പന്ത്രണ്ടാം തവണയും ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട് റാഫേല്‍ നദാല്‍; ഇത് ചരിത്രവിജയം

ചിലര്‍ക്ക് മുമ്പില്‍ ചരിത്രം പോലും വഴി മാറിയേക്കാം. ചില ഇതിഹാസങ്ങള്‍ക്ക് മുമ്പില്‍. ടെന്നീസ് താരം റാഫേല്‍ നദാലിനെ ഇതിഹാസം എന്നല്ലാതെ എന്ത് വിശേഷിപ്പിക്കാനാവും. കാരണം വിശേഷണങ്ങള്‍ക്കെല്ലാം അതീതമാണ് ഈ താരം. ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ തന്റെ ആധിപത്യം തുടരുകയാണ് റാഫേല്‍ നദാല്‍. പന്ത്രണ്ടാം തവണയും തരം ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടു.

ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ പരാജയപ്പെടുത്തിയാണ് പന്ത്രണ്ടാം തവണ നദാല്‍ കിരീടം നേടിയത്. ഫെനലില്‍ 6-3, 5-7, 6-1,6-1 നാണ് താരം എതിരാളിയെ കീഴടക്കിയത്. അതേസമയം നദാലിന്റെ 18ാം ഗ്രാന്‍സ്ലാം കിരീടമാണിത്.

2005 ലാണ് റാഫേല്‍ നദാല്‍ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടുന്നത്. 2015ലും 2016 ലും പരിക്കു മൂലം കളിക്കാതിരുന്നതൊഴിച്ചാല്‍ മറ്റെല്ലാ തവണയും ചാമ്പ്യനായത് റാഫേല്‍ നദാല്‍ തന്നെയായിരുന്നു. ഇത്തവണത്തെ കിരീടം കൂടി കണക്കിലെടുക്കുമ്പോള്‍ ഫ്രഞ്ച് ഓപ്പണില്‍ 12 തവണ കിരീടം നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ഇനി നദാലിന് സ്വന്തം.

Read more:ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടാം ജയം നേടി ഇന്ത്യ

അതേസമയം ഈ വിജയത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പാരിസിലെ കളിണ്‍ കോര്‍ട്ടില്‍ റാഫേല്‍ നദാല്‍ സ്വന്തമാക്കുന്ന 91-ാമത്തെ മത്സര വിജയമാണിത്. ഈ കോര്‍ട്ടില്‍ വച്ചുനടന്നിട്ടുള്ള മത്സരങ്ങളില്‍ രണ്ട് തവണ മാത്രമേ നദാല്‍ പരാജയം ഏറ്റുവാങ്ങിയിട്ടുള്ളു.

ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍ മൂന്ന് മണിക്കൂര്‍ ഒരു മിനിറ്റ് വരെ നീണ്ടു. എന്നാല്‍ ഒരു തവണ പോലും നദാലിനെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ഡൊമിനിക് തീമിനായില്ല. കഴിഞ്ഞ വര്‍ഷവും ഫൈനലില്‍ ഡൊമിനിക് തീനെതന്നെയാണ് നദാല്‍ തോല്‍പിച്ചത്. റാഫേല്‍ നദാലിന്റെ ടെന്നീസ് കരിയറിലെ 82-ാം കിരീടമാണ് ഇത്തവണത്തേത്.

ഓസ്‌ട്രേലിയൻ ഓപ്പൺ; സെറീന വില്യംസ് ക്വാർട്ടറിൽ..

ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ മിന്നുന്ന പ്രകടനവുമായി സെറീന വില്യംസ്. ലോക ഒന്നാം നമ്പർ താരം സിമോണ ഹാലെപ് ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ നിന്ന് പുറത്തായി. ഹാലെപിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക്
തോൽപിച്ചാണ് സെറീന വില്യംസ് ക്വാർട്ടർ ഫൈനലിൽ കടന്നത്. സ്കോർ 6-1, 4-6, 6-4

സെറീന ക്വാർട്ടറിൽ കരോളിന പ്ലിസ്കോവയെയാണ് നേരിടുന്നത്. പ്ലിസ്കോവ പ്രീക്വാർട്ടറിൽ നേരിട്ടുള്ള സെറ്റുകൾക്ക് ഗാർബിൻ മുഗുരുസയെ തോൽപിച്ചു. സ്കോർ 6-3, 6-1.

