News Desk

തെലുങ്കിലേക്കും അരങ്ങേറ്റംകുറിക്കാനൊരുങ്ങി പ്രിയ പ്രകാശ് വാര്യര്‍

'ഒരു അഡാര്‍ ലൗ' എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ പ്രിയ പ്രകാശ് വാര്യര്‍ തെലങ്കിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. നിതിന്‍ ആണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. പ്രിയ പ്രകാശ് വാര്യര്‍ തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്ന വാര്‍ത്തയും നടന്‍ നിതിന്‍ ട്വിറ്ററിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചു. യെലേടി ചന്ദ്രശേഖറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. രാകുല്‍ പ്രീത് സിങും...

മനോഹരം ഈ ‘കണ്ണാനകണ്ണേ…’; വീഡിയോ

താരാട്ടുപാട്ടുകളോട് എക്കാലത്തും ആസ്വാദകര്‍ക്ക് ഒരല്പം ഇഷ്ടം കൂടുതലാണ്. ഇമ്പമാര്‍ന്ന താരാട്ട് ഈണങ്ങള്‍ കേള്‍വിക്കാരന്റെ ഹൃദയത്തിലേയ്ക്ക് പെയ്തിറങ്ങുന്നു. അടുത്ത കാലത്ത് പ്രേക്ഷകര്‍ ഏറെ ഇഷ്ടത്തോടെ നെഞ്ചോട് ചേര്‍ത്ത ഒരു താരാട്ട് പാട്ടാണ് 'കണ്ണാനകണ്ണേ...' എന്നു തുടങ്ങുന്ന ഗാനം. ഭാഷാഭേദമന്യേ നിരവധി പേരാണ് ഈ പാട്ടിനെ ഏറ്റെടുത്തത്. ഇപ്പോഴിതാ ഈ ഗാനത്തിന് ഒരുക്കിയിരിക്കുന്ന ഒരു കവര്‍ വേര്‍ഷനാണ്...

സംവിധാനം ഒപ്പം അഭിനയം; ‘ലൂസിഫറി’ലെ പൃഥ്വിരാജിന്റെ സംഘട്ടനരംഗം ചിത്രീകരിച്ചത് ഇങ്ങനെ: വീഡിയോ

തീയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രമാണ് ലൂസിഫര്‍. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാനപാത്രമായെത്തിയ, മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭം. 'ലൂസിഫര്‍' എന്ന സിനിമയെ ഇങ്ങനെ വിശേഷിപ്പിക്കുന്നതാണ് കൂടുതല്‍ ഉചിതം. ചിത്രത്തിലെ ഓരോ രംഗങ്ങളും കൈയടികളോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ ലൂസിഫര്‍ എന്ന സിനിമയിലെ ബോട്ടില്‍വച്ചുള്ള സംഘട്ടനരംഗത്തിന്റെ മെയ്ക്കിങ്...

ആരാധകരോടുള്ള മോഹന്‍ലാലിന്റെ സ്‌നേഹം അത്ഭുതകരം എന്ന് അജു വര്‍ഗീസ്; വീഡിയോ

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും താരങ്ങളുടെ ആരാധകരോടുള്ള ഇടപെടലും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് മലയാള ചലച്ചിത്ര ലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസ താരം മോഹന്‍ലാല്‍. ദ് കംപ്ലീറ്റ് ആക്ടര്‍ എന്നും സൂപ്പര്‍സ്റ്റാര്‍ എന്നുമൊക്കെ ചലച്ചിത്ര ലോകം വിശേഷിപ്പിക്കുമ്പോള്‍ ഈ വിശേഷണങ്ങള്‍ക്കെല്ലാം പരിപൂര്‍ണ്ണ യോഗ്യനാണ് മോഹന്‍ലാല്‍ എന്ന് പറയാതിരിക്കാനാവില്ല. വെള്ളിത്തിരയില്‍ അഭിനയംകൊണ്ട്...

അമിതാഭ് ബച്ചനൊപ്പം ഇമ്രാന്‍ ഹാഷ്മി; ‘ചെഹരേ’യുടെ കാരക്ടര്‍ പോസ്റ്റര്‍

ഇന്ത്യന്‍ സിനിമയില്‍ പകരം വയ്ക്കാനാവാത്ത മഹാനടനാണ് സിനിമാ ലോകം 'ബിഗ് ബി' എന്നു വിശേഷിപ്പിക്കുന്ന അമിതാഭ് ബച്ചന്‍. അമിതാഭ് ബച്ചനും ഇമ്രാന്‍ ഹാഷ്മിയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് 'ചെഹരേ'. റുമി ജാഫ്രെയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സരസ്വതി എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ആനന്ദ് പണ്ഡിത് മോഷന്‍ പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ ആനന്ദ് പണ്ഡിത്...

