വിജയപ്രതീക്ഷയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ്, കറുത്ത ജേഴ്‌സി അണിഞ്ഞ് ഇന്ന് ജംഷഡ്പൂരിനെതിരെ

വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങും. ജംഷഡ്പൂരിനെതിരെയാണ് മത്സരം. രാത്രി 7.30 ന് ജെ ആര്‍ ഡി ടാറ്റ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഗ്രൗണ്ടിലാണ് ആവേശപ്പോരാട്ടം അരങ്ങേറുക. അതേസമയം കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നേടിയെടുത്ത വിജയങ്ങള്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് കൂടുതല്‍ വിജയപ്രതീക്ഷയും ആത്മവിശ്വാസവും നല്‍കുന്നു.

ജംഷഡ്പൂരിന്റെ തട്ടകത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുക ഒരല്പം വ്യത്യസ്തമായിട്ടായിരിക്കും. കറുപ്പ് നിറത്തിലുള്ള ജേഴ്‌സിയണിഞ്ഞാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങുക. അതേസമയം സീസണില്‍ ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് കറുപ്പ് നിറത്തിലുള്ള എവേ ജേഴ്‌സിയില്‍ കളിക്കാനിറങ്ങുന്നത്.

Read more: കുഞ്ഞുദുല്‍ഖറിനെ കയ്യിലെടുത്ത മമ്മൂട്ടി മുതല്‍ കുട്ടിപ്രണവിന് മുത്തം നല്‍കുന്ന മോഹന്‍ലാല്‍ വരെ; സിനിമാലോകത്തെ അച്ഛന്മാരെ നിറച്ച് ഒരു ഗാനം: വീഡിയോ

അവസാനമായി നടന്ന അഞ്ച് പോരാട്ടങ്ങളില്‍ ഒന്നില്‍ മാത്രമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്. രണ്ട് മത്സരങ്ങളില്‍ ജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ട് മത്സരങ്ങളില്‍ സമനിലയും നേടി. എന്നാല്‍ ജംഷഡ്പൂരാകട്ടെ, അവസാനമായി നടന്ന അഞ്ച് മത്സരങ്ങളില്‍ ഒരിക്കല്‍പോലും വിജയം നേടിയതുമില്ല.

Read more: ‘അത്ര വോള്‍ട്ടേജാ ആ നോട്ടത്തിന്…’, തീവ്ര നോട്ടവുമായി ലാല്‍; ശ്രദ്ധ നേടി ‘സൈലന്‍സര്‍’ ട്രെയ്‌ലര്‍

നിലവില്‍ പന്ത്രണ്ട് മത്സരങ്ങളില്‍ നിന്നുമായി 14 പോയിന്റുകളോടെ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. 11 മത്സരങ്ങളില്‍ നിന്നുമായി 13 പോയിന്റുകളുമായി ജംഷഡ്പൂര്‍ എട്ടാം സ്ഥാനത്തുമാണ്. അതുകൊണ്ടുതന്നെ വാശിയേറിയ ആവേശപ്പാരട്ടത്തിനായിരിക്കും ഇരു ടീമുകളുടെയും ആരാധകര്‍ ഇന്ന് സാക്ഷ്യം വഹിക്കുക.

ധീരജ് സിംഗ് എടികെയിലേക്ക്

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച ഗോൾ കീപ്പർ ധീരജ് സിംഗ് ക്ലബ് വിട്ടേക്കുമെന്ന് സൂചന. പുതിയ ഗോൾ കീപ്പർമാരുടെ സൈനിംഗോടെ ടീമിലെ സ്ഥാനം അനിശ്ചിതത്വത്തിലായ ധീരജ് എടികെയിലേക്ക് ചേക്കേറുമെന്നാണ് റിപ്പോർട്ട്. ധീരജും എടികെ അധികൃതരുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ്.

നേരത്തെ ഇന്ത്യൻ ആരോസിൽ നിന്ന് ലൗപ്രീത് സിങിനെ വാങ്ങിയ ബ്ലാസ്റ്റേഴ്സ് റിയൽ കശ്മീരിന്റെ ബിലാൽ ഖാനെ ടീമിലെത്തിക്കാനും ശ്രമം നടത്തുന്നുണ്ട്. ഇതോടെ ഫൈനൽ ഇലവനിൽ നിന്നും ധീരജ് ഏറെക്കുറേ പുറത്താകുമെന്ന് ഉറപ്പായിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ധീരജ് ക്ലബ് വിടാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്.

കഴിഞ്ഞ സീസണിൽ 13 തവണ മത്സരത്തിന് ഇറങ്ങിയ ധീരജ് 51 ഷോട്ട് ഓൺ ടാർഗറ്റ് നേരിടുകയും 19 ഗോൾ വഴങ്ങുകയും ചെയ്തിരുന്നു. പലപ്പോഴും ഗോൾ വലയ്ക്കു കീഴിലെ ധീരജിൻ്റെ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സിന് തുണയായിരുന്നു.

