അച്ഛൻ പുലിയെങ്കിൽ മക്കൾ പുപ്പുലി; കൈയടിനേടി അല്ലു അർജുന്റെ മക്കൾ, വീഡിയോ

സിനിമ താരങ്ങളെപോലെത്തന്നെ അവരുടെ കുടുംബവിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. പലപ്പോഴും താരങ്ങളുടെ മക്കളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയുടെ മനം കവരുകയാണ് നടൻ അല്ലു അർജുന്റെ മക്കളുടെ വീഡിയോ.

അല്ലു അർജുൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അല വൈക്കുന്തപുറംലു’ എന്ന ചിത്രത്തിലെ ഗാനത്തിലാണ് അല്ലുവിന്റെ  മക്കളായ അല്ലു അയാനും, അല്ലു അർഹയും പ്രത്യക്ഷപ്പെടുന്നത്. ഓ മൈ ഗോഡ് ഡാഡി എന്ന് തുടങ്ങുന്ന ഗാനത്തിലാണ് ഇരുവരും അഭിനയിച്ചിരിക്കുന്നത്.

ശിശുദിനത്തോട് അനുബന്ധിച്ചാണ് ഈ പാട്ട് റിലീസ് ചെയ്‌തത്‌. അതേസമയം ഈ കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ അഭിനയത്തെ പ്രശംസിച്ച് നിരവധിയാളുകളാണ് എത്തുന്നത്. അച്ഛൻ പുലിയാണെങ്കിൽ മക്കൾ സിംഹങ്ങളാണ് എന്ന് തുടങ്ങി നിരവധി കമന്റുകളും ഗാനത്തിന് ലഭിക്കുന്നുണ്ട്.

Read also: ആരാധകർക്കൊപ്പം ചിത്രങ്ങളെടുത്തും ആലിംഗനം ചെയ്‌തും ലാലേട്ടൻ; സ്നേഹ വീഡിയോ

അതേസമയം അല്ലു അർജുനും പൂജാ ഹെഗ്ഡെയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ നിവേദ പെതുരാജ്, തബു, നവ്ദീപ്, സുശാന്ത്, സുനിൽ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ‘അല വൈക്കുന്തപുറംലു’  എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ത്രിവിക്രം ശ്രീനിവാസാണ്. ചിത്രീകരണം പൂർത്തിയായ ചിത്രം ജനുവരിയിൽ തിയേറ്ററുകളിൽ എത്തും.

വില്ലനായി വിജയ് സേതുപതി; പുതിയ ചിത്രം ഒരുങ്ങുന്നു

ഇന്ത്യൻ സിനിമ ലോകത്ത് തന്നെ നിരവധി ആരാധകരുള്ള താരമാണ് മക്കൾ സെൽവൻ വിജയ് സേതുപതി. അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ് വിജയ് സേതുപതി. ‘കഥാപാത്രങ്ങളിൽ പുതുമ തേടുന്ന താരം’ എന്ന പേരും അദ്ദേഹത്തിന് ആരാധകർ ചാർത്തികൊടുത്തിട്ടുണ്ട്.

ഇപ്പോഴിതാ വിജയ് സേതുപതി വില്ലനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ‘ഉപ്പെണ്ണ’ എന്ന തെലുങ്ക് ചിത്രത്തിലാണ് വിജയ് സേതുപതി വില്ലനായി എത്തുന്നത്. നവാഗതനായ ബുച്ചി ബാബു സനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൃതി  ഷെട്ടിയാണ് ചിത്രത്തിലെ നായിക. കൃതിയുടെ അച്ഛന്റെ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദിൽ ആരംഭിച്ചുകഴിഞ്ഞു. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്.

