World

കമല ഹാരിസ് രചിച്ചത് പുതുചരിത്രം

യുഎസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് രചിച്ചത് പുതുചരിത്രം. ഡെമാക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വെളുത്ത വംശജയല്ലാത്ത ആദ്യ വനിതയാണ് കമല. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മൂന്നാമത്തെ വനിതയും. ഇന്ത്യന്‍ വേരുകളുള്ള കമലയുടെ നേട്ടത്തില്‍ ഇന്ത്യക്കുമുണ്ട് അഭിമാനം. തമിഴ്‌നാട് സ്വദേശിനിയാണ് കമല ഹാരിസിന്റെ അമ്മ....

‘ഐക്യത്തിലേക്ക് നയിക്കുന്ന പ്രസിഡന്റാകും’; നന്ദി പറഞ്ഞ് ജോ ബൈഡന്‍

യുഎസിന്റെ 46-ാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ നന്ദി പറഞ്ഞ് ജോ ബൈഡന്‍. ഭിന്നിപ്പിക്കുന്നതല്ല മറിച്ച് ഒന്നിപ്പിക്കുന്ന പ്രസിഡന്റായിരിക്കും താനെന്ന് ജോ ബൈഡന്‍ പറഞ്ഞു. ബ്ലൂ സ്റ്റേറ്റ്, റെഡ് സ്റ്റ് എന്നിങ്ങനെ കാണാതെ യുണൈറ്റ്ഡ് സ്റ്റേസ് ആയി രാജ്യത്തെ കാണും. രാജ്യത്തിന്റെ വിശ്വാസം സംരക്ഷിക്കുവാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈഫൽ ഗോപുരത്തിനേക്കാൾ ഉയരമുള്ള പവിഴപ്പുറ്റുകൾ- കൗതുകം നിറഞ്ഞ കാഴ്ച

മുത്തും പവിഴവുമൊക്കെ പേറി കടലാഴങ്ങളിൽ ഒട്ടേറെ പവിഴപ്പുറ്റുകൾ ഉണ്ടാകാറുണ്ട്. ഒരു മനുഷ്യനോളം വലിപ്പമുള്ള പവിഴപ്പുറ്റുകൾ മാത്രമേ പലരും കണ്ടിട്ടുള്ളു. എന്നാലിതാ, 1600 അടി വിസ്തീർണ്ണമുള്ള വലിയ പവിഴപ്പുറ്റുകൾ ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫിൽ നിന്ന് കണ്ടെത്തി. ഇത് ഈഫൽ ടവർ ഉൾപ്പെടെയുള്ള ലോകത്തിലെ ഏറ്റവും ഉയർന്ന കെട്ടിടങ്ങളേക്കാൾ ഉയരമുള്ളതാണ് എന്നതാണ്...

പഠിക്കാൻ പണം വേണ്ട, പകരം തേങ്ങയും മുരിങ്ങയിലയും മതി- വ്യത്യസ്ത ആശയവുമായി ഒരു കോളേജ്

കൊവിഡ് കാലത്ത് ഒട്ടേറെ ആളുകളെ സാമ്പത്തിക പ്രതിസന്ധി ബുദ്ധിമുട്ടിക്കുന്നുണ്ട്. കൊവിഡ് ബാധ പല രാജ്യങ്ങളിലും ഭാഗികമായും പൂർണമായും മാറിയ സാഹചര്യത്തിൽ പഠന കേന്ദ്രങ്ങളൊക്കെ പുനഃരാരംഭിച്ചിരിക്കുകയാണ്. വിദ്യാർത്ഥികളെ സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസം നേടാൻ സാമ്പത്തിക ഭദ്രത ആവശ്യമാണ്. പ്രതിസന്ധി ഘട്ടത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ആശ്വാസമാകുകയാണ് ഒരു ഇന്തോനേഷ്യൻ കോളേജ്.

പടർന്നുപിടിച്ച കൂട്ടച്ചിരി മഹാവ്യാധിയായി മാറിയപ്പോൾ; ആയിരക്കണക്കിനാളുകളെ ബാധിച്ച ചിരി രോഗം

മനസുതുറന്നൊന്ന് ചിരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലൂടെയാണ് ഈ കൊവിഡ് കാലത്ത് പലരും കടന്നുപോകുന്നത്. മാനസിക സംഘർഷം, ആകുലതകൾ അങ്ങനെ ചിരി നഷ്ടപ്പെടുത്തുന്ന ഒട്ടേറെ കാര്യങ്ങൾ. എന്നാൽ, വർഷങ്ങൾക്ക് മുൻപ് ചിരി വെറുത്തുപോയ ഒരു ജനതയുണ്ട്. ഒരു ചിരിയിൽ തുടങ്ങി ആയിരക്കണക്കിന് ആളുകളിലേക്ക് മഹാവ്യാധിയായി പടർന്നു പിടിച്ച കൂട്ടച്ചിരി.