കേരളത്തിന് അഭിമാനിക്കാൻ ചിലതൊക്കെ ബാക്കിനിർത്തി ഐഎസ്എൽ പൂരം കൊടിയിറങ്ങി

ഐ എസ് എൽ പൂരത്തിന് കൊടിയിറങ്ങുമ്പോൾ കേരളത്തിന് സന്തോഷിക്കാൻ ചിലതൊക്കെ ബാക്കിവെച്ചിരിക്കുകയാണ് ഐ എസ് എൽ അഞ്ചാം സീസൺ. കളിയിലെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം കേരളക്കരയെ നിരാശയിൽ ആഴ്ത്തിയെങ്കിലും മികച്ച മൈതാനത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയം.

ഫിഫ ലോകകപ്പിനായി ഒരുക്കിയ രാജ്യാന്തര നിലവാരത്തിലുള്ള ടര്‍ഫാണ് ഐഎസ്‌എല്‍ അംഗീകാരത്തിന് അര്‍ഹമായത്. ഐ എസ് എല്ലിലെ ഉ=ഇത്തവണത്തെ എമേര്‍ജിംഗ് താരത്തിനുള്ള പുരസ്‌കാരം കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദിനെ തേടിയെത്തിയതും കേരളത്തിന് ആശ്വാസമായി. അഞ്ചാം സീസണില്‍ 17 മത്സരങ്ങളിലാണ് സഹല്‍ കളത്തിലിറങ്ങിയത്. ഒരു ഗോളും നേടിയിരുന്നു.


അതേസമയം ഐ എസ് എല്ലിൽ കിരീടം സ്വന്തമാക്കി ബെംഗളൂരു എഫ്‌സി. എഫ്‌സി ഗോവയെ ഫൈനലിൽ തകർത്താണ് ബെംഗളൂരു എഫ് സി കിരീടം നേടിയത്. അവസാന മിനിറ്റിലെ രാഹുല്‍ ഭേക്കേയുടെ ഗോളിലൂടെയാണ് ബെംഗളൂരു എഫ് സി വിജയം നേടിയത്.

Read more: ഐ എസ്‌ എല്‍ അഞ്ചാം സീസണില്‍ കിരീടം സ്വന്തമാക്കി ബെംഗളൂരു എഫ്‌സി

ണ ഫൈനലില്‍ കൈവിട്ട കിരീടം ഇത്തവണ സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ബെംഗളൂരു എഫ്‌സി. ഞായറാഴ്ച വൈകിട്ട് ഏഴു മുപ്പതിന് മുംബൈ അരീന സ്റ്റേഡിയത്തിലാണ് അവസാന മത്സരം അരങ്ങേറിയത്. സെമി ഫൈനലില്‍ ഉള്‍പ്പടെ ഈ സീസണില്‍ 41 ഗോളുകള്‍ അടിച്ച എഫ് സി ഗോവയും 33 ഗോളുകള്‍ അടിച്ച ബംഗളൂരു എഫ് സിയും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ വേദി ആവേശ ലഹരിയിൽ ആഴ്ന്നു. എന്നാൽ കളിയുടെ അവസാന നിമിഷം വരെ ഇരു ടീമുകളും ഗോളുകളൊന്നും നേടിയിരുന്നില്ല. പിന്നീട് അവസാന മിനിറ്റിലെ രാഹുൽ ഭേക്കെയുടെ  ഗോളിലൂടെയാണ് കളിയിൽ നിർണായകമായ വഴിത്തിരിവ് ഉണ്ടായത്.

ഐ എസ്‌ എല്‍ അഞ്ചാം സീസണില്‍ കിരീടം സ്വന്തമാക്കി ബെംഗളൂരു എഫ്‌സി

ഐ എസ്‌ എല്‍ അഞ്ചാം സീസണില്‍ കിരീടം സ്വന്തമാക്കി ബെംഗളൂരു എഫ്‌സി. എഫ്‌സി ഗോവയെ ഫൈനലിൽ തകർത്താണ് ബെംഗളൂരു എഫ് സി കിരീടം നേടിയത്. 117-ാം മിനുറ്റില്‍ കോര്‍ണറില്‍ നിന്ന് രാഹുല്‍ ഭേക്കേ നേടിയ ബുള്ളറ്റ് ഹെഡറില്‍ ബെംഗളൂരു 1-0 ന് വീഴ്‌ത്തുകയായിരുന്നു. കഴിഞ്ഞ തവണ ഫൈനലില്‍ കൈവിട്ട കിരീടം ഇത്തവണ സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ബെംഗളൂരു എഫ്‌സി പട. ഞായറാഴ്ച വൈകിട്ട് ഏഴു മുപ്പതിന് മുംബൈ അരീന സ്റ്റേഡിയത്തിലാണ് അവസാന മത്സരം അരങ്ങേറിയത്.

