News Desk

ഗുജറാത്തിൽ പാക്ക് ഡ്രോൺ ഇന്ത്യ വെടിവച്ചിട്ടു…

ഗുജറാത്ത് അതിർത്തിയിൽ പാക്ക് ഡ്രോൺ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടു. പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് പുലർച്ചെ ഇന്ത്യ തിരിച്ചടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക്ക് ഡ്രോൺ ഇന്ത്യ വെടിവെച്ചിട്ടത്.പാക്കിസ്ഥാന്റെ സർവൈലൻസ് ഡ്രോൺ ആണ് ഇന്ത്യ വെടിവെച്ചിട്ടത്. കഴിഞ്ഞ ദിവസം ഇന്ത്യക്ക് നേരെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടായ ഭീകരാക്രമണത്തിന് ഇന്ന് ഇന്ത്യ തിരിച്ചടി നൽകിയിരുന്നു. വിദേശ കാര്യ സെക്രട്ടറി ഇത് സംബന്ധിച്ച് സ്ഥിരീകരണം...

പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിച്ച് ഇന്ത്യ; വിശദാംശങ്ങൾ പുറത്തുവിട്ട് ട്വന്റി ഫോർ വാർത്താ ചാനൽ

പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിച്ച് ഇന്ത്യ. കഴിഞ്ഞ ദിവസം ഇന്ത്യക്ക് നേരെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം. വിശദാംശങ്ങൾ കാണാം.. ഭീകരാക്രമണത്തിൽ ഏകദേശം മുന്നൂറോളം ഭീകരർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര- വ്യോമ സേനകളുടെ സംയുക്തത്തിലാണ് ആക്രമണം നടത്തിയത്.

പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിച്ച് ഇന്ത്യ; അതിർത്തിയിൽ കനത്ത സുരക്ഷയ്ക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ..

പുൽവാമ ഭീകരാക്രമണത്തിന്  തിരിച്ചടിച്ച് ഇന്ത്യ. കഴിഞ്ഞ ദിവസം ഇന്ത്യക്ക് നേരെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടായ ഭീകരാക്രമണത്തിന് ഇന്ന് ഇന്ത്യ തിരിച്ചടി  നൽകിയിരിക്കുകയാണ്. വിദേശ കാര്യ സെക്രട്ടറി ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തി. അതേസമയം പാക്കിസ്ഥാന് നേരെ ഇന്ത്യ തിരിച്ചടിച്ച സാഹചര്യത്തിൽ രാജ്യത്തിന്റെ അതിർത്തിയിൽ കനത്ത ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിൽ ഏകദേശം ഇരുന്നൂറോളം ഭീകരർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്....

പ്രോ വോളീബോള്‍ ലീഗ്; കിരീടം സ്വന്തമാക്കി ചെന്നൈ

പ്രോ വോളീബോള്‍ ലീഗിലെ ആദ്യ കിരീടം സ്വന്തമാക്കി ചെന്നൈ. കാലിക്കറ്റ് ഹീറോസ് ആയിരുന്നു ഫൈനലില്‍ ചെന്നൈ സ്പാര്‍ട്ടെന്‍സിന്റെ എതിരാളികള്‍. ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കാണ് കാലിക്കറ്റ് പരാജയപ്പെട്ടത്. സ്‌കോര്‍ 11-15, 12-15, 14-16. ലീഗില്‍ തോല്‍വിയറിയാതെ മുന്നേറിയ കോഴിക്കോട് വിജയപ്രതീക്ഷയിലാണ് പോരാട്ടത്തിനിറങ്ങിയത്. സെമിഫൈനലില്‍ മുംബൈയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കോഴിക്കോട് ഫൈനലിലെത്തിയത്. അമേരിക്കന്‍താരം പോള്‍ ലോട്മാനും...

കൊച്ചി പനമ്പള്ളി നഗറിൽ വൻ തീപിടുത്തം…

കൊച്ചി പനമ്പള്ളി നഗറിൽ തീപിടുത്തം. സൗത്ത് റെയിൽ വേ സ്റ്റേഷന് സമീപത്തുള്ള പാരഗൺ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ ആളപായമില്ല. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്...  