പുരുഷ സിംഗിൾസിൽ ജര്‍മനിയുടെ നാലാംസീഡ് അലക്സാണ്ടര്‍ സ്വെരേവ് പ്രീക്വാര്‍ട്ടറില്‍ പുറത്തായി. കാനഡയുടെ മിലോസ് റയോണിച്ച് നേരിട്ടുള്ള സെറ്റുകൾക്കാണ്  സ്വരേവിനെ തോൽപ്പിച്ചത് . സ്കോർ 6-1, 6-1, 7-6.

‘ഇത് ലോകത്തോട് ഹാലോ പറയാനുള്ള സമയം’; ആദ്യമായി മകന്റെ ചിത്രം പങ്കുവെച്ച് സാനിയ മിർസ

ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം സാനിയ മിര്‍സയ്ക്കും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഹൈബ് മാലിക്കിനും കുഞ്ഞ് പിറന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. കുട്ടിയുടെ ചിത്രം കാണാൻ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് സാനിയ മിർസ. ആദ്യമായി കുഞ്ഞിന്റെ മുഖം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് താരം..

ലോകത്തോട് ഹാലോ പറയാനുള്ള സമയമാണിത് എന്ന അടിക്കുറുപ്പോടെയാണ് മകൻ ഇസാന്റെ ചിത്രം സാനിയ പങ്കുവെച്ചിരിക്കുന്നത്.

 

View this post on Instagram

 

Living life in the fast lane can be fun !!! It’s time to say hello to the world ? #Allhamdulillah

A post shared by Sania Mirza (@mirzasaniar) on

2010 ഏപ്രില്‍ 12 നാണ് സാനിയ മിര്‍സയും ശുഹൈബ് മാലിക്കും വിവാഹിതരാകുന്നത്. 2018 ഒക്ടോബര്‍ 30 ന് താരദമ്പതികള്‍ക്ക് ആണ്‍കുഞ്ഞു പിറന്നു. ഇസാന്‍ മിര്‍സ മാലിക് എന്നാണ് കുഞ്ഞിന്റെ പേര്.

ടെന്നീസ് കളിക്കാരനായി ധോണി; ആവേശത്തോടെ ആരാധകർ..

ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് ഇന്ത്യൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. അതുകൊണ്ടുതന്നെ ധോണിയുടെ വിശേഷങ്ങൾ വളരെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ ടെന്നീസ് റാക്കറ്റുമായി എത്തുന്ന താരത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

ഈ വർഷത്തെ ധോണിയുടെ ക്രിക്കറ്റ് മത്സരങ്ങളൊക്കെ അവസാനിച്ചതോടെ സ്വന്തം നാടായ റാഞ്ചിയിൽ അവധി ആഘോഷിക്കുകയാണ് ധോണി. റാഞ്ചിയിലെ ഒരു പ്രാദേശിക ടൂർണമെന്റിലാണ് ധോണി ടെന്നീസ് റാക്കറ്റുമായി ഇറങ്ങിയത്. ക്രിക്കറ്റിന് പുറമെ മറ്റ് കായിക ഇനങ്ങളിലും താത്പര്യമുള്ള വ്യക്തിയാണ് ധോണി.

Read also: തമിഴ് പറഞ്ഞ് ധോണിയും സിവയും; വൈറൽ വീഡിയോ കാണാം

നേരത്തെ സൗഹൃദ ഫുട്ബോൾ മത്സരങ്ങളിലും ധോണി പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ കബഡി കളിക്കുന്ന ധോണിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോൾ ടെന്നീസ് കളിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇന്നലെ ആരംഭിച്ച ടെന്നീസ് ടൂർണമെന്റ് ഈ മാസം 30-ആം തിയതി വരെയാണ്.

