ഐപിഎല്‍ 2020 ന് മാര്‍ച്ചില്‍ തുടക്കമാകും

2020 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റിന്റെ തീയതി പുറത്തെത്തി. മാര്‍ച്ച് 29 ന് ഐപിഎല്ലിന് തുടക്കമാകും. ഡല്‍ഹി ക്യാപിറ്റല്‍സ്, വാര്‍ത്താ ഏജന്‍സിയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ടിലായിരിക്കും ഉദ്ഘാടന മത്സരം. ഇതനുസരിച്ച് മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലായിരിക്കും ഉദ്ഘാടന മത്സരം.

അതേസമയം മാര്‍ച്ച് 29 ന് ഐപിഎല്ലിന് തുടക്കമായാല്‍ ആസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് താരങ്ങള്‍ക്ക് ആദ്യ മത്സരങ്ങള്‍ നഷ്ടമാകാനുള്ള സാധ്യതയുണ്ട്. ഈ ടീമുകള്‍ക്ക് ആ സമയത്ത് അന്താരഷ്ട്ര മത്സരങ്ങളുള്ളതിനാലാണ് ഐപിഎല്‍ നഷ്ടമാകുക. ആസ്‌ട്രേലിയയും ന്യൂസിലന്‍ഡും തമ്മിലുള്ള ടി20 പരമ്പരയിലെ അവസാന മത്സരവും മാര്‍ച്ച് 29-നാണ്. ഇംഗ്ലണ്ട്- ശ്രീലങ്ക ടെസ്റ്റ് പരമ്പര അവസാനിക്കുന്നത് മാര്‍ച്ച് 31 നും.

അതേസമയം ഐപിഎല്‍ മത്സരത്തിന്റെ തീയതി സംബന്ധിച്ച് അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് ഐപിഎല്‍ ഗവേണിങ് കൗണ്‍സിലാണ്. അതുകൊണ്ടുതന്നെ വിദേശ ടീമുകളുടെ സാഹചര്യം കൂടി കണക്കിലെടുത്ത് ഐപിഎല്‍ തീയതി മാറ്റാനുള്ള സാധ്യതയുമുണ്ട്.

വിജയം നേടിത്തന്ന ആ അവസാന പന്തിന് പിന്നിൽ..?; രഹസ്യം വെളിപ്പെടുത്തി രോഹിത്

ഐ പി എല്ലിലെ ഫൈനൽ മത്സരം കണ്ടവർക്കാർക്കും മറക്കാനാവില്ല മുംബൈയുടെ വിധി മാറ്റിയ ആ അവസാന പന്ത്..ഗ്യാലറിൽ ആവേശത്തിന്റെയും കണ്ണീരിന്റെയും നിമിഷങ്ങൾ..കളിയുടെ ഗതിമാറ്റിയ ആ അവസാന പന്തിനെക്കുറിച്ചുള്ള രഹസ്യം വെളിപ്പെടുത്തുകയാണ് മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ്മ. ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഫൈനല്‍ മത്സരം അവസാനം വരെ ആവേശ നിറവിലായിരുന്നു. ഒരു റണ്ണിനാണ് മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയത്. ഇതോടെ മുംബൈ ഇന്ത്യന്‍സ് ഐപിഎലില്‍ നാലാം തവണയാണ് കിരീടം നേടുന്നത്.

കളിയിലെ 20- ആം ഓവറിലെ അവസാന പന്ത് ബാക്കിനിൽക്കുമ്പോൾ ചെന്നൈക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് രണ്ട് റൺസ് മാത്രം. ബാറ്റ് കൈയിലേന്തി ക്രീസിൽ ശാർദൂൽ ടാക്കൂർ..അവസാന പന്ത് എറിയുന്നതിന് മുന്നോടിയായി ബൗളർ ലസിത് മലിംഗയ്ക്ക് ചില സുപ്രധാനമായ രഹസ്യങ്ങൾ ഓതി മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ്മ എത്തി. ഇരുവരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം കളി തുടങ്ങി..