പുറംലോകത്തിന് പ്രവേശനമില്ലാത്ത ലോകത്തെ ഏറ്റവും നിഗൂഢമായ സ്ഥലം; ദുരൂഹത പേറി ‘ഏരിയ 51’

ഭൂമിയിൽ മനുഷ്യന് എത്തിച്ചേരാനാകാത്ത നിഗൂഢ സ്ഥലങ്ങളുണ്ടോ? ഉണ്ടെന്നാണ് ഉത്തരം. സാധാരണക്കാരനായ ഒരു മനുഷ്യന് ഒരിക്കലും കടന്നു ചെല്ലാൻ സാധിച്ചിട്ടില്ലാത്ത ഒരു സ്ഥലമാണ് അമേരിക്കയിലെ നെവാദയിലെ ഏരിയ 51. വളരെയധികം നിഗൂഢതകൾ ഈ സ്ഥലത്തെ ചുറ്റിപ്പറ്റിയുണ്ട്. ഹെക്ടറുകളോളം വരണ്ട മണൽപ്പരപ്പായി കിടക്കുന്ന ഈ സ്ഥലം ഒട്ടേറെ രഹസ്യങ്ങളുടെ കലവറയാണ്. ആർക്കുമറിയല്ല എന്താണ് അവിടെ...

കയ്യിലുള്ളത് വിലപ്പെട്ട നിധിയെന്ന് തിരിച്ചറിയാതെ 40 വർഷങ്ങൾ; മൂല്യമറിഞ്ഞത് എൺപതാം വയസിൽ

വർഷങ്ങളോളം കയ്യിലുണ്ടായിരുന്നത് അപൂർവമായ നിധിയാണെന്ന് തിരിച്ചറിയുന്ന നിമിഷത്തിന്റെ അമ്പരപ്പ് ചെറുതല്ല. അങ്ങനെയൊരു അനുഭവമുണ്ടായിരിക്കുകയാണ് ഇംഗ്ലണ്ട് സ്വദേശിയായ ടോം ക്ലാർക്കിന്. നാല്പതുവർഷം തന്റെ കയ്യിലുണ്ടായിരുന്ന അമൂല്യ മോതിരത്തിന് എട്ടര ലക്ഷം രൂപയായിരുന്നു വില എന്ന സത്യം മനസിലാക്കിയപ്പോൾ അദ്ദേഹത്തിന് എൺപതു വയസ് കഴിഞ്ഞിരുന്നു. 1979ലാണ് ടോം ക്ലാർക്കിന് യു...

ഉപേക്ഷിക്കപ്പെട്ട ഗ്രാമത്തെ പ്രകൃതി അണിയിച്ചൊരുക്കിയപ്പോൾ; മനോഹരമായ കാഴ്ച

നമ്മൾ പ്രകൃതിയിൽ കയ്യേറ്റങ്ങൾ നടത്തുമ്പോൾ ദുരന്തങ്ങളായി പലതും സംഭവിക്കാറുണ്ട്. കടലാക്രമണവും, മണ്ണിടിച്ചിലും, തുടങ്ങി നിരവധി പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാറുണ്ട്. പലതും മനുഷ്യന്റെ പ്രവൃത്തികളുടെ അനന്തര ഫലമാണെന്ന് മാത്രം. അതുപോലെ ആളുകൾ കാടുത്തെളിച്ചും, മരംവെട്ടിയുമൊക്കെ ഒരുക്കിയെടുത്ത ഗ്രാമം പ്രകൃതി അതിമനോഹരമായ രീതിയിൽ തിരിച്ചുപിടിച്ചിരിക്കുകയാണ്. ആളുകൾ ഉപേക്ഷിച്ച് പോയ സ്ഥലത്തേക്ക് പച്ചപ്പ് മടങ്ങിയെത്തുകയായിരുന്നു.

2500 വർഷങ്ങളായി അണയാതെ കത്തുന്ന പാറക്കൂട്ടം; തുർക്കിയിലെ അത്ഭുതക്കാഴ്ച

തടാകങ്ങൾക്കും പർവ്വതങ്ങൾക്കും പുറമെ ജ്വലിക്കുന്ന സൗന്ദര്യം കൂടിയുണ്ട് തുർക്കിയ്ക്ക്. എട്ടു രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യമെന്നതു തന്നെയാണ് തുർക്കിയുടെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ, തുര്‍ക്കിയിലെ യനാർട്ടാസ് പർവ്വതമാണ് സഞ്ചാരികളെ അത്ഭുതപ്പെടുത്തി നിലകൊള്ളുന്നത്. ദൂരെക്കാഴ്ചയ്ക്ക് ഒരു സാധാരണ പർവ്വതമാണെങ്കിലും അടുത്തെത്തുമ്പോൾ പാറക്കൂട്ടങ്ങൾക്കിടയിൽ തീജ്വലകൾ കാണാം. പലയിടങ്ങളിലായി...

