News Desk

ആക്ഷന്‍ പറയാന്‍ അനിയന്‍, നായകനായി ചേട്ടന്‍; ‘എന്നിലെ വില്ലന്‍’ ഒരുങ്ങുന്നു

കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയത്തിലെ മികവുകൊണ്ടും ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധേയനായ നടനാണ് നീരജ് മാധവ്. നീരജ് നായകനായി പുതിയ ചിത്രമൊരുങ്ങുന്നു. 'എന്നിലെ വില്ലന്‍' എന്നാണ് ചിത്രത്തിന്റെ പേര്. എന്നാല്‍ മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. നീരജിന്റെ അനിയന്‍ നവനീത് മാധവ് ആണ് എന്നിലെ വില്ലന്‍ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...

ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയായി ദീപിക; ‘ഛപാക്’ സിനിമയ്ക്ക് വേറിട്ടൊരു ആശംസ

ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാള്‍ എന്ന പെണ്‍കുട്ടിയുടെ ജീവിത കഥ പ്രമേയമാക്കി ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'ഛപാക്'. ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ആരാധകര്‍ ഏറെയുള്ള ദീപിക പദുക്കോണ്‍ ആണ് 'ഛപാക്' എന്ന ചിത്രത്തില്‍ ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയായെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. എന്നാല്‍ ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമാവുകയാണ്...

ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയായി ദീപിക; ‘ഛപാക്’ ഫസ്റ്റ് ലുക്ക്

ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാള്‍ എന്ന പെണ്‍കുട്ടിയുടെ ജീവിത കഥ പ്രമേയമാക്കി പുതിയ ചിത്രം വരുന്നു. 'ഛപാക്' എന്നാണ് ചിത്രത്തിന്റെ പേര്. ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ആരാധകര്‍ ഏറെയുള്ള ദീപിക പദുക്കോണ്‍ ആണ് 'ഛപാക്' എന്ന ചിത്രത്തില്‍ ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയായെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തെത്തി. ദീപിക പദുക്കോണ്‍ തന്നെയാണ്...

ജയലളിതയാകാന്‍ കങ്കണ; ‘തലൈവി’ വെള്ളിത്തിരയിലേക്ക്

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന പുതിയ ചിത്രം വരുന്നു. 'തലൈവി' എന്നാണ് ചിത്രത്തിന്റെ പേര്. എഎല്‍ വിജയ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. കങ്കണ റണൗത്ത് ആണ് ചിത്രത്തില്‍ ജയലളിതയായി എത്തുന്നത്. ജയലളിതയുടെ പിറന്നാള്‍ ദിനമായ ഫെബ്രുവരി 24- നാണ് പുതിയ ചിത്രത്തെക്കുറിച്ച് പ്രഖ്യാപനമുണ്ടായത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. തുടര്‍ന്ന് കഴിഞ്ഞ...

ചൂട് കനക്കുന്നു; അഞ്ച് ജില്ലകളില്‍ സൂര്യാതപ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കനക്കുന്നു. വേനല്‍ കടുത്ത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ സൂര്യാതപ മുന്നറിയിപ്പ് നല്‍കി. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ശരാശരി താപനില നാല് ഡിഗ്രി വരെ ഉയരുമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാളെയും താപനില ഈ ജില്ലകളില്‍ ഉയരാന്‍ സാധ്യത ഉണ്ട്. അതേസമയം രാവിലെ 11...

‘കേസരി’യിലെ അക്ഷയ് കുമാറിന്റെ തലപ്പാവിനുമുണ്ട് ചില പ്രത്യേകതകള്‍

അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന 'കേസരി' എന്ന ചിത്രം തീയറ്ററുകളിലേക്കെത്തുന്നു. ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കേ ചിത്രത്തിനായി പ്രതിക്ഷയോടെ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. ട്രെയ്‌ലര്‍ മികച്ച പ്രേക്ഷക സ്വീകാര്യതയും നേടിയിരുന്നു. ട്രെയ്‌ലര്‍ കണ്ട കാഴ്ചക്കാരുടെ എണ്ണം മിനിറ്റുകള്‍ക്കൊണ്ട് ലക്ഷങ്ങള്‍ പിന്നിട്ടതും ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമായി. 1897 ല്‍ നടന്ന സരാഘര്‍ഹി യുദ്ധത്തെ പ്രമേയമാക്കി നിര്‍മ്മിക്കുന്ന ചരിത്ര സിനിമയാണ് 'കേസരി'....