വിജയ് സേതുപതി അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് ഉപ്പെണ്ണ. ‘സൈറ നരസിംഹ റെഡ്‌ഡി’യാണ് വിജയ് സേതുപതി അഭിനയിച്ച ആദ്യ തെലുങ്ക് ചിത്രം. ചിത്രം റിലീസിനൊരുങ്ങുകയാണ്. ചിരഞ്ജീവി പ്രധാന കഥാപാത്രമായി എത്തുന്ന സൈറ നരസിംഹ റെഡ്‌ഡിയിൽ രായൽസീമയിലെ സ്വാതന്ത്ര സമര സേനാനിയായ ഉയ്യാലവാട നരസിംഹ റെഡ്‌ഡി എന്ന കഥാപാത്രത്തെയാണ് ചിരഞ്ജീവി അവതരിപ്പിക്കുന്നത്. ചിരഞ്ജീവിയുടെ ഗുരുവിന്റെ വേഷത്തിൽ  അമിതാഭ് ബച്ചനും എത്തുന്നുണ്ട്.

Read also: തണ്ണീർ മത്തൻ ടീം വീണ്ടും ഒന്നിക്കുന്നു; സംവിധായകനും നായകനും ആകാൻ ഒരുങ്ങി ജോയ്സൺ 

സുരീന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻ താര, ജഗപതി ബാബു, കിച്ചാ സുദീപ് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലും റിലീസ് ചെയ്യും.

 

 

അല്ലു അർജുൻ സിനിമയിൽ തബുവിനൊപ്പം കിടിലൻ ലുക്കിൽ ജയറാം

അച്ഛനായും മകനായും മുത്തച്ഛനായും നായകനായും വില്ലനായും പൊലീസായും വക്കീലായുമൊക്കെ വെള്ളിത്തിരയിൽ തിളങ്ങിയ ജയറാം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ്. താരത്തിന്റെ ചിത്രങ്ങളെ ഇരുകൈകളും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്.

അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു ജയറാമിന്റെ ഫ്രീക്ക് ലുക്കിലുള്ള ചിത്രങ്ങൾ. അല്ലു അര്‍ജുന്‍ നായകനാവുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് താരത്തിന്റെ പുതിയ ലുക്ക്. ഇപ്പോഴിതാ ജയറാം തബുവിനൊപ്പമുള്ള ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. കോട്ടും സ്യൂട്ടും അണിഞ്ഞ് മെലിഞ്ഞ് ഫ്രീക്ക് ലുക്കിലാണ് ചിത്രത്തിൽ താരം പ്രത്യക്ഷപെടുന്നത്. ചിത്രത്തിൽ അല്ലു അർജുന്റെ അച്ഛനായാണ് ജയറാം വേഷമിടുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്.

ജയറാം നായകനായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ‘പട്ടാഭിരാമൻ’. കണ്ണൻ താമരക്കുളം സംവിധാനം നിർവഹിക്കുന്ന  ചിത്രമാണ് പട്ടാഭിരാമൻ. അതേസമയം മാർക്കോണി മത്തായിയാണ് താരത്തിന്റേതായി റിലീസ് ചെയ്ത അവസാന ചിത്രം. മക്കൾ സെൽവൻ വിജയ് സേതുപതിയും ആദ്യമായി മലയാളത്തിൽ എത്തുന്ന ചിത്രമാണിത്. പരസ്യചിത്രങ്ങളുടെ സംവിധാനത്തിലൂടെ ശ്രദ്ധേയനായ സനില്‍ കളത്തില്‍ കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘മാര്‍ക്കോണി മത്തായി.’ ലോകത്തിലെ എല്ലാറ്റിനെയും പ്രണയിക്കുന്ന മത്തായിയുടെ സ്‌നേഹകഥയാണ് ‘മാര്‍ക്കോണി മത്തായി’ എന്ന സിനിമ.

ജയറാമിന്റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് പട്ടാഭിരാമൻ. തിരുവനന്തപുരം കേന്ദ്രമാക്കിയണ് സിനിമ ചിത്രീകരിക്കുന്നത്. ജയറാമിനൊപ്പം ഷീലു എബ്രഹാം, ജനാർദ്ദനൻ, മിയ ജോർജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ബൈജു സന്തോഷ്, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, രമേശ് പിഷാരടി, നന്ദു, സായികുമാർ, തമിഴ് നടൻ മഹീന്ദ്രൻ, പ്രജോദ് കലാഭവൻ, ഷംനാ കാസിം, പാർവതി നമ്പ്യാർ, ലെന, തെസ്‌നിഖാൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. അബ്ബാം മൂവീസിന്റെ ബാനറിൽ അബ്രാഹം മാത്യു നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് ദിനേശ് പള്ളത്താണ്.