Read also: ഇവനാണ് ലോകത്തിലെ ഏറ്റവും മികച്ച ബൗളർ; പ്രഖ്യാപനവുമായി സച്ചിൻ

മന്ത്രങ്ങൾ മനപ്പാടിമാക്കിയ കളിയിൽ ശാർദൂലിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി ലസീതിന്റെ സ്ലോ ബോൾ. വിക്കറ്റിന് പിന്നിൽ ശാർദൂൽ കീഴടങ്ങേണ്ടി വന്നതോടെ കളിയിൽ വിജയം മുംബൈ സ്വന്തമാക്കി. എന്നാൽ കളിയിൽ ബാറ്റ്‌സമാനെ പുറത്താക്കുക എന്ന തന്ത്രവുമായി ക്യാപ്റ്റനും ബൗളറും എത്തിയപ്പോൾ ബാറ്റ്സ്മാനെ നന്നായി മനസിലാക്കുക, കളിക്കാരൻ ബാറ്റിൽ കാണുമ്പോൾ അത് മാനത്ത് കാണുകയായിരുന്നു ലസിത്. ഇരുവർക്കും അവസാന ബോൾ ശാർദൂൽ അടിയ്ക്കുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ടാണ് ഇരുവരും ചേർന്ന് ക്യാച്ചിന് അവസരം ഒരുക്കുക എന്ന ലക്ഷ്യമിട്ട് ബോൾ ചെയ്യാൻ തീരുമാനിച്ചതും. കഴിഞ്ഞ ഓവറിൽ പ്രഹരമേറ്റ മലിംഗയെ അവസാന ഓവർ ഏൽപ്പിക്കുക എന്നത് ഏറെ സമ്മർദം ചെലുത്തിയ കാര്യമായിരുന്നെങ്കിലും മലിംഗയെ വിശ്വസിച്ച് ബോൾ  ഏൽപ്പിക്കുകയായിരുന്നു ക്യാപ്റ്റൻ രോഹിത്.

ഇവനാണ് ലോകത്തിലെ ഏറ്റവും മികച്ച ബൗളർ; പ്രഖ്യാപനവുമായി സച്ചിൻ

ഐ പി എൽ പന്ത്രണ്ടാം സീസണിലെ കളി അവസാനിച്ചെങ്കിലും ഐ പി എൽ ആവേശം കെട്ടടങ്ങിയിട്ടില്ല.. ഐ പി എൽ കിരീടം അവസാന നിമിഷം കരസ്ഥമാക്കിയ മുംബൈയെ പ്രശംസിച്ച് ഇന്ത്യ മുഴുവനുമുള്ള ക്രിക്കറ്റ് പ്രേമികൾ എത്തിയപ്പോഴും, ചെന്നൈയുടെ അവസാന നിമിഷം വരെയുള്ള പോരാട്ടത്തിനും നിറഞ്ഞ പ്രശംസകൾ തന്നയെയാണ് ലഭിക്കുന്നത്.

യുവത്വത്തിന്റെ പങ്കാളിത്തമുള്ള സന്തുലിത ടീമുമായി കളിക്കളത്തിൽ ഇറങ്ങിയ മുംബൈക്ക് വിജയം കൈപ്പിടിയിൽ ഒതുക്കാൻ സാധിച്ചപ്പോൾ കളിയിലെ മികച്ച പ്രകടനം കാഴ്ച്ചവെച്ച താരങ്ങൾക്കും അകമറിഞ്ഞ പ്രശംസകൾ തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുംബൈയെ നാലാം കിരീടത്തിലെത്തിച്ച കളിയിലെ ജസ്പ്രീത് ബുമ്രയ്ക്കും ആരാധകർ ഏറെയാണ്.

