Uppm Mulakum

അകലങ്ങളിലിരുന്ന് ബാലുവും നീലുവും കുട്ടികളും ഒന്നിച്ചു; ‘ഉപ്പും മുളകും’ വീണ്ടും പ്രേക്ഷകരിലേയ്ക്ക്

അടുക്കളയില്‍ നിന്നും ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേയ്ക്ക് സ്ഥാനക്കയറ്റം നടത്തിയതാണ് ഫ്‌ളവേഴ്സ് ടിവിയിലൂടെ 'ഉപ്പും മുളകും' എന്ന വാക്ക്. അത്രമേല്‍ പ്രേക്ഷക സ്വീകാര്യത നേടി ഫ്‌ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും പരിപാടി. അലങ്കാരങ്ങളുടെ പൊടിപ്പും തൊങ്ങലും ചേര്‍ക്കാതെ ഒരു കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ഒരല്പം നര്‍മ്മംകൂടി ഉള്‍പ്പെടുത്തി അവതരിപ്പിക്കുകയാണ്...

പ്രണയദിനത്തിൽ മുടിയനെ കാണാൻ എത്തിയ ജൂൺ; വീഡിയോ കാണാം…

അങ്ങനെ ഈ പ്രണയ ദിനത്തിൽ അത് സംഭവിച്ചു. നമ്മുടെ മുടിയന്റെ കരളിന്റെ കരളായ അവൾ എത്തി.. അതും എല്ലാവരെയും കാണാനായി അവൾ മുടിയന്റെ വീട്ടിലെത്തി. തന്റെ പ്രിയപ്പെട്ടവൾക്കായി കാത്തിരുന്ന മുടിയനും പുതിയ ചേച്ചിയെ കാണാൻ കൊതിച്ചിരുന്ന ലെച്ചുവിനും ശിവയ്ക്കുമെല്ലാം വലിയ സർപ്രൈസ് ഒരുക്കിയാണ് അവൾ എത്തിയത്. മുടിയന്റെ പ്രിയപ്പെട്ടവൾ, നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ടവൾ ജൂൺ...ജൂണിന്റെ വരവ്...

കൊച്ചുവർത്തമാനങ്ങളുമായി ബാലുവും പാറുകുട്ടിയും; രസകരമായ വീഡിയോ കാണാം..

നമ്മുടെ പാറുകുട്ടിയുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കാനുള്ള ശ്രമത്തിലാണ് ബാലുവും നീലുവും കുട്ടികളും. പാറുക്കുട്ടി ജനിച്ചിട്ട് ഒരുവർഷം കഴിഞ്ഞെന്ന് വിശ്വസിക്കാൻ പറ്റാതിരിക്കുകയാണ് ബാലുവും കൂട്ടരും... പാറുക്കുട്ടി ബാലുവിനെ ബാലുവെന്ന് വിളിക്കാൻ തുടങ്ങിയത്രേ... എല്ലാവരെയും പോലെ തന്നെ പാറുകുട്ടിയും ഇപ്പോൾ കൊച്ചുവാർത്തമാനങ്ങളൊക്കെ പറഞ്ഞുതുടങ്ങി. എല്ലാവരെയും പേര് വിളിക്കാനും, ഫ്ലയിങ് കിസ് കൊടുക്കാനുമൊക്കെ പഠിച്ചുകഴിഞ്ഞു നമ്മുടെ പാറുക്കുട്ടി. കുഞ്ഞുവാവയുടെ പിറന്നാൾ ഗംഭീരമാക്കാൻ പ്ലാൻ...

ശിവാനിയെ ക്യൂട്ട് ആക്കാൻ കേശു; വീഡിയോ കാണാം..

രാവിലെ നേരം വെളുത്തതുമുതൽ കേശു ശിവയുടെ പിന്നാലെയാണ്. തൊടുന്നതിനും പിടിക്കുന്നതിനുമൊക്കെ കുറ്റം കണ്ടുപിടിച്ച് നടക്കുകയാണ് കേശു.. കേശു ചേട്ടനായതുകൊണ്ട് കേശു പറയുന്നത് ശിവ കേൾക്കണമെന്നാണ് കേശുവിന്റെ വാദം.. എന്നാൽ അതിന് അമ്പിനും വില്ലിനും അടുക്കാതെ ഇരിക്കുകയാണ് ശിവ. അവസാനം ശിവയുടെ മുടി മുറിപ്പിക്കാൻ നടക്കുകയാണ് കേശു.. മുടി മുറിച്ചാൽ ശിവ കൂടുതൽ സുന്ദരി ആകുമെന്നാണ് കേശു...

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കഥ പറഞ്ഞ് ശങ്കരൻ അമ്മാവൻ.. വീഡിയോ കാണാം..