ഗൂഗിള്‍ ‘ഇന്‍ബോക്‌സ്’ ഏപ്രില്‍ രണ്ട് വരെ മാത്രം

ഗൂഗിള്‍ ഇമെയില്‍ ആപ്ലിക്കേഷന്‍ ദിവസത്തില്‍ ഒരു തവണയെങ്കിലും ഉപയോഗിക്കാത്തവര്‍ ചുരുക്കമാണ്. അത്രയ്ക്ക് ജനകീയമാണ് ഈ ആപ്ലിക്കേഷന്‍. ഗൂഗിളിന്റെ ഇമെയില്‍ ആപ്ലിക്കേഷനായ ഇന്‍ബോക്‌സും ഉപഭോക്താക്കള്‍ക്ക് സുപരിചിതമാണ്. ഇന്‍ബോക്‌സ് ആപ്ലിക്കേഷനിലൂടെ ഇമെയിലിലെ ഇന്‍ബോക്‌സ് മെസേജുകള്‍ എളുപ്പത്തില്‍ പരിശോധിക്കാവുന്നതാണ്. എന്നാല്‍ ഇന്‍ബോക്‌സ് നിര്‍ത്താന്‍ തീരുമാനമായി. ഗൂഗിള്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുമുണ്ട്. ഏപ്രില്‍ 2 മുതല്‍ ഇന്‍ബോക്സ് പ്രവര്‍ത്തന രഹിതമാകും. ...

കേന്ദ്ര കഥാപാത്രമായി റസൂല്‍ പൂക്കുട്ടി; ‘ദ് സൗണ്ട് സ്റ്റോറി’യുടെ ടീസര്‍

ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് 'ദ് സൗണ്ട് സ്റ്റോറി'. ചിത്രത്തില്‍ നായക കഥാപാത്രമായാണ് റസൂല്‍ പൂക്കുട്ടി എത്തുന്നത്. തൃശൂര്‍ പൂരത്തിന്റെ ശബ്ദ ഘോഷമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. 'ദ് സൗണ്ട് സ്റ്റോറി'യുടെ ടീസര്‍ പുറത്തെത്തി. തൃശൂര്‍ വടക്കും നാഥ ക്ഷേത്രത്തില്‍ വര്‍ഷം തോറും നടക്കാറുള്ള പൂരത്തിന്റെ ശബ്ദത്തിനു ലഭിക്കുന്ന സമ്പൂര്‍ണ്ണ...

‘വൈറസ്’ ഏപ്രിലില്‍ തീയറ്ററുകളിലേയ്ക്ക്

നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'വൈറസ്' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തെത്തി. ഈ വര്‍ഷം ഏപ്രില്‍ 26 ന് ചിത്രം തീയറ്ററുകളിലെത്തും. ഫിലിം ഫെയര്‍ ഇന്ത്യയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് ചിത്രത്തിന്റെ റിലീസ് പുറത്തുവിട്ടിരിക്കുന്നത്. രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, രമ്യ നമ്പീശന്‍,...

എന്താണ് വെസ്റ്റ് നൈല്‍ വൈറസ് ? അറിഞ്ഞിരിക്കാം ഈ പനിയെ…

കേരളത്തെ ആശങ്കയിലാഴ്ത്തി വീണ്ടും വെസ്റ്റ് നൈല്‍ പനി. നിപ്പ വൈറസ് കേരളത്തിൽ വരുത്തിയ ആശങ്കയിൽ നിന്നും ഭയത്തിൽ നിന്നും കേരളം കരകയറുന്നതിന് മുന്നേ തന്നെ കേരളത്തിൽ അടുത്ത രോഗവും സ്ഥിരീകരിച്ചു. വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിൽ ആയിരുന്ന ആറു വയസുകാരൻ ബാലൻ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിലായിരിക്കുന്ന മുഹമ്മദ് ഷാൻ ഇന്ന് പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. വൈറസ്...
- Advertisement -

Latest News

നേർക്കുനേർ പോരാടാൻ അല്ലു അർജുനും ഫഹദും- പുഷ്പ ട്രെയിലർ എത്തി

അല്ലു അർജുൻ നായകനാവുന്ന ‘പുഷ്പ : ദി റൈസ്’ റിലീസിന് ഒരുങ്ങുകയാണ്. അഞ്ച് ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമയുടെ ട്രെയ്‍ലർ എത്തി. ഡിസംബർ‍ 17നാണ് സിനിമയുടെ വേൾഡ്...