ലോക ക്രിക്കറ്റിലെ ഇപ്പോഴത്തെ ഏറ്റവും മികച്ച ബൗളറെ പ്രഖ്യാപിച്ചിരിക്കുകയാണ് ക്രിക്കറ്റ് ദൈവം സച്ചിൻ തെണ്ടുൽക്കർ. അവസാന ഓവറുകളിൽ അസാധാരണമായ പ്രകടനം കാഴ്ചവെയ്ക്കാറുള്ള ജസ്പ്രീത് ബുമ്രയാണ് മികച്ച ബൗളർ എന്നാണ് സച്ചിൻ പ്രഖ്യാപിച്ചിരിക്കുന്നത്. ബുമ്രയുടെ മികച്ച പ്രകടനം ഇനി കാണാൻ കിടക്കുന്നതേയുള്ളുവെന്നും താരം കൂട്ടിച്ചേർത്തു. അതേസമയം ബുമ്രയെ പ്രശംസിച്ച് യുവരാജ് സിംഗും രംഗത്തെത്തി. ബുമ്രയെപോലെ ഇത്രയും കൃത്യതയോടെ പന്തെറിയുന്ന മറ്റൊരു കളിക്കാരനെയും കണ്ടിട്ടില്ല എന്നാണ് യുവരാജ് അഭിപ്രായപെടുന്നത്.

Read also: ഐ പി എൽ അടുത്ത സീസണിൽ ഉണ്ടാകുമോ..? മറുപടി നൽകി ധോണി

എന്നാൽ തന്നെക്കുറിച്ച് സച്ചിൻ പറഞ്ഞ നല്ല വാക്കുകളോട് പ്രതികരിക്കാൻ തനിക്ക് വാക്കുകൾ ഇല്ലെന്നായിരുന്നു ബുമ്രയുടെ പ്രതികരണം. ഐ പി എല്ലിലെ പന്ത്രണ്ടാം സീസൺ മത്സരത്തിൽ മുംബൈക്കായി കളിച്ച മുഴുവൻ മത്സരങ്ങളിൽ നിന്നുമായി ബുമ്ര 19 വിക്കറ്റ് നേടി. ഫൈനലിൽ നാലോവറിൽ 14 റൺസിൽ രണ്ട് വിക്കറ്റ് താരം വീഴ്ത്തിയിരുന്നു. ഈ കളിയിലെ മാൻ ഓഫ് ദി മാച്ചും ബുമ്ര തന്നെയായിരുന്നു.

ഐ പി എൽ അടുത്ത സീസണിൽ ഉണ്ടാകുമോ..? മറുപടി നൽകി ധോണി

മത്സരം അവസാനിക്കുമ്പോഴും ഐ പി എൽ ആവേശം കെട്ടടങ്ങിയിട്ടില്ല.. കഴിഞ്ഞ കളിയെക്കുറിച്ചുള്ള അവലോഖനങ്ങളും വരാനിരിക്കുന്ന കളികളെക്കുറിച്ചുള്ള ചർച്ചകളുമായി ഐ പി എൽ ആവേശം ഇപ്പോഴും തങ്ങിനിൽക്കുന്നു.. ഇപ്പോഴിതാ അടുത്ത ഐ പി എൽ കളിയ്ക്കാൻ തല ധോണി ഉണ്ടാകുമോ എന്നുള്ള ചർച്ചകളും കൊഴുക്കുന്നുണ്ട്. ഇതിന് ഉത്തരവുമായി താരവും രംഗത്തെത്തി. ധോണിയുടെ വിരമിക്കൽ വാർത്തകൾ നേരത്തെ മുതലേ ഉണ്ടെങ്കിലും ഇതേക്കുറിച്ച് താരം മനസ് തുറന്നിട്ടില്ല. എന്നാൽ അടുത്ത സീസണിൽ കളിയ്ക്കാനുണ്ടാകുമോ എന്ന ചോദ്യത്തതിന് പറ്റുമെന്നാണ് പ്രതീക്ഷ എന്നാണ് ഉത്തരം നൽകിയിരിക്കുന്നത്.

ഐ പി എല്ലിലെ അവസാന മത്സരത്തിന് ശേഷമായിരുന്നു ഈ മറുപടി. ചെന്നൈ ആരാധകർക്കും, ധോണിയുടെ ആരാധകർക്കും ഏറെ ആവേശം നൽകുന്നതായിരുന്നു ഈ മറുപടി. മുംബൈ ഇന്ത്യൻസും, ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള ഫൈനല്‍ മത്സരം അവസാനം വരെ ആവേശനിറവിലായിരുന്നു. ഒരു റണ്ണിനാണ് മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയത്. ഇതോടെ മുംബൈ ഇന്ത്യന്‍സ് ഐ പി എലില്‍ നാലാം തവണയാണ് കിരീടം നേടുന്നത്.

