Kaleidoscope

തെളിനീരുമായി ഒഴുകുന്ന ഓവുചാലുകളില്‍ പല നിറങ്ങളുമായി നീന്തിതുടിക്കുന്ന മീനുകള്‍; ഇവിടം ഇങ്ങനെയാണ്

തെളിനീരുമായി ഒഴുകുന്ന ഓവുചാലുകള്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ അല്‍പം കൗതുകമുണ്ട്. കാരണം നമ്മുടെയൊക്കെ ഇടങ്ങളില്‍ ഓവ് ചാലുകള്‍ എന്നു പറയുമ്പോള്‍ തന്നെ മാലിന്യങ്ങളാല്‍ നിറഞ്ഞൊഴുകുന്ന ചാലുകളാണ് ഏറെയും. എന്തിനേറെപറയുന്നു ഓവുചാലുകള്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ മനോഹരമായ ചിത്രങ്ങളൊന്നും മനസ്സില്‍ പോലും തെളിയണമെന്നില്ല. എന്നാല്‍ ജപ്പാനിലെ ഷിമാബര എന്ന നഗരത്തിലെ ഓവുചാലുകള്‍ തെളിനീരുമായാണ് ഒഴുകുന്നത്. കേള്‍ക്കുമ്പോള്‍ അല്‍പം...

ഗ്രീൻലാൻഡിലെ നിറപ്പകിട്ടാർന്ന കെട്ടിടങ്ങൾക്ക് പിന്നിൽ രസകരമായൊരു കഥയുണ്ട്..

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഗ്രീൻലാൻഡ് നിറപ്പകിട്ടിന്റെ കാര്യത്തിൽ പിന്നോട്ടാണ്. കാരണം, പേരിൽ പച്ചപ്പുണ്ടെങ്കിലും പൊതുവെ മഞ്ഞുമൂടിയ നിലയിലാണ് ഗ്രീൻലാൻഡ്. എന്നാൽ, ഈ കുറവ് അവിടുത്തെ കെട്ടിടങ്ങൾക്ക് നിറങ്ങൾ ചാർത്തിയാണ് ഗ്രീൻലാൻഡ് മറികടക്കുന്നത്. ഒട്ടേറെ മൾട്ടി- കളർ കെട്ടിടങ്ങളാണ് ഗ്രീൻലാൻഡിന്റെ ഏറ്റവും വലിയ ആകർഷണീയത. മഞ്ഞിൽ പല പല നിറങ്ങളിൽ ഒരേ മോഡലിലുള്ള, ഒരേ തരത്തിലുള്ള...

139 വര്‍ഷത്തെ പഴക്കമുള്ള ആ വീട് ഒടുവില്‍ നഗരത്തിലൂടെ ‘നടന്നുനീങ്ങി’ മറ്റൊരിടത്തേയ്ക്ക്: വീഡിയോ

ഒരു വീട് എന്നത് ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രിയപ്പെട്ട ഒന്നാണ്. ഹൃദയതാല്‍പര്യങ്ങള്‍ ചേര്‍ത്തുവെച്ചാണ് പലരും ഇഷ്ടപ്പെട്ട വീടൊരുക്കുന്നതും. സ്‌നേഹത്തിന്റേയും കഷ്ടപ്പാടുകളുടെയുമൊക്കെ നിരവധി കഥകളും പറയാനുണ്ടാകും പല വീടുകള്‍ക്കും. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രദ്ധ നേടുന്നതും ഒരു വീടാണ്. ഒരിടത്തു നിന്നും മറ്റൊരിടത്തേയ്ക്ക് നടന്നുനീങ്ങിയ വീട്. നടന്ന് നീങ്ങി എന്നത് ആലങ്കാരികമായി കുറിച്ചതാണ്....

