അഭിനയമികവില്‍ അതിശയിപ്പിക്കുന്ന ചലച്ചിത്രതാരം രജിഷ വിജയന് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഖോ ഖോ. സ്പോര്‍ട്സ് പശ്ചാത്താലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രദ്ധ നേടുകയാണ് ഖോ ഖോയിലെ മനോഹരമായൊരു ഗാനം.
അമൃത ജയകുമാര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്രേതാണ് ഗാനത്തിലെ വരികള്‍. സിദ്ധാര്‍ത്ഥ പ്രദീപ് സംഗീതം പകര്‍ന്നിരിക്കുന്നു. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകനാണ് ചിത്രത്തിന് തിരക്കഥ...
അഭിനയത്തിന് പുറമെ പാട്ടിലും പ്രതിഭ തെളിയിച്ചിട്ടുള്ള താരമാണ് ദുല്‍ഖര്‍ സല്മാന്. തമിഴ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. ഹേ സിനാമിക എന്ന പുതിയ തമിഴ് ചിത്രത്തിന് വേണ്ടിയാണ് ദുല്‍ഖര്‍ സല്മാന് പാടിയിരിക്കുന്നത്. പാട്ടുവിശേഷങ്ങള്‍ താരംതന്നെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുമുണ്ട്.
'ഹേ സിനാമിക എന്ന ചിത്രത്തിലൂടെ ആദ്യമായി തമിഴ് ഗാനം പാടി' എന്ന അടിക്കുറിപ്പോടെ...
ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തിയ പുതിയ ചിത്രമാണ് ജോജി. ദിലീഷ് പോത്തനാണ് ചിത്രത്തിന്റെ സംവിധാനം. ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതും. അതിഗംഭീര പ്രകടനങ്ങളാണ് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും കാഴ്ചവയ്ക്കുന്നത്.
ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന ജോജി എന്ന കഥാപാത്രത്തിന് വില്ലന്‍ സ്വഭാവമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബിന്‍സിയാണ് (ഉണ്ണിമായ അവതരിപ്പിച്ച കഥാപാത്രം)...
മലയാളികള്‍ക്ക് പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളും സമ്മാനിച്ചുകൊണ്ട് വീണ്ടുമൊരു വിഷു ദിനം വിരുന്നെത്തിയിരിക്കുന്നു. കൊവിഡ് 19 എന്ന മഹാമാരിയുടെ പിടിയിലാണെങ്കിലും അതിജീവനത്തിന്റെ പ്രതീക്ഷ പകരുകയാണ് ഈ വിഷുക്കാലവും.
ശ്രദ്ധ നേടുകയാണ് വിഷുവിന്റെ ഭംഗി നിറച്ച് ഒരുക്കിയ ഒരു സംഗീതാവിഷ്കാരം. കസ്തൂരി തിലകം എന്ന കൃഷ്ണ ഭജന്‍ ഇതിനോടകംതന്നെ സംഗീതാസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയിരിക്കുന്നു. മനോഹരമായൊരു കവര്‍ സോങ് ആണിത്....
കുഞ്ചാക്കോ ബോബനും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് നിഴല്‍. ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ മനോഹരമായൊരു ഗാനം. 'ഇന്നലെ മെല്ലനെ….' എന്ന് തുടങ്ങുന്ന വിഡിയോ ഗാനമാണ് പുറത്തെത്തിയത്. സൂരജ് എസ് കുറുപ്പ് സംഗീതം പകര്‍ന്നിരിക്കുന്നു. ഹരിചരണ്‍ ആണ് ആലാപനം. മനു മഞ്ജിത്തിന്റേതാണ് വരികള്‍.
പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഐസിന് ഹാഷും നിഴലില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. കുറ്റാന്വേഷണ...
തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് ചതുര്‍മുഖം എന്ന ചിത്രം. ഒറ്റ വാക്കില്‍ അതിഗംഭീരം എന്നല്ലാതെ ഈ സിനിമയെ വിശേഷിപ്പാക്കാന്‍ വേറെ വാക്കുകള്‍ മതിയായെന്ന് വരില്ല. കഥയിലും കഥാപാത്രങ്ങളിലും ദൃശ്യമികവിലുമെല്ലാം ചതുര്‍മുഖം എന്ന ചിത്രം അതിഗംഭീരമായി തന്നെ നിലകൊള്ളുന്നു. മികച്ച ഒരു ഹൊറര്‍ ചിത്രമായി എത്തിയ ചതുര്‍മുഖം തികച്ചും വ്യത്യസ്തമായ ഒരു ആസ്വാദന അനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നതും.
മലയാള...
ചല പാട്ടുകളുണ്ട്, കേള്‍ക്കും തോറും ഇഷ്ടം കൂടുന്നവ. ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കാറുമുണ്ട് അത്തരം പാട്ടുകള്‍. ശ്രദ്ധ നേടുന്നതും മനോഹരമായൊരു ഗാനമാണ്. എട്ടുകാലേ പിമ്പിരിയാം അപ്പലാളേ… എന്നു തുടങ്ങുന്ന ഗാനം ഇതിനോടകംതന്നെ സംഗീതാസ്വാദകരുടെ ഹൃദയത്തില്‍ ഇടംനേടിക്കഴിഞ്ഞു.
നായാട്ട് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. അന്‍വര്‍ അലിയുടേതാണ് ഗാനത്തിലെ വരികള്‍. വിഷ്ണു വിജയ് സംഗീതം പകര്‍ന്നിരിക്കുന്നു. മധുവന്തി...
ചിലര്‍ മാത്രമാണ് പ്രിയപ്പെട്ട സ്വപ്നങ്ങളെ എന്നും ചേര്‍ത്തുവയ്ക്കുന്നത്. പ്രതിസന്ധികളേയും വെല്ലുവിളികളേയും തരണം ചെയ്ത് സ്വപ്നം സാക്ഷാത്കരിക്കാറുമുണ്ട് ചിലര്‍. സിനിമ എന്ന പ്രിയപ്പെട്ട സ്വപ്ന സാക്ഷാത്കാരത്തിലേക്കുള്ള യാത്രയെക്കുറിച്ച് ഉള്ളു തൊടുന്ന വാക്കുകള്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന് പ്രിന്‍സ് ജോയ്. ഇന്നു മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ച അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിന്റെ സംവിധായകനാണ് പ്രിന്‍സ് ജോയ്. സണ്ണി...
പാര്‍വതി തിരുവോത്തും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ആര്‍ക്കറിയാം. ബിജു മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തില്‍ 72 വയസ്സുകാരനായാണ് ബിജു മേനോന് എത്തുന്നത് എന്നതാണ് പ്രധാന ആകര്‍ഷണം. വിരമിച്ച കണക്കുമാഷായാണ് ചിത്രത്തില്‍ ബിജു മേനോന് എത്തുന്നത്.
ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ ഒരു ഗാനം. ദൂരെ മാറി' എന്ന് തുടങ്ങുന്ന പ്രോമോ വീഡിയോ...
സണ്ണി വെയിൻ നായകനായി വെള്ളിത്തിരയിൽ ഒരുങ്ങുന്ന ചിത്രമാണ് അനുഗ്രഹീതൻ ആന്റണി. നവാഗതനായ പ്രിൻസ് ജോയ് സംവിധായകനാകുന്ന ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഏപ്രിൽ ഒന്ന് മുതലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. അതേസമയം ചിത്രത്തിന്റെ റിലീസിന് മുൻപേ പുറത്തിറങ്ങി മണിക്കൂറുകൾക്കൊണ്ട് വൻ സ്വീകാര്യതയാണ് നേടിയതാണ് അനുഗ്രഹീതൻ ആന്റണിയിലെ ഗാനങ്ങൾ. ചിത്രത്തിലെ ‘കാമിനി’ എന്ന...
സിനിമകളിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ സജീവമാണ് നടി അനുശ്രീ. ലോക്ക്ഡൗൺ സമയത്താണ് അനുശ്രീ സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമായത്. നിരവധി വിശേഷങ്ങൾ അനുശ്രീ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, സഹോദരന്റെ...