Read also: ആവേശ പോരാട്ടത്തിനൊടുവില്‍ ഐപിഎല്‍ കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്

ടോസ് നേടിയ മുംബൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി. എന്നാല്‍ മറുപടി ബാറ്റിങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സാണ് നേടിയത്. തലനാരിഴയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഐ പി എല്‍ കിരീടം നഷ്ടമായി. അതേസമയം ഐ പി എല്‍ ഈ സിസണില്‍ ചെന്നൈയ്‌ക്കെതിരെ നടന്ന ഒരു മത്സരത്തില്‍ പോലും പരാജയം സമ്മതിക്കാതെയാണ് ഫൈനല്‍ പോരാട്ടത്തിലും മുംബൈ വിജയ കിരീടമണിഞ്ഞത്.

ആവേശ പോരാട്ടത്തിനൊടുവില്‍ ഐപിഎല്‍ കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്

2019- ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഫൈനല്‍ മത്സരം അവസാനം വരെ ആവേശനിറവിലായിരുന്നു. ഒരു റണ്ണിനാണ് മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയത്. ഇതോടെ മുംബൈ ഇന്ത്യന്‍സ് ഐപിഎലില്‍ നാലാം തവണയാണ് കിരീടം നേടുന്നത്.

ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനായിരുന്നു ടോസ്. ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി. എന്നാല്‍ മറുപടി ബാറ്റിങിനിറങ്ങിയ ചെന്നൈ 20 ഓവരില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സാണ് നേടിയത്. തലനാരിഴയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഐപിഎല്‍ കിരീടം നഷ്ടമായി. അതേസമയം ഐപിഎല്‍ ഈ സിസണില്‍ ചെന്നൈയ്‌ക്കെതിരെ നടന്ന ഒരു മത്സരത്തില്‍ പോലും പരാജയം സമ്മാതിക്കാതെയാണ് ഫൈനല്‍ പോരാട്ടത്തിലും മുംബൈ വിജയ കിരീടമണിഞ്ഞത്.ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് പുലര്‍ത്താന്‍ മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ക്ക് സാധിച്ചു. മുംബൈയ്ക്കായി ബുംറ രണ്ട് വിക്കറ്റ് നേടി. രാഹുല്‍ ചഹാര്‍, മലിംഗ, ക്രുണാല്‍ പാണ്ഡ്യ എന്നിവരും വിക്കറ്റ് എടുത്തു. പൊള്ളാര്‍ഡാണ് മുംബൈ ഇന്ത്യന്‍സിന് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. മൂന്ന് സിക്‌സും മൂന്ന് ബൗണ്ടറിയും അടക്കം 25 പന്തില്‍ നിന്നുമായി 41 റണ്‍സാണ് പൊള്ളാര്‍ഡ് അടിച്ചെടുത്തത്. ഓപ്പണര്‍മാരായ ഡികോക്കും രോഹിത് ശര്‍മ്മയും മികച്ച തുടക്കമാണ് മുംബൈയ്ക്ക് സമ്മാനിച്ചത്.

Read more:ടേക്ക് ഓഫ്’ ടീം വീണ്ടും ഒന്നിക്കുന്നു, പാര്‍വ്വതിയും ഫഹദും കേന്ദ്ര കഥാപാത്രങ്ങളായി പുതിയ ചിത്രം; സംവിധാനം മഹേഷ് നാരായണന്‍