മൈനസ് 18 ഡിഗ്രി സെല്‍ഷ്യസില്‍ തണുത്തുറഞ്ഞ് നയാഗ്ര വെള്ളച്ചാട്ടം: അപൂര്‍വകാഴ്ച

മനുഷ്യരുടെ വര്‍ണ്ണനകള്‍ക്കും അതീതമാണ് പലപ്പോഴും പ്രകൃതിയിലെ വിസ്മയങ്ങള്‍. കാഴ്ചക്കാര്‍ക്ക് അദ്ഭുതങ്ങള്‍ സമ്മാനിയ്ക്കുന്ന നയാഗ്ര വെള്ളച്ചാട്ടത്തെക്കുറിച്ച് കേട്ടറിവ് പോലുമില്ലാത്തവര്‍ വിരളമായിരിക്കാം. പ്രകൃതി ഒരുക്കിയ ഈ മനോഹരദൃശ്യവിരുന്ന് ആസ്വദിക്കാനെത്തുന്നവരും നിരവധിയാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്ര അതിശൈത്യത്താല്‍ തണുത്തുറഞ്ഞു. നിലവില്‍ ഐസ് രൂപത്തിലാണ് വെള്ളച്ചാട്ടത്തിന്റെ പല ഭാഗങ്ങളും. മൈനസ് 18 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടുത്തെ താപനില....

ഉപേക്ഷിക്കപ്പെട്ട മൃഗങ്ങൾക്ക് തണലായി; ഇന്ന് ഇരുനൂറിലധികം മൃഗങ്ങളുടെ അമ്മയായി മുപ്പത്തിമൂന്നുകാരി

മൃഗങ്ങളോട് കരുണ കാണിക്കുന്ന ഒട്ടേറെ വ്യക്തികൾ സമൂഹത്തിലുണ്ട്. എന്നാൽ, ആ കരുതലും സ്നേഹവും ഉപേക്ഷിക്കപ്പെട്ട മൃഗങ്ങൾക്ക് തണലൊരുക്കുന്നിടത്തോളം വളർത്തിയെടുത്ത ഒരു ചെറുപ്പക്കാരിയുണ്ട്, ജോർജിയയിലെ ഏഥൻസിൽ നിന്നുള്ള അഡ്രി റേച്ചൽ. മുപ്പത്തിമൂന്നുകാരിയായ റേച്ചൽ, ഇന്ന് ഇരുനൂറിലധികം മൃഗങ്ങൾക്ക് അമ്മയാണ്. നായകളും, പൂച്ചകളും മാത്രമല്ല റേച്ചലിന്റെ തണലിൽ ജീവിക്കുന്നത്. പശുക്കൾ, പന്നികൾ, എന്നിവയുൾപ്പെടെ 200 ഓളം മൃഗങ്ങളെ അപകടത്തിൽ...

വെള്ളത്തിന് പകരം താഴേക്ക് പതിക്കുന്ന ‘തീ’ ചാട്ടം; പ്രകൃതിയുടെ വിസ്മയക്കാഴ്ച

കാലിഫോർണിയയിലെ യോസെമൈറ്റ് നാഷണൽ പാർക്കിൽ എല്ലാ വർഷവും ഫെബ്രുവരി പകുതി മുതൽ അവസാനം വരെ നടക്കുന്ന പ്രകൃതിദത്ത പ്രതിഭാസമാണ് യോസെമൈറ്റ് ഫയർഫാൾ. അതായത് എല്ലാ വർഷവും ഇവിടെ ഒരു 'തീ ചാട്ടം' ഉണ്ടാകും. കാഴ്ച്ചയിൽ വെള്ളത്തിന് പകരം തീ ചാടുന്നതായി തോന്നുമെങ്കിലും അത് കാഴ്ചയിൽ കൗതുകം സൃഷ്ടിക്കുന്ന പ്രകൃതിയുടെ കുസൃതിയാണ്. അതായത്,...

നാസയുടെ ചൊവ്വാ ദൗത്യത്തില്‍ ഭാഗമായ ഇന്ത്യന്‍ വംശജ

പെര്‍ഴ്‌സിവിയറന്‍സ് എന്ന നാസയുടെ ചൊവ്വാദൗത്യം വിജയകരമായപ്പോള്‍ കൈയടി നേടിയത് ഇന്ത്യന്‍ വംശജയായ ഒരു സ്ത്രീ സാന്നിധ്യം കൂടിയാണ്. ഡോ. സ്വാതി മോഹന്‍ എന്ന പെണ്‍കരുത്ത്. അമേരിക്കന്‍ ശാസ്ത്രജ്ഞയായ സ്വാതി ഇന്ത്യന്‍ വംശജയാണ്. സ്വാതിയ്ക്ക് ഒരു വയസ്സ് പ്രായമുണ്ടായിരുന്നപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയിലേയ്ക്ക് ചേക്കേറി. വടക്കന്‍ വെര്‍ജിനിയ, വാഷിങ്ടണ്‍ എന്നിവടിങ്ങളില്‍ സ്വാതി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എന്നാല്‍ തന്റെ...

