കെ എസ് ആർ ടി സിയിൽ ഓടിക്കയറുന്ന പെൺകുട്ടിയെ കണ്ട് അമ്പരന്ന് ജനങ്ങൾ; മഞ്ജു വാര്യരുടെ രസകരമായ വീഡിയോ

ഏറെക്കാലം മലയാളികൾ കാത്തിരുന്ന ഒരു തിരിച്ചുവരവായിരുന്നു മഞ്ജു വാര്യരുടേത്. വെറും മൂന്നു വർഷം മാത്രം മലയാള സിനിമ ലോകത്ത് സജീവമായി നിന്ന മഞ്ജു തിരിച്ചുവരവിലും വിസ്മയിപ്പിക്കുകയായിരുന്നു. ഒട്ടേറെ ചിത്രങ്ങളിലാണ് മഞ്ജു വാര്യർ തിരിച്ചു വരവിൽ ഭാഗമായത്.

ഇപ്പോൾ ‘ചതുർമുഖം’ എന്ന ഹൊറർ ത്രില്ലറിലാണ് മഞ്ജു അഭിനയിക്കുന്നത്. സണ്ണി വെയ്ൻ നായകനാകുന്ന ചിത്രത്തിൽ വളരെ ചെറുപ്പം തോന്നുന്ന ലുക്കിലാണ് മഞ്ജു എത്തുന്നത്. ‘ചതുർമുഖം’ സെറ്റിൽ നിന്നുള്ള മഞ്ജു വാര്യരുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു.

ഇപ്പോൾ ഒരു വീഡിയോ ആണ് തരംഗമാകുന്നത്. തമ്പാനൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ കൂടി ഹെഡ്സെറ്റും വെച്ച് ഒരു പെൺകുട്ടി ഓടി വരികയാണ്. ഓടിവന്നു കെ എസ് ആർ ടി സി ബസിലേക്ക് ചാടി കയറുന്നുമുണ്ട്. ആദ്യം ഒന്ന് പകച്ചെങ്കിലും സൂക്ഷിച്ച് നോക്കിയപ്പോളാണ് ഇത് മഞ്ജു വാര്യർ ആണെന്ന് ജനങ്ങൾക്ക് മനസിലായത്. വളരെ ചുറുചുറുക്കോടെ ഓടിയെത്തുന്ന മഞ്ജു വാര്യരുടെ വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

Read More:‘ചതുർമുഖം’ ലുക്കിൽ മഞ്ജു വാര്യർ

ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം.

മമ്മൂട്ടിക്കൊപ്പം പിറന്നാൾ മധുരം നുകർന്ന് ടൊവിനോ തോമസ്; വീഡിയോ

കുറഞ്ഞ കാലയളവിനുള്ളിൽ ആരാധക ശ്രദ്ധ നേടിയ യുവതാരമാണ് ടൊവിനോ തോമസ്. വെള്ളിത്തിരയിൽ തിരക്കുള്ള നടനായി മാറിയ താരത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇന്നലെയായിരുന്നു താരത്തിന്റെ പിറന്നാൾ. പിറന്നാൾ ദിനം പ്രിയതാരം മമ്മൂട്ടിക്കൊപ്പമാണ് താരം ആഘോഷിച്ചത്.

മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് താരം പിറന്നാൾ കേക്ക് മുറിച്ചത്. പിന്നീട് ഇരുവരും പരസ്പരം സ്നേഹാശംസകൾ നേരുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്തു. അതേസമയം താരത്തിന് പിറന്നാൾ ആശംസകളുമായി താരങ്ങളും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു.

ടൊവിനോ തോമസ് നായകനായെത്തുന്ന ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ പങ്കുവെച്ചുകൊണ്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ ടൊവിനോയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. പൂർണിമ ഇന്ദ്രജിത്ത്, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളും ടൊവിനോയ്ക്ക് പിറന്നാൾ മംഗളങ്ങൾ നേർന്നു.

