Silver Screen

ആകാംഷ നിറച്ച് സിമ്പു നായകനാകുന്ന മാനാട്, ട്രെയ്‌ലർ

തമിഴകത്തിന്റെ പ്രിയതാരം സിമ്പു കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് മാനാട്. വെങ്കട് പ്രഭു സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിൽ മലയാളി താരം കല്യാണി പ്രിയദര്‍ശനും പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. എസ് ജെ സൂര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. എസ് എ ചന്ദ്രശേഖര്‍, പ്രേംജി അമരന്‍, രവികാന്ത് തുടങ്ങിയ താരങ്ങളും അണിനിരക്കുന്ന മാനാട് മലയാളത്തിലും...

വിനീത് ശ്രീനിവാസൻ വീട്ട് തടങ്കലിൽ; ചിരിനിറച്ച് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്’ ഒരുങ്ങുന്നു

നടൻ, സംവിധായകൻ, ഗായകൻ എന്നീ നിലകളിലൊക്കെ ശ്രദ്ധിക്കപ്പെട്ട താരമാണ് വിനീത് ശ്രീനിവാസൻ. പ്രേക്ഷകരുടെ പ്രിയങ്കരനായതുകൊണ്ടുതന്നെ താരത്തിന്റെ ഓരോ വിശേഷങ്ങളും ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നതും. ഇപ്പോഴിതാ സിനിമ പ്രേമികളിൽ ആവേശം നിറയ്ക്കുകയാണ് താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ. 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. നിരവധി ചിത്രങ്ങൾക്ക് ചിത്രസംയോജകനായ അഭിനവ്...

ടേക്ക് ഓഫിന് ശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും ഒന്നിക്കുന്നു; ‘അറിയിപ്പ്’ ഉടൻ

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായൺ കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം ഒരുങ്ങുന്നു. 'അറിയിപ്പ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും എഡിറ്റിംഗും നിർവഹിക്കുന്നത് മഹേഷ് നാരായണൻ തന്നെയാണ്. പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ച സിനിമയുടെ പ്രധാന ലൊക്കേഷൻ കൊച്ചിയാണ്. ഷെബിൻ ബക്കർ, മഹേഷ് നാരായൺ എന്നിവർക്കൊപ്പം ചിത്രത്തിന്റെ നിർമ്മാണത്തിൽ കുഞ്ചാക്കോ ബോബനും...

ബ്രഷ്; ഒരു തേപ്പുകഥപറയാൻ ആന്റണി വർഗീസ്

അങ്കമാലി ഡയറീസ് എന്ന ആദ്യചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രീതി നേടിയ താരമാണ് ആന്റണി വർഗീസ്. താരം കഥയെഴുതുന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ബ്രഷ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു തേപ്പ് കഥ എന്ന ടാഗ് ലൈനോടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ആൽബി പോൾ സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രം ഒരു കൂട്ടം സുഹൃത്തുക്കൾ ചേർന്നാണ്...

25 വർഷങ്ങൾക്ക് മുൻപുള്ള മോഹൻലാൽ; ശ്രദ്ധനേടി അപൂർവ അഭിമുഖം, വീഡിയോ

മലയാളികളുടെ മുഴുവൻ സ്വകാര്യ അഹങ്കാരമായി മാറിയതാണ് മോഹൻലാൽ. തിരനോട്ടം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം പ്രേക്ഷകരുടെ പ്രിയങ്കരനായിട്ട് നാല്പത് വർഷങ്ങൾ പിന്നിട്ടു. അഭിനയത്തിനപ്പുറം സംവിധാനത്തിലേക്കും ചുവടുവെച്ച താരത്തിന്റെ 25 വർഷങ്ങൾ മുൻപുള്ള ഒരു അപൂർവ വിഡിയോയാണ് സോഷ്യൽ ഇടങ്ങളുടെ മുഴുവൻ ശ്രദ്ധയാകർഷിക്കുന്നത്. തിരനോട്ടത്തിൽ തുടങ്ങി വാനപ്രസ്ഥം വരെയുള്ള സിനിമ ജീവിതം പറയുന്നതാണ് ഈ...

അധ്യാപികയായി ഐശ്വര്യ; നിഗൂഢതകൾ ഒളിപ്പിച്ച് ഇന്ദ്രൻസും, ശ്രദ്ധേയം ‘അർച്ചന 31 നോട്ട്ഔട്ട്’ ടീസർ

മലയാള സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധനേടിയതാണ് ഐശ്വര്യ ലക്ഷ്മി.. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച് ‘മായാനദി’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ ഐശ്വര്യ ഇന്ന് വെള്ളിത്തിരയിൽ തിരക്കുള്ള താരമായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ താരം കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ചലച്ചിത്ര ലോകത്ത് ഏറെ...