ടെന്നീസ് റാക്കറ്റുമായി നിൽക്കുന്ന ധോണിയുടെ ചിത്രങ്ങളും ഇരുകൈകളും നീട്ടിയാണ്  ആരാധകർ സ്വീകരിച്ചത്. താരത്തിന് ആശംസകളുമായി നിരവധി ആളുകളും രംഗത്തെത്തിയിട്ടുണ്ട്.

കുസൃതിച്ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ മിര്‍സ; ഏറ്റെടുത്ത് ആരാധകര്‍

ടെന്നീസ് കായികലോകത്തെ ഇതിഹാസതാരം സാനിയ മിര്‍സയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം. തന്റെ ജീവിതത്തിലെ ചില കുസൃതിത്തരങ്ങളുടെ രസകരമായ വീഡിയോകളും ചിത്രങ്ങളുമാണ് സാനിയ മിര്‍സ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. സാനിയ മിര്‍സയുടെയും ക്രിക്കറ്റ്താരം ശുഐബ് മാലിക്കിന്റെയും ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പും പ്രതീക്ഷകളും ആരാധകര്‍ നേരത്തെ പങ്കുവെച്ചിരുന്നു. ഒക്ടോബറിലാണ് ഇരുവരും കുഞ്ഞിന്റെ ജനനം പ്രതീക്ഷിച്ചിരിക്കുന്നത്. ഇതിനിടെയാണ് ജീവിതത്തിലെ തമാശ നിറഞ്ഞ നിമിഷങ്ങള്‍ പങ്കുവെച്ച് സാനിയ മിര്‍സ വീണ്ടും ആരാധകര്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത്.

സാനിയ മിര്‍സയും സുഹൃത്തുക്കളും ചേര്‍ന്ന് പൈജാമ പാര്‍ട്ടി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ സാനിയ പങ്കുവെച്ചത്. സാനിയയുടെ സഹോദരി അനമും ചിത്രത്തിലുണ്ട്. മൃഗങ്ങളുടെ രൂപത്തിലുള്ള വസ്ത്രങ്ങളാണ് ഇരുവരും അണിഞ്ഞിരിക്കുന്നത്. പച്ചനിറത്തില്‍ ആനയുടെ രൂപത്തിലുള്ള വസ്ത്രത്തില്‍ ചിരിച്ചുനില്‍ക്കുന്ന സാനിയയുടെ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കൊണ്ടുതന്നെ ആരാധകര്‍ ഏറ്റെടുത്തു. ‘പൈജാമ പാര്‍ട്ടി; നോട്ട് എ ബേബിഷവര്‍’ എന്ന ഹാഷ്ടാഗോടുകൂടിയാണ് സാനിയ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. ‘സൂപ്പര്‍ക്യൂട്ട്’ എന്നായിരുന്നു സാനിയയുടെ ചിത്രങ്ങള്‍ക്ക് ആരാധകര്‍ നല്‍കിയ കമന്റ്.

 

View this post on Instagram

 

We come in all shapes and sizes but these are all my constants ❤️? thank you guys ?? #pyjamaparty #NOTababyshower ??‍♀️

A post shared by Sania Mirza (@mirzasaniar) on


ആഘോഷ പാര്‍ട്ടിക്കിടെ കേക്ക് മുറിക്കുന്ന വീഡിയോയും സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ‘പാര്‍ട്ടിയില്‍ ഭര്‍ത്താവ് ശുഐബിനെ മിസ് ചെയ്യുന്നുണ്ട്. എങ്കിലും ജോലി നടക്കട്ടെ’ എന്ന കുറിപ്പോടെയാണ് സാനിയ കേക്ക് മുറിക്കുന്ന വീഡിയോ പങ്കുവെച്ചത്.

 

View this post on Instagram

 

My life ❤️ missed you @realshoaibmalik but duty comes first ? @anammirzaaa @nasimamirza @imranmirza58

A post shared by Sania Mirza (@mirzasaniar) on