കിടിലൻ ഡെത്ത് ബൗളിംഗുമായി ഇംഗ്ലണ്ട്; ന്യൂസിലൻഡിന് മാന്യമായ സ്കോർ

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ ന്യൂസിലൻഡിന് മാന്യമായ സ്കോർ. നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 241 റൺസാണ് കിവീസിനു നേടാനായത്. 55 റൺസെടുത്ത ഹെൻറി നിക്കോളാസാണ് കിവീസിൻ്റെ ടോപ്പ് സ്കോറർ. കെയിൻ വില്ല്യംസൺ, ടോം ലതം തുടങ്ങിയവരും ന്യൂസിലൻഡ് സ്കോറിലേക്ക് ശ്രദ്ധേയമായ സംഭാവനകൾ നൽകി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കിവീസ് നന്നായിത്തുടങ്ങി. ആക്രമിച്ചു കളിച്ച് തുടങ്ങിയ ഗപ്റ്റിൽ വേഗത്തിൽ സ്കോർ ചെയ്തു. മറുവശത്ത് ഹെൻറി നിക്കോളാസ് താളം കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും മികച്ച ഷോട്ടുകളിലൂടെ സ്കോർ ഉയർത്തിയ ഗപ്റ്റിലിലൂടെ കിവീസിന് മികച്ച തുടക്കം ലഭിച്ചു. എന്നാൽ ഏഴാം ഓവറിൽ വോക്സ് ഗപ്റ്റിലിനെ പുറത്താക്കി ന്യൂസിലൻഡിന് കനത്ത പ്രഹരമേല്പിച്ചു. അമ്പയറുടെ തീരുമാനത്തെ അദ്ദേഹം ചലഞ്ച് ചെയ്തെങ്കിലും ഡിആർഎസ് റിവ്യൂവിലും ഔട്ടാണെന്ന് തെളിഞ്ഞതോടെ ഗപ്റ്റിൽ പുറത്താവുകയായിരുന്നു.

ഗപ്റ്റിൽ പുറത്തായതിനു പിന്നാലെ ഹെൻറി നിക്കോളാസ് സ്കോറിംഗ് ഉത്തരവാദിത്തം ഏറ്റെടുത്തു. നിക്കോളാസിന് വില്ല്യംസൺ മികച്ച പങ്കാളിയായതോടെ ന്യൂസിലൻഡ് അപകടനില തരണം ചെയ്തു. സാവധാനത്തിലെങ്കിലും ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 74 റൺസാണ് കൂട്ടിച്ചേർത്തത്. 23ആം ഓവറിൽ വില്ല്യംസൺ പുറത്തായതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. 30 റൺസെടുത്ത വില്ല്യംസണെ ലിയാം പ്ലങ്കറ്റ് ജോസ് ബട്‌ലറുടെ കൈകളിലെത്തിച്ചു.

71 പന്തുകളിൽ അർദ്ധസെഞ്ചുറി കുറിച്ചെങ്കിലും നിക്കോളാസിന് അധികം ആയുസുണ്ടായില്ല. പ്ലങ്കറ്റ് വീണ്ടും തന്നെയാണ് കിവീസിനു പ്രഹരമേല്പിച്ചത്. 27ആം ഓവറിൽ പ്ലങ്കറ്റിൻ്റെ പന്തിൽ നിക്കോളാസ് പ്ലെയ്ഡ് ഓണായി. 55 റൺസെടുത്താണ് നിക്കോളാസ് പുറത്തായത്. പിന്നീട് റോസ് ടെയ്‌ലറും ടോം ലതവും ചേർന്ന് ഒരു കൂട്ടുകെട്ടുയർത്താൻ ശ്രമിച്ചു. എന്നാൽ 27ആം ഓവറിൽ ടെയ്‌ലർ പുറത്തായതോടെ ന്യൂസിലൻഡ് വീണ്ടും പ്രതിസന്ധിയിലായി. 15 റൺസെടുത്ത ടെയ്‌ലർ മാർക്ക് വുഡിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി.

ജെയിംസ് നീഷവും നന്നായിത്തന്നെയാണ് തുറ്റങ്ങിയത്. ചില മികച്ച ഷോട്ടുകളുതിർത്ത് വേഗം സ്കോർ ചെയ്ത നീഷം കൂറ്റനടിക്കു ശ്രമിച്ച് പുറത്തായി. 39ആം ഓവറിൽ നീഷമിനെ റൂട്ടിൻ്റെ കൈകളിലെത്തിച്ച പ്ലങ്കറ്റ് മത്സരത്തിലെ മൂന്നാം വിക്കറ്റാണ് സ്വന്തമാക്കിയത്. 19 റൺസെടുത്താണ് നീഷം പുറത്തായത്.

തുടർന്ന് ആറാം വിക്കറ്റിൽ കോളിൻ ഡിഗ്രാൻഡ്‌ഹോമും ടോം ലതവും ചേർന്ന് 46 റൺസ് കൂട്ടിച്ചേർത്തു. കൃത്യമായ ഏരിയകളിൽ പന്തെറിഞ്ഞ ഇംഗ്ലീഷ് ബൗളർമാർ ഇവർക്ക് നിരന്തരം സമ്മർദ്ദമുണ്ടാക്കി. ഇതോടെ കൂറ്റൻ ഷോട്ട് കളിക്കാൻ ശ്രമിച്ച ഗ്രാൻഡ്‌ഹോമും പുറത്ത്. 47ആം ഓവറിൽ ക്രിസ് വോക്സ് ഗ്രാൻഡ്‌ഹോമിനെ ജോ വിൻസിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു.

ഒരു വശത്ത് വിക്കറ്റുകൾ കടപുഴകുമ്പോഴും പിടിച്ചു നിന്ന ടോം ലതമിൻ്റെ ഇന്നിംഗ്സാണ് ന്യൂസിലൻഡിനെ മാന്യമായ സ്കോറിലെത്തിച്ചത്. 49ആം ഓവറിൽ പുറത്തായെങ്കിലും ലതം 47 റൺസെടുത്തിരുന്നു. ലതമിനെ ക്രിസ് വോക്സിൻ്റെ പന്തിൽ ജെയിംസ് വിൻസ് പിടികൂടി.

അവസാന ഓവറിൽ മാറ്റ് ഹെൻറി (4)യെ ക്ലീൻ ബൗൾഡാക്കിയ ജോഫ്ര ആർച്ചർ വിക്കറ്റ് കോളത്തിൽ ഇടം പിടിച്ചു. ഒരു റൺ എടുത്ത ട്രെൻ്റ് ബോൾട്ടും 5 റൺസെടുത്ത മിച്ചൽ സാൻ്റ്നറും പുറത്താവാതെ നിന്നു.

ഓസീസും കടന്ന് ഇംഗ്ലണ്ട്; ഇനി ലോർഡ്സിൽ സ്വപ്ന ഫൈനൽ

ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. 8 വിക്കറ്റിനാണ് ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാരെ കെട്ടുകെട്ടിച്ചത്. 224 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 107 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. 85 റൺസെടുത്ത ജേസൻ റോയ് ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ.

ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാർ എല്ലാവരും ബുദ്ധിമുട്ടിയ പിച്ചിൽ ഇംഗ്ലീഷ് ഓപ്പണർമാർ അനായാസം ബാറ്റ് വീശി. സ്റ്റാർക്കിനെയും കമ്മിൻസിനെയും ബഹ്രണ്ടോർഫിനെയുമൊക്കെ അനായാസം നേരിട്ട ഇംഗ്ലീഷ് ഓപ്പണർമാർ ആദ്യ വിക്കറ്റിൽ 124 റൺസാണ് കൂട്ടിച്ചേർത്തത്. 34 റൺസെടുത്ത ജോണി ബാരിസ്റ്റോയെ വിക്കറ്റിനു മുന്നിൽ കുരുക്കിയ മിച്ചൽ സ്റ്റാർക്കാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 18ആം ഓവറിൽ ഈ സഖ്യം വേർപിരിഞ്ഞതിനു ശേഷം ഏറെ വൈകാതെ തന്നെ ജേസൻ റോയിയും പവലിയനിൽ മടങ്ങിയെത്തി. 65 പന്തുകളിൽ 85 റൺസെടുത്ത റോയിയെ കമ്മിൻസിൻ്റെ പന്തിൽ അലക്സ് കാരി പിടികൂടി.

മൂന്നാം വിക്കറ്റിൽ ഒത്തു ചേർന്ന ജോ റൂട്ട്-ഓയിൻ മോർഗൻ സഖ്യത്തിന് യാത്ര എളുപ്പമായിരുന്നു. അനായാസ ലക്ഷ്യത്തിനു മുന്നിൽ മെല്ലെപ്പോക്ക് സ്വീകരിക്കാതെ ആക്രമിച്ചു കളിച്ച ഇരുവരും വളരെ വേഗം വിജയിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. 32ആം ഓവറിലെ ആദ്യ പന്തിൽ ബെഹ്രണ്ടോർഫിനെ ബൗണ്ടറിയടിച്ച മോർഗൻ ഇംഗ്ലണ്ടിന് ഫൈനലിലേക്ക് ടിക്കറ്റെടുത്തു. മോർഗൻ 45 റൺസും റൂട്ട് 49 റൺസുമടിച്ച് പുറത്താവാതെ നിന്നു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ അപരാജിതമായ 79 റൺസാണ് കൂട്ടിച്ചെർത്തത്.

ലോകകപ്പ്; സെമിയിൽ തകർന്നടിഞ്ഞ് ഇന്ത്യ

ലോകകപ്പ് സെമിയിൽ ന്യൂസീലൻഡിനോട് പൊരുതിത്തോറ്റ് ഇന്ത്യ.ലോകകപ്പ് സെമിയിൽ മോശം പ്രകടനത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷ അർപ്പിച്ച ഓപ്പണർ രോഹിത്ത് ശർമ്മ ഗ്യാലറിയിലേക്ക് മടങ്ങിയതു മുതൽ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ നിരാശയിലാണ്, പിന്നീട് തുടർച്ചയായി കൊഹ്‌ലിയും, രാഹുലും, കാർത്തിക്കും പോയതോടെ ഇന്ത്യക്കിത് മോശം ദിനമെന്നും ക്രിക്കറ്റ് ആരാധകർ വിധിയെഴുതി. ഋഷഭ് പന്തുകൂടി ഗ്യാലറിയിലേക്ക് മടങ്ങിപോയതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നെഞ്ചിടിപ്പ് കൂടി. നെഞ്ചിടിപ്പ് ഇരട്ടിച്ചുകൊണ്ട് ഹർദിക് പാണ്ഢ്യയും ക്രീസുവിട്ടു. പിന്നീട് മികച്ച പ്രകടനം കാഴ്ചവച്ച് ജഡേജ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം പകർന്നു. എന്നാൽ 77 റൺസ് നേടി താരവും ക്രീസ് വിട്ടു. പിന്നീട് ക്രീസിൽ തിളങ്ങിയ ധോണിയും 72 ബോളിൽ നിന്നും 50 റൺസെടുത്താണ് മടങ്ങിയത്.

അഞ്ച് റൺസുമായി ചാഹലും പുറത്തേക്കിറങ്ങി. ഒരു റൺസ് പോലും നേടാതെ ഭുവനേശ്വർ കുമാറും കളിക്കളത്തിൽ നിന്നും പറപ്പിക്കപ്പെട്ടതോടെ ഇന്ത്യ തോൽവിക്ക് വഴങ്ങുകയായിരുന്നു. 221 റൺസിൽ നിന്നും ഓൾ ഔട്ടായാണ് ഇന്ത്യ സെമിയിൽ കിവീസിനോട് പരാജയം സമ്മതിച്ചത്.

ലോകകപ്പ് സെമി; ഇന്ത്യൻ ടീമിന് നിരാശ, ധോണിയും പുറത്തേക്ക്

ലോകകപ്പ് സെമിയിൽ നിരാശയുയർത്തി ധോണിയും പുറത്തേക്ക്. 72 ബോളിൽ നിന്നും 50 റൺസെടുത്താണ് താരം ക്രീസുവിടുന്നത്. അതേസമയം 48 ഓവറിൽ നിന്നും 216 റൺസാണ് ഇന്ത്യയുടെ സമ്പാദ്യം.

ലോകകപ്പ് സെമിയിൽ മോശം പ്രകടനത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷ അർപ്പിച്ച ഓപ്പണർ രോഹിത്ത് ശർമ്മ ഗ്യാലറിയിലേക്ക് മടങ്ങിയതു മുതൽ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ നിരാശയിലാണ്, പിന്നീട് തുടർച്ചയായി കൊഹ്‌ലിയും, രാഹുലും, കാർത്തിക്കും പോയതോടെ ഇന്ത്യക്കിത് മോശം ദിനമെന്നും ക്രിക്കറ്റ് ആരാധകർ വിധിയെഴുതി. ഋഷഭ് പന്തുകൂടി ഗ്യാലറിയിലേക്ക് മടങ്ങിപോയതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നെഞ്ചിടിപ്പ് കൂടി. നെഞ്ചിടിപ്പ് ഇരട്ടിച്ചുകൊണ്ട് ഹർദിക് പാണ്ഢ്യയും ക്രീസുവിട്ടു.

ലോകകപ്പ് സെമി; 77 റൺസെടുത്ത് ജഡേജയും പുറത്തേക്ക്

ലോകകപ്പ് സെമിയിലെ മികച്ച പ്രകടനം കാഴ്ചവച്ച് ജഡേജയും പുറത്തേക്ക്.  59 ബോളിൽ നിന്ന് 77 റൺസ് നേടിയാണ് താരം പുറത്തായത്. അതേസമയം 48  ഓവർ പിന്നിടുമ്പോൾ 209 റൺസാണ് ഇന്ത്യക്ക്.കിവീസിനെതിരെ 240 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്ക്.

ലോകകപ്പ് സെമിയിൽ മോശം പ്രകടനത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷ അർപ്പിച്ച ഓപ്പണർ രോഹിത്ത് ശർമ്മ ഗ്യാലറിയിലേക്ക് മടങ്ങിയതു മുതൽ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ നിരാശയിലാണ്, പിന്നീട് തുടർച്ചയായി കൊഹ്‌ലിയും, രാഹുലും, കാർത്തിക്കും പോയതോടെ ഇന്ത്യക്കിത് മോശം ദിനമെന്നും ക്രിക്കറ്റ് ആരാധകർ വിധിയെഴുതി. ഋഷഭ് പന്തുകൂടി ഗ്യാലറിയിലേക്ക് മടങ്ങിപോയതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നെഞ്ചിടിപ്പ് കൂടി. നെഞ്ചിടിപ്പ് ഇരട്ടിച്ചുകൊണ്ട് ഹർദിക് പാണ്ഢ്യയും ക്രീസുവിട്ടു.

ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ എന്നിവരാണ് പോരട്ടത്തിനിറങ്ങാനുള്ള ഇന്ത്യന്‍ താരങ്ങള്‍.

ലോകകപ്പ് സെമി; അർധ സെഞ്ച്വറി നേടി ജഡേജ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആശ്വാസം പകർന്ന് ജഡേജ. കളിയിലെ ഇന്ത്യൻ ടീമിന്റെ ആദ്യ അർധ സെഞ്ച്വറിയാണ് ജഡേജയുടേത്. 40 ബോളിൽ നിന്നാണ് താരം ഹാഫ് സെഞ്ച്വറി നേടിയത്. അതേസമയം 42 ഓവർ പിന്നിടുമ്പോൾ 170 റൺസാണ് ഇന്ത്യക്ക്.കിവീസിനെതിരെ 240 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്ക്.

ലോകകപ്പ് സെമിയിൽ മോശം പ്രകടനത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷ അർപ്പിച്ച ഓപ്പണർ രോഹിത്ത് ശർമ്മ ഗ്യാലറിയിലേക്ക് മടങ്ങിയതു മുതൽ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ നിരാശയിലാണ്, പിന്നീട് തുടർച്ചയായി കൊഹ്‌ലിയും, രാഹുലും, കാർത്തിക്കും പോയതോടെ ഇന്ത്യക്കിത് മോശം ദിനമെന്നും ക്രിക്കറ്റ് ആരാധകർ വിധിയെഴുതി. ഋഷഭ് പന്തുകൂടി ഗ്യാലറിയിലേക്ക് മടങ്ങിപോയതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നെഞ്ചിടിപ്പ് കൂടി. നെഞ്ചിടിപ്പ് ഇരട്ടിച്ചുകൊണ്ട് ഹർദിക് പാണ്ഢ്യയും ക്രീസുവിട്ടു. എം എസ് ധോണിക്കൊപ്പം  ജഡേജയാണ് ഇപ്പോൾ ക്രീസില്‍. എന്നാൽ ജഡേജയുടെ പ്രകടനം ആരാധകർക്ക് നേരിയ ഒരു ആശ്വാസം നൽകുന്നുണ്ട്.

ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ എന്നിവരാണ് പോരട്ടത്തിനിറങ്ങാനുള്ള ഇന്ത്യന്‍ താരങ്ങള്‍.

ലോകകപ്പ് സെമി; ഇന്ത്യൻ ടീമിന് പ്രതീക്ഷ നൽകി ജഡേജ- ധോണി കൂട്ടുകെട്ട്

കളിക്കളത്തിൽ അത്ഭുതം സൃഷ്ട്ടിക്കുന്ന ഇന്ത്യൻ ടീമിന് ഇതെന്തുപറ്റി..? ലോകകപ്പ് സെമിയിൽ മോശം പ്രകടനത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷ അർപ്പിച്ച ഓപ്പണർ രോഹിത്ത് ശർമ്മ ഗ്യാലറിയിലേക്ക് മടങ്ങിയതു മുതൽ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ നിരാശയിലാണ്, പിന്നീട് തുടർച്ചയായി കൊഹ്‌ലിയും, രാഹുലും, കാർത്തിക്കും പോയതോടെ ഇന്ത്യക്കിത് മോശം ദിനമെന്നും ക്രിക്കറ്റ് ആരാധകർ വിധിയെഴുതി. ഋഷഭ് പന്തുകൂടി ഗ്യാലറിയിലേക്ക് മടങ്ങിപോയതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നെഞ്ചിടിപ്പ് കൂടി. നെഞ്ചിടിപ്പ് ഇരട്ടിച്ചുകൊണ്ട് ഹർദിക് പാണ്ഢ്യയും ക്രീസുവിട്ടു. എം എസ് ധോണിക്കൊപ്പം  ജഡേജയാണ് ഇപ്പോൾ ക്രീസില്‍. എന്നാൽ ജഡേജയുടെ പ്രകടനം ആരാധകർക്ക് നേരിയ ഒരു ആശ്വാസം നൽകുന്നുണ്ട്. 33 ബോളിൽ നിന്നും സിക്‌സും ഫോറുമടക്കം 37 റൺസാണ് ജഡേജ ഇതുവരെ നേടിയത്. അതേസമയം 58 ബോളിൽ നിന്നും 88 റൺസാണ് ഇന്ത്യക്ക് വിജയിക്കാൻ ആവശ്യം.

അതേസമയം കളിയിൽ കിവീസിനെതിരെ 240 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്ക്. ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ എന്നിവരാണ് പോരട്ടത്തിനിറങ്ങാനുള്ള ഇന്ത്യന്‍ താരങ്ങള്‍.

മാറ്റ് ഹെന്‍‍റിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ലാഥമിന് ക്യാച്ച് നല്‍കിയാണ് രോഹിത് ശർമ്മ മടങ്ങിയത്. നാല് പന്തില്‍ ഒരു റണ്‍സായിരുന്നു രോഹിത്തിന്‍റെ സമ്പാദ്യം. പിന്നീട് ട്രെന്‍ഡ് ബോള്‍ട്ടിന്‍റെ പന്തില്‍ കൊഹ്‌ലിയും വിക്കറ്റിന് കീഴടങ്ങി. പിന്നീട് രാഹുലും (1) മാറ്റ് ഹെന്‍‍റിയുടെ പന്തിലൂടെ ലാഥമിന് കീഴടങ്ങി. ആറു റൺസുകളുമായി മാറ്റ് ഹെന്‍‍റിയുടെ പന്തില്‍തന്നെ  ജിമ്മി നിഷാമിന് ക്യാച്ച് നൽകി ദിനേശ് കാർത്തിക്കും മടങ്ങിപ്പോയി. ഇപ്പോഴിതാ കുറച്ച് സമയം ചെറുത്തുനിന്ന ശേഷം ഋഷഭ് പന്തും( 32)  തിരികെപ്പോയി. പിന്നീട് 32 റൺസ് മാത്രം സമ്പാദിച്ച് ഹാർദിക്കും പിൻവാങ്ങി.

ലോകകപ്പ് സെമി; ഇന്ത്യക്കിത് എന്തുപറ്റി.? ഹര്‍ദിക് പാണ്ഡ്യയും പുറത്തേക്ക്

ലോകകപ്പ് സെമിയിലെ ഇന്ത്യയുടെ പ്രതീക്ഷ ഇനി എം എസ് ധോണിയിലേക്ക്. ആരാധകരുടെ നിരാശ ഇരട്ടിപ്പിച്ചുകൊണ്ട് ഹർദിക് പാണ്ഡ്യയും പുറത്തേക്ക്. ഇതോടെ ആറ് വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടപെട്ടത്.  ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷ അർപ്പിച്ച രോഹിത്ത് ശർമ്മ ഗ്യാലറിയിലേക്ക് മടങ്ങിയതുമുതൽ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ നിരാശയിലാണ്, പിന്നീട് തുടർച്ചയായി കൊഹ്‌ലിയും, രാഹുലും, കാർത്തിക്കും പോയതോടെ ഇന്ത്യക്കിത് മോശം ദിനമെന്നും ക്രിക്കറ്റ് ആരാധകർ വിധിയെഴുതി. ഋഷഭ് പന്തുകൂടി ഗ്യാലറിയിലേക്ക് മടങ്ങിപോയതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നെഞ്ചിടിപ്പ് കൂടി. ഇപ്പോഴിതാ ഇന്ത്യയെ നിരാശയിലാഴ്ത്തി ഹർദിക് പാണ്ഡ്യയും പുറത്തേക്ക്.