Silver Screen

‘സലാം കാശ്മീരി’ന് ശേഷം ‘പാപ്പൻ’; സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടിൽ പുതിയ ചിത്രം വരുന്നു

മലയാളത്തിന് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ഒരുങ്ങുന്നു. 'പാപ്പൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഈ മാസം അഞ്ചാം തിയതി ചിത്രീകരണം ആരംഭിക്കും. പാലാ, തൊടുപുഴ, ഈരാറ്റുപേട്ട എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നത്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷിയും സുരേഷ്...

മണിക്കൂറുകൾക്കുള്ളിൽ റെക്കോർഡ് കാഴ്ചക്കാരെ നേടി മഡ്ഡി ടീസർ; ഇതുവരെ കണ്ടത് പത്ത് ദശലക്ഷത്തിലധികം ആളുകൾ

അതിസാഹസികത നിറഞ്ഞ മഡ് റേസിങ് പ്രമേയവുമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മഡ്ഡി. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായി മഡ് റേസിങ് പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസറിന് മികച്ച വരവേൽപ്പാണ് കാഴ്ചക്കാരിൽ നിന്നും ലഭിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ടീസർ പത്ത് ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. അതിസാഹസികത നിറഞ്ഞ രംഗങ്ങളാണ് ടീസറിലേയും പ്രധാന ആകര്‍ഷണം. നവാഗതനായ ഡോ....

ഷാരൂഖ് ഖാൻ നിർമിക്കുന്ന ഡാർലിംഗ്‌സിൽ ആലിയ ഭട്ടിനൊപ്പം റോഷൻ മാത്യുവും

കുറഞ്ഞ നാളുകള്‍ക്കൊണ്ടുതന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ നടനാണ് റോഷന്‍ മാത്യു. ബോളിവുഡിലും സാന്നിധ്യമറിയിച്ച താരത്തിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രവും ഒരുങ്ങുന്നു. ഷാരൂഖ് ഖാൻ നിർമിക്കുന്ന ചിത്രത്തിലാണ് റോഷൻ വേഷമിടുന്നത്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ഡാര്‍ലിംഗ്‌സ് എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിൽ ആലിയ ഭട്ടാണ് നായികാ...

അഹാന മനോഹരമായി പാടി ‘അലരേ നീയെന്നിലെ…’; വീഡിയോ

അഭിനയ വിശേഷങ്ങള്‍ക്കൊപ്പം പലപ്പോഴും വീട്ടുവിശേഷങ്ങളും പാട്ടുവിശേഷങ്ങളുമെല്ലാം ചലച്ചിത്രതാരം അഹാന കൃഷ്ണ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണ. 'ഞാന്‍ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. അഭിനയത്തിനൊപ്പം പാട്ടിലും നൃത്തത്തിലുമെല്ലാം...

കെജിഎഫിന് ശേഷം ‘സലാർ’; പ്രഭാസ് നായകനാകുന്ന പ്രശാന്ത് നീൽ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

കന്നഡ സിനിമാലോകത്തേക്ക് ആദ്യമായി ദേശീയ ശ്രദ്ധ ക്ഷണിച്ച ചിത്രമായിരുന്നു സംവിധായകൻ പ്രശാന്ത് നീലിന്റെ കെജിഎഫ്. ഇപ്പോഴിതാ പ്രശാന്ത് നീലിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സിനിമാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. 'സലാർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകനായി വേഷമിടുന്നത് പ്രഭാസാണ് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. 2022 ഏപ്രിൽ പതിനാലിനാണ് ചിത്രത്തിന്റെ...

‘ജീവിതത്തിലെ ഓരോ നിമിഷവും ഞാൻ നിങ്ങളെ വളരെയധികം മിസ് ചെയ്യുന്നു’- കുതിരവട്ടം പപ്പുവിന്റെ ഓർമ്മകളിൽ മകൻ

വ്യത്യസ്ത ശൈലിയിലൂടെ മലയാളി പ്രേക്ഷകരിൽ ചിരിയും നൊമ്പരവും നിറച്ച അതുല്യ കലാകാരനാണ് കുതിരവട്ടം പപ്പു. വിടപറഞ്ഞിട്ട് 21 വര്ഷം പിന്നിട്ടിട്ടും കോഴിക്കോട് സ്വദേശിയായ പനങ്ങാട്ട് പത്മദളാക്ഷനെ ആരും മറന്നിട്ടില്ല. മണിച്ചിത്രത്താഴ്, വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, തേന്മാവിൻ കൊമ്പത്ത് എന്നീ ചിത്രങ്ങളിലൂടെ അവിസ്മരണീയമായ ഡയലോഗുകൾ പപ്പു മലയാളികൾക്ക് സമ്മാനിച്ചു. അദ്ദേഹത്തിന്റെ ഇരുപത്തിയൊന്നാം ചരമ...

