‘വേനലും വർഷവും ഹേമന്തവും…’ പ്രണയാർദ്ര രാഗങ്ങളുമായി ‘എന്റെ മെഴുതിരി അത്താഴങ്ങളിൽ’ ടൈറ്റിൽ ട്രെയ്‌ലർ പുറത്തിറങ്ങി

അനൂപ് മേനോൻ, മിയ എന്നിവരെ കേന്ദ്ര കഥാത്രങ്ങളാക്കി സൂരജ് തോമസ് സംവിധാനം ചെയ്യുന്ന ‘ എന്റെ മെഴുതിരി അത്താഴങ്ങളിൽ’ എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ട്രെയ്‌ലർ  പുറത്തുവിട്ടു. ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങൾക്ക് ശേഷം അനൂപ്മേനോൻ ഒരുക്കുന്ന മറ്റൊരു പ്രണയ കഥയാണ് ‘എന്റെ മെഴുതിരി അത്താഴങ്ങളിൽ’.

വേനലും വർഷവും ഹേമന്തവും എന്ന് തുടങ്ങുന്ന ടൈറ്റിൽ ഗാനത്തിന്  വരികളെഴുതിയിരിക്കുന്നത്   റഫീഖ് അഹമ്മദാണ്. സംഗീതം എം ജയചന്ദ്രൻ.. 999 എന്റർടൈൻമെൻറ്സിന്റെ ബാനറിൽ നോബിൾ ജോസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം  നിർവ്വഹിച്ചിരിക്കുന്നത് ജിത്തു ദാമോദറാണ്..  ടൈറ്റിൽ ട്രെയ്‌ലർ  കാണാം

‘നീ പോ മോനെ ദിനേശാ’…കുട്ടിക്കട്ടുറുമ്പ് നരസിംഹമായി അവതരിച്ചപ്പോൾ..!

മലയാളികൾ  ഒരിക്കലും മറക്കാത്ത നായക കഥാപാത്രങ്ങളിൽ ഒന്നാണ് നരസിംഹത്തിലെ പൂവള്ളി ഇന്ദുചൂഢൻ … മാസ്സ് ഡയലോഗുകളും കിടിലൻ ആക്ഷനുമായി  മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ അനശ്വരമാക്കിയ ഇന്ദുചൂഡനായി അവതാരപ്പിറവിയെടുക്കുകയാണ് കുട്ടിക്കട്ടുറുമ്പ്  . രൗദ്രവും ആക്ഷനും പ്രണയവുമെല്ലാം സമ്മേളിക്കുന്ന രംഗങ്ങൾ അതേ ഭാവതീവ്രതയോടെ കുട്ടുറുമ്പുകൾ വേദിയിൽ പുനരാവിഷ്കരിക്കുന്നു.പ്രകടനം കാണാം

നടി സംസ്‌കൃതി ഷേണായ് വിവാഹിതയായി


ചലച്ചിത്ര നടിയും നർത്തകിയുമായ സംസ്‌കൃതി ഷേണായ് വിവാഹിതയായി…വിഷ്ണു എസ് നായരാണ് സംസ്‌കൃതി ഷേണായിയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. 2013 ൽ പുറത്തിറങ്ങിയ മൈ ഫാൻ രാമു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സംസ്‌കൃതി രജപുത്ര രഞ്ജിത്തിന്റെ ബ്ലാക്ക് ബട്ടർഫ്ളൈസിലൂടെയാണ് ശ്രദ്ധേയയാവുന്നത്.

2014 ൽ പുറത്തിറങ്ങിയ വേഗം എന്ന ചിത്രത്തിലൂടെ നായികാ നിരയിലേക്കുയർന്ന സംസ്‌കൃതി പൃഥ്വിരാജ് നായകനായ അനാർക്കലിയിൽ അവതരിപ്പിച്ച ദുവ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.വി കെ പ്രകാശ് ഒരുക്കിയ മരുഭൂമിയിലെ ആനയിലാണ് താരം ഒടുവിൽ നായികയായി വേഷമിട്ടത്.