രാക്ഷസന്‍റെ തെലുങ്ക് റീമേക്ക്; ട്രെയ്‌ലര്‍ ശ്രദ്ധേയമാകുന്നു

കഴിഞ്ഞ വര്‍ഷം തീയറ്ററുകലില്‍ മികച്ച പ്രതികരണം നേടിയ തമിഴ് ചിത്രമാണ് ‘രാക്ഷസന്‍’. ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. നവാഗതനായ രമേഷ് വര്‍മ്മയാണ് രാക്ഷസന്‍ തെലുങ്കില്‍ റീമേക്ക് ചെയ്യുന്നത്. ഇപ്പോഴിതാ ശ്രദ്ധേയമാവുകയാണ് രാക്ഷസന്റെ തെലുങ്ക് പതിപ്പിന്റെ ട്രെയ്‌ലര്‍. ആകാംഷയും ഭയവും നിറച്ചാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നതും. യുട്യൂബില്‍ റിലീസ് ചെയ്ത ട്രെയ്‌ലര്‍ ഇതിനോടകം തന്നെ അഞ്ച് ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു.

സൈക്കോ ത്രില്ലര്‍ എന്ന് എളുപ്പത്തില്‍ വിശേഷിപ്പിക്കാവുന്ന ‘രാക്ഷസന്‍’ എന്ന ചിത്രം ഏറെ നിരൂപക പ്രശംസയും നേടിയിരുന്നു രാക്ഷസന്‍. രാംകുമാറാണ് തമിഴില്‍ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രം കണ്ടിറങ്ങിയവരുടെ ഉള്ളില്‍ ആഴത്തില്‍ ഇടംപിടിച്ചിരുന്നു രാക്ഷസനിലെ ചില മാജിക് രംഗങ്ങള്‍. ഈ ദൃശ്യങ്ങള്‍ പിറന്നതിന് പിന്നിലെ സാങ്കേതീക വിദ്യകളും പിന്നീട് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ വിഎഫ്എക്‌സ് നിര്‍വ്വഹിച്ച അക്ഷ സ്റ്റുഡിയോയാണ് രാക്ഷസനിലെ സാങ്കേതിക വിദ്യ വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ടത്.

വിഷ്ണു വിശാലാണ് രാക്ഷസനില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ സൈക്കോ കൊലയാളി ക്രിസ്റ്റഫറിനെ വെള്ളിത്തിരയില്‍ എത്തിച്ചത് ശരവണനായിരുന്നു. തീയറ്ററുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ശരവണന്റേത്. അമല പോള്‍ ആയിരുന്നു രാക്ഷസന്റെ തമിഴ് പതിപ്പില്‍ നായികയായെത്തിയത്.

Read more:പാട്ടിനനുസരിച്ച് നൃത്തം ചെയ്ത് ഒരു പക്ഷി, അതിശയിപ്പിക്കുന്ന വീഡിയോയ്ക്ക് കൈയടിച്ച് സോഷ്യല്‍മീഡിയ

വിശാലിന് പകരം ബെല്ലംകൊണ്ട ശ്രീനിവാസാണ് തെലുങ്ക് പതിപ്പില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. മലയാളി താരം അനുപമ പരമേശ്വരന്‍ തെലുങ്ക് പതിപ്പില്‍ നായികാ കഥാപാത്രമായെത്തുന്നു. അതേസമയം സൈക്കോ കൊലയാളി ക്രിസ്റ്റഫറിനെ തെലുങ്കിലും അവതരിപ്പിക്കുന്നത് ശരവണനാണ്. ചിത്രീകരണം പൂര്‍ത്തിയായ രാക്ഷസന്റെ തെലുങ്ക് പതിപ്പ്

അതിശയിപ്പിച്ച് വിജയ് ദേവരക്കൊണ്ട; സസ്‌പെന്‍സ് നിറച്ച് ‘ഡിയര്‍ കോമ്രേഡ്’ ട്രെയ്‌ലര്‍

