News Desk

മോഹൻലാലിനെ പിന്തുണക്കുന്ന ട്രോളുകളുമായി താരങ്ങളും ആരാധകളും…

മലയാള സിനിമയുടെ സൂപ്പർ താരം മോഹൻലാലിനെ പിന്തുണക്കുന്ന ട്രോളുകളുമായി എത്തിയിരിക്കുകയാണ് ഒരു വിഭാഗം സിനിമാതാരങ്ങൾ. നടൻമാരായ അജു വർഗീസ്, ഹരീഷ് പേരടി, സംവിധായകരായ അരുൺ ഗോപി, മേജർ രവി, സാജിദ് യഹ്യ, സന്തോഷ് പണ്ഡിറ്റ് എന്നിവരാണ് ലാലേട്ടനെ പിന്തുണക്കുന്ന രീതിയിലുള്ള ട്രോളുകളുമായി രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ പങ്കുവെച്ച ട്രോളുകൾക്ക് നിരവധി ആളുകളാണ് പിന്തുണയുമായി...

ആരാധകരെ ഞെട്ടിച്ച മേക്ക് ഓവറുമായി അനുമോൾ..

വളരെ കുറച്ച് സിനിമകളിലൂടെത്തന്നെ മലയാളത്തിന്റെയും തമിഴകത്തിന്റെയും പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് അനുമോൾ. ഇപ്പോൾ ആരാധകരെ ഞെട്ടിക്കുന്ന മേക്ക് ഓവറുമായി എത്തിയിരിക്കുകയാണ് അനുമോൾ. ഇതുവരെ പുറത്തുവരാത്ത ഒരു ചിത്രത്തിലെ താരത്തിന്റെ മേക്ക് ഓവറാണ്  ഇപ്പോൾ  വൈറലായിക്കൊണ്ടിരിക്കുന്നത്. താരത്തിന്റെ പുതിയ മേക്ക് ഓവർ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. അനുമോൾ തന്നെയാണ് തന്റെ ഔദ്യോഗിക പേജിലൂടെ ചിത്രങ്ങൾ പുറത്തുവിട്ടത്. പുറത്തിറങ്ങാത്ത ചിത്രത്തെക്കുറിച്ചുള്ള വിഷമവും...

നോവുള്ള പ്രണയത്തിന്റെ മധുര ഓർമ്മകളുമായി ‘ഇലഞ്ഞിപ്പൂ’…

നോവുള്ള പ്രണയത്തിന്റെ മധുര ഓർമ്മകളുമായി എത്തുകയാണ് ഇലഞ്ഞിപ്പൂ. പ്രണയത്തിന്റ മനോഹാരിതയും വിരഹത്തിന്റെ വേദനയുമെല്ലാം പറയുന്ന മ്യൂസിക്കൽ  ആൽബം കേൾവിക്കാരനെ ഗൃഹാതുരമായ ഒരു അവസ്ഥയിലൂടെ കൊണ്ട് പോകുകയാണ്. തികച്ചും മനോഹരമായ ഈ ആൽബം സംവിധാനം ചെയ്തിരിക്കുന്നത് സുഗീഷ് ആണ്. എസ് രമേശൻ നായരുടെ മനോഹരമായ വരികൾക്ക് മനു രമേഷാണ് സംഗീതം നൽകിയിരിക്കുന്നത്.  ഷിജു എം ഭാസ്കർ നിർമ്മിച്ച ആൽബം സോഷ്യൽ  മീഡിയയിൽ പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ...

കേരളത്തെ ഭീതിയിലാഴ്ത്തിയ ‘നിപ്പ’ദിനങ്ങൾ ഇനി ബിഗ് സ്‌ക്രീനിൽ..

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് ദിനങ്ങൾ സിനിമയാകാനൊരുങ്ങുന്നു. സംവിധായകൻ ജയരാജനാണ് നിപ്പയെ പ്രമേയമാക്കി പുതിയ ചിത്രം തയാറാക്കുന്നത്. കോഴിക്കോട് പ്രസ് ക്ലബിൽ വെച്ച് ഭയാനകം എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെയാണ് ജയരാജൻ പുതിയ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ചിത്രമാണ് ഭയാനകം. നവരസം പ്രമേയമാക്കി ചിത്രങ്ങൾ ചെയ്യുന്ന സംവിധായകനറെ രൗദ്ര ഭാവമായിരിക്കും ഈ ചിത്രത്തിൽ. പ്രമുഖ താരങ്ങളെ...

സുഡാനിക്ക് ശേഷം മുഹ്‌സിനും മുഹമ്മദും ഒന്നിക്കുന്നത് ‘കാക്ക921’ലൂടെ…

മുഹ്‌സിൻ പരാരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പേരിട്ടു. കാക്ക921 (കാക്കതൊള്ളായിരത്തി ഇരുപത്തൊന്ന്) എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സക്കരിയ മുഹമ്മദും മുഹ്‌സിൻ പരാരിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ കെ എൽ 10 എന്ന ചിത്രത്തിന്റെ സംവിധായകനാണ് മുഹ്‌സിൻ.  കെ എല്‍ 10 മലപ്പുറം കേന്ദ്രീകരിച്ചുള്ള  ഫുട്ബോൾ പ്രമേയമാക്കിയ ഒരു...

