ഭാരം കുറയ്ക്കാന്‍ സഹായിക്കും ഈ ഡ്രൈഫ്രൂട്ട്‌സുകള്‍

ഡ്രൈഫ്രൂട്ട്‌സുകളില്‍ നിരവധിയായ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. വിവിധ തരം ഡ്രൈഫ്രൂട്ട്‌സുകള്‍ ഇക്കാലത്ത് വിപണികളില്‍ സുലഭമാണ്. ഹൃദയത്തിന്റെ ആരോഗ്യത്തിനും നട്‌സ് കഴിക്കുന്നത് ഗുണം ചെയ്യും. അതേസമയം ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും ഒരുപരിധി വരെ നട്‌സുകള്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ നട്‌സുകള്‍ കഴിച്ചാല്‍ അമിതവണ്ണത്തെ ചെറുക്കാം. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ചില നട്‌സുകളെ പരിചയപ്പെടാം.

ഉണക്കമുന്തിരി: കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും ഉണക്കമുന്തിരി അത്ര നിസ്സാരക്കാരനല്ല. നിരവധിയായ ആരോഗ്യ ഗുണങ്ങളുണ്ട് ഉണക്കമുന്തിരിയില്‍. അമിതമായ വിശപ്പിനെ ശമിപ്പിക്കാന്‍ ഉണക്കമുന്തിരിയിലെ മന്യൂറോട്രാന്‍സ്മിറ്ററുകള്‍ സഹായിക്കുന്നു. കൂടാതെ സ്‌ട്രെസ് ലെവല്‍ കുറയ്ക്കും. ദഹനം പതിയെയാക്കാനും ഉണക്കമുന്തിരി സഹായിക്കുന്നു. ഇതുവഴി വിശപ്പിനെ നിയന്ത്രിക്കാന്‍ സാധിക്കും.

Read more:അറിയാമോ ഈ കൊച്ചുസുന്ദരിമാരെ; ബാല്യകാല ചിത്രം പങ്കുവച്ച് താരം

പിസ്ത: ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് പിസ്ത. ശരീര ഭാരം കുറയ്ക്കാനും ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ കുറയ്ക്കാനും പിസ്ത സഹായിക്കുന്നു. പിസ്തയയില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകളും മിനറല്‍സും പിസ്തയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കുന്നു.

ഈന്തപ്പഴം: ഏറെ സ്വാദിഷ്ടമായ ഒരു ഡ്രൈഫ്രൂട്ടാണ് ഈന്തപ്പഴം. രുചികരം മാത്രമല്ല ഈന്തപ്പഴം ആരോഗ്യകരവുമാണ്. ഈന്തപ്പഴത്തില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദഹനം സുഗമമാക്കാന്‍ ഈ ഫൈബറുകള്‍ സഹായിക്കുന്നു. അതുപോലെതന്നെ ഭാരം കുറയ്ക്കാനും ഈന്തപ്പഴം ഉത്തമമാണ്. ദിവസേന അഞ്ച് വീതം ഈന്തപ്പഴം കഴിക്കുന്നത് കൂടുതല്‍ ആരോഗ്യകരമാണ്.

ബദാം: അമിതഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഡ്രൈഫ്രൂട്ടാണ് ബദാം. പ്രോട്ടീന്‍, ഫൈബര്‍, അയണ്‍, സിങ്ക്, വിറ്റാമിന്‍ എ, ബി 6, ഇ, കാത്സ്യം, മഗ്നീഷ്യം, കോപ്പര്‍, ഫോളിക് ആസിഡ് എന്നിവയെല്ലാം ബദാമില്‍ അടങ്ങിയിരിക്കുന്നു. ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്‌ട്രോളിനെ പുറംതള്ളാന്‍ ബദാമില്‍ അടങ്ങിയിരിക്കുന്ന ഈ ഘടകങ്ങള്‍ സഹായിക്കുന്നു.