അഭിഭാഷകനായി സൂര്യ; ജയ് ഭീം പ്രേക്ഷകരിലേക്ക്

കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിനിൽ മികവ് പുലർത്തുന്ന ചലച്ചിത്രതാരമാണ് തമിഴകത്തും മലയാളത്തിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന സൂര്യ. ഇപ്പോഴിതാ സൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഒരുങ്ങുന്നു. ജയ് ഭീം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സൂര്യയുടെ 39-മത്തെ ചിത്രമാണ്. ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് സൂര്യ എത്തുന്നത്. സൂര്യയുടെ നായികയായി രജീഷ വിജയനാണ് എത്തുന്നത്. ദീപാവലി റിലീസായി നവംബർ രണ്ട്...

അന്നത്തെ ആ യുവാവാണ് ഇന്ന് മലയാളികള്‍ക്ക് പ്രിയപ്പെട്ട നടന്‍; ‘യൂത്തിന്‍പറ്റം’ ചിത്രവുമായി താരം

ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന പഴയകാല ചിത്രങ്ങള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ രമേഷ് പിഷാരടിയും ഇടയ്ക്കിടെ പഴയകാല ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ശ്രദ്ധ നേടുന്നതും അദ്ദേഹം പങ്കുവെച്ച കലാലയ കാലഘട്ടത്തിലെ ഒരു ഗ്രൂപ്പ് ഫോട്ടോ ആണ്. എന്തിലും ഏതിലും അല്‍പം നര്‍മരസം ചേര്‍ത്ത് പറയുന്ന രമേഷ് പിഷാരടിയുടെ പോസ്റ്റുകള്‍ വളരെ വേഗത്തിലാണ് ശ്രദ്ധ...

ഫ്‌ളമെന്‍കോ; മലയാളസിനിമയില്‍ ശ്രദ്ധ നേടിയ സ്പാനിഷ്-ഇംഗ്ലീഷ് ഗാനം

പാട്ടുകള്‍ അങ്ങനെയാണ്; ഭാഷയുടേയും ദേശങ്ങളുടേയും അതിരുകള്‍ കടന്നും ശ്രദ്ധ നേടും. കൂറ എന്ന പുതിയ സിനിമയിലെ ഒരു ഗാനവും ഇത്തരത്തില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. സിനിമ മലയാളത്തിലാണെങ്കിലും ചിത്രത്തിലെ ഗാനം സ്പാനിഷ്- ഇംഗ്ലഷ് ഭാഷയിലാണ്. ഇതുതന്നെയാണ് ഈ ഗാനത്തെ ഇത്രമേല്‍ ശ്രദ്ധേയമാക്കിയതും. ചിത്രത്തിലെ ഫ്‌ളമെന്‍കോ എന്ന ഗാനമാണ് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്നത്. നിതിന്‍ പീതാംബരന്‍ ആണ് ഗാനത്തിന്...

പെണ്‍ മനസ്സുകളോട് ഇഴചേര്‍ത്ത് ഒരുക്കിയ ഹ്രസ്വചിത്രം; ശ്രദ്ധ നേടി ‘ലൈഫ് ഓണ്‍ ദ് റോക്‌സ്’

മിനിറ്റുകളുടെ ദൈര്‍ഘ്യം മാത്രമേയുള്ളുവെങ്കിലും ചില ഹ്രസ്വ ചിത്രങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പങ്കുവയ്ക്കാനുണ്ടാകും. ചിലപ്പോള്‍ ഒരു സിനിമ സംസാരിക്കുന്ന അത്രേയും. മറ്റ് ചിലപ്പോള്‍ ഒരു സിനിമയെക്കാളും അധികമായി ഹ്രസ്വചിത്രങ്ങള്‍ സംസാരിച്ചേക്കാം. ശ്രദ്ധ ആകര്‍ഷിക്കുകയാണ് ലൈഫ് ഓണ്‍ ദ് റോക്‌സ് എന്ന ഹ്രസ്വചിത്രം. 20 മിനിറ്റാണ് ഷോര്‍ട് ഫിലിമിന്റെ ദൈര്‍ഘ്യം. എന്നാല്‍ ഈ കുറഞ്ഞ സമയംകൊണ്ടുതന്നെ ഒട്ടേറെ കാര്യങ്ങള്‍...
- Advertisement -

Latest News

ഈണംകൊണ്ടും ദൃശ്യഭംഗികൊണ്ടും ഹൃദയം തൊട്ടൊരു പ്രണയഗാനം- ശ്രദ്ധനേടി ‘എല്ലാം ശരിയാകും’ സിനിമയിലെ ഗാനം

ആസിഫ് അലിയും രജിഷ വിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘എല്ലാം ശരിയാകും’.മലയാളികൾക്ക് എന്നും മികച്ച ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ജിബു ജേക്കബാണ് എല്ലാം ശരിയാകും സംവിധാനം...