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം സര്‍ക്കാര്‍ ധനസഹായം

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട് സ്വദേശിയായ സിആര്‍പിഎഫ് ജവാന്‍ വിവി വസന്തകുമാറിന്റെ കുടുംബത്തിന്‌ സര്‍ക്കാര്‍ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വസന്തകുമാറിന്റെ ഭാര്യയ്ക്ക് 15 ലക്ഷവും അമ്മയ്ക്ക് 10 ലക്ഷവും നല്‍കാനാണ് തീരുമാനമായിരിക്കുന്നത്. അതോടൊപ്പംതന്നെ വസന്തകുമാറിന്റെ മക്കളുടെ വിദ്യാഭ്യാസചെലവുകള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വെറ്റിനറി സര്‍വകലാശാലയില്‍ താല്‍കാലികാടിസ്ഥാനത്തില്‍...

പാക് സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്ക്

പാകിസ്താനില്‍നിന്നുള്ള സിനിമാപ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഓള്‍ ഇന്ത്യാ സിനി വര്‍ക്കേഴ്‌സ് അസോസിയേഷനാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തുവിട്ടത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാകിസ്താനില്‍ നിന്നുള്ളവരെ അഭിനയിപ്പിക്കാനോ ഇന്ത്യന്‍ സിനിമയുടെ മറ്റ് പ്രവര്‍ത്തനങ്ങളില്‍ അവരെ ഭാഗമാക്കിയാലോ അത്തരം സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെയും നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള സിനിമാപ്രവര്‍ത്തകര്‍ പാകിസ്താന്‍...

26 ദിവസം, 26 കാരക്ടര്‍ പോസ്റ്ററുകളുമായ് ‘ലൂസിഫര്‍’

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ലൂസിഫര്‍'. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും ആകാംഷയോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നതും.  നാളെമുതല്‍ 26 ദിവസത്തേക്ക് 26 കാരക്ടര്‍ പോസ്റ്റര്‍ പങ്കുവെയ്ക്കാനൊരുങ്ങുകയാണ് 'ലൂസിഫര്‍' ടീം. ഒദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ആരാധകരോട് ഇക്കാര്യം പങ്കുവെച്ചത്. മലയാളികളുടെ പ്രീയതാരം പൃത്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് 'ലൂസിഫര്‍'. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്നു എന്ന...

‘സുഡാനി ഫ്രം നൈജീരിയ’ക്ക് ഫെസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലും അംഗീകാരം

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തെത്തേടി പുതിയൊരു ബഹുമതികൂടി. മൊറോക്കോയില്‍ നടന്ന 'ഫെസ്' അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം 'സുഡാനി ഫ്രം നൈജീരിയ' സംവിധാനം ചെയ്ത സക്കരിയ മുഹമ്മദ് സ്വന്തമാക്കി. സൗബിന്‍ സാഹിര്‍ നായകനായി എത്തിയ ആദ്യ മലയാള സിനിമയാണ് സുഡാനി ഫ്രം നൈജീരിയ. പ്രമേയം കൊണ്ട് തന്നെ...

കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; സംസ്ഥാനത്ത് ഹര്‍ത്താല്‍

കാസര്‍ഗോഡ് രണ്ട് യൂത്ത് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹര്‍ത്താല്‍. അതേസമയം സംഭവത്തെക്കുറിച്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തും. ഞായറാഴ്ച രാത്രിയാണ് അക്രമണം നടന്നത്. കാസര്‍ഗോഡ് പെരിയയ്ക്കടുത്ത് കല്യോട്ട് വെച്ചാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ജീപ്പിലെത്തിയ സംഘം വെട്ടി പരിക്കേല്‍പിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍....
- Advertisement -

Latest News

മുഖക്കുരുവിന് പരിഹാരം തേടുംമുൻപ് അറിയാം ഇക്കാര്യങ്ങൾ

ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. പ്രത്യേകിച്ച് കൈമാരക്കാരിലാണ് മുഖക്കുരു കാണാറുള്ളത്. പ്രധാനമായും ഹോര്‍മോണ്‍ ബാലന്‍സ് നഷ്‌ടപ്പെടുന്നത്‌ തന്നെയാണ് മുഖക്കുരുവിന് കാരണമാകുന്നതും. പലരിലും...