‘മഹാ’ ചുഴലിക്കാറ്റ്: എറണാകുളം തീരപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു; അതീവ ജാഗ്രതാ നിർദ്ദേശം

അറബിക്കടലിൽ രൂപംകൊണ്ട മഹാ ചുഴലിക്കാറ്റ് ഉച്ചയോടെ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തിൽ പലയിടങ്ങളിലും ഇന്നലെ തുടങ്ങിയ മഴ ഇപ്പോഴും  തുടർന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും കനത്ത ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. കൂടാതെ തീരദേശങ്ങളിൽ താമസിക്കുന്നവർക്ക് കർശനമായ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ എറണാകുളം ഉൾപ്പെടെയുള്ള തീരദേശങ്ങളിൽ താമസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. അതേസമയം ഉൾക്കടലിൽ കടൽ പ്രക്ഷുപ്തമായ സാഹചര്യത്തിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

തീവ്രമഴ പെയ്യാന്‍ സാധ്യതയുള്ള എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ദുരന്തനിവാരണ അതോറിറ്റി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത കാറ്റിനെത്തുടർന്ന് മിക്കയിടങ്ങളിലും മണ്ണിടിച്ചിലും മരം വീഴ്ച്ചയും നടന്നിട്ടുണ്ട്. അതിനാൽ പലയിടങ്ങയിലും ഗതാഗത സംവിധാനങ്ങളും താറുമാറായി. മലയോര പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മലവെള്ള പാച്ചിലിനും സാധ്യതയുള്ളതിനാൽ രാത്രിയാത്രകൾ ഒഴിവാക്കാനും നിർദ്ദേശമുണ്ട്.

അറബിക്കടലിൽ രൂപംകൊണ്ട മഹാ ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്തേക്ക് അടുക്കുന്നതിനാല്‍ ലക്ഷദ്വീപില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഹാ ചുഴലിക്കാറ്റ് മണിക്കൂറില്‍ 22 കി.മീ വേഗതയില്‍ വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശങ്ങളിലൂടെ മഹാ ചുഴലിക്കാറ്റ് കടന്നുപോകുന്നതിനാല്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരാനാണ് സാധ്യത. അതേസമയം ലക്ഷദ്വീപിലും കനത്ത മഴ തുടർന്നുകൊണ്ടിരിക്കുകയാണ്. നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റികൊണ്ടിരിക്കുന്നു.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ‘മഹാ’ചുഴലിക്കാറ്റ് ശക്തിപ്രാപിക്കും

കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. തീവ്രമഴ പെയ്യാന്‍ സാധ്യതയുള്ള എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ദുരന്തനിവാരണ അതോറിറ്റി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം അറബിക്കടലില്‍ രൂപപ്പെട്ട ‘മഹാ’ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കും.

ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്തേക്ക് അടുക്കുന്നതിനാല്‍ ലക്ഷദ്വീപില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഹാ ചുഴലിക്കാറ്റ് മണിക്കൂറില്‍ 22 കി.മീ വേഗതയില്‍ വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശങ്ങളിലൂടെ മഹാ ചുഴലിക്കാറ്റ് കടന്നുപോകുന്നതിനാല്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരാനാണ് സാധ്യത.

ഉപതെരഞ്ഞെടുപ്പ് ഫലം: വിജയിച്ച സ്ഥാനാർത്ഥികളും ലീഡ് നിലയും ഒറ്റനോട്ടത്തിൽ!!

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നപ്പോൾ മൂന്ന് മണ്ഡലങ്ങൾ യുഡിഎഫും രണ്ട് മണ്ഡലങ്ങളിൽ എൽ ഡി എഫുമാണ് വിജയിച്ചിരിക്കുന്നത്. വട്ടിയൂർക്കാവിൽ എൽ ഡി എഫ് സ്ഥാനാർഥി വി കെ പ്രശാന്തും, കോന്നിയിൽ കെ യു ജനീഷ് കുമാറുമാണ് വിജയിച്ചിരിക്കുന്നത്.

അരൂർ, മഞ്ചേശ്വരം, എറണാകുളം മണ്ഡലങ്ങളിലാണ് യുഡിഎഫ്  വിജയക്കൊടി പാറിച്ചിരിക്കുന്നത്. അരൂരിൽ ഷാനിമോൾ ഉസ്മാനും, എറണാകുളത്ത് ടി ജെ വിനോദ്, മഞ്ചേശ്വരത്ത് എം സി കമറുദീനുമാണ് വിജയിച്ചിരിക്കുന്നത്.

വട്ടിയൂർക്കാവിൽ ഇനി പ്രശാന്ത് ബ്രോ…

വട്ടിയൂർക്കാവിൽ എൽ ഡി എഫ് തിളക്കം. എൽ ഡി എഫ് സ്ഥാനാർഥി വി കെ പ്രശാന്താണ് 14465 വോട്ടിന്റെ ലീഡിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറിനെ പരാജയപ്പെടുത്തിയത്.

എറണാകുളം സ്വന്തമാക്കി ടി ജെ വിനോദ്

എറണാകുളം നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ് ജയിച്ചു. 3750 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ടി ജെ വിനോദിന്റെ വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയ് 33843 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി ജി രാജഗോപാല്‍ 13529 വോട്ടുകളും നേടി.

കോന്നിയിൽ ചരിത്രം കുറിച്ച്  കെ യു ജനീഷ് കുമാർ

കോന്നിയിൽ ചരിത്രമെഴുതി എല്‍ഡിഎഫ്.  കെ യു ജനീഷ് കുമാര്‍ കോന്നിയിൽ വിജയമുറപ്പിച്ചു. 9953 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ യു ജനീഷ് കോന്നിയിൽ  വിജയം നേടിയത്. യു ഡി എഫ് സ്ഥാനാർഥി മോഹൻരാജിനെ പിന്തള്ളിയാണ് ജനീഷ് കോന്നിയിൽ ചരിത്രം കുറിച്ചത്.

അരൂരിൽ ഷൈൻ ചെയ്ത് ഷാനിമോൾ ഉസ്മാൻ  

അരൂരിൽ വിജയം ഉറപ്പിച്ച്‌ യു ഡി എഫ് സ്ഥാനാർഥി ഷാനി മോൾ ഉസ്മാൻ.  1955 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷാനിമോൾ വിജയം നേടിയിരിക്കുന്നത്.

മഞ്ചേശ്വരം പിടിമുറുക്കി എം സി കമറുദീൻ 

മഞ്ചേശ്വരത്ത് യുഡിഎഫ് വിജയം ഉറപ്പിച്ചു. എം സി കമറുദീനാണ്  7923 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചിരിക്കുന്നത്. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത് എത്തിയത് ബിജെപിയാണ്.

ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നപ്പോൾ അറിയാം ലീഡ് നില ഒറ്റനോട്ടത്തിൽ..

മണ്ഡലം          സ്ഥാനാർഥി             ലീഡ്         പാർട്ടി 

വട്ടിയൂർക്കാർ    വി കെ പ്രശാന്ത്               14465             എൽ ഡി എഫ് 
അരൂർ                     ഷാനി മോൾ ഉസ്മാൻ     1955                 യു ഡി എഫ്
എറണാകുളം     ടി ജെ വിനോദ്                   3750               യു ഡി എഫ്
കോന്നി                  കെ യു ജനീഷ് കുമാർ   9953               എൽ ഡി എഫ്
മഞ്ചേശ്വരം         എം സി കമറുദീൻ           7923                  യു ഡി എഫ്

അരൂരിൽ യുഡിഎഫ്: ഷൈൻ ചെയ്ത് ഷാനിമോൾ ഉസ്മാൻ

അരൂരിൽ വിജയം ഉറപ്പിച്ച്‌ യു ഡി എഫ് സ്ഥാനാർഥി ഷാനി മോൾ ഉസ്മാൻ.  1955 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷാനിമോൾ വിജയം നേടിയിരിക്കുന്നത്. അതേസമയം കേരളക്കര ഏറെ ആവേശത്തോടെ ഉറ്റുനോക്കിയ മണ്ഡലമാണ് അരൂർ. തുടക്കത്തിൽ എൽ ഡി എഫ് സ്ഥാനാർഥി മനു പുളിക്കൻ മുന്നിൽ നിന്നിരുന്നുവെങ്കിലും ഷാനി മോൾ ഉസ്മാൻ ലീഡ് ഉയർത്തുകയായിരുന്നു.

