Silver Screen

അഭിനയമികവില്‍ ജയസൂര്യ; ശ്രദ്ധ നേടി ‘വെള്ളം’ മേക്കിങ് വീഡിയോ സോങ്

കൊവിഡ് 19 മഹാമാരി തീര്‍ത്ത പ്രതിസന്ധിമൂലം നിശ്ചലമായിരുന്ന തിയേറ്ററുകള്‍ സജീവമായിരിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളില്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തുന്ന മലയാള ചിത്രമാകാന്‍ ഒരുങ്ങുകയാണ് വെള്ളം. ജയസൂര്യയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ജനുവരി 22 നാണ് വെള്ളം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക. പ്രജേഷ് സെന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'ചൊകചൊകന്നൊരു സൂരിയന്‍…'...

ആന്റണി വർഗീസ് നായകനാകുന്ന ‘അജഗജാന്തരം’ റിലീസിന് ഒരുങ്ങുന്നു

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചനും ആന്റണി വർഗീസും ഒന്നിക്കുന്ന ചിത്രമാണ് അജഗജാന്തരം.  ‘അജഗജാന്തരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പേരിലെ വ്യത്യസ്തത ചിത്രത്തിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.  ചിത്രം റിലീസിന് ഒരുങ്ങുകയാണ്.  ആന്റണി വർഗീസും അർജുൻ അശോകനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവും ചേർന്നാണ്. സിൽവർ...

‘പുതുമയുള്ള ഒരു അങ്കത്തിനു ബാല്യവുമുണ്ട്’- സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നതിനെ കുറിച്ച് ബാലചന്ദ്ര മേനോൻ

മലയാള സിനിമയ്ക്ക് ഒട്ടേറെ മികച്ച സിനിമകളും കഥാപാത്രങ്ങളും ഒപ്പം കഴിവുറ്റ നായികമാരെയും സമ്മാനിച്ച പ്രതിഭയാണ് ബാലചന്ദ്ര മേനോൻ. ബാലചന്ദ്ര മേനോന്റെ കയ്യൊപ്പ് പതിഞ്ഞ് ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ‘എന്നാലും ശരത്’ കുടുംബചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ക്യാംപസ് കഥ പറയുന്ന ചിത്രമായിരുന്നു ‘എന്നാലും ശരത്’. ബാലചന്ദ്ര മേനോൻ സംവിധാനവും തിരക്കഥയും നിർവഹിച്ച ചിത്രമായിരുന്നു ഇത്. പിന്നീട്...

അരവിന്ദ് സ്വാമിക്കൊപ്പം കങ്കണ- ‘തലൈവി’യിലെ പുതിയ ചിത്രം ശ്രദ്ധ നേടുന്നു

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ‘തലൈവി’. എഎല്‍ വിജയ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. കങ്കണ റണൗത്ത് ആണ് ചിത്രത്തില്‍ ജയലളിതയായി എത്തുന്നത്. ഇപ്പോഴിതാ, മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയും സൂപ്പർസ്റ്റാറുമായിരുന്ന എം ജി ആറിന്റെ ജന്മവാർഷികത്തിൽ സിനിമയിൽ നിന്നുള്ള ഒരു ഫോട്ടോ അണിയറപ്രവർത്തകർ പങ്കുവയ്ക്കുകയാണ്. എം ജി ആറായി അരവിന്ദ് സ്വാമിയാണ് എത്തുന്നത്....

ആക്ഷൻ രംഗങ്ങളുമായി സെന്തിൽ കൃഷ്ണ- ‘ഉടുമ്പ്’ ടീസർ ശ്രദ്ധനേടുന്നു

ആടുപുലിയാട്ടം, അച്ചായൻസ്, പട്ടാഭിരാമൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഉടുമ്പ്. നടൻ സെന്തിൽ കൃഷ്ണയാണ് ഉടുമ്പിൽ നായകനായി എത്തുന്നത്. ഡാർക്ക് ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആകാംക്ഷ ഉണർത്തുന്ന ടീസർ എത്തി. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടീസറിലും സംഘട്ടന രംഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സെന്തിൽ കൃഷ്ണ നായക കഥാപാത്രത്തെ...

മാസ്റ്ററിലെ മാസ് രംഗങ്ങള്‍ പിറന്നത് ഇങ്ങനെ: ശ്രദ്ധ നേടി മേക്കിങ് വീഡിയോ

കൊവിഡ് 19 മഹാമാരി തീര്‍ത്ത പ്രതിസന്ധികള്‍മൂലം നിശ്ചലമായിരുന്ന തിയേറ്ററുകള്‍ കൂടുതല്‍ സജീവമായിരിക്കുകയാണ്. മാസ്റ്റര്‍ എന്ന ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിയ്ക്കുന്നതും. ശ്രദ്ധ നേടുകയാണ് മാസ്റ്ററിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ചിത്രത്തിന്റെ മേക്കിങ് വീഡിയോ. ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ മികവും അഭിനയവിസ്മയങ്ങളായ വിജയ്-യുടേയും വിജയ് സേതുപതിയുടേയും കഥാപാത്രങ്ങളുടെ പൂര്‍ണതയും മാസ്റ്റര്‍...

സോനു സൂദ് തയ്യല്‍ക്കട, ഇവിടെ സൗജന്യമായി തയ്ച്ചുതരും പക്ഷെ…: രസികന്‍ സെല്‍ഫ് ട്രോള്‍ വീഡിയോയുമായി ബോളിവുഡ് താരം

സിനിമകളില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് ചലച്ചിത്രതാരങ്ങളില്‍ മിക്കവരും. സിനിമാ വിശേഷങ്ങള്‍ക്ക് പുറമെ താരങ്ങള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ പലപ്പോഴും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ബോളിവുഡ് താരം സോനു സൂദ് പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. തയ്യല്‍ മെഷീന്‍ ഉപയോഗിച്ച് വസ്ത്രം തയ്ക്കുന്ന ഒരു വീഡിയോയാണ് താരം പങ്കുവെച്ചത്. എന്നാല്‍ ഇതിന് നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ്...

പ്രണയപൂർവ്വം ‘അനുഗ്രഹീതൻ ആന്റണി’- ട്രെയ്‌ലർ പങ്കുവെച്ച് മമ്മൂട്ടി

മലയാളികളുടെ പ്രിയതാരമായ സണ്ണി വെയ്‌നും 96 എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷനും അഭിനയിക്കുന്ന അനുഗ്രഹീതൻ ആന്റണി റിലീസിന് തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയ്‌ലർ നടൻ മമ്മൂട്ടി പുറത്തിറക്കിയിരിക്കുകയാണ്. ചിത്രത്തിന് ആശംസകൾ നേർന്നുകൊണ്ട് തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി ട്രെയ്‌ലർ പങ്കുവെച്ചത്. ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിൻസ് ജോയ് ആണ് ചിത്രം സംവിധാനം...

നിശബ്ദ ചിത്രത്തിൽ നായകനാകാൻ വിജയ് സേതുപതി- ‘ഗാന്ധി ടോക്സ്’ ഒരുങ്ങുന്നു

സിനിമാ ലോകത്ത് സജീവമായ താരം വിജയ് സേതുപതി പിറന്നാൾ നിറവിലാണ്. പ്രതിസന്ധി ഘട്ടത്തിൽ പിറന്നാൾ ആഘോഷങ്ങൾക്ക് പകിട്ട് കുറഞ്ഞെങ്കിലും പുതിയ സിനിമ പ്രഖ്യാപനങ്ങൾക്ക് കുറവില്ല. മാസ്റ്റർ വൻ വിജയമായ സാഹചര്യത്തിൽ വിജയ് സേതുപതി ബോളിവുഡിലേക്കും ചുവടുവെച്ചിരിക്കുകയാണ്. തമിഴിലെ ഹിറ്റ് ചിത്രമായ മാനഗരത്തിന്റെ ബോളിവുഡ് റീമേക്കായ 'മുംബൈക്കർ' ചിത്രത്തിൽ വേഷമിടുന്ന വിജയ് സേതുപതി, പിറന്നാൾ ദിനത്തിൽ...

ശ്രദ്ധ നേടി ‘ദ് പ്രീസ്റ്റ്’-ലെ മഞ്ജു വാര്യര്‍ ലുക്ക്

അഭിനയമികവില്‍ പകരം വയ്ക്കാനില്ലാത്ത ചലച്ചിത്രതാരങ്ങളാണ് മമ്മൂട്ടിയും മഞ്ജു വാര്യരും. ഇരുവരും അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഏറെയാണെങ്കിലും മമ്മൂട്ടിയും മഞ്ജു വാര്യരും ഒരുമിച്ചെത്തുന്ന ഒരു ചിത്രം എന്നത് മലയാള ചലച്ചിത്ര ആസ്വാദകര്‍ക്കും എക്കാലത്തും പ്രിയപ്പെട്ട സ്വപ്‌നമായിരുന്നു. ദ് പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ ഈ സ്വപ്‌നം സഫലമാവുകയാണ്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ദ് പ്രീസ്റ്റ്....
- Advertisement -

Latest News

പിടിമുറുക്കി കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 22414 പേർക്ക് രോഗബാധ

സംസ്ഥാനത്ത് ഇന്ന് 22,414 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂർ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂർ...
- Advertisement -