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ മികച്ച രീതിയില്‍ തന്നെയാണ് ബാറ്റിങ് ആരംഭിച്ചത്. ഓപ്പണര്‍മാരായ ഡു പ്ലെസിന്‍ 13 പന്തില്‍ നിന്നും 26 റണ്‍സും ഷെയ്ന്‍ വാട്‌സണ്‍ 59 പന്തില്‍ നിന്നും 80 റണ്‍സും നേടി. എന്നാല്‍ തുടക്കത്തിലെ മികവ് അവസാനവരെ നിലനിര്‍ത്താന്‍ ചെന്നൈ ശ്രമിച്ചെങ്കിലും ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. അവസാന ഓവര്‍ വരെ ഷെയ്ന്‍ വാട്‌സണ്‍ ക്രീസില്‍ നിലയുറപ്പിച്ചിരുന്നു. അതേസമയം ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ധോണി രണ്ട് റണ്‍സ് അടിച്ചെടുത്തപ്പോഴേയ്ക്കും കളം വിട്ടു. ചെന്നൈയ്ക്കായി ദീപക് ചഹാര്‍ മൂന്ന് വിക്കറ്റ് നേടി. ശ്രദുല്‍ താക്കൂറും ഇമ്രാന്‍ താഹിറും രണ്ട് വിക്കറ്റ് വീതം നേടി.

‘കിരീടധാരണം ഇന്ന്’; ഐപിഎൽ മുബൈ-ചെന്നൈ ഫൈനൽ പോരാട്ടത്തിനൊരുങ്ങുമ്പോൾ…

ഇന്ത്യൻ പ്രമിയർ ലീഗ് കീരീടം ആർക്കെന്ന് ഇന്നറിയാം..
ഐ.പി.എല്ലിന്റെ 12-ആം കീരിടത്തിനുവേണ്ടി ഫൈനലിൽ ഏറ്റുമുട്ടുന്നത് ‘തല’ ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സും ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിതിന്റെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യൻസുമാണ്.
ഇന്ന് വൈകീട്ട് 7:30 ന് ഹൈദരാബാദിലെ രാജീവ്‌ ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം.

കരുത്തരായ ടീമുകളെ തറപറ്റിച്ചു ഫൈനലിൽ ഏറ്റുമുട്ടുന്നത് ഇതിഹാസ താരങ്ങളാണ്. ഒരു പക്ഷേ നിരവധി താരങ്ങളുടെ അവസാന ഐപിഎൽ മത്സരമാവും ഇത്. വയസൻ പട എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ചെന്നൈക്ക് അനുഭവ സമ്പത്താണ് കൈമുതലെങ്കിൽ, യുവത്വത്തിന്റെ പങ്കാളിത്തമുള്ള സന്തുലിത ടീമാണ് മുംബൈ.

ആദ്യ ക്വാളിഫൈറിൽ ചെന്നൈയെ പരാജയപ്പെടുത്തി ഫൈനലിൽ എത്തിയവരാണ് മുംബൈ. അതേസമയം വീണുകിട്ടിയ രണ്ടാം അവസരം നന്നായി മുതലാക്കി ഡൽഹിക്കെതിരെ ആധികാരികമായി വിജയിച്ചാണ് ചെന്നൈ ഫൈനലിൽ എത്തുന്നത്.

നിലവിൽ ഇരു ടീമുകൾക്കും മൂന്ന് കീരിടങ്ങളാണുള്ളത്. മത്സരം വിജയിക്കുന്ന ടീമിന് മറ്റൊരു റെക്കോർഡ് കൂടി നേടാനാവും, ഐപിഎൽ ചരിത്രത്തിൽ ആദ്യമായി നാല് കീരിടങ്ങൾ സ്വന്തമാകുന്ന ടീം എന്ന നേട്ടം. ഐപിഎലിൽ നൂറു വിജയങ്ങൾ സ്വന്തമാക്കിയ ആത്മവിശ്വാസത്തോടെയാണ് മുംബൈ ഇന്നിറങ്ങുക. ഈ സീസണിലെ കണക്കുകൾ മുബൈ അനുകൂലവുമാണ്. ചെന്നൈക്കു എതിരെ കളിച്ച മൂന്ന് മത്സരങ്ങളിലും മുബൈ വിജയിച്ചിരുന്നു. അവസാന ഓവറുകളിൽ ആഞ്ഞടിക്കുന്ന ഹർദിക് പാണ്ഡെയും കണിശതയോടെ പന്തെറിയുന്ന ജസ്പ്രീത് ബുമ്രയുമാണ് മുബൈയുടെ വജ്രായുധങ്ങൾ.