കൊവിഡ് വാക്സിൻ സ്വീകരിക്കാൻ തൊണ്ണൂറുകാരി കൊടുംമഞ്ഞിൽ നടന്നത് ആറു മൈൽ ദൂരം

ലോകത്തിന്റെ പലഭാഗങ്ങളിലും കൊറോണ വാക്സിൻ വളരെയധികം ക്ഷാമം നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ ആദ്യഘട്ടത്തിൽ തന്നെ വാക്സിൻ ലഭിക്കുന്നത് വളരെയധികം ഭാഗ്യമാണ്. അതുകൊണ്ട് തന്നെ അമേരിക്കയിലെ സിയാറ്റിൽ കൊടുംതണുപ്പും മഞ്ഞും താണ്ടി വാക്സിൻ സ്വീകരിക്കാനെത്തിയ വനിത വാർത്തകളിൽ നിറയുകയാണ്. കാരണം, വാക്സിന്റെ ആദ്യ ഷോട്ടെങ്കിലും ലഭിക്കണം എന്ന ഉദ്ദേശത്തോടെ ഫ്രാൻ ഗോൾഡ്മാൻ താണ്ടിയത് മഞ്ഞിലൂടെ ആറു...

കൊടും ഭീകരനാണ്, നിമിഷങ്ങള്‍ക്കൊണ്ട് ജീവനെടുക്കുന്ന ‘നീല നീരാളി’

മനുഷ്യന്റെ ചിന്തകള്‍ക്കും വര്‍ണ്ണനകള്‍ക്കുമെല്ലാം അതീതമാണ് പ്രപഞ്ചം എന്ന വിസ്മയം. പ്രത്യേകതകള്‍ നിറഞ്ഞ ജീവജാലങ്ങളും ഏറെയാണ് പ്രപഞ്ചത്തില്‍. ഇത്തരത്തില്‍ ഒന്നാണ് നീല നീരാളി. ഉഗ്ര വിഷമാണ് നീലനീരാളിയ്ക്ക്. കടലിലെ തന്നെ കൊടും ഭീകരന്‍. നീല നീരാളിയുടെ കടിയേറ്റാല്‍ മനുഷ്യര്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ജീവന്‍ നഷ്ടമാകും. സ്വര്‍ണ നിറമാണ് ഇവയുടെ ശരീരത്തിന്. നീല നിറത്തിലുള്ള വലയങ്ങളുമുണ്ട് ശരീരത്തിലാകെ. കാഴ്ചയില്‍...

ഉടമയുടെ മരണത്തോടെ കോടീശ്വരനായ നായ- 36 കോടി രൂപയുടെ അവകാശിയായി ലുലു

പിതൃ സ്വത്തിനുവേണ്ടി മക്കൾ തമ്മിൽ തല്ലുന്ന കാലമാണ് കണ്മുന്നിൽ. ഈ സാഹചര്യത്തിൽ കോടിക്കണക്കിനു സ്വത്തിന്റെ ഏക ഉടമയായി മാറിയിരിക്കുകയാണ് ഒരു നായ. ബോർഡർ കോളി ഇനത്തിൽ പെട്ട ലുലു എന്ന എട്ടുവയസ്സുള്ള നായയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമാകുന്നത്. ടെന്നസിയിലെ നാഷ്‌വില്ലിലെ ബിൽ ഡോറിസ് എന്ന വ്യക്തിയുടെ നായയാണ് ലുലു. നായയുമായി വളരെയധികം ആത്മബന്ധം ബിൽ ഡോറിസ്...
- Advertisement -

Latest News

‘തള്ളുമല’യിൽ ടൊവിനോ തോമസിന്റെ നായികയായി കല്യാണി പ്രിയദർശൻ

ഉണ്ട സംവിധായകൻ ഖാലിദ് റഹ്‌മാൻ ഒരുക്കുന്ന പുതിയ ചിത്രമാണ് തള്ളുമല. ചിത്രത്തിൽ നായകനായി എത്തുന്നത് ടൊവിനോ തോമസാണ്. നായികയായി കല്യാണി പ്രിയദർശനാണെന്ന റിപ്പോർട്ടുകളാണ് എത്തുന്നത്. മലബാറിന്റെ...
- Advertisement -