Top Singer

ഫ്ളവേഴ്സ് ടോപ് സിംഗറിൽ ഇനി നിർണ്ണായക നിമിഷങ്ങൾ; ടോപ് സിംഗർ ഗ്രാൻഡ് ഫിനാലെയുടെ ആദ്യഘട്ടം ഇന്ന്

പാട്ടിന്റെ പൂക്കാലവുമായെത്തി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഫ്ളവേഴ്സ് ടോപ് സിംഗർ മെഗാ ഫൈനലിലേക്ക്. ഈ വരുന്ന തിങ്കളാഴ്ച തിരുവോണ ദിനത്തിലാണ് ടോപ് സിംഗർ മെഗാ ഫൈനൽ. പ്രേക്ഷകർ കാത്തിരുന്ന കുട്ടിപ്പാട്ടുകാരിൽ ഒന്നാമനെ അറിയാൻ ഇനി ദിവസങ്ങൾ മാത്രം. പതിമൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന മെഗാ ഫൈനൽ മത്സരം തിരുവോണ ദിനത്തിൽ രാവിലെ ഒമ്പത്...

“ലോകം മുഴുവന്‍ സുഖം പകരാനായ് സ്‌നേഹദീപമേ മിഴി തുറക്കൂ…”; പലയിടങ്ങളിലിരുന്ന് ഫ്‌ളവേഴ്‌സ് ടോപ് സിംഗേഴ്‌സ് ഒരുമിച്ച് പാടി

വലിയൊരു പോരാട്ടത്തിലാണ് ലോകം, കൊവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍. ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറേണ വൈറസ് ദേശത്തിന്റെ അതിര്‍വരമ്പുകള്‍ എല്ലാം ഭേദിച്ചുകൊണ്ട് അനേകം രാജ്യങ്ങളില്‍ വ്യാപിച്ചുകഴിഞ്ഞു. കൊവിഡ് 19-ല്‍ ദുഃഖം അനുഭവിക്കുന്ന ലോകത്ത് സമാധാനവും സന്തോഷവും തിരികെയത്താന്‍ ആഗ്രഹിച്ചുകൊണ്ട് ഒരുമിച്ച് പാടിയിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗേഴ്‌സ്.

പാട്ടിനൊപ്പം കൂട്ടുകൂടിയ കുട്ടിപ്പാട്ടുകാര്‍ക്കായി ഫ്ളവേഴ്‌സ് ടോപ് സിംഗര്‍ വീണ്ടും; ഓഡിഷനുകള്‍ ഉടന്‍

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറികളില്‍ സ്ഥാനമുറപ്പിച്ചവയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഓരോ പരിപാടികളും. ഉപ്പും മുളകും, ടോപ് സിംഗര്‍, കോമഡി ഉത്സവം, സ്റ്റാര്‍ മാജിക് തുടങ്ങിയ എല്ലാ പരിപാടികള്‍ക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കാറുള്ളത്. ഫ്ളവേഴ്‌സ് ടോപ് സിംഗറിനെ നിറഞ്ഞ മനസ്സോടെ ഇരു കയ്യും നീട്ടി സ്വീകരിച്ച...

സോഷ്യൽ മീഡിയയുടെ മനംകവർന്ന അനന്യകുട്ടി ടോപ് സിംഗർ വേദിയിൽ, വീഡിയോ

കണ്ണുകള്‍ക്ക് കാഴ്ചയില്ലെങ്കിലും വര്‍ണ്ണനകള്‍ക്കും വാക്കുകള്‍ക്കും അതീതമായ മനോഹരമായ ഗാനങ്ങളുമായി എത്തി സോഷ്യല്‍ മീഡിയയുടെ മനം കവർന്ന മിടുക്കിക്കുട്ടിയാണ് അനന്യ...കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്ന അനന്യ എന്ന കൊച്ചുമിടുക്കി ഫ്‌ളവേഴ്‌സ് ടിവിയിലെ ടോപ് സിംഗർ വേദിയിലും നിറസാന്നിധ്യമായി. നീ മുകിലോ… എന്നു തുടങ്ങുന്ന ഗാനം ആലപിച്ചാണ് അനന്യ സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്നത്. ഇപ്പോഴിതാ...