Read also: കുട്ടിക്കളിയുമായി ഷെയ്ൻ; ചിത്രങ്ങൾ കാണാം.. 

ഈ സീസണിൽ ആദ്യം പ്ലേ ഓഫിൽ സ്ഥാനം പിടിച്ചത് ചെന്നൈ ആയിരുന്നു. തല ധോണിയുടെ തന്ത്രങ്ങളാണ് മത്സരത്തിൽ നിര്ണയമാവുക. ജഡേജ, താഹിർ, ഹർഭജൻ സിംഗ് എന്നിവർ അടങ്ങിയ ബോളിംഗ് യൂണിറ്റാണ് ചെന്നൈയുടെ കരുത്ത്.

2013-ൽ ഇരു ടീമുകളും ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ വിജയം മുംബൈക്കൊപ്പമായിരുന്നു. ഐപിഎല്ലിൽ നിന്നും രണ്ടു വർഷം വിലക്കു നേരിട്ട ചെന്നൈ, കഴിഞ്ഞ വർഷം കീരീടം ചൂടിയാണ് തിരിച്ചുവരവ് ഗംബീഗംഭീരമാക്കിയത്. ഈ വർഷവും കൂടി വിജയിച്ചാൽ തുടർച്ചയായ രണ്ടാം വർഷവും ചെന്നൈക്ക് കീരീടം സ്വന്തമാക്കാം. മികച്ച രണ്ടു ടീമുകൾ ഏറ്റുമുട്ടുന്ന മത്സരം ഒരു പൂര കാഴ്ച തന്നെയാവും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഐപിഎല്‍ 2019- ല്‍ വിജയിക്കുന്ന ടീം ഏതെന്ന് കൃത്യമായി പ്രവചിക്കാനായാല്‍ നിങ്ങളെ കാത്തിരിക്കുന്നു ഒരടിപൊളി സമ്മാനം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികളെല്ലാം. നാളെയറിയാം ആരു നേടും ഐപിഎല്‍ 2019-ലെ വിജയകിരീടം എന്ന്. ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ഫൈനല്‍ പോരാട്ടം അരങ്ങേറുന്നത്. നാളെ വൈകിട്ട് 7.30 നാണ് ഫൈനല്‍ മാച്ച്.

ഇരു ടീമുകളും മികവ് പുലര്‍ത്തുന്നതിനാല്‍ അന്തിമ വിജയം ആര്‍ക്കെന്നത് പ്രവചനങ്ങള്‍ക്കും അപ്പുറം. എന്നാല്‍ ഐപിഎല്‍ 2019- ല്‍ വിജയ കിരീടം നേടുന്ന ടീം ഏതാണെന്ന് കൃത്യമായി പ്രവചിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ…? എങ്കിലിതാ നിങ്ങളെ കാത്തിരിക്കുന്നു മൈമെ ലൈവ് നല്‍കുന്ന ഒരടിപൊളി സമ്മാനം.

നിങ്ങള്‍ ചെയ്യേണ്ടത്….,
*ചുവടെ കൊടുത്തിരിക്കുന്ന ഫെയ്‌സ്ബുക്ക് പേജില്‍ കയറുക
* തുടര്‍ന്ന് ഐപിഎല്‍ 2019-ല്‍ വിജയകിരീടം നേടുന്ന ടീം ഏതെന്നുള്ള ചോദ്യത്തിന് കമന്റ് ചെയ്യുക.
* നാളെ(മെയ്12) വൈകിട്ട് 6 മണി വരെയാണ് ഉത്തരങ്ങള്‍ കമന്റ് ചെയ്യാനുള്ള അവസരം.
* ശരിയായ ഉത്തരം നല്‍കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മൈമൊ ലൈവ് നല്‍കുന്ന സമ്മാനം.