പുതിയ വീടുണ്ടാക്കാനുള്ള ശ്രമത്തിലാണ് കേശുവും ശിവയും..ഭാവിയിൽ വെയ്ക്കാനുള്ള വീടിന്റെ മാതൃകയാണ് ഇപ്പോഴേ ഇരുവരും ചേർന്ന് വയ്ക്കുന്നത്. വെച്ച വീടിന് കേശിവ ഭവനമെന്ന് പേരിടാനും ഇരുവരും ചേർന്ന് തീരുമാത്തിലായി. അങ്ങനെ ഭാവിയിലേക്കുള്ള പുതിയ വീടിന്റെ പ്ലാനിങ് കഴിഞ്ഞ ശേഷം അടുത്ത കളിയുമായി നടക്കുകയാണ് കേശുവും ശിവയും. അപ്പോഴാണ് പുറത്തേക്ക് പോകാൻ ഒരുങ്ങുന്ന ശങ്കരൻ അപ്പൂപ്പനെ കേശു കാണുന്നത്....

ശിവാനിയെ പരിഷ്കാരിയാക്കാൻ ഒരുങ്ങി ബാലു..വീഡിയോ കാണാം..

ശിവാനിയ്ക്ക് ഒരു ഷോർട്ട് ഫിലിമിൽ അഭിനയിക്കാൻ അവസരം ലഭിച്ചു... ഒരു ചെറിയ ഷോർട് ഫിലിമിൽ അഭിനയിച്ചതിന് ശേഷം ശിവാനി വലിയ സെലിബ്രിറ്റി ആയെന്ന ധാരണയിലാണ് ബാലു. ഷോർട് ഫിലിമിന് ശേഷം ഒരു പുതിയ സിനിമയിൽ അഭിനയിക്കാൻ ശിവാനിയ്ക്ക് ക്ഷണം ലഭിച്ചു. ഇതോടെ ബാലു ഇവിടൊന്നുമല്ല..അതുകൊണ്ടുതന്നെ ശിവാനിയ്ക്ക് പുതിയ പാഠങ്ങൾ പഠിപ്പിച്ചുകൊടുക്കുകയാണ് ബാലു. വെറും പാഠങ്ങളല്ല.. പരിഷ്കാരി...

കേശുവിനെ റൂമിൽ നിന്നും പുറത്താക്കാൻ മുടിയൻ പുറത്തിറക്കിയ പത്തൊമ്പതാമത്തെ അടവ്…; വീഡിയോ കാണാം..

ശിവയോടും ലച്ചുവിനോടും വഴക്കിട്ട് മുടിയന്റെ റൂമിൽ കയറിപറ്റിയതാണ് കേശു. പാവമല്ലേ എന്ന് വിചാരിച്ച് റൂമിൽ ഇടം കൊടുത്ത മുടിയൻ ഒടുവിൽ റൂമിൽ നിന്നും ഇറങ്ങേണ്ടി വന്നു. കേശുവിനെ റൂമിൽ നിന്നും പുറത്താക്കാൻ പല ശ്രമങ്ങളും നടത്തിയ മുടിയൻ കൂട്ടിനായി ശിവയേയും ലച്ചുവിനെയും കൂട്ടി. എന്നിട്ടും റൂം ഒഴിയാൻ തയാറാകാത്ത കേശു റൂമിൽ സ്ഥിരം താമസമാക്കാൻ തീരുമാനിച്ചു....

കാലഘട്ടത്തിന് അനിവാര്യമായ മാറ്റവുമായി കേശു; വീഡിയോ കാണാം..

കാലഘട്ടത്തിന് അനിവാര്യമായ തീരുമാനവുമായി കേശു... കേശുവും ശിവയും ലച്ചുവിനൊപ്പം ഒരു മുറിയിലാണ് താമസം. എന്നാൽ  കാലഘട്ടത്തിനനുസരിച്ച് ഒരു മാറ്റം അനിവാര്യമാണെന്ന തിരിച്ചറിവാണ് കേശുവിനെ പുതിയ റൂമിലേക്ക്  മാറ്റാൻ പ്രേരിപ്പിച്ചത്. മുടിയൻ ചേട്ടന്റെ റൂമിലേക്കാണ് കേശു താമസം മാറ്റാൻ തീരുമാനിച്ചത്. റൂമിലെ മുഴുവൻ സാധനങ്ങളും എടുത്ത് പുതിയ റൂമിലേക്ക് മാറാൻ തുടങ്ങുന്ന കേശുവിനെ കളിയാക്കാൻ എത്തുകയാണ് ലച്ചുവും ശിവയും. ഇതോടെ...

അങ്ങനെ പിള്ളേരുടെ ആ പ്ലാനും പൊളിഞ്ഞു; വീഡിയോ കാണാം

ലെച്ചുവും ശിവയും കേശും തമ്മില്‍ കട്ട വഴക്ക്. ലെച്ചുവിന്റെ ഫോണ്‍ കുട്ടികള്‍ എടുത്തു ഒളിപ്പിച്ചുവെച്ചു എന്നാണ് പരാതി. ലെച്ചു ആകെ കലിപ്പിലാണ്. എന്നാല്‍ വെക്കേഷനായിട്ടും എവിടെയും ടൂര്‍ പോകാന്‍ പറ്റാത്തതിന്റെ വിഷമത്തിലാണ് കേശുവും ശിവയും. വെക്കേഷനായതുകൊണ്ട് എങ്ങോട്ടേലും ടൂറ് പോകണമെന്ന ആവശ്യവുമായി പിള്ളേര് ബാലുവിന്റെ അടുക്കലെത്തി. നെയ്യാറ്റിന്‍കരയില്‍ പോകാം എന്ന് ബാലു. പക്ഷെ ആരും അതിനോട് യോജിച്ചില്ല....

ബാലുവിന്റെ വീട്ടില്‍ സര്‍പ്രൈസോടു സര്‍പ്രൈസ്; വീഡിയോ കാണാം

രാവിലെ നീലു അമ്പലത്തില്‍ പോയി വന്നപ്പോള്‍ വിഷ്ണു ചായ ഉണ്ടാക്കി കൊടുത്തു. പക്ഷെ നീലു അമ്പലത്തില്‍ പോയതിന്റെ കാര്യം വിഷ്ണുവിന് മനസിലായില്ല. അമ്പലത്തില്‍ പോയ കാര്യം അച്ഛനോട് പറയരുതെന്നും നീലു നിര്‍ദ്ദേശിച്ചു. ഈ ദിവസത്തിന്റെ പ്രത്യേകതയെക്കുറിച്ച ബാലു പറയാതെ പറയാന്‍ ശ്രമിക്കുന്നുണ്ട്. ലെച്ചു ശിവയോടും കേശുവിനോടും ആ കാര്യം വെളിപ്പെടുത്തി. ഇന്നാണത്രേ അച്ഛന്റെയും അമ്മയുടെയും വെഡ്ഡിംഗ്...
- Advertisement -

Latest News

‘എത്ര അകലെയാണെങ്കിലും എന്നും കൂടെയുണ്ടാകും’- മകൾക്ക് ജന്മദിനമാശംസിച്ച് നദിയ മൊയ്തു

മലയാളികളുടെ പ്രിയ നായികയാണ് നദിയ മൊയ്‌തു. എൺപതുകളിൽ മലയാള സിനിമയിൽ സജീവ സാന്നിധ്യമായിരുന്ന നേടിയ വിവാഹശേഷം ചെറിയ ഇടവേളയ്ക്ക് ശേഷമാണ് അഭിനയലോകത്തേക്ക് മടങ്ങിയെത്തിയത്....
- Advertisement -

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം- ‘ഗാന്ധി സ്ക്വയർ’

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘ഗാന്ധി സ്ക്വയർ’ എന്നാണ് ചിത്രത്തിന്റെ പേര്. നമിതയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നാദിർഷ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം...

വർഷങ്ങൾക്ക് മുൻപ് ധനുഷ് ചിത്രത്തിന്റെ ഓഡിഷനിൽ പരാജയപ്പെട്ടു, ഇന്ന് ‘ജഗമേ തന്തിര’ത്തിൽ നായിക- ഐശ്വര്യ ലക്ഷ്‌മിയ്ക്കായി കാലം കാത്തുവെച്ചത്

മലയാള സിനിമയുടെ പ്രിയ നായികയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിന് പുറമെ തമിഴിലും ഹിറ്റ് ചിത്രങ്ങളുമായി സജീവമാകുകയാണ് ഐശ്വര്യ ലക്ഷ്മി. വിശാൽ നായകനായ ആക്ഷൻ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ തമിഴകത്ത് അരങ്ങേറ്റം...

ജാക്ക് ആന്‍ഡ് ജില്ലില്‍ രസികന്‍ പാട്ടുമായി മഞ്ജു വാര്യര്‍- വീഡിയോ

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘ഉറുമി’ക്ക് ശേഷം സന്തോഷ് ശിവന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. മികച്ച ഛായാഗ്രാഹകനായ സന്തോഷ് ശിവന്‍ തന്നെ സംവിധാനവും ക്യാമറയും നിര്‍വഹിക്കുന്ന...

ഇനി ഇന്‍സ്റ്റഗ്രാമില്‍ ജയറാമും ഉണ്ടാകും: വീഡിയോ

സിനിമയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങളില്‍ മിക്കവരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ് മലയാളികളുടെ പ്രിയതാരം ജയറാം. താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചതും.