Kaleidoscope

ആധാർ കാർഡിന്റെ രൂപത്തിൽ സ്റ്റൈലൻ ഫുഡ് കാർഡ്- ശ്രദ്ധനേടി കൊൽക്കത്തയിലെ കല്യാണം

കൊവിഡ് കാലത്ത് ഏറ്റവും പ്രഭ മങ്ങിയ ആഘോഷങ്ങളിൽ ഒന്നാണ് വിവാഹ ചടങ്ങുകൾ. ആയിരക്കണക്കിന് ആളുകൾ ഓത്തിച്ചേരുകയും ആഘോഷമാക്കുകയും ചെയ്തിരുന്ന വിവാഹങ്ങൾ ഇരുപതുപേര് മാത്രമായും നടത്തേണ്ട സാഹചര്യം ലോക്ക് ഡൗൺ സമയത്ത് വന്നു. ആഘോഷങ്ങളിൽ ആളുകൾ കൂടിച്ചേരുന്നത് ഒഴിവാക്കേണ്ടി വന്നപ്പോൾ ചുരുക്കം പേരെ മാത്രം ക്ഷണിക്കേണ്ട വിവാഹങ്ങളിൽ ക്ഷണക്കത്തിലാണ് എല്ലാവരും പരീക്ഷണങ്ങൾ നടത്തിയത്. ആളുകൾ കുറഞ്ഞതോടെ...

സൂക്ഷിച്ച് നോക്കിയാല്‍ ഈ ചിത്രത്തിനൊരു പ്രത്യേകതയുണ്ട്: വൈറലായ ചിത്രത്തിന് പിന്നില്‍

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. കൗതുകം നിറയ്ക്കുന്ന നിരവധി കാഴ്ചകളാണ് ഓരോ ദിവസവും സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുന്നത് ഒരു ചിത്രമാണ്. കാഴ്ചക്കാരെ അല്‍പം ആശയക്കുഴപ്പത്തിലാക്കുന്നതാണ് ഈ ചിത്രം. ആദ്യ നോട്ടത്തില്‍ മഞ്ഞു മലയിലൂടെ ഒരു മനുഷ്യന്‍ കമ്പിളി...

വിലകൊണ്ട് ലോക റെക്കോർഡ് നേടി ഒരു പശുക്കിടാവ്- കോടി തിളക്കമുള്ള പോഷ് സ്പൈസ്

വിറ്റുപോയ തുകയിലൂടെ ലോക റെക്കോർഡിൽ ഇടംനേടിയിരിക്കുകയാണ് ഒരു പശുക്കിടാവ്. യൂറോപ്പിലെ ലോഡ്ജ് ഹിൽ ഫാമിൽ വളർന്ന പെഡീഗ്രി പശുക്കിടാവായ വിലോഡ്ജ് പോഷ് സ്പൈസ് രണ്ടു കോടി രൂപയ്ക്കാണ് വിറ്റുപോയത്. ഒരു വയസ്സാണ് ഈ പശുക്കിടാവിനെ പ്രായം. ലേലത്തിലൂടെയാണ് പശുക്കിടാവിന് ഇത്രയും വലിയ തുക ലഭിച്ചത്. ലിമോസിൻ ഇനത്തിൽപ്പെട്ടതാണ് വിലോഡ്ജ് പോഷ് സ്പൈസ്. 2,62,000...

സൂര്യനൊപ്പം ഉണരുന്ന വീട്; വെയിൽ ഉണ്ടെങ്കിൽ ചായയും പലഹാരങ്ങളും റെഡി, കൗതുകമായി ഒരു കുടുംബം

വെയിലിന്റെ അളവ് നോക്കി ഭക്ഷണം ഒരുക്കുന്ന ഒരു വീടുണ്ട് ബാംഗ്ലൂരിൽ. കേൾക്കുമ്പോൾ അല്പം കൗതുകവും അമ്പരപ്പുമൊക്കെ തോന്നിയേക്കാം. എന്നാൽ സംഗതി സത്യമാണ്. ബാംഗ്ലൂർ സ്വദേശിയായ രേവാ മാലിക്കിന്റെയും ഭർത്താവ് രഞ്‌ജൻ മാലികിന്റെയും വീടാണ് നിരവധി കൗതുകങ്ങളോടെ പണികഴിപ്പിച്ചിരുന്നു. സാധാരണ സോളാർ എനർജിയിൽ പ്രവർത്തിക്കുന്ന വീടുകളെപ്പോലെ അല്ല ഈ വീട്. കാണാൻ വളരെ സിംപിൾ ആയ...

‘പാതിരാവില്‍ ആകാശത്തുവിരിഞ്ഞ പുഷ്പം പോലെ’…: നാസ പങ്കുവെച്ച ആ ചിത്രത്തിന് പിന്നില്‍

എണ്ണിയാലൊടുങ്ങാത്ത വിസ്മയങ്ങളാല്‍ സമ്പന്നമാണ് പ്രപഞ്ചം. മനുഷ്യന്റെ കാഴ്ചയ്ക്കും അറിവിനുമെല്ലാം അപ്പുറത്താണ് പല വിസ്മയങ്ങളും. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ചന്ദ്ര എക്‌സ് റേ ലബോറട്ടറി കഴിഞ്ഞ ദിവസം സൈബര്‍ ഇടങ്ങളില്‍ പങ്കുവെച്ച ഒരു ചിത്രമുണ്ട്. ആദ്യ കാഴ്ചയില്‍ ആകാശത്ത് വിരിഞ്ഞു നില്‍ക്കുന്ന ഒരു റോസാപ്പൂവ് പോലെ തോന്നും ഈ ചിത്രം കണ്ടാല്‍. എന്നാല്‍ ഒരു നക്ഷത്ര...

ഈജിപ്തില്‍ കണ്ടെത്തിയത് സ്വര്‍ണനാവുള്ള മമ്മിയെ

മമ്മികള്‍ക്ക് പേര് കേട്ട ഇടമാണ് ഈജിപ്ത്. പുതിയ ഒരു മമ്മിയെ ഈജിപ്തിലെ തപോസിരിസ് മാഗ്ന എന്ന സ്ഥലത്തു നിന്നും ഗവേഷകര്‍ കണ്ടെത്തി. സാധാരണ മമ്മികളില്‍ നിന്നെല്ലാം അല്‍പം വ്യത്യസ്തമാണ് ഈ മമ്മി. അതുകൊണ്ടുതന്നെയാണ് ഈ കണ്ടെത്തല്‍ ശാസ്ത്രലോകത്ത് കൂടുതല്‍ ശ്രദ്ധ നേടുന്നതും. ഒരു സ്വര്‍ണ നാവാണ് ഈ മമ്മിയുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഈ സ്വര്‍ണ...

വിസ്മയങ്ങള്‍ തളംകെട്ടിക്കിടക്കുന്ന ചാവുകടല്‍

വിസ്മയങ്ങളാല്‍ സമ്പന്നമാണ് പ്രപഞ്ചം. അതുകൊണ്ടുതന്നെ പ്രപഞ്ചത്തെക്കുറിച്ചുള്ള പഠനങ്ങളും കണ്ടെത്തലുകളുമെല്ലാം ശാസ്ത്രലോകം തുടര്‍ന്നുകൊണ്ടേയിരിയ്ക്കുന്നു. നിരവധി വിസ്മയങ്ങള്‍ തളംകെട്ടിക്കിടക്കുന്ന ഒരിടമാണ് ചാവുകടല്‍. ലോകത്തിലെ തന്നെ ഏറ്റവും ഉപ്പുരസമേറിയ ജലമാണ് ഇവിടെയുള്ളത്. അതായത് സാധാരണ സമുദ്ര ജലത്തേക്കാള്‍ പത്തിരട്ടിയോളം ഉപ്പു രസമുണ്ട് ചാവുകടലിലെ വെള്ളത്തിന്. ചാവുകടലിലെ ഉപ്പുരസം ഓരോ ദിവസവും വര്‍ധിച്ചു വരികയാണെന്നാണ് പറയപ്പെടുന്നത്. ഉപ്പുരസം മാത്രമല്ല ഉപ്പു ക്രിസ്റ്റലുകളും...

അറിയാം ബഹിരാകാശ നിലയത്തില്‍ നിന്നും ദൃശ്യമായ മേഘപാളികള്‍ക്കിടയിലെ ആ ‘നീല മിന്നലിനെക്കുറിച്ച്’

മനുഷ്യന്റെ ചിന്തകള്‍ക്കും വര്‍ണനകള്‍ക്കുമെല്ലാം അതീതമാണ് പലപ്പോഴും പ്രപഞ്ചം എന്ന വിസ്മയം. പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവുകളില്‍ പലതും നമ്മെ അതിശയിപ്പിക്കാറുമുണ്ട്. പ്രത്യേകിച്ച് മനുഷ്യന്റെ കണ്ണുകളുടെ പരിധിയിക്ക് അപ്പുറത്തുള്ള ആകാശത്തിന്റേയും ബഹിരാകാശത്തിന്റേയുമൊക്കെ കാഴ്ചകള്‍. ബഹിരാകാശ നിലയത്തില്‍ നിന്നും ദൃശ്യമായ നീല മിന്നലുകളുടെ കാഴ്ച ശ്രദ്ധനേടുകയാണ് ശാസ്ത്ര ലോകത്ത്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി സ്ഥാപിച്ചിട്ടുള്ള എഎസ്‌ഐഎം ഉപയോഗിച്ചാണ് നീല മിന്നലുകളെ കണ്ടെത്തിയത്...

പുറത്തു കളിക്കാൻ പോയതാണ്, മടങ്ങിവന്നത് മാൻകുട്ടിക്കൊപ്പം- ഹൃദ്യമായ ചിത്രം

കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയുടെ ഏറ്റവും വലിയ പ്രത്യേകത അവരുടെ സ്നേഹത്തിന് വേർതിരിവുകളില്ല എന്നതാണ്. മനുഷ്യനോടും മൃഗങ്ങളോടും ചെടികളോടുമെല്ലാം കുഞ്ഞുങ്ങൾക്ക് ഒരേപോലെയുള്ള സ്നേഹമാണ്. വീട്ടിലെ മറ്റു കുട്ടികളോടെന്ന പോലെയാണ് വളർത്തുമൃഗങ്ങളോടും കുട്ടികൾ ഇടപഴകുന്നത്. കോഴിയെ തനിക്കൊപ്പം പല്ലു തേപ്പിക്കാനും, ചെരുപ്പ് അണിയിക്കാനും ശ്രമിക്കുന്ന ഒരു കുഞ്ഞിന്റെ വീഡിയോ മുൻപ് ശ്രദ്ധനേടിയിരുന്നു. തനറെ ഭക്ഷണത്തിന്റെ പങ്ക് മൃഗങ്ങൾക്ക്...

മരണം കവര്‍ന്നെടുത്ത ഭാര്യയെ അദ്ദേഹം വീണ്ടും കണ്ടു, ഒപ്പം നടന്നു, നൃത്തം ചെയ്തു: ശാസ്ത്രത്തിന്റെ സഹായത്തോടെ: വീഡിയോ

മരണത്തെ പലപ്പോഴും രംഗബോധമില്ലാത്ത കോമാളി എന്നാണ് വിശേഷിപ്പിക്കാറ്. പലപ്പോഴും ആ വര്‍ണന ശരിയായി തോന്നാറുമുണ്ട്. അത്രമേല്‍ പ്രിയപ്പെട്ടവരെ മുന്നറിയിപ്പുകളില്ലാതെയാണ് മരണം കവര്‍ന്നെടുക്കുന്നത്. ചിലപ്പോഴെങ്കിലും മരണം കവര്‍ന്നെടുത്ത പ്രിയപ്പെട്ടവരെ ഒരു നോക്കുകൂടി കാണാന്‍ കൊതിക്കുന്നവരും ഏറെയാണ്. കേള്‍ക്കുമ്പോള്‍ കൗതുകമായി തോന്നുമെങ്കിലും ശാസ്ത്രത്തിന്റെ സഹായത്താല്‍ ഇത്തരമൊരു സംഭവവും അരങ്ങേറി. ദക്ഷിണ കൊറിയയിലെ കിങ് ജങ് സൂവ് എന്ന വ്യക്തിയാണ്...
- Advertisement -

Latest News

അന്ന് നെടുമുടി വേണുവിനൊപ്പം ബാലതാരമായി: ആദ്യ സിനിമയുടെ ഓര്‍മകളില്‍ പ്രിയതാരം

വേറിട്ട കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്ന താരമാണ് ഗിന്നസ് പക്രു. താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറാണ് പതിവ്. ഗിന്നസ് പക്രു...
- Advertisement -