മുംബൈയെ നേരിടുന്നതാര്..? ഡൽഹിയോ.? ചെന്നൈയോ..?..അക്ഷമരായി ആരാധകർ

പന്ത്രണ്ടാം ഐ പി എൽ കലാശപോരാട്ടത്തിനു യോഗ്യത നേടുവാൻ ചെന്നൈയും ഡൽഹിയും ഇന്ന് ഏറ്റുമുട്ടും. വൈകീട്ട് 7.30 ന് വിശാഖപട്ടണത്തു വെച്ച് നടക്കുന്ന മത്സരത്തിൽ വിജയിക്കുന്നവർക്ക്, ഫൈനലിൽ നേരത്തെ തന്നെ സ്ഥാനം ഉറപ്പിച്ച മുബൈ ഇന്ത്യൻസാണ് എതിരാളികൾ.

‘തല’ ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് വയസ്സൻപട എന്ന അപരനാമത്തിലും ഈ സീസണിൽ അറിയപ്പെട്ടിരുന്നു. എന്നാൽ വിമർശകരുടെ വായ അടപ്പിച്ച പ്രകടനവുമായി ആദ്യം പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത് ഇതേ ചെന്നൈ തന്നെ. സീസണിലെ അവസാന മത്സരങ്ങളിലെ തോൽവികൾ ധോണിക്ക് തിരിച്ചടിയായി. മുൻനിര ബാറ്റസ്മാൻമാർ ആരും തന്നെ ഫോമിലേക്കുയരാത്തതു ചെന്നൈക്ക് തല വേദനയാണ്. പരിക്കു മൂലം വലയുന്ന കേദാർ ജാദവിന്റെ അഭാവവും ചെന്നൈയുടെ ബാറ്റിംഗ് നിരയുടെ കരുത്ത് കുറയ്ക്കും. ബോളിംഗാണ് ചെന്നൈയുടെ തുറുപ്പുചീട്ട്.
ഇമ്രാൻ താഹിർ, ഹർഭജൻ സിംഗ്, ജഡേജ, സാന്റ്നർ തുടങ്ങിയവർ അടങ്ങിയ ചെന്നൈ സ്പിൻ ബോളിംഗിനു മൂർച്ച കൂടുതലാണ്. സീസണിൽ ചെന്നൈക്കു വേണ്ടി സ്പിന്നർമാർ വീഴ്ത്തിയ വിക്കറ്റുകളുടെ എണ്ണം അർധ സെഞ്ച്വറിയിലും കൂടുതലാണ്.

എന്നാൽ ചെന്നൈ എന്ന വയസ്സൻ പടക്കു എതിരാളി യുവത്വത്തിന്റെ നിറ സാനിധ്യമുള്ള  ഡൽഹി ക്യാപിറ്റൽസാണ്. യുവ താരങ്ങളായ പൃഥ്വി ഷാ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് തുടങ്ങിയവരോടൊപ്പം ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ കൂടി ചേരുമ്പോൾ ബാറ്റിംഗ് നിര അപകടകാരികളായി മാറുമെന്ന് ഉറപ്പാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ റാബാദയുടെ അഭാവമാണ് ഡൽഹി ബോളിംഗിനു വിലങ്ങു തടിയായി മാറാൻ സാധ്യതയുള്ളത്.

Read also: ചെൽസിയും ആഴ്സണലും യൂറോപ്പ ലീഗ് ഫൈനലിൽ

എലിമിനേറ്റർ മത്സരം വിശാഖപട്ടണത്ത് നടന്നതും, ആ മത്സരത്തിൽ ഹൈദരാബാദിനെ രണ്ടു വിക്കറ്റിന് പരാജയപ്പെടുത്തിയ ഡൽഹി വീണ്ടും ഇതേ മൈതാനത്തേക്ക് ഇറങ്ങുമ്പോഴും വിജയത്തിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.
അതേസമയം ക്യാപ്റ്റൻ കൂളിന്റെ തന്ത്രങ്ങളിലാണ് ചെന്നൈ ആരാധകർ വിശ്വാസമർപ്പിക്കുന്നത്.. എന്തായാലും ഫൈനലിൽ മുംബൈയെ നേരിടുന്ന ടീമിനെ ഇന്നറിയാം. അതേസമയം മത്സരത്തിൽ തങ്ങളുടെ ഇഷ്ട ടീമുകളിൽ വിജയ പ്രതീക്ഷ അർപ്പിച്ചാണ് ഇരു ടീമുകളുടെയും ആരാധകർ…