News Desk

‘ഫെയിം 18’ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ അവസാന റൗണ്ടിലേക്ക്

ഫ്‌ളവേഴ്‌സ് ഇൻസൈറ്റ് മീഡിയ അക്കാദമി ഒരുക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവസാന റൗണ്ടിലേക്ക്. അഞ്ഞൂറോളം എന്‍ട്രികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 13 ഹ്രസ്വചിത്രങ്ങള്‍ അന്തിമ വിധി നിര്‍ണ്ണയത്തിനായി ജൂറിക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. മികച്ച ഹ്രസ്വചിത്രം, സംവിധായകന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, എഡിറ്റര്‍, പശ്ചാത്തല സംഗീത സംവിധായകന്‍, അഭിനേതാവ് എന്നിങ്ങനെ ഏഴ് വിഭാഗത്തില്‍ ജൂറി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നതാണ്. ഇതിനു പുറമെ...

പ്രളയക്കെടുതി: ധനശേഖരണത്തിനായി കൊച്ചിയില്‍ ഫുട്‌ബോള്‍ മത്സരം

മഹാപ്രളയം ഉലച്ച പ്രളയത്തില്‍ നിന്നും കരകയറാനുള്ള പരിശ്രമത്തിലാണ് കേരളം. നിരവധി പേരാണ് കേരളത്തിന്റെ അതിജീവനത്തിനായി സഹായഹസ്തങ്ങള്‍ നീട്ടുന്നത്. പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്നതിന് ധനശേഖരണം നടത്തുന്നതിനായി ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിന് കൊച്ചി വേദിയാകും. ഇതിനുപുറമെ ധനശേഖരണത്തിനായി തിരുവനന്തപുരത്ത് പ്രത്യക ക്രിക്കറ്റ് മത്സരവും സംഘടിപ്പിക്കും. ഇന്ത്യയും മറ്റൊരു രാജ്യവുമായിട്ടായിരിക്കും മത്സരം സംഘടിപ്പിക്കുക. ഈ വര്‍ഷം ഡിസംബറിന് മുമ്പ്...

‘മിയ നീ എവിടെയായിരുന്നു…’ നായയെ നെഞ്ചോട് ചേര്‍ത്ത് ഉടമ; പ്രളയക്കെടുതിയിലെ അപൂര്‍വ്വ സ്‌നേഹകഥയുടെ വീഡിയോ

ചില സ്‌നേഹത്തിനു മുമ്പില്‍ തോറ്റുപോകുന്നവരാണ് പലരും. കേരളത്തെ ദുരിതക്കയത്തിലാഴ്ത്തിയ പ്രളയക്കെടുതിക്കിടയിലെ ഒരു അപൂര്‍വ്വ സ്‌നേഹത്തെക്കുറിച്ചുള്ള കുറിപ്പാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം. പ്രളയത്തില്‍പ്പെട്ട ഒരു നായയെ മനസോടെയല്ലാതെ രക്ഷിക്കാനിറങ്ങിയ ഒരാളുടെ കുറിപ്പും വീഡിയോയുമാണ് എവരുടെയും ഇഷ്ടം പിടിച്ചെടുക്കുന്നത്. ഉടമയും നായയും തമ്മിലുള്ള സ്‌നേഹനിമിഷങ്ങള്‍ കണ്ട് രക്ഷിച്ച ആളിന്റെ പോലും മനസ് മാറിയതായാണ് കുറിപ്പ്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം "എന്ത്...

പ്രളയക്കെടുതിയില്‍ നിന്നും കേരളത്തെ കരകയറ്റാന്‍ ബോളിവുഡ് താരങ്ങളും

പ്രളയം ഉലച്ച കേരളത്തിന് ബോളിവുഡ് താരങ്ങള്‍ നല്‍കുന്ന കൈത്താങ്ങ് ചെറുതൊന്നുമല്ല. നിരവധി താരങ്ങളാണ് കേരളത്തിന് സഹായവുമായി രംഗത്തെത്തിയത്. മലയാളി ആരാധകര്‍ ഏറെയുള്ള അമിതാഭ് ബച്ചനും ആലിയ ഭട്ടും ദുരിതത്തിലായവര്‍ക്ക് അവശ്യവസ്തുക്കള്‍ അയച്ചു. റസൂല്‍ പൂക്കുട്ടിയുടെ നേതൃത്വത്തിലുള്ള റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്‍ വഴിയാണ് ഈ താരങ്ങള്‍ കേരളത്തിലേക്ക് സാധനങ്ങള്‍ അയയ്ക്കുന്നത്. മുംബൈ വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക്...

രക്ഷാപ്രവർത്തനം ഉർജിതമാക്കുന്നതിനായി ബെമല്‍- ടട്രാ ട്രക്കുകള്‍ എത്തി

വെള്ളത്തിലൂടെ സഞ്ചരിക്കുന്ന രണ്ട് ബെമല്‍- ടട്രാ ട്രക്കുകള്‍ പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിനായി കേരളത്തിൽ എത്തി. സൈന്യം ഉപയോഗിക്കുന്ന ഈ ട്രക്കുകൾ ഏത് പ്രതികൂല സാഹചര്യത്തിലും ഓടിക്കാനാകും. ഇതിലൂഡി കൂടുതൽ ആളുകളെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സുരക്ഷാപ്രവർത്തകർ. ട്രക്കുകൾ ഇപ്പോൾ പാലക്കാട് നിന്ന് ചാലക്കുടിയിലേക്ക് പുറപ്പെട്ടു. ഒരു ട്രക്ക്  നേരെ ചാലക്കുടിക്കും മറ്റൊന്ന് ഒറ്റപ്പെട്ടു പോയ നെല്ലിയാമ്പതിയില്‍ അവശ്യ വസ്തുക്കള്‍ എത്തിച്ച...