ദേഹത്ത് തീ; കുഞ്ഞുമായി വെള്ളത്തിലേക്ക് എടുത്ത് ചാടി ടൊവിനോ; ശ്രദ്ധേയമായി ലൊക്കേഷന്‍ വീഡിയോ

ചില സ്വപ്‌നങ്ങള്‍ക്ക് വേണ്ടി അക്ഷീണം പ്രയ്തനിക്കാന്‍ തയാറാകാറുണ്ട്. പലരും. സിനിമയ്ക്കു വേണ്ടിയുള്ള ടൊവിനോയുടെ പരിപൂര്‍ണ്ണ സമര്‍പ്പണം വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. എടക്കാട് ബറ്റാലിയന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ദേഹത്ത് തീ പടരുമ്പോള്‍ ഒരു കുഞ്ഞിനെയും എടുത്ത് ടൊവിനോ വെള്ളത്തിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍...

‘പേടിയോടെ ഞാന്‍ ചോദിച്ചു, വിജയ് സാര്‍ അല്ലേ’; മനോഹരമായൊരു ഓര്‍മ്മക്കുറിപ്പ് പങ്കുവച്ച് ഉണ്ണി മുകുന്ദന്‍

സോഷ്യല്‍മീഡിയയില്‍ സജീവമാണ് മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദന്‍. ഇപ്പോഴിതാ ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് തമിഴകത്തെ സൂപ്പര്‍സ്റ്റാര്‍ വിജയ് യെക്കുറിച്ച് ഉണ്ണി മുകുന്ദന്‍ പങ്കുവച്ച ഒരു അനുഭവക്കുറിപ്പ്. വിജയ് യുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ഉണ്ണി മുകുന്ദന്‍ ഓര്‍മ്മക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റ് എന്റെ ആദ്യത്തെ സിനിമയായ സീഡന്റെ പ്രിവ്യു ഷോ ചെന്നൈയിലെ പ്രസാദ് ലാബില്‍ നടന്നിരുന്നു.അത്...

ഇരട്ടവേഷത്തില്‍ വിജയ്; ‘ബിഗില്‍’ പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു

ഭാഷാഭേദമന്യേ തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ് വിജയ്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം വരുന്നു. ബിഗില്‍ എന്നാണ് സിനിമയുടെ പേര്. വിജയ് ഇരട്ട വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. മികച്ച പ്രതികരണമാണ് പോസ്റ്ററിന് ലഭിക്കുന്നതും. അതേസമയം 'തെറി', 'മെര്‍സല്‍' എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അറ്റ്‌ലി-വിജയ് ടീം...

അതിശയിപ്പിച്ച് പ്രിയയും നരേഷും, ഇത് മറ്റൊരു കൈലാസ് മേനോന്‍ മാജിക്; കൈയടി നേടി ‘ഫൈനല്‍സി’ലെ ഗാനം

ഹൃദയം തൊടുന്ന സംഗീതം, അതിശയപ്പിക്കുന്ന ആലാപനം; ഫൈനല്‍സിലെ ഗാനം കൈയടികളോടെ വരവേറ്റിരിക്കുകയാണ് പ്രേക്ഷകര്‍. 'തീവണ്ടി' എന്ന സിനിമയിലെ 'ജീവാംശമായ്...' എന്നുതുടങ്ങുന്ന ഗാനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ കൈലാസ് മേനോനാണ് 'ഫൈനല്‍സ്' എന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഫൈനല്‍സിലെ 'നീ മഴവില്ലുപോലെന്‍...' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. അതേസമയം വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം ചലച്ചിത്ര...

വിജയ് സേതുപതി നായകനായെത്തുന്ന ‘സിന്ധുബാദ്ധ്’ റിലീസ് മാറ്റി

തമിഴകത്ത് മാത്രമല്ല മലയാളക്കരയിലും ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. താരം മലയാളത്തിലേക്കും അരങ്ങേറ്റം കുറിക്കുന്നു എന്ന വാര്‍ത്തയും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്നാണ് ആരാധകര്‍ അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം വിളിക്കുന്നതുപോലും. വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ്...
- Advertisement -

Latest News

മുഖക്കുരുവിന് പരിഹാരം തേടുംമുൻപ് അറിയാം ഇക്കാര്യങ്ങൾ

ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. പ്രത്യേകിച്ച് കൈമാരക്കാരിലാണ് മുഖക്കുരു കാണാറുള്ളത്. പ്രധാനമായും ഹോര്‍മോണ്‍ ബാലന്‍സ് നഷ്‌ടപ്പെടുന്നത്‌ തന്നെയാണ് മുഖക്കുരുവിന് കാരണമാകുന്നതും. പലരിലും...