Read also: ‘മോഹന്‍ലാല്‍ -ജാക്കി ചാന്‍ ചിത്രം നായര്‍സാന്‍’; പ്രചരിക്കുന്ന വാര്‍ത്ത വ്യാജം

2012- ല്‍ തിയേറ്ററുകളിലെത്തിയ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ടൊവിനോ തോമസിന്റെ സിനിമ അരങ്ങേറ്റം. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ ടൊവിനോയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗപ്പി, ഗോദ, മായാനദി, മറഡോണ, തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യന്‍, എന്റെ ഉമ്മാന്റെ പേര്, ലൂസിഫര്‍, ഉയരെ, കല്‍ക്കി, വൈറസ്, ലൂക്ക, എടക്കാട് ബറ്റാലിയന്‍ 06 തുടങ്ങിയ ചിത്രങ്ങളിലും താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

 

ടോവിനോ തോമസ് ബര്ത്ഡേ ആഘോഷം മമ്മൂക്കയ്ക്ക് ഒപ്പം ലൊക്കേഷനിൽ ..

Posted by Robert (Jins) on Tuesday, 21 January 2020

പലിശക്കാരൻ ബോസ്സായി മമ്മൂട്ടിയെത്താൻ രണ്ടു ദിനം കൂടി- ‘ഷൈലോക്ക്’ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

മമ്മൂട്ടി പലിശക്കാരനായ ബോസിന്റെ വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘ഷൈലോക്ക്’. തിയേറ്ററുകളിൽഎത്താൻ രണ്ടു ദിവസം മാത്രമാണ് ബാക്കിയുള്ളത്. റിലീസിന് മുന്നോടിയായി അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. ജനുവരി 23 നാണ് ‘ഷൈലോക്ക്’ തിയേറ്ററിലേക്ക് എത്തുന്നത്. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടിക്ക് പുറമെ ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വലിയൊരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മീനയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഷൈലോക്ക്’. അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘രാജാധിരാജ’, ‘മാസ്റ്റര്‍പീസ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്.

Read More:പി എസ് സി പരീക്ഷകളില്‍ ബയോമെട്രിക് പരിശോധന നിര്‍ബന്ധമാക്കുന്നു

ഗുഡ്‌വിൽ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. ‘ഷൈലോക്ക്’ എന്ന ചിത്രത്തിൽ അല്പം നെഗറ്റീവ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പിശുക്കനായ പലിശക്കാരനാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം. പാവപ്പെട്ട ഒരാളാണ് നായക സ്വഭാവമുള്ള കഥാപാത്രം. തമിഴ് നടന്‍ രാജ് കിരണ്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വില്ലന്റെ പേരാണ് ചിത്രത്തിന് . കലാഭവന്‍ ഷാജോണും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു.

പിറന്നാള്‍ നിറവില്‍ ടൊവിനോ

വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിച്ച് ശ്രദ്ധ നേടുന്ന താരമാണ് ടൊവിനോ തോമസ്. ഓരോ കഥാപാത്രങ്ങളെയും അതിന്റെ പരിപൂര്‍ണ്ണതയിലെത്തിക്കാന്‍ താരത്തിന് സാധിക്കുന്നു. പിറന്നാള്‍ നിറവിലാണ് ടൊവിനോ ഇന്ന്. ആരാധകരും ചലച്ചിത്ര രംഗത്തുള്ളവരുമടക്കം നിരവധിപ്പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്.

‘ഹാപ്പി ബര്‍ത്ത്‌ഡേ സുന്ദരാ…’ എന്ന അടിക്കുറിപ്പു ചേര്‍ത്ത് ടൊവിനോയുടെ രസകരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പിറന്നാള്‍ ആശംസ. ഇരുവരും ഒരുമിച്ച് അഭിനയിച്ച ‘വൈറസ്’ എന്ന ചിത്രത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളും ഫോട്ടോയ്‌ക്കൊപ്പം പൂര്‍ണിമ ചേര്‍ത്തിട്ടുണ്ട്.

ടൊവിനോ തോമസ് നായകനായെത്തുന്ന ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ പങ്കുവെച്ചുകൊണ്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ ടൊവിനോയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതും ഇന്നാണ്. ജിയോ ബേബിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കി സംവിധാനം നിര്‍വഹിക്കുന്നത്. ട്രാവല്‍ മൂവി വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’. ചിത്രത്തില്‍ ഒരു നാട്ടിന്‍പുറത്തുകാരനായാണ് ടൊവിനോ എത്തുക. ജോജു ജോര്‍ജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

Wishing my dearest Tovi a very happy birthday and the best wishes for his upcoming movie Kilometers and Kilometers. I am…

Posted by Dulquer Salmaan on Monday, 20 January 2020

Read more: ‘ഇൻ ഇന്ത്യ എവരി ഹോം വൺ വാത്സല്യം മമ്മൂട്ടി ഷുവർ’; ഹൃദയംതൊട്ട് ടൊവിനോ ചിത്രത്തിന്റെ ടീസർ

ടൊവിനോ തോമസിന്റെ ഓരോ കഥാപാത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. 2012- ല്‍ തിയേറ്ററുകളിലെത്തിയ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ടൊവിനോയുടെ ചലച്ചിത്ര പ്രവേശനം. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ ടൊവിനോയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗപ്പി, ഗോദ, മായാനദി, മറഡോണ, തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യന്‍, എന്റെ ഉമ്മാന്റെ പേര്, ലൂസിഫര്‍, ഉയരെ, കല്‍ക്കി, വൈറസ്, ലൂക്ക, എടക്കാട് ബറ്റാലിയന്‍ 06 ഇങ്ങനെ നീളുന്നു ടൊവിനോ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമകള്‍.

പ്രിയ നായിക കാർത്തികയുടെ മകന്റെ വിവാഹ റിസപ്ഷനിൽ മോഹൻലാൽ എത്തിയപ്പോൾ- വീഡിയോ

മലയാളികളുടെ പ്രിയ താരജോഡികളായിരുന്നു മോഹൻലാലും കാർത്തികയും. സിനിമയിൽ മികച്ച അവസരങ്ങളുമായി നിറഞ്ഞു നിൽക്കവേ വിവാഹിതയായി വെള്ളിത്തിരയിൽ നിന്നും മറയുകയായിരുന്നു കാർത്തിക. ഇപ്പോൾ മകന്റെ വിവാഹത്തിന് സിനിമ ലോകത്ത് ഒന്നിച്ച് പ്രവർത്തിച്ച എല്ലാവരെയും ക്ഷണിച്ച് ഓർമ്മകൾ പുതുക്കുകയാണ് കാർത്തിക.

വിവാഹ ചടങ്ങിലും വിവാഹ റിസപ്ഷനിലും ഒട്ടേറെ താരങ്ങൾ പങ്കെടുത്തിരുന്നു. മോഹൻലാൽ റിസപ്ഷനിൽ ആണ് പങ്കെടുത്തത്. ചടങ്ങിൽ മോഹൻലാൽ എത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്.

‘ദേശാടനക്കിളികൾ കരയാറില്ല’, ‘ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്’, ‘കരിയിലക്കാറ്റു പോലെ’, ‘സന്മനസുള്ളവർക്ക് സമാധാനം’, ‘താളവട്ടം’ എന്നിങ്ങനെയുള്ള ചിത്രങ്ങളിലാണ് മോഹൻലാലും കാർത്തികയും ഒന്നിച്ച് അഭിനയിച്ചത്.

Read More:അതിവേഗം 5000 റണ്‍സ് തികച്ച നായകന്‍; ചരിത്രം കുറിച്ച് വിരാട് കോലി

വിവാഹ ചടങ്ങിൽ പങ്കെടുക്കാനും ഒട്ടേറെ താരങ്ങൾ എത്തിയിരുന്നു. നടൻ വിനീത്, സുരേഷ് ഗോപി, ഭാര്യ രാധിക, മേനക, കാവാലം ശ്രീകുമാർ എന്നിവർ വിവാഹ ചടങ്ങിൽ പങ്കെടുത്തു.

‘ദി കുങ്ഫു മാസ്റ്ററി’നായി കണ്ണ് കെട്ടി ബോട്ടിൽ ക്യാപ് ചലഞ്ചുമായി നീത പിള്ള

‘പൂമരം’ എന്ന കാളിദാസ് ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് എത്തിയ നടിയാണ് നീത പിള്ള. എബ്രിഡ് ഷൈൻ ‘പൂമര’ത്തിനു ശേഷം സംവിധാനം ചെയ്യുന്ന ‘ദി കുങ്ഫു മാസ്റ്ററി’ലും നായിക നീത പിള്ള തന്നെയാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയും ഈ ചിത്രമാണ്. ട്രെയ്‌ലർ വന്നതോടെ ഹോളിവുഡ് നിലയരത്തിലുള്ള ഒരു ആക്ഷൻ ചിത്രം എന്ന വിശേഷണമാണ് ആരാധകർ ‘ദി കുങ്ഫു മാസ്റ്ററി’നു നൽകുന്നത്.

ട്രെയിലറിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് നീതയുടെ ആക്ഷൻ രംഗങ്ങളുമായിരുന്നു. ഇപ്പോൾ മറ്റൊരു വീഡിയോയിലൂടെ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ് നീത പിള്ള. ഒരു ബോട്ടിൽ ക്യാപ് ചലഞ്ചുമായാണ് നീത എത്തിയിരിക്കുന്നത്. കണ്ണുകെട്ടി ബോട്ടിൽ ക്യാപ് കാലുകൊണ്ട് തെറിപ്പിക്കുകയാണ് നടി.

Posted by Neeta Pillai on Monday, 20 January 2020

മുൻപ് ബോട്ടിൽ ക്യാപ് ചലഞ്ചുകളുമായി പലരും എത്തിയിരുന്നെങ്കിലും നീതയുടേത് ഒരുപടി കൂടി കടന്ന് കണ്ണുകെട്ടിയുള്ളതാണ്. ഇത് ‘ദി കുങ്ഫു മാസ്റ്ററു’മായി ബന്ധപ്പെട്ട ചലഞ്ച്  ആണ്. പ്രേക്ഷകർക്കും ഇതിൽ പങ്കാളികളാകാം.

Read More:ഹോളിവുഡ് ആക്ഷൻ രംഗങ്ങളുമായി ദി കുങ്ഫു മാസ്റ്റർ; എബ്രിഡ് ഷൈൻ ചിത്രം ഉടൻ

ക്യാപ് ചലഞ്ച് ചെയ്ത് ‘ദി കുങ്ഫു മാസ്റ്റർ’ എന്ന ഹാഷ്‌ടാഗോടെ ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്യാം. നീത പിള്ളയും ജിജി സ്കറിയയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെതന്നെ കുങ്ഫു എന്ന ആയോധന കല പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ജനുവരി 24 ന് ചിത്രം തിയേറ്ററിൽ എത്തും.

‘മാസ്റ്ററി’നായി പാർകൗർ പരിശീലിച്ച് മാളവിക മോഹനൻ

അന്യഭാഷ ചിത്രങ്ങളിൽ തിളങ്ങിയ മലയാളി നടിയാണ് മാളവിക മോഹനൻ. ഇപ്പോൾ ‘മാസ്റ്റർ’ എന്ന വിജയ് ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് നടി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടി പാർകൗർ പരിശീലിക്കുകയാണ് നടി.

വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങൾ ചെയ്യാൻ പ്രത്യേക താൽപര്യമുള്ള മാളവിക, കഴിഞ്ഞ രണ്ടു മാസമായി പരിശീലനത്തിലാണ്. വിജയ് സേതുപതിയും മാളവികയും ചേർന്നുള്ള ആക്ഷൻ രംഗങ്ങൾ ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

‘പേട്ട’ എന്ന രജനികാന്ത് ചിത്രത്തിലാണ് മാളവിക മുൻപ് ശ്രദ്ധേയ സാന്നിധ്യമായത്. ഇപ്പോൾ മറ്റൊരു സൂപ്പർതാര ചിത്രവുമായി എത്തുമ്പോൾ പ്രതീക്ഷകൾ ഒരുപാടാണ്.

ചിത്രീകരണം പുരോഗമിക്കുന്ന ‘മാസ്റ്റർ’ എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യുൾ ഫെബ്രുവരിയോടെ പൂർത്തിയാകും. ആൻഡ്രിയ ജെർമിയ, ശന്തനു ഭാഗ്യരാജ്, ഗൗരി കിഷൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒരു കോളേജ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. വിദ്യാഭ്യാസ രംഗത്തെ അഴിമതികൾക്കെതിരെ ശബ്‌ദിക്കുന്ന പ്രൊഫസറായാണ് വിജയ് ചിത്രത്തിൽ എത്തുന്നതെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

പഴയ സൗഹൃദകാലം പങ്കുവെച്ച് ജഗതി ശ്രീകുമാറും ഗോകുലം ഗോപാലനും പരസ്യ ചിത്രത്തിനായി ഒന്നിച്ചപ്പോൾ..

മലയാള സിനിമയ്ക്ക് ഏറെകാലമായുള്ള ഒരു നഷ്ടമാണ് ജഗതി ശ്രീകുമാർ. അപകടത്തെ തുടർന്ന് അഭിനയരംഗത്ത് നിന്നും വിട്ടു നിൽക്കേണ്ടി വന്ന ജഗതിയെ പക്ഷെ മലയാള സിനിമ ലോകം കൈവിട്ടില്ല. എല്ലാ ചടങ്ങുകളിലും ഭാഗമാക്കി, എല്ലാ പിന്തുണയും നൽകി സഹപ്രവർത്തകർ കൂടെ നിന്നു. കുറച്ച് നാളുകൾക്ക് മുൻപാണ് ഒരു പരസ്യചിത്രത്തിനായി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് ജഗതിയെ മക്കൾ എത്തിച്ചത്.

ഇപ്പോൾ പ്രിയ സുഹൃത്ത് ഗോകുലം ഗോപാലൻ ജഗതിക്കൊപ്പം സ്ക്രീൻ പങ്കിടുകയാണ്. ഗോകുലം കമ്പനീസിന്റെ ബാനറിൽ നിർമ്മിക്കുന്ന പരസ്യ ചിത്രത്തിലാണ് ജഗതി ഗോകുലം ഗോപാലനൊപ്പം അഭിനയിക്കുന്നത്.

സുഹൃത്തിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഗോകുലം ഗോപാലൻ ഇങ്ങനെയൊരു പരസ്യത്തിന്റെ ഭാഗമാവാൻ ജഗതി ശ്രീകുമാറിനെ ക്ഷണിച്ചത്.

Read More:ആധാറിലെയും വോട്ടേഴ്‌സ് ഐ ഡി കാർഡിലെയും ഫോട്ടോയോർത്ത് വിഷമിക്കേണ്ട- ഇഷ്ടമുള്ള ഫോട്ടോ ഇനി നൽകാം

ഗോകുലം ഗ്രൂപ് ഓഫ് കമ്പനീസിന്റെ ഒന്നര മിനിറ്റ് ദൈർഖ്യമുള്ള പരസ്യത്തിലാണ് ഇവർ അഭിനയിക്കുന്നത്. തിരുവനന്തപുരം ഗവൺമെന്റ് ലോ വനിത ഷൂട്ടിംഗ് നടക്കുന്നത്.