കുറഞ്ഞ കാലയളവു കൊണ്ട് ഏറെ ആരാധകരെ നേടിയ താരമാണ് വിജയ് ദേവരക്കൊണ്ട. ‘അര്‍ജ്ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരക്കൊണ്ട പ്രേക്ഷക ഹൃദയം കീഴടക്കിയത്. തെലുങ്കില്‍ മാത്രമല്ല മലയാളത്തില്‍ പോലും വിജയ് ദേവരക്കൊണ്ടയ്ക്ക് ആരാധകര്‍ ഏറെയാണ്. താരത്തിന്റെ അഭിനയവും ഡാന്‍സുമെല്ലാം വെള്ളിത്തിരയില്‍ കൈയടി നേടുന്നു.

ഇപ്പോഴിതാ വീണ്ടും ആരാധകരെ അതിശയിപ്പിച്ചിരിക്കുകയാണ് വിജയ് ദേവരക്കൊണ്ട. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ഡിയര്‍ കോമ്രേഡ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പ്രണയവും ആക്ഷനും സസ്‌പെന്‍സുമെല്ലാം നിറച്ചാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്.

ഭരത് കമ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡിയര്‍ കോമ്രേഡ്. കന്നട, തമിഴ്, മലയാളം എന്നീ മൂന്നുഭാഷകളില്‍ ചിത്രം തീയറ്ററുകളിലെത്തും. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ടാക്‌സിവാല എന്ന സിനിമയ്ക്ക് ശേഷം വിജയ് ദേവരക്കൊണ്ട കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഡിയര്‍ കോമ്രേഡ്. ശ്രുതി രാമചന്ദ്രനും ഈ സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ജൂലൈ 26 ന് ഡിയര്‍ കോമ്രേഡ് തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഇഫോര്‍ എന്റര്‍ടെയ്‌മെന്റ്‌സാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം നേടിയിരിക്കുന്നത്.

Read more:നോവുണര്‍ത്തി ഈ കണ്ണീര്‍മേഘങ്ങള്‍; മനോഹരം ‘സച്ചിനി’ലെ ഗാനം

മൈത്രി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ രവിശങ്കര്‍, മോഹന്‍, യഷ് രങ്കിനേനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. അതേസമയം ഡിയര്‍ കോമ്രേഡ് എന്ന സിനിമയില്‍ സിദ് ശ്രീറാമും ഒരു ഗാനം ആലപിച്ചിട്ടുണ്ട്.

കുട്ടിജാനുവായി വീണ്ടും ഗൗരി കിഷന്‍; ’96’ തെലുങ്ക് പതിപ്പ് ഒരുങ്ങുന്നു

മികച്ച പ്രതികരണം നേടി പ്രേക്ഷകഹൃദയങ്ങളില്‍ ഇടം നേടിയ ചിത്രമാണ് 96. വിജയ് സേതുപതിയും തൃഷയും ഒരുമിച്ചഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിത്രത്തിലെ ഓരോ ഗാനങ്ങളും ചില രംഗങ്ങളുമെല്ലാം ഏറെ ഇഷ്ടത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ബോക്‌സ്ഓഫീസിലും ചിത്രം വിജയം നേടി. 96 ല്‍ തൃഷയുടെ സ്‌കൂള്‍ കാലം അവിസ്മരണീയമാക്കി അവതരിപ്പിച്ച ഗൗരി കിഷനും വെള്ളിത്തിരയില്‍ കൈയടി നേടിയരുന്നു. 96 ലെ ഗൗരിയുടെ അഭിനയമികവും എടുത്തുപറയേണ്ടതാണ്. ഇപ്പോഴിതാ താരത്തെ കുറിച്ച് മറ്റൊരു വാര്‍ത്ത കൂടി. ഗൗരി കിഷന്‍ വീണ്ടും കുട്ടി ജാനു ആകുന്നു. തമിഴിലല്ല, തെലുങ്കില്‍. 96 ന്റെ തെലുങ്ക് പതിപ്പിലാണ് ഗൗരി ജി കിഷന്‍ വീണ്ടും കുട്ടിജാനുവായി എത്തുന്നത്.