യന്ത്രസഹായമില്ലാതെ പൂർണമായും കൈകൊണ്ട് 60 അടി ഉയരത്തിൽ നിർമിച്ച തൂക്കുപാലം; അമ്പരപ്പിക്കുന്ന നിർമിതി

ഒരു ചെറിയ കെട്ടിടം പോലും യന്ത്രസഹായമില്ലാതെ നിർമിക്കുന്നതിനെ കുറിച്ച് മനുഷ്യന് ചിന്തിക്കാൻ സാധിക്കില്ല. കാരണം, അത്രയധികം പുരോഗമിച്ച കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. പുരാതനകാലത്തും എന്തെങ്കിലും സഹായങ്ങളും കൗശലങ്ങളുമുപയോഗിച്ച് പാലങ്ങളൊക്കെ നിർമിക്കുമായിരുന്നു. എന്നാൽ, നദിക്ക് കുറുകെ യന്ത്രസഹായമില്ലാതെ നിർമിച്ച പാലം എന്ന് കേട്ടാൽ അത്ഭുതം തോന്നാം. സംഗതി സത്യമാണ്. പുരാതനമായ നിർമിതികളുടെ...
- Advertisement -

Latest News

അനുഷ്കയുടെ ‘ഭാഗമതി’ ഹിന്ദിയിലേക്ക്; ‘ദുർഗാമതി’ ട്രെയ്‌ലർ

അനുഷ്ക ഷെട്ടി നായികയായി എത്തിയ തെലുങ്ക് ഹൊറർ ചിത്രം ഭാഗമതി ഹിന്ദിയിലേക്ക്. ദുർഗാമതി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ബോളിവുഡിൽ റിലീസിന് ഒരുങ്ങുകയാണ്. ടൈറ്റിൽ...
- Advertisement -

പൃഥ്വിയുടെ ‘കോൾഡ് കേസ്’ ലുക്കിന് കമന്റ് ചെയ്ത് നസ്രിയ; ഏറ്റെടുത്ത് പ്രേക്ഷകരും

വെള്ളിത്തിരയ്ക്കപ്പുറവും ചലച്ചിത്ര താരങ്ങളുടെ സുഹൃത്ത് ബന്ധങ്ങൾ നീണ്ടുനിൽക്കാറുണ്ട്. അത്തരത്തിൽ ഏറെ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് നസ്രിയ ഫഹദും പൃഥ്വിരാജ് സുകുമാരനും. നസ്രിയ തനിക്ക് സ്വന്തം സഹോദരിയെപോലെയാണെന്ന് പൃഥ്വിരാജ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ...

‘കതിര്‍മണ്ഡപ’ത്തിലെ ആ കൊച്ചുസുന്ദരി ഇന്ന് തെന്നിന്ത്യയുടെ പ്രിയതാരം

ഉര്‍വശി, അഭിനയമികവില്‍ പകരം വയ്ക്കാനില്ലാത്ത പ്രതിഭ. സങ്കട- ഹാസ്യ ഭാവങ്ങള്‍ ഇത്രമേല്‍ ഭാവാര്‍ദ്രമാക്കുന്ന ചലച്ചിത്ര നടിമാര്‍ തന്നെ വിരളമാണ്. അതുകൊണ്ടുതന്നെയാണ് ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറവും ഉര്‍വശി എന്ന കലാകാരിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത്....

സ്രാവിനെ ചേർത്തുപിടിച്ച് കിടക്കുന്ന നീർനായ; കൗതുകമായി ചിത്രം

ചില ചിത്രങ്ങൾ അങ്ങനെയാണ് ആദ്യ കാഴ്ചയിൽ തന്നെ അമ്പരപ്പും അത്ഭുതവുമൊക്കെ സൃഷ്ടിക്കും. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ശ്രദ്ധ നേടുന്നത്. വെള്ളത്തിന് മുകളിൽ സ്രാവിനെ ചേർത്തുപിടിച്ച്...

എസിപി സത്യജിത്തായി പൃഥ്വിരാജ്; പുതിയ ലുക്കും ശ്രദ്ധേയം

മികച്ച അഭിനേതാവായും സംവിധായകനായും നിര്‍മാതാവായുമെല്ലാം സിനിമാലോകത്ത് നിറഞ്ഞു നില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. ശ്രദ്ധ നേടുന്നതും പുതിയ ചിത്രത്തിനു വേണ്ടിയുള്ള പൃഥ്വിരാജിന്റെ മേക്കോവറാണ്. കോള്‍ഡ് കേസ്...