News Desk

ചിത്രീകരണം പൂര്‍ത്തിയായി ‘മനോഹരം’ ഇനി തീയറ്ററുകളിലേക്ക്

നടനും സംവിധായകനും ഗായകനുമായെല്ലാം വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ് വിനീത് ശ്രീനിവാസന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് 'മനോഹരം'. 'അരവിന്ദന്റെ അതിഥികള്‍' എന്ന ചിത്രത്തിന് ശേഷം വിനീത് നായകനായി എത്തുന്ന ചിത്രമാണ് 'മനോഹരം'. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണിപ്പോള്‍. അനവര്‍ സാദത്താണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ ഒരുങ്ങിയ 'ഓര്‍മ്മയുണ്ടോ ഈ...

പൂരലഹരിയിൽ തൃശൂർ…ആവേശത്തിമിർപ്പിൽ ആയിരങ്ങൾ

തൃശൂർ മുഴുവൻ പൂരത്തിന്റെ ആവേശത്തിലാണ്...സര്‍വൈശ്വര്യങ്ങളുടെയും സാക്ഷിയായ വടക്കുംനാഥന്റെ വിശുദ്ധി ഇത്തവണയും പൂരപ്പറമ്പിൽ നിറയുമെന്നുള്ള പ്രതീക്ഷയിൽ ആയിരക്കണക്കിന് പൂരപ്രേമികളാണ് തൃശൂരിൽ എത്തിയിരിക്കുന്നത്..വടക്കും നാഥനെ ദർശിക്കാൻ കണിമംഗലം ശാസ്താവ് എത്തുന്നതിന് മുന്നുള്ള ഒരുക്കങ്ങൾക്ക് തൃശൂർ ഒരുങ്ങിക്കഴിഞ്ഞു. വടക്കുനാഥ സന്നിധിയിലെ ഇലഞ്ഞിത്തറയും തെക്കേ ഗോപുര നടയുമൊക്കെ തൃശൂർ പൂരത്തെ വരവേൽക്കാൻ കാത്തിരിക്കുകയാണ്..പൂരത്തിന്റെ ഭാഗമായി വടക്കും നാഥ സന്നിധിയിലേക്ക് ഘടക പൂരങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. 11.30 ന്...

സഹൽ എവിടെയും പോകുന്നില്ല; 2022 വരെ ബ്ലാസ്റ്റേഴ്സിൽ തന്നെ

ബ്ലാസ്റ്റേഴ്സിൻ്റെ മധ്യനിര താരം സഹൽ അബ്ദുൽ സമദ് ക്ലബുമായി കരാർ പുതുക്കി. 2022 വരെയാണ് യുവതാരം കരാർ പുതുക്കിയിരിക്കുന്നത്. ക്ലബിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇക്കാര്യം പുറത്തു വിട്ടത്. കഴിഞ്ഞ സീസണിലാണ് സഹൽ ബ്ലാസ്റ്റേഴ്സിൻ്റെ സീനിയർ ടീമിൽ അരങ്ങേറുന്നത്. യൂത്ത് ടീമിനായി പത്ത് മത്സരങ്ങളിൽ നിന്നും 9 ഗോളുകൾ സ്കോർ ചെയ്ത...

പ്രളയം പ്രവചിക്കാൻ ഗൂഗിൾ…

പ്രളയം പ്രവചിക്കാൻ പുതിയ സംവിധാനം ഒരുക്കി ഗൂഗിൾ. തുടരെ തുടരെ ഉണ്ടാകുന്ന  പ്രളയ ദുരന്തം വൻ സാമ്പത്തീക നഷ്‌ടവും ക്രമക്കേടും ഉണ്ടാക്കിയതിനെത്തുടർന്നാണ് പുതിയ തീരുമാനവുമായി ഗൂഗിൾ എത്തുന്നത്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങ്ങും ഉള്‍പ്പെടെയുളള അഡ്വാന്‍സ്ഡ് ടെക്നോളജികളിലൂടെ മികച്ച ഫ്ളഡ് വാണിംഗ് സംവിധാനമൊരുക്കാന്‍ സാധ്യമാകുമെന്നാണ് ഗൂഗിള്‍ അറിയിക്കുന്നത്. കേന്ദ്ര ജലവിഭവ മന്ത്രാലയവുമായി ചേര്‍ന്ന് ബിഹാറിലെ പാറ്റ്നയില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിച്ച...

കൊല്ലം ജില്ലയിൽ ചിക്കൻ പോക്സ് പടർന്നു പിടിക്കുന്നു

ചൂടുകാലത്ത് അധികമായി കണ്ടുവരുന്ന രോഗങ്ങളിൽ ഒന്നാണ് ചിക്കൻ പോക്സ്. കൊല്ലം ജില്ലയിൽ ചിക്കൻ പോക്സ് പടർന്നു പിടിയ്ക്കുന്നതായി റിപ്പോർട്ട്. അതുകൊണ്ടുതന്നെ കൊല്ലം ജില്ലയിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്ലും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ജില്ലാ ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ മാസം അവസാനം വരെയുള്ള കണക്കുകൾ പ്രകാരം  ജില്ലയില്‍ ആയിരത്തിലധികം പേര്‍ക്കാണ്...

