഥിച്ചുകൊണ്ട് കൂടെക്കൂടിയത്. നേപ്പാൾ യാത്രക്കിടെ കഠ്മണ്ഡുവിലെ...

ഇത് പ്രളയത്തിൽ ഒലിച്ചുപോയ വീടല്ല; നദിയിലൂടെ വലിച്ചുനീക്കിയ വീട്, ശ്രദ്ധനേടി വിഡിയോ

പ്രളയത്തിൽ ഒലിച്ചുപോയ നിരവധി വീടുകൾ കണ്ടവരാണ് മലയാളികൾ...ഇപ്പോഴിതാ വെള്ളത്തിലൂടെ ഒലിച്ചുനീങ്ങുന്ന ഒരു വീടാണ് സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കപ്പെടുന്നത്. എന്നാൽ ഇത് പ്രളയത്തിൽ ഒലിച്ചുപോയ വീടല്ല. മറിച്ച് നദിയിലൂടെ അതിസാഹസപ്പെട്ട് വലിച്ചുനീക്കുന്ന ഒരു വീടിന്റെ ദൃശ്യങ്ങളാണ്. കേട്ടാൽ അത്ഭുതം തോന്നുമെങ്കിലും സംഗതി സത്യമാണ്. കാനഡ സ്വദേശികളായ പൊന്നി, കിർക്ക് ലോവല്ലു എന്നിവർ ചേർന്നാണ് തങ്ങളുടെ...
- Advertisement -

Latest News

മുഖക്കുരുവിന് പരിഹാരം തേടുംമുൻപ് അറിയാം ഇക്കാര്യങ്ങൾ

ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. പ്രത്യേകിച്ച് കൈമാരക്കാരിലാണ് മുഖക്കുരു കാണാറുള്ളത്. പ്രധാനമായും ഹോര്‍മോണ്‍ ബാലന്‍സ് നഷ്‌ടപ്പെടുന്നത്‌ തന്നെയാണ് മുഖക്കുരുവിന് കാരണമാകുന്നതും. പലരിലും...