ഹൊറർ ത്രില്ലറുമായി പ്രഭുദേവയെത്തുന്നു…കാർത്തിക് സുബ്ബരാജ് ചിത്രം ‘മെർക്കുറി’യുടെ ട്രെയ്‌ലർ കാണാം

കാർത്തിക് സുബ്ബരാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ത്രില്ലർ ചിത്രം ‘മെർക്കുറി’യുടെ ട്രെയ്‌ലർ  പുറത്തിറങ്ങി. 1992 ൽ മെർക്കുറി വിഷബാധയേറ്റ് മരിച്ചവരുടെ കഥ പറയുന്ന മെർക്കുറി ഒരു സൈലന്റ് ത്രില്ലർ ഗണത്തിൽ [പെടുന്ന ചിത്രമാണ്. റെഡ്ഢി,ദീപക് പരമേശ്‌, അനിഷ് പദ്മൻ,ശശാങ്ക്, രമ്യാ നമ്പീശൻ എന്നിവരാണ് ചിത്രത്തിലെ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൂപ്പർ താരം  പ്രഭുദേവ പ്രതിനായക വേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സന്തോഷ് നാരായണനാണ്.
പെൻ സ്റ്റുഡിയോസും സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇരൈവി എന്ന ചിത്രത്തിനു ശേഷം കാർത്തിക്ക് സുബ്ബരാജ് ഒരുക്കുന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് അൻപറിവാണ്. ഏപ്രില്‍ 13നാണ്ചിത്രം റിലീസ് ചെയ്യും.

മദ്യപാനത്തിന്റെ മൂന്ന് അവസ്ഥാന്തരങ്ങൾ…! പൊട്ടിച്ചിരിപ്പിക്കുന്ന ‘കുടിയൻ’ വേഷവുമായി നെൽസണും കൂട്ടരും.

മദ്യപാനത്തിന്റെ വ്യത്യസ്തമായ മൂന്നു തലങ്ങൾ സൂക്ഷമമായി മനസ്സിലാക്കി തരുന്ന കിടിലൻ പ്രകടനവുമായാണ് നെൽസണും സംഘവും എത്തുന്നത്.  മദ്യപിച്ചതിന്റെ അളവു കൂടും തോറും  ഒരേ സാഹചര്യത്തെ തന്നെ നേരിടുമ്പോൾ ഉണ്ടാവുന്ന വ്യതാസങ്ങളാണ് നർമത്തിന്റെ മേമ്പൊടിയോടെ നെൽസൺ അവതരിപ്പിക്കുന്നത്.മദ്യപാനിയായ നെൽസന്റെ അനിയന്മാരായി നോബിയും കൊല്ലം സുധിയും  കൂടി ചേരുന്നതോടെ സംഭവം മൊത്തം ‘ഫിറ്റാ’കുന്നു..പ്രകടനം കാണാം

‘അന്നു തൊട്ടിന്നുവരെ ഞങ്ങടെ മനസ്സാകെ കവർന്നെടുത്തേ…’ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ‘ലാലേട്ടൻ’ ഗാനം കാണാം

‘മോഹൻലാൽ’ എന്നു  പേരിട്ടിരിക്കുന്ന സാജിദ് യഹിയ  ചിത്രത്തിലെ   ലാലേട്ടൻ ഗാനത്തിന്റെ വീഡിയോ പതിപ്പ് പുറത്തിറങ്ങി.. ഞാൻ ജനിച്ചെന്നൊരു കേട്ടൊരു പേര് എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ യൂട്യൂബിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിന്റെ ഓഡിയോ പതിപ്പ്  മലയാള സിനിമാ പ്രേമികൾക്കിടയിൽവലിയ  തരംഗമായി മാറിയിരുന്നു.

മീനുക്കുട്ടിയെന്ന കടുത്ത മോഹൻലാൽ ആരാധികയുടെ ജീവിതമാണ് സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രം  പ്രതിപാദിക്കുന്നത്. മഞ്ജു വാര്യരാണ് മീനുക്കുട്ടിയായി സ്‌ക്രീനിലെത്തുന്നത്.

മുഴു നീള കോമഡി ചിത്രമായ ‘മോഹൻലാലി’ൽ മഞ്ജു വാര്യർക്ക് പുറമെ  ഇന്ദ്രജിത്ത്,  സലിം കുമാര്‍, അജു വര്‍ഗീസ്, കെപിഎസി ലളിത, ഹരീഷ് കണാരന്‍, സൗബിന്‍ സാഹിര്‍ എന്നിവരും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.  മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മലയാള സിനിമയിലെത്തിയ നടന വിസ്മയം മോഹൻലാലിൻറെ സിനിമ ജീവിതവും അദ്ദേഹത്തോട് ചെറുപ്പം മുതലേ കടുത്ത ആരാധന കാത്തു സൂക്ഷിക്കുന്ന പെൺകുട്ടിയുടെയും കഥയാണ് മോഹൻലാൽ എന്ന ചിത്രം പറയുന്നത്. ഗാനം കാണാം.