പാട്ടുപാടി ഞെട്ടിക്കാൻ പാട്ടരങ്ങിലെ കാക്കാത്തികുട്ടി; വീഡിയോ

പാട്ടരങ്ങിലെ ഇഷ്ടഗായികയാണ് വൈഷ്ണവിമോൾ... ഈ കുരുന്ന് ഗായികയുടെ പാട്ടുകൾ കേൾക്കാൻ കാത്തിരിക്കാറുണ്ട് ടോപ് സിംഗർ ആരാധകർ. മനോഹരമായ സ്വരമാധുര്യം കൊണ്ടും ആലാപന ശുദ്ധികൊണ്ടും അത്രമേൽ മനോഹരമാണ് വൈഷ്ണവിയുടെ ഓരോ ഗാനങ്ങളും. സ്വരശുദ്ധിക്കപ്പുറം ഈ കുഞ്ഞുമിടുക്കിയുടെ പാട്ടിലെ സെലക്ഷനും പ്രേക്ഷകരെ അമ്പരപ്പിക്കാറുണ്ട്. ആരാധകരെയും വിധികർത്താക്കളെയും പാട്ട് പാടി ഞെട്ടിക്കാറുള്ള ഈ മോളുടെ ഗാനങ്ങൾ കേട്ട് ജഡ്‌ജസ്‌ പോലും...

ടോപ് സിംഗർ വേദിയിലെ ഭാവഗായിക തീർത്ഥമോൾ

ചരിത്ര പ്രൗഢി നിറഞ്ഞ കോട്ടയ്ക്കലിൽ നിന്നും ടോപ് സിംഗറിന്റെ രാഗസദസിൽ എത്തിയ വള്ളുവനാടൻ പെൺകുരുന്ന് തീർത്ഥ സത്യൻ. പാണന്മാർ പാടിപതിച്ച പഴം പാട്ടിന്റെ ഈണങ്ങൾ പ്രതിധ്വനിക്കുന്ന നാട്ടിൽ നിന്നും എത്തിയ ഈ മിടുക്കി ടോപ് സിംഗർ ആസ്വാദകരുടെ ഇഷ്ടഗായികയാണ്. ഇമ്പമാർന്ന പാട്ടുകളിലൂടെ സ്വര മാധുര്യം   സൃഷ്ടിച്ച കൊച്ചുമിടുക്കിയുടെ പാട്ടുകൾ സംഗീതത്തിന്റെ പൂമഴയാണ് ഫ്‌ളവേഴ്സ് ടോപ് സിംഗറിൽ സൃഷ്ടിച്ചത്. കോട്ടയ്ക്കൽ സ്വദേശിയായ തീർത്ഥ കോട്ടയ്ക്കൽ ...

പാട്ടിന്റെ തേജസുമായി ടോപ് സിംഗറിന്റെ പൊന്നോമനക്കുട്ടൻ തേജസ്

പാട്ടിന്റെ തേജസ്സുമായി ടോപ് സിംഗർ വേദിയിൽ എത്തിയ കൊച്ചുഗായകൻ തേജസ്. പാടിയ പാട്ടുകൾക്കെല്ലാം മികച്ച അഭിപ്രായങ്ങളും ഉയർന്ന ഗ്രേഡും വാരിക്കൂട്ടിയ കൊച്ചുമിടുക്കനാണ് കണ്ണൂർ സ്വദേശിയായ തേജസ്. മനോഹരമായ ആലാപന സൗന്ദര്യവുമായി ടോപ് സിംഗർ വേദിയിൽ പാടാൻ എത്തുന്ന ഈ മിടുക്കന്റെ എനർജി ലെവൽ എടുത്തുപറയേണ്ടത് തന്നെയാണ്. തേജസ് ആലപിച്ച  സൂര്യ കിരീടവും കുടജാദ്രിയുമൊക്കെ പ്രേക്ഷകരുടെ കാതോരം നിറഞ്ഞു നിൽക്കുകയാണ്. ചെറുപ്രായത്തിലെ മലയാളി പ്രേക്ഷകരുടെ...

പ്രേക്ഷകരുടെ മനം നിറച്ച് ടോപ് സിംഗർ 250 ന്റെ നിറവിലേക്ക്; മതിമറന്ന് പ്രേക്ഷക ലോകം

സംഗീതത്തിന്റെയും സുന്ദരനിമിഷങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഫ്‌ളവേഴ്സ് ടോപ് സിംഗർ 250-ന്റെ നിറവിൽ... കുട്ടിവര്‍ത്തമാനങ്ങള്‍ക്കൊണ്ടും മനോഹരമായ ആലാപനംകൊണ്ടും പ്രേക്ഷകരുടെ ഇഷ്ടപരിപാടിയായി മാറിയിരിക്കുകയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. ടോപ് സിംഗറിലെ കുട്ടിഗായകരും വിധികർത്താക്കളും ചേർന്ന് ഫ്‌ളവേഴ്സ് ടോപ് സിംഗറിന്റെ 250 ആം എപ്പിസോഡിലൂടെ മലയാളികൾക്ക് സമ്മാനിക്കുന്നത് സന്തോഷത്തിന്റെ അസുലഭ നിമിഷങ്ങൾ. ആലാപനമികവുകൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന 22 കുരുന്നു ഗായിക പ്രതിഭകൾക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ഫ്ളവേഴ്‌സ് ടിവി. ഫ്ളവേഴ്‌സ്...