തമിഴില്‍ തൃഷ അവതരിപ്പിച്ച ജാനു എന്ന കഥാപാത്രത്തെ തെലുങ്കില്‍ സമാന്തയാണ് അവതരിപ്പിക്കുന്നത്. വിജയ് സേതുപതി അവതരിപ്പിച്ച കഥാപാത്രത്തെ ഷര്‍വ്വാനന്ദാണ് അവതരിപ്പിക്കുന്നത്. അതേസമയം തമിവില്‍ 96 സംവിധാനം ചെയ്ത പ്രേംകുമാര്‍ തന്നെയാണ് തെലുങ്കിലും ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീവെങ്കടേശ്വര ക്രീയേഷന്‍സിന്റെ ബാനറില്‍ ദില്‍രാജുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ 96 കന്നഡയിലേക്കും റീമേയ്ക്ക് ചെയ്തിരുന്നു. 99 എന്നായിരുന്നു കന്നഡ റീമേക്കിന്റെ പേര്. അതേസമയം മലയാളികളുടെ പ്രിയതാരം ഭാവനയാണ് 99 എന്ന ചിത്രത്തില്‍ നായികയായെത്തിയത്. ഗണേഷായിരുന്നു നായകകഥാപാത്രം. 99 എന്ന ചിത്രവും തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടയിരുന്നു.

Read more:ഇന്ദ്രജിത്തും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങള്‍; ‘താക്കോല്‍’ ഒരുങ്ങുന്നു

അതേസമയം മലയാള സിനിമയിലേക്കും അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ഗൗരി. അനുഗ്രഹീതന്‍ ആന്റണി’ എന്ന ചിത്രത്തിലൂടെയാണ് ഗൗരിയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. സണ്ണി വെയ്‌നാണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തില്‍ ആന്റണി എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. ആന്റണിയുടെ പ്രണയിനിയായ സഞ്ജന എന്ന കഥാപാത്രമായി ഗൗരിയും ചിത്രത്തിലെത്തുന്നു. പ്രിന്‍സ് ജോയ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സുരാജ് വെഞ്ഞാറന്മൂട്, സിദ്ദിഖ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. നവീന്‍ ടി മണിലാലാണ് ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. എം ഷിജിത്താണ് ചിത്രത്തിന്റെ നിര്‍മ്മാണം.

തെലുങ്കിലേക്കും അരങ്ങേറ്റംകുറിക്കാനൊരുങ്ങി പ്രിയ പ്രകാശ് വാര്യര്‍

‘ഒരു അഡാര്‍ ലൗ’ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ പ്രിയ പ്രകാശ് വാര്യര്‍ തെലങ്കിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. നിതിന്‍ ആണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. പ്രിയ പ്രകാശ് വാര്യര്‍ തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്ന വാര്‍ത്തയും നടന്‍ നിതിന്‍ ട്വിറ്ററിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചു. യെലേടി ചന്ദ്രശേഖറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. രാകുല്‍ പ്രീത് സിങും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഭവ്യ ആനന്ദ് പ്രസാദാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കീരവാണി ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കുന്നു.

ശ്രീദേവി ബംഗ്ലാവിലൂടെ ബോളിവുഡിലേക്കും പ്രിയ പ്രകാശ് വാര്യര്‍ അരങ്ങേറ്റം കുറിച്ചിരുന്നു. പ്രശാന്ത് മാമ്പള്ളി സംവിധാനം നിര്‍വ്വഹിക്കുന്ന ഈ ചിത്രം ഉടന്‍ തീയറ്ററുകളിലെത്തുമെന്നാണ് സൂചന.