സെമിഫൈനലില്‍ ഉള്‍പ്പടെ ഈ സീസണില്‍ 41 ഗോളുകള്‍ അടിച്ച എഫ് സി ഗോവയും 33 ഗോളുകള്‍ അടിച്ച ബംഗളൂരു എഫ് സിയും നേർക്കുനേർ എത്തിയപ്പോൾ ഗ്യാലറിയിൽ നിറഞ്ഞ ആവേശം ചെറുതൊന്നുമായിരുന്നില്ല. അതേസമയം ഐ എസ് എൽ ഫൈനലില്‍ കന്നികിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ രണ്ടു ടീമുകള്‍ക്കും നിശ്ചിത സമയത്ത് ഗോള്‍ നേടാനായില്ല.

Read also: ലോകകപ്പിന് വേദി ആകാനൊരുങ്ങി ഇന്ത്യ…

മത്സരത്തിന്റെ അവസാന മിനുറ്റിലാണ് നിര്‍ണ്ണായകമായ ബെംഗളൂരുവിന്റെ ഗോള്‍ പിറക്കുന്നത്. ബംഗളൂരു എഫ്.സിക്ക് ലഭിച്ച കോര്‍ണര്‍ കിക്ക് നേരെ വന്നത് മാര്‍ക്ക് ചെയ്യാതെ നിന്ന പ്രതിരോധ താരം രാഹുല്‍ ബേക്കെയുടെ തലയിലേക്ക്. പിന്നെ താരം ഒന്നും നോക്കിയില്ല. ഒരു അടിപൊളി ഹെഡ്ഡറിലൂടെ രാഹുല്‍ തന്റെ അവസരം ഗോളാക്കി മാറ്റി. അതോടെ കന്നിക്കിരീടം സ്വന്തമാക്കാൻ  ബെംഗളൂരു എഫ്‌സിക്ക് കഴിഞ്ഞു.

ഐ എസ് എൽ; ഫൈനലിൽ ബംഗളൂരുവിനെ നേരിടുന്നത് ആരെന്ന് ഇന്നറിയാം…

ഐ എസ് എൽ മത്സരങ്ങൾ അവസാന ഘട്ട മത്സരത്തിലേക്ക്. ഫൈനലിൽ ബെംഗളൂരു എഫ്സിയുടെ എതിരാളിയെ ഇന്നറിയാം. ഇന്നത്തെ മത്സരത്തിൽ എഫ് സി ഗോവ  മുംബൈ സിറ്റിയെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് വളരെ നിർണായകമായ മത്സരം കളിക്കളത്തിൽ അരങ്ങേറുന്നത്.

ഇന്നലെ നടന്ന രണ്ടാംപാദ സെമിയില്‍ നോര്‍ത്ത് ഈസ്റ്റിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോൽപ്പിച്ചാണ് ബംഗളുരു ഫൈനലിൽ നിലയുറപ്പിച്ചത്. അതേസമയം മുംബൈയിൽ നടന്ന ഒന്നാംപാദത്തിൽ ഗോവ ഒന്നിനെതിരെ അഞ്ച് ഗോളിന് മുംബൈയെ തകർത്തിരുന്നു. കളിയുടെ ആദ്യ ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോഴും വിജയം ഗോവയ്‌ക്കൊപ്പമായിരുന്നു. ആദ്യ ഘട്ടത്തിൽ രണ്ട് തവണയാണ് മുംബൈയെ ഗോവ പരാജയപ്പെടുത്തിയത്. നാലു ഗോൾ കടമുള്ള മുംബൈയ്ക്ക് ഗോവയെ മറികടന്ന്  ഫൈനലിൽ എത്തുക ഏറെ പ്രയാസമാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ വിജയ പ്രതീക്ഷ ഗോവയ്ക്ക് തന്നെയാണ്.

Read also: ആരാധകനെ ഗ്രൗണ്ടിലൂടെ ഓടിച്ച് ധോണി; രസകരമായ വീഡിയോ കാണാം…

ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മത്സരത്തിൽ ബംഗളൂരു എഫ്‌സി- നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് രണ്ടാംപാദ സെമിയുടെ ആദ്യപകുതി ഗോള്‍രഹിത സമനിലയിലായിരുന്നു. ബംഗളൂരുവിന്റെ ഹോംഗ്രൗണ്ടായ ശ്രീ കാണ്ഠീരവ സ്‌റ്റേഡിയത്തില്‍ ബംഗളൂരുവിന് ആധിപത്യമെങ്കിലും ഗോളൊന്നും നേടാന്‍ ആദ്യ പകുതിയിൽ സാധിച്ചിരുന്നില്ല. ആദ്യപാദത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് വിജയിച്ചിരുന്നതിനാൽ കളിയിലെ ബംഗളൂരുവിലെ വിജയം അത്ര എളുപ്പമായിരുന്നില്ല.

എന്നാല്‍ കളിയുടെ ആദ്യ പകുതിയിൽ നോര്‍ത്ത് ഈസ്റ്റ് രണ്ട് തവണ ലക്ഷ്യത്തിലേക്ക് പായിച്ചു. ബംഗളൂരുവിന് ഒരു തവണ മാത്രമാണ് ഗോള്‍ കീപ്പറെ പരീക്ഷിക്കാന്‍ സാധിച്ചത്. എന്നാല്‍ ബംഗളൂരു എഫ്‌സിക്ക് വിജയിച്ചെങ്കില്‍ മാത്രമെ തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനലിലെത്താന്‍ പറ്റൂമായിരുന്നുള്ളു. അതുകൊണ്ടു തന്നെ ബംഗളൂരുവിന് വിജയം അത്രമേൽ അനിവാര്യമായിരുന്നു.

അവസാന എവേ മത്സരം; ഗോവയെ നേരിടാനൊരുങ്ങി മഞ്ഞപ്പട

ഐ എസ്‌ എല്ലിലെ അവസാന പോരാട്ടത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് സീസണിലെ അവസാന എവേ മത്സരമാണ്. ഇന്നത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത് ഗോവയെയാണ്. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.

നേരത്തെ കൊച്ചിയിൽ നടന്ന മത്സരത്തിൽ ഗോവ ഒന്നിനെതിരെ മൂന്ന് ഗോളിന് ജയിച്ചിരുന്നു. അവസാന മത്സരത്തിൽ ചെന്നൈയിൻ എഫ് സിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത ആത്മവിശ്വാസവുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. 16 കളിയിൽ രണ്ടെണ്ണം മാത്രം ജയിച്ച ബ്ലാസ്റ്റേഴ്സ് 14 പോയിന്‍റുമായി എട്ടാം സ്ഥാനത്താണ്. പ്ലേഓഫ് ഉറപ്പിക്കാൻ ഇറങ്ങുന്ന ഗോവ 15 കളിയിൽ 28 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണിപ്പോൾ.

ഇത്തവണയെങ്കിലും മഞ്ഞപ്പട മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഫുട്ബോൾ ആരാധകർ.

വീണ്ടും തോൽവി സമ്മതിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

ഐ എസ് എല്ലിൽ വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി. പുനെ  സിറ്റി എഫ്.സിയോടാണ് കേരള ബ്ലാസ്റ്റേഴ്‌സ് തോൽവി സമ്മതിച്ചത്. ഏകഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിനെ പൂനെ സിറ്റി  തോൽപ്പിച്ചത്.

ബ്രസീലിയന്‍ താരം മാര്‍സലീഞ്ഞോയാണ് പുനെ സിറ്റിക്ക് വേണ്ടി ഗോള്‍ നേടിയത്. മത്സരത്തിന്റെ ഇരുപതാം മിനുറ്റിലായിരുന്നു നിര്‍ണ്ണായക ഗോള്‍ പിറന്നത്. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് നടത്തുന്നതിനിടെ പുനെ നടത്തിയ കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു മാർസലീഞ്ഞോയുടെ ഗോൾ.

ബ്ലാസ്റ്റേഴ്‌സ് തുടര്‍ച്ചയായ നാലാം തോല്‍വിയാണ് ഇതോടെ വഴങ്ങിയത്. 11 മത്സരങ്ങളില്‍ നിന്നും ഒമ്പത് പോയിന്റുമായി ഏഴാമതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സ്ഥാനം. 11 മത്സരങ്ങളില്‍ നിന്നും രണ്ടാം ജയത്തോടെ എഫ്.സി പുണെ സിറ്റി എട്ട് പോയിന്റുമായി എട്ടാം സ്ഥാനത്താണ്.

ഐഎസ്എൽ; ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയിൻ എഫ് സി സമനിലയിൽ

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ചെന്നൈയിന്‍ എഫ്‌സിയോട് ഗോള്‍ രഹിത സമനില.  ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന് ഇപ്പോഴുള്ളത് എട്ട് പോയിന്റ് മാത്രം. പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

ചെന്നൈയിന് അഞ്ച് പോയിന്റ് മാത്രമാണുള്ളത്. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ രണ്ടാം പകുതിയില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചത്. ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ ധീരജ് സിങ്ങിന്റെ പ്രകടനവും ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായകമായി.

തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങുന്നത്. ഡിസംബര്‍ നാലിന് കൊച്ചിയില്‍ ജംഷഡ്പുര്‍ എഫ്‌സിയുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.