ടോപ് സിംഗർ വേദിയിലെ പഞ്ചാരമുത്ത് വൈഷ്ണവിക്കുട്ടി

ഹൈദരാബാദിൽ നിന്നും ടോപ് സിംഗർ വേദിയിലെത്തിയ പഞ്ചാരമുത്താണ്  വൈഷ്ണവി പണിക്കർ. വേറിട്ട ശബ്ദ മാധുര്യം കൊണ്ടും നിഷ്കളങ്കതകൊണ്ടും പാട്ടുവേദിയിൽ എത്തുന്ന ഈ കുട്ടിപ്പാട്ടുകാരിയുടെ കുട്ടിവർത്തമാനങ്ങൾ കേൾക്കാനും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. 'എൻ പൂവേ പൊൻ പൂവേ' എന്ന ഒറ്റപാട്ടിലൂടെ മലയാളക്കരയുടെ മടിത്തട്ടിൽ ഇടം നേടിയ ഈ കുഞ്ഞുമകൾ പ്രേക്ഷകർക്ക് കൊച്ചമ്മൂമ്മയാണ്. ആലാപനമികവുകൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന 22 കുരുന്നു ഗായിക പ്രതിഭകൾക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ഫ്ളവേഴ്‌സ് ടിവി. ഫ്ളവേഴ്‌സ്...

വാക്കുകൾക്ക് അതീതമാണ് സീതക്കുട്ടിയുടെ ഈ ഗാനം; വീഡിയോ

സീതാലക്ഷ്മിയുടെ പാട്ടിനായി കാത്തിരിക്കാറുണ്ട് ആരാധകർ. ഓരോ തവണ ടോപ് സിംഗർ വേദിയിൽ  എത്തുന്ന സീതക്കുട്ടിയുടെ പാട്ട് വിധികർത്താക്കളും കാണികളും ഒരുപോലെ കാത്തിരിക്കുന്ന മനോഹര ഗാനങ്ങളാണ്. ശ്രീകുമാരൻ തമ്പി റൗണ്ടിൽ 'പുഷ്പാഞ്ജലി' എന്ന ചിത്രത്തിലെ പി സുശീലാമ്മ പാടിയ 'നക്ഷത്ര കിന്നരമ്മാർ വിരുന്നുവന്നു' എന്ന ഗാനമാണ് ആലപിച്ചിരിക്കുന്നത്.. ആലാപന മികവുകൊണ്ട് ഓരോപാട്ടിലും പ്രേക്ഷകരെ വിസ്മയിപ്പിക്കാറുണ്ട്‌ ഈ പാട്ടുകാരി. ജഡ്ജസ്...
- Advertisement -

Latest News

കാഴ്ചശക്തി മെച്ചപ്പെടുത്താൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

പ്രായഭേദമന്യേ പലരെയും ഇക്കാലത്ത് കാഴ്ചക്കുറവ് എന്ന പ്രശ്‌നം അലട്ടാറുണ്ട്. കുട്ടികളില്‍പോലും കാഴ്ചക്കുറവ് കണ്ടുവരുന്നു. എന്നാല്‍ ഭക്ഷണ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ ചെലുത്തിയാല്‍...
- Advertisement -

ചില്ലുകല്ലുകൾ നിറഞ്ഞ കടലോരം; സുന്ദര കാഴ്ചകൾക്ക് പിന്നിൽ

പ്രകൃതി ഒരുക്കുന്ന സുന്ദരമായ കാഴ്ചകൾ പലപ്പോഴും കണ്ണിനും മനസിനും കുളിർമ നൽകുന്ന കാഴ്ചകളാണ്. അത്തരത്തിൽ പ്രകൃതി ഒരുക്കിയ അത്ഭുതകാഴ്ചയാണ് കാലിഫോർണിയയിലെ ഒരു ബീച്ചിൽ ദൃശ്യമാകുന്നത്. വ്യത്യസ്തമായ കളറുകളിൽ മനോഹരമായിരിക്കുന്ന ചില്ലുകൾ...

ഇത് മലയാളികളുടെ ഇഷ്ടതാരങ്ങളായ സഹോദരന്മാർ; ശ്രദ്ധനേടി പഴയകാല ചിത്രം

ചലച്ചിത്ര താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് കാഴ്ചക്കാർ ഏറെയാണ്. പ്രിയതാരങ്ങളുടെ സിനിമ വിശേഷങ്ങൾ പോലെത്തന്നെ അവരുടെ കുടുംബവിശേഷങ്ങൾ അറിയാനും പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. ഇപ്പോഴിതാ അത്തരത്തിൽ രണ്ട് സഹോദരന്മാരുടെ പഴയകാല ചിത്രമാണ്...

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഡിസംബർ ഒന്നുമുതൽ വിവിധ ജില്ലകളിൽ യെല്ലോ. ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിച്ചു. ഡിസംബർ ഒന്നിന് പത്തനംതിട്ട,...

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458,...