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നപ്പോൾ എറണാകുളവും അരൂരും മഞ്ചേശ്വരവും യുഡിഎഫും, വട്ടിയൂർക്കാവും, കോന്നിയും എൽഡിഎഫും സ്വന്തമാക്കി.

ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ആരംഭിച്ചു, ഫലമറിയാൻ മണിക്കൂറുകൾ മാത്രം

ഉപതെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ ആരംഭിച്ചു. എട്ടരയോടെ ആദ്യഫല സൂചനകൾ പുറത്തുവരും. വട്ടിയൂർക്കാവ്, അരൂർ, എറണാകുളം, കോന്നി, മഞ്ചേശ്വരം എന്നീ അഞ്ച് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ഏറെ ആകാംക്ഷയോടെയാണ് കേരളക്കര കാത്തിരിക്കുന്നത്.

ആദ്യം എണ്ണുന്നത് പോസ്റ്റൽ, സർവീസ് വോട്ടുകളാണ്. അതേസമയം ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ പ്രകാരം വട്ടിയൂർക്കാവിലും അരൂരിലും എൽ ഡി  എഫാണ് മുന്നിട്ട് നിൽക്കുന്നത്.

ഗതാഗത നിയമലംഘനത്തിനുള്ള പിഴ വര്‍ധിപ്പിച്ചു; അറിയാം പുതുക്കിയ ട്രാഫിക് പിഴകള്‍

സംസ്ഥാനത്ത് ഗതാഗത നിയമം ലംഘിച്ചാല്‍ ഈടാക്കുന്ന പിഴ വര്‍ധിപ്പിച്ചു. അടുത്ത മാസം ഒന്നാം തീയതി മുതലാണ് പുതുക്കിയ പിഴ പ്രാബല്യത്തില്‍ വരിക. അതേസമയം ട്രാഫിക് നിയമങ്ങള്‍ പാലിക്കൂ… നിങ്ങളുടെ കാശ് ലാഭിക്കൂ എന്ന പ്രചരണവുമായി മോട്ടോര്‍ വാഹന വകുപ്പും റോഡ് സുരക്ഷ അതോറിറ്റിയും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിനുള്ള നിബന്ധനകളിലും പുതിയ പരിഷ്‌കരണങ്ങള്‍ വരുത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാല്‍ രക്ഷിതാക്കള്‍ക്കെതിരെയും കേസെടുക്കും. കൂടാതെ അപകടമുണ്ടാക്കുന്ന വാഹനത്തിന്റെ രജിസ്‌ട്രേഷനും റദ്ദാക്കും.

പുതുക്കിയ ട്രാഫിക് പിഴകള്‍

മദ്യപിച്ച് വാഹനം ഓടിച്ചാല്‍ – 2000-10,000
ഹെല്‍മറ്റ്/ സിറ്റ് ബല്‍റ്റ് ധരിച്ചില്ലെങ്കില്‍- 1000
ലെസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍- 5000
മത്സരയോട്ടം- 5000
വാഹനം ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍- 10,000
ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹം ഓടിച്ചാല്‍- 2000
അപകടകരമായ ഡ്രൈവിങ്- 1000-5000
വാഹനത്തിന് പെര്‍മിറ്റ് ഇല്ലെങ്കില്‍-5000-10000
ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചാല്‍- 25,000- ഒരു ലക്ഷം
ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അത്യാവശ്യ വാഹനങ്ങള്‍ക്ക് വഴി നല്‍കിയില്ലെങ്കില്‍ -10000

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപെട്ടതിനെത്തുടർന്നാണ് കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത. ആഗസ്റ്റ് അവസാനത്തോടെ മഴയ്ക്ക് നേരിയ ശമനമുണ്ടാകുമെങ്കിലും, സെപ്റ്റംബർ ആദ്യ വാരത്തോടെ വീണ്ടും ശക്തമായ മഴ ഉണ്ടാകാനാണ് സാധ്യത.

അതേസമയം ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും, ഭൂമിയിൽ വിള്ളലുകൾ കാണപ്പെട്ട പ്രദേശങ്ങളിൽ  താമസിക്കുന്നവരും കനത്ത ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.