Silver Screen

ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും ബോളിവുഡിലേയ്ക്ക്

മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങിലും സാന്നിധ്യമറിയിച്ച നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ബോളിവുഡ് ചിത്രം ഒരുങ്ങുന്നു. ആര്‍ ബാല്‍കിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിയ്ക്കും. കര്‍വാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിച്ചതാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇര്‍ഫാന്‍ ഖാന്‍...

അമിത് ചക്കാലക്കല്‍ നായകനാകുന്ന ‘യുവം’ ഫെബ്രുവരി 12 മുതല്‍ തിയേറ്ററുകളിലേയ്ക്ക്

അമിത് ചക്കാലക്കല്‍ നായകനാകുന്ന ചിത്രമാണ് യുവം. ചിത്രം ഫെബ്രുവരി 12 മുതല്‍ പ്രേക്ഷകരിലേക്കെത്തും. കേരളത്തിലെ തിയേറ്ററുകള്‍ക്ക് പ്രദര്‍ശനാനുമതി ലഭിച്ച അവസരത്തിലാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. പിങ്കു പീറ്ററാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി മക്കോറ ആണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും മികച്ച സ്വീകാര്യത നേടിയിരുന്നു....

ഞാന്‍ പല്ല് തേച്ചിട്ടില്ല മോളേ, ബ്രഷ് കിട്ടീട്ടില്ല്യാ…- മരുമകളെ ചിരിച്ചുകൊണ്ട് നോവിച്ച മഹത്തായ ഭാരതീയ അടുക്കളയിലെ അച്ഛന്‍

മഹത്തായ ഭാരതീയ അടുക്കളയിലെ ആ അച്ഛന്‍ കഥാപാത്രത്തിന്റെ ആഴം ചെറുതല്ല. പറഞ്ഞുവരുന്നത് സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയിലെ അച്ഛന്‍ കഥാപാത്രത്തെക്കുറിച്ചാണ്. സുരാജിന്റെ അച്ഛനായും നിമിഷയുടെ അമ്മായിയച്ഛനായും സ്‌ക്രീനില്‍ നിറഞ്ഞാടിയ കഥാപാത്രത്തിന് ജീവന്‍ പകര്‍ന്നത് ടി സുരേഷ് ബാബു എന്ന കലാകാരനാണ്. കാലവും ശീലങ്ങളും...

ദേ ഈ കുട്ടിയാണ് മലയാളികളുടെ മനം കവര്‍ന്ന ഇതിഹാസ നടന്‍

മലയാള ചലച്ചിത്ര ലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസ താരം, മോഹന്‍ലാല്‍. ദ് കംപ്ലീറ്റ് ആക്ടര്‍ എന്നും സൂപ്പര്‍സ്റ്റാര്‍ എന്നുമൊക്കെ ചലച്ചിത്ര ലോകം വിശേഷിപ്പിക്കുമ്പോള്‍ ഈ വിശേഷണങ്ങള്‍ക്കെല്ലാം പരിപൂര്‍ണ്ണ യോഗ്യനാണ് മോഹന്‍ലാല്‍ എന്ന് പറയാതിരിക്കാനാവില്ല. സിനിമയില്‍ അഭിനയ വിസ്മയമൊരുക്കുന്ന മോഹന്‍ലാലിന്റെ ഒരു കുട്ടിക്കാല ചിത്രമാണ് സൈബര്‍ ഇടങ്ങളിലെ ഫാന്‍പേജുകളില്‍ നിറയുന്നത്. മോഹന്‍ലാലിന്റെ അച്ഛനും അമ്മയും സഹോദരനുമുണ്ട് ചിത്രത്തില്‍. കാലാന്തരങ്ങള്‍ക്കുമപ്പറും...

ആസ്വാദനത്തില്‍ പ്രണയം നിറച്ച് ‘മിഴികളിലാദ്യം…’ എന്ന സംഗീത വീഡിയോ

ചില പാട്ടുകള്‍ അങ്ങനെയാണ്. കാതുകള്‍ക്കും അപ്പുറം ആസ്വാദകന്റെ ഹൃദയതാളങ്ങള്‍ കൂടി കീഴടക്കുന്നു. ശ്രദ്ധ നേടുകയാണ് അത്തരത്തിലുള്ള ഒരു സംഗീത വീഡിയോ. വരികളിലെ ഭംഗിയും ആലാപനത്തിലെ മാധുര്യവുമെല്ലാം ഗാനത്തെ കൂടുതല്‍ സുന്ദരമാക്കുന്നു. മിഴികളിലാദ്യം… എന്നു തുടങ്ങുന്ന ഗാനമാണ് ശ്രദ്ധ നേടുന്നത്. അയര്‍ലണ്ടിലെ ഡബ്ലിനില്‍ നിന്നുള്ള നിഖില്‍ തോമസാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബിബി, എല്‍ദോസ് എന്നിവര്‍ ചേര്‍ന്നാണ് ഗാനത്തിന്...

ബാബു ആന്റണിയുടെ ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കി ‘പവര്‍ സ്റ്റാര്‍’ ഷോ റീല്‍: വീഡിയോ

ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് ബാബു ആന്റണി. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിന് തയാറാക്കിയ ഒരു ഷോ റീല്‍ ശ്രദ്ധ നേടുന്നു. മാഷപ്പ് വീഡിയോ ക്രിയേറ്റിങ്ങിലൂടെ ശ്രദ്ധേയനായ ലിന്റോ കുര്യനാണ് ഈ ഷോ റീല്‍ തയാറാക്കിയിരിക്കുന്നത്. പവര്‍ സ്റ്റാര്‍ എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നവരുടെ മുന്‍കാല...

കൊവിഡ് രോഗത്തെ അതിജീവിച്ച് മലയാളികളുടെ പ്രിയ മുത്തച്ഛന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി

കൊവിഡ് അതിജീവനത്തിന് കൂടുതല്‍ കരുത്തും പ്രതീക്ഷയും നല്‍കുകയാണ് മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. 98-ാം വയസ്സില്‍ കൊവിഡ് രോഗമുക്തനായിരിക്കുകയാണ് അദ്ദേഹം. കൊവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇപ്പോള്‍ കൊവിഡ് നെഗറ്റീവായതിന്റെ സന്തോഷത്തിലാണ് പ്രിയതാരവും കുടുംബാംഗങ്ങളും. അടുത്തിടെ ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന്...

അഭിനയമികവില്‍ ജയസൂര്യ; ശ്രദ്ധ നേടി ‘വെള്ളം’ മേക്കിങ് വീഡിയോ സോങ്

കൊവിഡ് 19 മഹാമാരി തീര്‍ത്ത പ്രതിസന്ധിമൂലം നിശ്ചലമായിരുന്ന തിയേറ്ററുകള്‍ സജീവമായിരിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളില്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തുന്ന മലയാള ചിത്രമാകാന്‍ ഒരുങ്ങുകയാണ് വെള്ളം. ജയസൂര്യയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ജനുവരി 22 നാണ് വെള്ളം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക. പ്രജേഷ് സെന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'ചൊകചൊകന്നൊരു സൂരിയന്‍…'...

ആന്റണി വർഗീസ് നായകനാകുന്ന ‘അജഗജാന്തരം’ റിലീസിന് ഒരുങ്ങുന്നു

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചനും ആന്റണി വർഗീസും ഒന്നിക്കുന്ന ചിത്രമാണ് അജഗജാന്തരം.  ‘അജഗജാന്തരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പേരിലെ വ്യത്യസ്തത ചിത്രത്തിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.  ചിത്രം റിലീസിന് ഒരുങ്ങുകയാണ്.  ആന്റണി വർഗീസും അർജുൻ അശോകനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവും ചേർന്നാണ്. സിൽവർ...

‘പുതുമയുള്ള ഒരു അങ്കത്തിനു ബാല്യവുമുണ്ട്’- സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നതിനെ കുറിച്ച് ബാലചന്ദ്ര മേനോൻ

മലയാള സിനിമയ്ക്ക് ഒട്ടേറെ മികച്ച സിനിമകളും കഥാപാത്രങ്ങളും ഒപ്പം കഴിവുറ്റ നായികമാരെയും സമ്മാനിച്ച പ്രതിഭയാണ് ബാലചന്ദ്ര മേനോൻ. ബാലചന്ദ്ര മേനോന്റെ കയ്യൊപ്പ് പതിഞ്ഞ് ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ‘എന്നാലും ശരത്’ കുടുംബചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ക്യാംപസ് കഥ പറയുന്ന ചിത്രമായിരുന്നു ‘എന്നാലും ശരത്’. ബാലചന്ദ്ര മേനോൻ സംവിധാനവും തിരക്കഥയും നിർവഹിച്ച ചിത്രമായിരുന്നു ഇത്. പിന്നീട്...
- Advertisement -

Latest News

അന്ന് നെടുമുടി വേണുവിനൊപ്പം ബാലതാരമായി: ആദ്യ സിനിമയുടെ ഓര്‍മകളില്‍ പ്രിയതാരം

വേറിട്ട കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്ന താരമാണ് ഗിന്നസ് പക്രു. താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറാണ് പതിവ്. ഗിന്നസ് പക്രു...
- Advertisement -