പ്രതീക്ഷ പകര്‍ന്ന് ‘തൊട്ടപ്പന്റെ’ കാരക്ടര്‍ പോസ്റ്ററുകള്‍

കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയ മികവുകൊണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധേയനായ താരമാണ് വിനായകന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് 'തൊട്ടപ്പന്‍'. റിലീസിങ്ങിനൊരുങ്ങുകയാണ് ചിത്രം. ഈദിനോട് അനുബന്ധിച്ച് തൊട്ടപ്പന്‍ തീയറ്ററുകളിലെത്തും. ദിലീഷ് പോത്തനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. അതേസമയം പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുകയാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന വിവിധ കാരക്ടര്‍ പോസ്റ്ററുകള്‍. തികച്ചും വിത്യസ്തമായ ഭാവങ്ങളിലാണ് ഓരോ താരങ്ങളും...

ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ ചരിഞ്ഞു

ആനപ്രേമികളുടെ ഇഷ്ടനായകന്‍ ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ ചരിഞ്ഞു. കേരളത്തിലെ എറെ പ്രശസ്തമായ ആനകളിലൊന്നാണ് ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍(44). തൃശ്ശൂര്‍ പൂരത്തിന് കണിമംഗലം ശാസ്താവിന്റെ തിടമ്പേറ്റിയിരുന്നത് പാര്‍ത്ഥന്‍ ആയിരുന്നു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഏറെ നാളായി പാര്‍ത്ഥന്‍. ചെര്‍പ്പുളശ്ശേരി എസ്‌കെ തറവാട്ടിലെ ആനയാണ് പാര്‍ത്ഥന്‍. കേരളത്തിലുടനാളമായി നിരവധി ആരാധകരും ഈ ആനയ്ക്കുണ്ട്. ഇളമുറത്തമ്പുരാന്‍ എന്നായിരുന്നു ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ അറിയപ്പെട്ടിരുന്നത്.

എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു; 37,334 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്

എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 98.11 ശതമാനമാണ് ഇത്തവണത്തെ വിജയം. 37,334 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ആണ് ഫല പ്രഖ്യാപനം നടത്തിയത്. ഈ വര്‍ഷം ആര്‍ക്കും മോഡറേഷന്‍ നല്‍കിയിട്ടില്ല. ആരുടെയും ഫലം വിത് ഹെല്‍ഡ് ചെയതിട്ടുമില്ല, കഴിഞ്ഞ വര്‍ഷം 97.84 % ആയിരുന്നു വിജയം. http://keralapareekshabhavan.in, https://sslcexam.kerala.gov.in,...

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം ഇന്ന്

എസ്എസ്എല്‍സി പരീക്ഷയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്കായിരിക്കും ഫലപ്രഖ്യാപനം. http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.prd.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം. ഇതിന് പുറമെ 'സഫലം 2019, പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പുകള്‍ വഴിയും ഫലമറിയാം. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും 'saphalam 2019' എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അതേസമയം ഹയര്‍സെക്കന്ററി പരീക്ഷ ഫലം മെയ്...

ഹെട്‌മെയറും ഗുർകീറതും തിളങ്ങി; ബാംഗ്ലൂരിനു ജയം: ഹൈദരാബാദ് പുറത്ത്

സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയം. 4 പന്തുകൾ ബാക്കി നിൽക്കെ നാല് വിക്കറ്റിനായിരുന്നു ബാംഗ്ലൂരിൻ്റെ ജയം. തോൽവിയോടെ സൺ റൈസേഴ്സ് പ്ലേ ഓഫിലെത്താതെ പുറത്തായി. ബാംഗ്ലൂരിനു വേണ്ടി നാലാം വിക്കറ്റിലെ റെക്കോർഡ് കൂട്ടുകെട്ടുയർത്തിയ ഷിംറോൺ ഹെട്‌മെയറും ഗുർകീറത് സിംഗ് മാനുമാണ് വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ചത്. ഹെട്‌മെയർ 75ഉം ഗുർകീറത്...
- Advertisement -

Latest News

നേർക്കുനേർ പോരാടാൻ അല്ലു അർജുനും ഫഹദും- പുഷ്പ ട്രെയിലർ എത്തി

അല്ലു അർജുൻ നായകനാവുന്ന ‘പുഷ്പ : ദി റൈസ്’ റിലീസിന് ഒരുങ്ങുകയാണ്. അഞ്ച് ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമയുടെ ട്രെയ്‍ലർ എത്തി. ഡിസംബർ‍ 17നാണ് സിനിമയുടെ വേൾഡ്...