ഇളയദളപതി ആരാധകരുടെ കഥ പറയാൻ ‘മൂൺട്ര് രസികർകൾ’ എത്തുന്നു

കേരളത്തിലും തമിഴകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് ഇളയദളപതി വിജയ്. ഇത്തരത്തിൽ മൂന്ന് വിജയ് ആരാധകരുടെ  ആവേശകരമായ കഥ പറയുന്ന ചിത്രമാണ് 'മൂൺട്ര് രസികർകൾ'. 'പ്ലസ് ടു', 'ബോബി' എന്നി ചിത്രങ്ങളിലൂടെ ജനശ്രദ്ധയാകർഷിച്ച ഷെബി ചൗഘട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അൽ താരീസിന്റെ ബാനറിൽ ആന്റോ ജോസഫ്, സി ആർ സലിം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റോഷൻ ബഷീർ, ആൽവിൻ...

സീത വിവാഹിതയാകുന്നു; കല്യാണം തത്സമയം ഫ്ലാവേഴ്സിൽ…

മലയാളികളുടെ പ്രിയപ്പെട്ട താരം സീത വിവാഹിതയാകുന്നു. ഫ്ലാവേഴ്സ് ചാനലിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സീരിയൽ താരം സീതയുടെ വിവാഹം തത്സമയം കാണാൻ സൗകര്യമൊരുക്കുകയാണ് ഫ്ലവേഴ്സ്.  ഇന്ന് വൈകുന്നേരം ആറു മണി മുതൽ എട്ട് മണിവരെയാണ് വിവാഹം ലൈവായി കാണാൻ സാധിക്കുന്നത്. വളരെ നിർണ്ണായക മുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന സീത ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. സീതയുടെ ജീവിതത്തിൽ രണ്ട് ഘട്ടങ്ങളിലായി...

കുട്ടനാട്ടിലെ ദുരിതബാധിതർക്ക് കൈത്താങ്ങുമായി ഫ്‌ളവേർസ്…

മഴ രൂക്ഷമായതിനെത്തുടർന്ന് കുട്ടനാട്ടിലെ ആളുകളുടെ ജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കുട്ടനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ടീം. ദുരിതമനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായത്തിന് പിന്നാലെ കുട്ടനാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി അവശ്യ ഭക്ഷ്യ വസ്തുക്കളും ഒരുക്കിയിരിക്കുകയാണ് ഫ്‌ളവേഴ്‌സ്.    'കുട്ടനാട് റിലീഫ് ഫണ്ട്’ എന്ന പേരില്‍ ഫ്‌ളവേഴ്‌സ് ഫാമിലി ചാരിറ്റബിള്‍ സൊസൈറ്റി  സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുന്ന വിവരം ചാനല്‍ എം.ഡി ആര്‍....

ആരാധകരെ വിസ്മയിപ്പിച്ച നൃത്തചുവടുമായി കോഹ്‌ലിയും ധവാനും…മൈതാനത്തെ പെർഫോമൻസ് കാണാം..

ആരാധകരെ വിസ്മയിപ്പിച്ച ബാങ്കറ നൃത്തചുവടുമായി ക്രിക്കറ്റ് മൈതാനത്ത് എത്തിയ വീരാട് കോഹ്‌ലിയും ശിഖർ ധവാനുമാണ് ഇപ്പോൾ സോഷ്യൽ  മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി മൈതാനത്തേക്ക് ടീം അംഗങ്ങൾക്കൊപ്പം എത്തുമ്പോഴാണ് ഇരുവരും നൃത്തച്ചുവടുകൾ വയ്ക്കുന്നത്. ആഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങൾക്ക് മുന്നോടിയായി നടക്കുന്ന മൂന്ന് ദിവസ മത്സരത്തിലാണ് ഇരുവരും ആരാധകരെ ഞെട്ടിക്കുന്ന...

ചാരിറ്റി പ്രവർത്തങ്ങളിലൂടെ വീണ്ടും ജനശ്രദ്ധ നേടി ‘ബാഹുബലി’ താരം പ്രഭാസ്…

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ബ്ലോക്ക് ബസ്റ്റർ ചലച്ചിത്രം ബാഹുബലി എന്ന ചിത്രത്തിലെ അമരേന്ദ്ര ബാഹുബലി എന്ന കഥാപാത്രത്തിലൂടെ ലോകം മുഴുവനുള്ള ആളുകളുടെ ശ്രദ്ധ ആകർഷിച്ച താരമാണ് തെലുങ്ക് സൂപ്പർ താരം പ്രഭാസ്. ബാഹുബലി എന്ന ചിത്രത്തിന് ശേഷം മാധ്യമങ്ങൾ വിടാതെ പിന്തുടരുന്ന ഒരു താരം കൂടിയാണ് പ്രഭാസ്. അഭിനയ ജീവിതത്തിനപ്പുറം പ്രഭാസിന്റെ സത് പ്രവർത്തികളും മാധ്യമ ശ്രദ്ധ...
- Advertisement -

Latest News

പിടിമുറുക്കി കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 22414 പേർക്ക് രോഗബാധ

സംസ്ഥാനത്ത് ഇന്ന് 22,414 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂർ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂർ...
- Advertisement -