അതേസമയം മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ശ്രദ്ധ നേടിക്കഴിഞ്ഞു പ്രിയ പ്രകാശ് വാര്യര്‍. ‘ഫൈനല്‍സ്’ എന്ന ചിത്രത്തിലെ ‘നീ മഴവില്ലുപോലെന്‍…’ എന്നു തുടങ്ങുന്ന ഗാനമാണ് പ്രിയ ആലപിച്ചിരിക്കുന്നത്. നരേഷ് അയ്യരും പ്രിയ പ്രകാശ് വാര്യരും ചേര്‍ന്ന് ആലപിക്കുന്ന ഒരു ഡ്യുയറ്റ് സോങ്ങാണ് ‘നീ മഴവില്ലുപോലെന്‍…’. പ്രിയയുടെ ആലാപന മികവിനെ പ്രശംസിച്ചുകൊണ്ടും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. കൈലാസ് മേനോനാണ് ഫൈനല്‍സ് എന്ന സിനിമയുടെ സംഗീത സംവിധായകന്‍.

രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഫൈനല്‍സ്’. ഒരു സമ്പൂര്‍ണ്ണ സ്‌പോര്‍ട്‌സ് ചിത്രമാണ് ‘ഫൈനല്‍സ്’. ഒളിമ്പിക്‌സിനായി തയാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വിജയന്‍ എത്തുന്നത്. നവാഗതനായ പി ആര്‍ അരുണ്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും ഫെനല്‍സില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

മാസ് ലുക്കില്‍ പ്രഭാസ്; ‘സഹോ’യുടെ ടീസര്‍ ഉടനെത്തും

സിനിമാലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസ താരം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘സഹോ’. ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. അടുത്തിടെ ഇറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും ഏറെ പ്രതീക്ഷയോടെയാണ് ചലച്ചിത്രലോകം ഏറ്റെടുക്കുന്നതും. ചിത്രത്തിന്റെ ടീസര്‍ റിലീസ് പ്രഖ്യാപിച്ചു. ജൂണ്‍ 13 ന് സഹോയുടെ ടീസര്‍ പ്രേക്ഷകര്‍ക്ക് മുമ്പിലേക്കെത്തുന്നു. അതേസമയം സഹോ എന്ന സിനിമയുടേതായി പുറത്തെത്തിയ പുതിയ പോസ്റ്ററില്‍ കിടിലന്‍ ലുക്കിലാണ് പ്രഭാസ് പ്രത്യക്ഷപ്പെട്ടിരിക്കുന്നതും.

‘റണ്‍ രാജ റണ്‍’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത് സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിനു പുറമെ മറ്റ് ഭാഷകളിലും തീയറ്ററുകളിലെത്തും. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടാണ് ചിത്രം ഒരുക്കുന്നത്. വിഎം ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Read more:നോവുപടര്‍ത്തി ‘തൊട്ടപ്പനി’ലെ പുതിയ വീഡിയോ ഗാനം

300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് സഹോ. നീല്‍ നിതിന്‍ മുകേഷ്, ജാക്കി ഷ്രോഫ്, മഹേഷ് മഞ്ജുരേക്കര്‍ എന്നിവരും സഹോയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. അതേസമയം ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് മാത്രമായി 90 കോടിയോളം രൂപ ചെലവായതായാണ് സൂചന. ഹോളിവുഡ് ആക്ഷന്‍ സംവിധായകന്‍ കെന്നി ബേറ്റസാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി.

തെലുങ്ക് ചലച്ചിത്രരംഗത്തെ താരമായിരുന്ന പ്രഭാസ് ‘ബാഹുബലി’ എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാ ലോകത്തെ വെള്ളിനക്ഷത്രമായി. 2002 ല്‍ പുറത്തിറങ്ങിയ ‘ഈശ്വര്‍’ എന്ന ചിത്രത്തിലൂടെ ആയിരിന്നു പ്രഭാസിന്റെ സിനിമാരംഗത്തേക്കുള്ള അരങ്ങേറ്റം. ‘വര്‍ഷം’, ‘ഛത്രപതി’, ‘ചക്രം’, ‘ബില്ല’, ‘മിസ്റ്റര്‍ പെര്‍ഫെക്റ്റ്’ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച പ്രഭാസിന് ഏറെ ആരാധകരുമുണ്ട്. അഭിനയമികവുകൊണ്ട് തന്നെ പ്രഭാസിന്റെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുക്കാറാണ് പതിവ്.