21 വർഷത്തിന് ശേഷം ഇന്ത്യയും ചൈനയും നേർക്കുനേർ; ചരിത്രം കുറിക്കാൻ ഇന്ത്യൻ ഫുട്ബോൾ ടീം

21 വർഷങ്ങൾക്ക് ശേഷം ഇന്ത്യയും ചൈനയും ചരിത്ര പോരാട്ടത്തിനൊരുങ്ങുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ഫുട്ബോൾ ടീം കാത്തിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി ചൈനയുമായി ഒരു സൗഹൃദ ഫുട്ബോൾ മത്സരം കളിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ടീം. ഒക്ടോബർ എട്ടിനും പതിനാറിനും ഇടയിലായിരിക്കും മത്സരം നടക്കുക. ഇതുമായി ബന്ധപ്പെട്ട് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനാണ് പ്രഖ്യാപനം നടത്തിയത്. 1997 ല്‍ കൊച്ചിയില്‍ നടന്ന നെഹ്റു...

ഏകദിനത്തിൽ ചരിത്രമെഴുതി പാക് താരം ഫഖർ സമാൻ

ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ചരിത്രം സൃഷ്‌ടിച്ച് പാക്കിസ്ഥാൻ ഓപ്പണർ ഫഖർ സമാൻ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യ ഡബിള്‍ സെഞ്ച്വറി നേടുന്ന പാക് താരം എന്ന നേട്ടമാണ് ഇപ്പോൾ  ഫഖര്‍ സമാന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ഏകദിന ക്രിക്കറ്റ് മാച്ചിൽ ഡബിൾ സെഞ്ച്വറി നേടുന്ന ലോകത്തിലെ ആറാമത്തെ താരമെന്ന ബഹുമതിയും ഫഖറിന് അവകാശപ്പെട്ടതായി. സിംബാവെക്കെതിരെ നടന്ന മത്സരത്തിലാണ് 156 പന്തില്‍ 24 ഫോറും അഞ്ച്...

കോമഡി ഉത്സവ വേദിയെ പൊട്ടിച്ചിരിപ്പിച്ച് അഷ്‌കർ…

കോമഡിയും മിമിക്രിയും കൊണ്ട് കോമഡി ഉത്സവവേദിയെ പൊട്ടിച്ചിരിപ്പ അഷ്‌കർ എന്ന ചെറുപ്പക്കാരന്റെ തകർപ്പൻ പെർഫോമൻസ് കാണാം. കോമഡി ഉത്സവം എന്ന പരിപാടി കണ്ട് മിമിക്രി പഠിച്ച താരം ദുബായിലെ ജോലി രാജിവെച്ചാണ് കോമഡി ഉത്സവ വേദിയെ  പൊട്ടിച്ചിരിയുടെ പൂരപ്പറമ്പാക്കാൻ എത്തിയത്. ദുബായിലെ ഒരു  ഹോസ്പിറ്റലിൽ ഓപ്പറേഷൻ തിയേറ്ററിൽ നേഴ്‌സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്ന അഷ്‌കർ ഓപ്പറേഷൻ തിയേറ്ററിലും രോഗികൾക്ക് ചിരിയുടെ...

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കാൻ ഇനി പുതിയ പരിശീലകൻ…

ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിനെ നയിക്കാൻ ഇനി പുതിയ പരിശീലകനെത്തും. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പിൻ ബൗളർ രമേശ് പവറിനെയാണ് പുതിയ പരിശീലകനായി നിയമിച്ചത്. രമേശ് പവാറിനെ ഇടക്കാല പരിശീലകനായാണ് ബി സി സി ഐ നിയമിച്ചത്. അതേസമയം വനിതാ ക്രിക്കറ്റ് ടീമിന്റെ മുഴുവൻ സമയ പരിശീലകനായുള്ള അപേക്ഷ ബി സി സി ഐ ക്ഷണിച്ചിട്ടുണ്ട്. ഈ സമയം...

കളിക്കളത്തിലിറങ്ങാതെ സംഗീതജ്ഞനായി ആരാധകരെ കൈയ്യിലെടുത്ത് റൊണാൾഡീഞ്ഞോ

റഷ്യൻ ലോകകപ്പിൽ ആരാധകരെ കൈയ്യിലെടുത്ത് ബ്രസീൽ ഇതിഹാസം റൊണാൾഡീഞ്ഞോ. ഇത്തവണ കളിക്കളത്തിലിറങ്ങാതെയാണ് താരം ആരാധകരെ കൈയ്യിലെടുത്തത്. റഷ്യൻ ലോകകപ്പിന്റെ ഫൈനലിൽ ലുഷ്‌കിനി സ്റ്റേഡിയത്തിൽ വെച്ച് ഡ്രംസ് വായിച്ചാണ് താരം ആരാധകരെ ആവേശത്തിലാഴ്ത്തിയത്. ആർത്തിരമ്പിയ ഗ്യാലറിയെ സാക്ഷിയാക്കി കിക്കോഫ് വേദിയിൽ റൊണാൾഡീഞ്ഞോ ഡ്രംസ് വായിച്ചപ്പോൾ ആയിരങ്ങളാണ് താരത്തിനൊപ്പം  ലയിച്ചുചേർന്നത്. റഷ്യൻ ലോകകപ്പിന്റെ കലാശപോരാട്ടത്തിന് ശേഷം നടന്ന സമാപന ചടങ്ങിൽ അമേരിക്കൻ ഗായകൻ നിക്കി...
- Advertisement -

Latest News

കേരളത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7955 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 7,955 കൊവിഡ് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള...