‘മാസ്റ്ററി’നായി പാർകൗർ പരിശീലിച്ച് മാളവിക മോഹനൻ

അന്യഭാഷ ചിത്രങ്ങളിൽ തിളങ്ങിയ മലയാളി നടിയാണ് മാളവിക മോഹനൻ. ഇപ്പോൾ ‘മാസ്റ്റർ’ എന്ന വിജയ് ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് നടി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടി പാർകൗർ പരിശീലിക്കുകയാണ് നടി.

വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങൾ ചെയ്യാൻ പ്രത്യേക താൽപര്യമുള്ള മാളവിക, കഴിഞ്ഞ രണ്ടു മാസമായി പരിശീലനത്തിലാണ്. വിജയ് സേതുപതിയും മാളവികയും ചേർന്നുള്ള ആക്ഷൻ രംഗങ്ങൾ ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

‘പേട്ട’ എന്ന രജനികാന്ത് ചിത്രത്തിലാണ് മാളവിക മുൻപ് ശ്രദ്ധേയ സാന്നിധ്യമായത്. ഇപ്പോൾ മറ്റൊരു സൂപ്പർതാര ചിത്രവുമായി എത്തുമ്പോൾ പ്രതീക്ഷകൾ ഒരുപാടാണ്.

ചിത്രീകരണം പുരോഗമിക്കുന്ന ‘മാസ്റ്റർ’ എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യുൾ ഫെബ്രുവരിയോടെ പൂർത്തിയാകും. ആൻഡ്രിയ ജെർമിയ, ശന്തനു ഭാഗ്യരാജ്, ഗൗരി കിഷൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒരു കോളേജ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. വിദ്യാഭ്യാസ രംഗത്തെ അഴിമതികൾക്കെതിരെ ശബ്‌ദിക്കുന്ന പ്രൊഫസറായാണ് വിജയ് ചിത്രത്തിൽ എത്തുന്നതെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

48 മണിക്കൂറിൽ 23 ലക്ഷം കാഴ്ചക്കാരുമായി ‘ദർബാറി’ലെ ‘ചുമ്മാ കിഴി’ ഗാനം

സൂപ്പർഹിറ്റായി മാറിയിരിക്കുകയാണ് രജനികാന്ത് ചിത്രം ‘ദർബാറി’ലെ ‘ചുമ്മാ കിഴി..’എന്ന് തുടങ്ങുന്ന ഗാനം. 48 മണിക്കൂർ കൊണ്ട് 23 ലക്ഷം കാഴ്ചക്കാരെയാണ് വീഡിയോ നേടിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് എസ് പി ബാലസുബ്രഹ്മണ്യമാണ്‌.

രജനിയും എസ് പി ബിയും ഒത്തുചേരുന്ന ഏതു ഗാനവും ആരാധകർക്ക് ആവേശമാണ്. ഈ ഗാനവും അങ്ങനെ തന്നെയാണ് പ്രിയങ്കരമാകുന്നത്. മാത്രമല്ല, രജനികാന്തിന്റെ കിടിലൻ ചുവടുകളാണ് പാട്ടിന്റെ ഹൈലൈറ്റ്. 71 കാരനായ രജനികാന്ത് വളരെ ചുറുചുറുക്കോടെയാണ് ‘ചുമ്മാ കിഴി’ എന്ന ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്.

നിവേദിത തോമസാണ് രജനികാന്തിനൊപ്പം ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. നയൻ‌താരയാണ് ദർബാറിൽ രജനികാന്തിന്റെ നായികയായി എത്തുന്നത്.

Read More:ആധാറിലെയും വോട്ടേഴ്‌സ് ഐ ഡി കാർഡിലെയും ഫോട്ടോയോർത്ത് വിഷമിക്കേണ്ട- ഇഷ്ടമുള്ള ഫോട്ടോ ഇനി നൽകാം

സര്‍ക്കാറി’നു ശേഷം മുരുഗദോസ് ഒരുക്കിയ ചിത്രമാണ് ‘ദര്‍ബാര്‍’. ചിത്രത്തില്‍ രജനികാന്ത് പൊലീസ് ഓഫീസറായാണ് വേഷമിടുന്നത്. സുനില്‍ ഷെട്ടി, പ്രതിക് ബബ്ബാര്‍, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേത തോമസ്, ദലിപ് താഹില്‍, സൂരി, ഹരീഷ് ഉത്തമാന്‍, മനോബാല, സുമന്‍, ആനന്ദരാജ്, റാവു രമേശ്, ബോസ് വെങ്കട്ട് എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു.

പ്രേക്ഷക മനംതൊട്ട് സ്റ്റൈൽ മന്നനും നയൻസും; മനോഹരം ഈ ഗാനംമലയാളത്തിലേയും തമിഴകത്തേയും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ വെള്ളിത്തിരയിൽ ഒന്നിച്ചെത്തി പ്രേക്ഷക മനം കവർന്ന ചിത്രമാണ് ദർബാർ. രജനികാന്തിനൊപ്പം നയൻതാര കൂടി എത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അണിയറപ്രവർത്തകർ പുറത്തുവിട്ട ഒരു മനോഹര ഗാനമാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്. നയൻതാരയും രജനീകാന്തും തന്നെയാണ് ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നതും.

എ ആർ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ആദിത്യ അരുണാചലം എന്ന കഥാപാത്രമായാണ് രജനികാന്ത് പ്രത്യക്ഷപ്പെടുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് താരം എത്തുന്നത്. മുംബൈ ആസ്ഥാനമായി നടക്കുന്ന കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. 1992ല്‍ പുറത്തിറങ്ങിയ ‘പാണ്ഡ്യന്‍’ എന്ന ചിത്രത്തിലാണ് രജനികാന്ത് അവസാനമായി പോലീസ് വേഷത്തിലെത്തിയത്.

സന്തോഷ് ശിവനാണ് ‘ദര്‍ബാര്‍’ എന്ന ചിത്രത്തിന്റെ സിനിമാറ്റോഗ്രഫി നിർവഹിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം രജനികാന്തിനായി സന്തോഷ് ശിവന്‍ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം. ചിത്രത്തിന്റേതായി പുറത്തുവന്ന ‘ചുമ്മാ കിഴി…’എന്ന് തുടങ്ങുന്ന ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

Read also: ‘കലമാനോടിഷ്ടം കൂടാന്‍…’; മനോഹര താളത്തില്‍ ഒരു സുന്ദര ഗാനം: വീഡിയോ

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം നയന്‍താര എ ആര്‍ മുരഗദോസിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ദര്‍ബാറിനുണ്ട്. 2005 ല്‍ പുറത്തിറങ്ങിയ ‘ഗജിനി’ ആയിരുന്നു നയന്‍താരയും മുരുഗദോസും ഒരുമിച്ച അവസാന ചിത്രം. അതേസമയം രജനികാന്തിനോടൊപ്പമുള്ള നയന്‍താരയുടെ നാലാമത്തെ ചിത്രമാണ് ‘ദര്‍ബാര്‍’. ‘ചന്ദ്രമുഖി’, ‘കുശേലന്‍’, ‘ശിവജി’ എന്നിവയാണ് രജനീകാന്തും നയന്‍താരയും വെള്ളിത്തിരയില്‍ ഒരുമിച്ചെത്തിയ മറ്റ് മൂന്ന് ചിത്രങ്ങള്‍.

കഴിഞ്ഞ ആഴ്ചയാണ് ദർബാർ റിലീസ് ചെയ്തത്. ദിവസങ്ങൾക്കുള്ളിൽ ചിത്രം 150 കോടി ക്ലബ്ബിൽ ഇടംനേടിയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്.എം ജി ആര്‍ ലുക്കില്‍ അരവിന്ദ് സ്വാമി; മികച്ച വരവേല്‍പ്‌

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന പുതിയ ചിത്രമാണ് ‘തലൈവി’. ചിത്രത്തില്‍ എം ജി ആറായി എത്തുന്നത് അരവിന്ദ് സ്വാമിയാണ്. അരവിന്ദ് സ്വാമിയുടെ എം ജി ആര്‍ ലുക്ക് പുറത്തെത്തി. മികച്ച വരവേല്‍പാണ് താരത്തിന്റെ പുതിയ മേക്ക് ഓവറിന് ലഭിക്കുന്നതും. എ എല്‍ വിജയ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. കങ്കണ റണാവത് ആണ് ചിത്രത്തില്‍ ജയലളിതയായി എത്തുന്നത്. താരത്തിന്റേ മേക്ക് ഓവറും ഏറെ ശ്രദ്ധ നേടിയിരുന്നു ചലച്ചിത്ര ലോകത്ത്.

പ്രിയമണിയാണ് തലൈവി എന്ന ചിത്രത്തില്‍ ശശികലയുടെ വേഷത്തിലെത്തുന്നത്. ജയലളിതയുടെ സിനിമാ ജീവിതവും രാഷ്ട്രീയത്തില്‍ സജീവമായതിന് ശേഷമുള്ള ജീവിതവും ചിത്രത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. അതേസമയം 28-ഓളം ചലച്ചിത്രങ്ങളില്‍ എം ജി ആറും ജയലളിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

Read more: പൃഥ്വിരാജിന്റെ മകൾ അല്ലിക്കൊപ്പം നസ്രിയയും ഫഹദും, കൂടെ പ്രിയപ്പെട്ട ഓറിയോയും..

എം ജി ആര്‍ ലുക്കിലുള്ള അരവിന്ദ് സ്വാമിയെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ ടീസറും പുറത്തെത്തി. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് ചിത്രത്തിന്റെ നിര്‍മാണം. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. നീരവ് ഷായാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

‘ചാർലി’ തമിഴിലേക്ക്; സായ് പല്ലവിക്ക് പകരം ടെസ്സയായി ശ്രദ്ധ ശ്രീനാഥ്

ദുൽഖർ സൽമാനും പാർവതിയും വ്യത്യസ്തമായൊരു ഇമേജ് സൃഷ്ടിച്ച ഹിറ്റ് ചിത്രമായിരുന്നു ‘ചാർലി’. എല്ലാവരെയും സന്തോഷിപ്പിച്ച് ലോകം മുഴുവൻ കറങ്ങി നടക്കുന്ന ചാർലിയായി ദുൽഖറും ടെസ്സയായി പാർവതിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഇപ്പോൾ ‘ചാർലി’ തമിഴിലേക്ക് റീമേയ്ക്ക് ചെയ്യുകയാണ്. ആദ്യം സംവിധായകൻ എ എൽ വിജയ് ആണ് ചിത്രം പ്രഖ്യാപിച്ചത്. ടെസ്സയുടെ വേഷത്തിലേക്ക് സായ് പല്ലവിയെ ആയിരുന്നു നിശ്ചയിച്ചിരുന്നത്. മാധവനാണ് ചാർലിയുടെ വേഷത്തിൽ എത്തുന്നത്.

എന്നാൽ സായ് പല്ലവിക്ക് പകരം ഇപ്പോൾ ശ്രദ്ധ ശ്രീനാഥിനെ നായികയായി നിശ്ചയിച്ചിരിക്കുകയാണ്. സംവിധായകൻ എ എൽ വിജയും തിരക്കുകൾ മൂലം സംവിധാനത്തിൽ നിന്നും പിന്മാറി. ഇനി ദിലീപ് കുമാർ ആണ് ചിത്രം സംവിധാനം .

Read More:‘റാം’ ലുക്കിലെ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് പ്രാചി തെഹ്ലാന്‍

സായ് പല്ലവിയും സിനിമയിലെ തിരക്കുകൾ മൂലമാണ് ചിത്രത്തിന്റെ ഭാഗമാകാതെ പോയത്. ‘മാര’ എന്ന പേരിലാണ് തമിഴിൽ ചിത്രമെത്തുക. തമിഴ് പ്രേക്ഷകർക്കായി അനുയോജ്യമായ മാറ്റങ്ങൾ ചിത്രത്തിൽ വരുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ‘വിക്രം വേദ’ എന്ന ചിത്രത്തിലും മാധവന്റെ നായികയായിരുന്നു ശ്രദ്ധ ശ്രീനാഥ്.

മമ്മൂട്ടിയും രാജ് കിരണും ഒന്നിക്കുന്നു; ശ്രദ്ധനേടി കുബേരൻ ടീസർ

മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി അജയ് വാസുദേവ് ഒരുക്കുന്ന ‘ഷൈലോക്ക്’ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പ് ‘കുബേരന്റെ’ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. തമിഴ് നടൻ രാജ് കിരണ്‍, മീന എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ രണ്ട് ഗെറ്റപ്പിൽ മമ്മൂട്ടി എത്തുന്നുണ്ട്.

രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഷൈലോക്കിന്. മാസ് എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ‘ഷൈലോക്ക്’.

പിശുക്കനായ പലിശക്കാരനാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം. പാവപ്പെട്ട ഒരാളാണ് നായക സ്വഭാവമുള്ള കഥാപാത്രം. തമിഴ് നടന്‍ രാജ് കിരണ്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കലാഭവന്‍ ഷാജോണും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു.

ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതേസമയം തമിഴ് നടന്‍ രാജ് കിരണ്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്.

150 കോടിയുടെ നിറവില്‍ സ്‌റ്റൈല്‍ മന്നന്‍ ചിത്രം ‘ദര്‍ബാര്‍’

സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് പ്രധാന കഥാപാത്രമായെത്തിയ ചിത്രമാണ് ‘ദര്‍ബാര്‍’. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ ആഗോള കളക്ഷന്‍ റിപ്പോര്‍ട്ടുകളും പുറത്തെത്തി. 150 കോടിയാണ് ഇതുവരെയുള്ള ചിത്രത്തിന്റെ കളക്ഷന്‍. ചിത്രത്തിന്റെ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്.

ഒരു പോലീസുകാരനായിട്ടാണ് സ്‌റ്റൈല്‍ മന്നന്‍ ‘ദര്‍ബാറി’ലെത്തുന്നത്. മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ പോരാടുന്ന ആദിത്യ അരുണാചലം എന്ന കഥാപാത്രമായി ദര്‍ബാറില്‍ സ്‌റ്റൈല്‍ മന്നന്‍ വിസ്മയിപ്പിക്കുന്നു. 1992ല്‍ പുറത്തിറങ്ങിയ ‘പാണ്ഡ്യന്‍’ എന്ന ചിത്രത്തിലാണ് രജനികാന്ത് അവസാനമായി പോലീസ് വേഷത്തിലെത്തിയത്. മുംബൈ ആസ്ഥാനമായി നടക്കുന്ന കഥയാണ് ദര്‍ബാറിന്റെ മുഖ്യ പ്രമേയം.

നയന്‍താരയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം നയന്‍താര എ ആര്‍ മുരഗദോസിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ദര്‍ബാറിനുണ്ട്. 2005 ല്‍ പുറത്തിറങ്ങിയ ‘ഗജിനി’ ആയിരുന്നു നയന്‍താരയും മുരുഗദോസും ഒരുമിച്ച അവസാന ചിത്രം. അതേസമയം രജനികാന്തിനോടൊപ്പമുള്ള നയന്‍താരയുടെ നാലാമത്തെ ചിത്രമാണ് ‘ദര്‍ബാര്‍’. ‘ചന്ദ്രമുഖി’, ‘കുശേലന്‍’, ‘ശിവജി’ എന്നിവയാണ് രജനീകാന്തും നയന്‍താരയും വെള്ളിത്തിരയില്‍ ഒരുമിച്ചെത്തിയ മറ്റ് മൂന്ന് ചിത്രങ്ങള്‍.

സന്തോഷ് ശിവനാണ് ‘ദര്‍ബാര്‍’ എന്ന സിനിമയുടെ സിനിമാറ്റോഗ്രഫി നിര്‍വഹിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം രജനികാന്തിനായി സന്തോഷ് ശിവന്‍ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

ഇളയരാജയായി ധനുഷ്- ആഗ്രഹം പങ്കുവെച്ച് യുവൻ ശങ്കർ രാജ

തെന്നിന്ത്യൻ സംഗീത ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംഗീതജ്ഞനാണ് ഇളയ രാജ. മലയാള സിനിമയ്ക്ക് ചിത്ര, കൃഷ്ണചന്ദ്രന്‍, ഉണ്ണിമേനോന്‍ , ജെന്‍സി, മിന്‍മിനി, ഉണ്ണികൃഷ്ണന്‍ എന്നീ ഗായകരെ സമ്മാനിച്ചതും ഇളയരാജയാണ്.

ഇപ്പോൾ ഇളയരാജയുടെ ജീവിതം സിനിമയാക്കിയാൽ ആ വേഷത്തിൽ ധനുഷിനെയാണ് കാണുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മകൻ യുവൻ ശങ്കർ രാജ. ഇതോടെ അച്ഛന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിച്ച് സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുകയാണ് യുവൻ ശങ്കർ രാജ എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഉയർന്നിട്ടുണ്ട്.

Read More:‘ഇന്ത്യൻ സിനിമയുടെ മറ്റൊരു ഇതിഹാസത്തെ ഞാൻ കണ്ടു’- മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് പ്രാചി തെഹ്‌ലാൻ

രണ്ടു ചിത്രങ്ങൾ നിർമിച്ച് സിനിമ രംഗത്ത് മുൻപ് തന്നെ തുടക്കം കുറിച്ചിരുന്നു യുവൻ ശങ്കർ രാജ. വിജയ് സേതുപതി നായകനായ ‘മാമനിതൻ’, റെയ്‌സ വിൽസൺ മുഖ്യ കഥാപാത്രമായ ‘ആലീസ്’ എന്നീ ചിത്രങ്ങളാണ് വൈ എസ് ആർ ഫിലിംസിന്റെ ബാനറിൽ യുവൻ ശങ്കർ രാജ നിർമിച്ചത്.