ഐപിഎൽ ആരാധകർക്ക് സമ്മാനപ്പെരുമഴയൊരുക്കി ഫ്ളവേഴ്സ് ഓൺലൈൻ Guess And Grab Contest

8 ടീമുകൾ…52 രാവുകൾ …60 മത്സരങ്ങൾ …..കുട്ടിക്രിക്കറ്റിന്റെ ആവേശപ്പൂരത്തിന് അരങ്ങുണർത്തിക്കൊണ്ട്  ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 11ാം സീസണിന് കൊടി കയറയുകയാണ്..ലോകമെമ്പാടുമുള്ള  ക്രിക്കറ്റ് ആരാധകർ  ആവേശത്തോടെ വരവേൽക്കുന്ന ഐപിഎൽ   ക്രിക്കറ്റ് കാർണിവലിനോടനുബന്ധിച്ച് Guess and Grab  Contest  എന്ന പേരിൽ  ഒരു പുതിയ  സമ്മാനപദ്ധതിയുമായി നിങ്ങൾക്കു മുന്നിലെത്തുകയാണ് ഫ്ളവേഴ്സ് ഓൺലൈൻ… ഐപിൽ  ആരാധകർക്കായി ഫ്ളവേഴ്സ് ഓൺലൈനും നോർത്ത് റിപ്പബ്ലിക്കും ചേർന്നാണ് ഇത്തരമൊരു പുത്തൻ   കോണ്ടെസ്റ്റുമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
Guess and Grab കോണ്ടെസ്റ്റിലൂടെ സമ്മാനങ്ങൾ കരസ്ഥമാക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം..!
ഐപിഎൽ മത്സരങ്ങൾ നടക്കുന്ന ദിവസം ഫ്ളവേഴ്സ്  ഓൺലൈൻ ഫേസ്ബുക് പേജിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക്  ശരിയായ ഉത്തരങ്ങൾ നൽകുക. ശരിയുത്തരം നൽകുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് നോർത്ത് റിപ്പബ്ലിക്ക് നൽകുന്ന ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാം. മത്സര ദിവസം രാവിലെകളിലായിരിക്കും അന്നത്തെ ചോദ്യം ഫ്ളവേഴ്സ് ഓൺലൈൻ ഫേസ്ബുക് പേജിൽ പബ്ലിഷ് ചെയ്യുക.. തുടർന്ന് ചോദ്യത്തിന്റെ ഉത്തരം കമന്റ് ചെയ്യുന്ന പ്രേക്ഷകർ  ചോദ്യമടങ്ങുന്ന പോസ്റ്റ് ഷെയർ  ചെയ്യുന്നതോടെ   Guess and Grab Contest ന്റെ ഭാഗമാകുന്നു.. ശരിയുത്തരം നൽകിയവരിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്കാണ് നോർത്ത് റിപ്പബ്ലിക്ക് നൽകുന്ന അത്യാകർഷകമായ സമ്മാനങ്ങൾ നൽകുക. മത്സരത്തിലെ വിജയികളുടെ  ചിത്രങ്ങൾ  ഫേസ്ബുക് പേജിലൂടെ ഷെയർ ചെയ്യുന്നതായിരിക്കും.

കോമഡി ഉത്സവ വേദിയെ പൊട്ടിച്ചിരിയിലാഴ്ത്തിയ ഒരു മിമിക്രി കോംപെറ്റീഷൻ റൗണ്ട് -വൈറൽ വീഡിയോ

കോമഡി ഉത്സവ വേദിയിൽ  പ്രേക്ഷക ഹൃദയം കീഴടക്കിയ ഒരു മിമിക്രി കോംപെറ്റീഷൻ റൗണ്ട്..!  നിവിൻ പോളി സൗബിൻ, രമേഷ് പിഷാരടി എന്നിവരുടെ ശബ്ദങ്ങൾ മികവാർന്ന രീതിയിൽ അവതരിപ്പിച്ചുകൊണ്ടാണ്   അശ്വിൻ കഴിവ്  തെളിയിക്കുന്നത്.   ‘കട്ടപ്പനയിലെ ഹൃതിക് റോഷനി’ലെ സലിം കുമാറിനെയും വിജയ രാഘവനെയും പിഴവറ്റ രീതിയിൽ അനുകരിച്ചുകൊണ്ട്  ഷിബുവും തന്റെ പ്രതിഭ തെളിയിക്കുന്നു. ഇരുവർക്കും കൂട്ടിനായി കൗണ്ടർമാൻ  സനൂപിന്റെ കൃത്യസമയത്തുള്ള  കൗണ്ടറുകളും എത്തുന്നതോടെ  കോമഡി ഉത്സവ വേദിയിൽ പൊട്ടിച്ചിരിയുടെ അലകളുയരുന്നു. പ്രകടനം കാണാം