‘ഫുട്പ്രിന്റ്സ് ഓൺ വാട്ടറി’ൽ ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയും ഭാഗമാകും

നിമിഷ സജയൻ, ആദിൽ ഹുസ്സൈൻ, ലെന എന്നിവർ അണിനിരക്കുന്ന ഫുട്പ്രിന്റ്സ് ഓൺ വാട്ടർ എന്ന ചിത്രത്തിന്റെ ഭാഗമാകാൻ ഓസ്കാർ ജേതാവായ സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയും. സിനിമയിൽ ആദിൽ ഹുസ്സൈന്റെ മകളുടെ വേഷത്തിലാണ് നിമിഷ അഭിനയിക്കുന്നത്. നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ബ്രിട്ടീഷ്-ഇന്ത്യൻ ചിത്രമാണ് ‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’. ലണ്ടനിലെ അനധികൃത കുടിയേറ്റ കുടുംബത്തിന്റെ...

അപൂര്‍വ സഹോദര സ്‌നേഹത്തിന്റെ ചാരുതയില്‍ ‘തിരികെ’യിലെ സ്‌നേഹഗാനം

നിറഞ്ഞു ചിരിച്ചുകൊണ്ട് പ്രിയപ്പെട്ട ജീവിത സ്വപ്നങ്ങളെ നേടിയെടുക്കുകയാണ് ഗോപികൃഷ്ണന്‍. ഡൗണ്‍ സിന്‍ഡ്രോം ബാധിതനായ ഗോപികൃഷ്ണന്‍ മനക്കരുത്തുകൊണ്ട് വെല്ലുവിളികളെ അതിജീവിച്ച് മലയാള സിനിമയില്‍ നായകനായെത്തിയിരിയ്ക്കുകയാണ് താരം. തിരികെ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമാ ലോകത്തെ നായക സങ്കല്‍പങ്ങളെ പോലും പൊളിച്ചെഴുതുകയാണ് ഇരുപത്തിയൊന്ന് വയസ്സുകാരനായ ഗോപികൃഷ്ണന്‍ എന്ന നടന്‍. ശ്രദ്ധ നേടുകയാണ് തിരികെ എന്ന ചിത്രത്തിലെ മനോഹരമായൊരു വീഡിയോ...

കൈലാസ് മേനോന്റെ സംഗീതത്തില്‍ മെമ്പര്‍ രമേശനിലെ മനോഹര പ്രണയഗാനം: വീഡിയോ

ഹൃദയംതൊടുന്ന സംഗീതം കൊണ്ട് മലയാളികള്‍ക്ക് നിരവധി പാട്ടു വിസ്മയങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് കൈലാസ് മേനോന്‍. ജീവാംശമായി താനേ…, നീ ഹിമമഴയായ്… തുടങ്ങിയ കൈലാസ് മേനോന്റെ ഈണത്തില്‍ പിറന്ന പ്രണയഗാനങ്ങള്‍ ഇന്നും മലയാള മനസ്സുകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. കൈലാസ് മേനോന്റെ ഈണത്തില്‍ മറ്റൊരു പ്രണയഗാനം കൂടി മലയാളികളിലേയ്ക്ക് എത്തുന്നു. മെമ്പര്‍ രമേശന്‍ ഒന്‍പതാം വാര്‍ഡ് എന്ന ചിത്രത്തിലേതാണ്...

ഷൂട്ടിങ്ങിനിടെയുള്ള ശക്തമായ വീഴ്ച; കാര്യമാക്കാതെ ചിത്രീകരണം തുടർന്ന് പ്രിയ വാര്യർ- വീഡിയോ

ഒറ്റരാത്രികൊണ്ട് രാജ്യമെമ്പാടും ആരാധകരെ സമ്പാദിച്ച താരമാണ്‌ പ്രിയ വാര്യർ. മലയാളത്തിനേക്കാൾ മറ്റുഭാഷകളിലാണ് പ്രിയ വാര്യർക്ക് സ്വീകാര്യത ലഭിച്ചത്. ആദ്യ മലയാള ചിത്രത്തിന് ശേഷം ബോളിവുഡിലേക്ക് ചേക്കേറിയ നടി കന്നടയിലും തെലുങ്കിലും സാന്നിധ്യമറിയിച്ചു. തെലുങ്കിൽ ചെക്ക് എന്ന ചിത്രത്തിലൂടെയാണ് പ്രിയ അരങ്ങേറ്റം കുറിച്ചത്. നിധിൻ, രാകുൽ പ്രീത് സിംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. നിധിന്റെ നായികാവേഷമാണ് ചെക്കിൽ...
- Advertisement -

Latest News

മുഖക്കുരുവിന് പരിഹാരം തേടുംമുൻപ് അറിയാം ഇക്കാര്യങ്ങൾ

ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. പ്രത്യേകിച്ച് കൈമാരക്കാരിലാണ് മുഖക്കുരു കാണാറുള്ളത്. പ്രധാനമായും ഹോര്‍മോണ്‍ ബാലന്‍സ് നഷ്‌ടപ്പെടുന്നത്‌ തന്നെയാണ് മുഖക്കുരുവിന് കാരണമാകുന്നതും. പലരിലും...