lionel messi

മെസ്സിയുടെ പിറന്നാൾ ദിനത്തിൽ ലോകം തിരഞ്ഞത് ആരതിനെ; കാരണം ഇതാണ്

ചരിത്രം പോലും വഴിമാറിയതാണ് മെസ്സി എന്ന ഫുട്‌ബോള്‍ ഇതിഹാസത്തിനു മുമ്പില്‍. ഫുട്‌ബോള്‍ ചരിത്രത്തില്‍ അര്‍ജന്റീന ക്യാപ്റ്റൻ ലയണല്‍ മെസ്സി സ്വന്തമാക്കാത്ത റെക്കോര്‍ഡുകളും വിരളമാണ്. കഴിഞ്ഞ ദിവസം 33 ആം പിറന്നാൾ ആഘോഷിച്ച താരത്തിന് ലോകം മുഴുവൻ ആരാധകരുണ്ട്. മെസ്സിയുടെ പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയ മുഴുവൻ താരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയപ്പോൾ, ലോകം തിരഞ്ഞത് മറ്റൊരു...

വിജയങ്ങളുടെ അഞ്ഞൂറാൻ; പുതിയ റെക്കോർഡ് സ്വന്തമാക്കി മെസ്സി

കായികരംഗത്തെ ചരിത്രം പോലും വഴിമാറുകയാണ് മെസ്സി എന്ന ഫുട്‌ബോള്‍ ഇതിഹാസത്തിനു മുമ്പില്‍. ഫുട്‌ബോള്‍ ചരിത്രത്തില്‍ അര്‍ജന്റീന ക്യാപറ്റന്‍ ലിയോണല്‍ മെസ്സി സ്വന്തമാക്കാത്ത റെക്കോര്‍ഡുകളും വിരളമാണ്. മെസ്സിയുടെ റെക്കോര്‍ഡ് ചരിത്രത്തില്‍ പുതിയ ഒരെണ്ണം കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. കോപ്പ ഡെൽ റേ ഫുട്ബോൾ മത്സരത്തിൽ ബാർസ 5 -0 ന് ലെഗൻസിനെ തോൽപ്പിച്ചു. ഇതോടെ സ്പാനിഷ്...

ബാഴ്‌സലോണ നെയ്മർക്ക് കൈമാറാൻ ഒരുങ്ങി മെസ്സി

ബാഴ്‌സിലോണ ടീമിൽ തന്റെ പിൻഗാമിയാരാണെന്നു വെളിപ്പെടുത്തി മെസ്സി. മെസ്സി സൂചനകൾ നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നെയ്മറിനെയാണ് മെസ്സി പിൻഗാമിയായി നിർദേശിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. പി എസ് ജി താരമായ നെയ്മർക്കായി ബാഴ്‌സ വിടാനും മെസ്സി തയ്യാറാണെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 'നിങ്ങള്‍ തിരിച്ചുവരണം, രണ്ട് വര്‍ഷത്തിനുള്ളില്‍ ഞാന്‍ ബാഴ്സ വിടും. അപ്പോള്‍ നിങ്ങള്‍ തനിച്ചാവും....

പോരാട്ടത്തിനൊരുങ്ങി മെസിയും സലയും  

ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ സെമി ഫൈനലിൽ ബാഴ്സലോന നാളെ ലിവർപൂളിനെ നേരിടും. ബാഴ്സയുടെ മൈതാനമായ ന്യൂകാംമ്പിലാണ് ആദ്യ പാദ മത്സരം. ലിവർപൂൾ പോർട്ടോയെ ഇരുപാദങ്ങളിലും തോൽപിച്ചാണ് ചാമ്പ്യൻസ് ലീഗ് സെമിഫൈനലിനു യോഗ്യത നേടിയത്. മൂന്ന് മത്സരങ്ങൾ ബാക്കി നിൽക്കേ ലാലിഗ കീരീടം ചൂടിയ ബാഴ്സലോന, മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇരുപാദങ്ങളിലുമായി 4-0 തകർത്താണ് സെമിഫൈനലിൽ പ്രവേശിച്ചത്....

അന്നേയ്ക്കും ഇന്നേയ്ക്കും അവസാന ശ്വാസം വരേയും..വാമോസ് അര്‍ജന്റീന! യുട്യൂബിൽ തരംഗമായി മെസ്സിക്ക് വേണ്ടിയുള്ള ഗാനം

കാളിദാസ് ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവി’ലെ പുതിയ ഗാനം പുറത്തിറങ്ങി. അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയ്ക്കായി ഒരുക്കിയ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. സിനിമയുടെ ചില ഭാഗങ്ങളും ലയണല്‍ മെസ്സിയുടെ ഫുട്‌ബോള്‍ പ്രകടനങ്ങളും കോര്‍ത്തിണക്കി കൊണ്ടാണ് പുതിയ വീഡിയോ ഒരുക്കിയിരിക്കുന്നത്. അന്നേയ്ക്കും ഇന്നേയ്ക്കും അവസാന ശ്വാസം വരേയും.. വാമോസ് അര്‍ജന്റീന!'...

രോഗബാധിതരായ കുഞ്ഞുങ്ങൾക്ക് സാന്ത്വനമായി മെസ്സി; അഭിനന്ദന പ്രവാഹവുമായി ആരാധകർ

ലോകം മുഴുവൻ ആരാധകരുള്ള ഫുട്ബോൾ ഇതിഹാസാം ലയണൽ മെസ്സിക്ക് മുന്നിൽ കൈയ്യടിച്ച് ലോകം. ക്യാൻസർ ബാധിതരായ കുട്ടികൾക്ക് സാന്ത്വനം പകരുന്നതിന്റെ ഭാഗമായി മെസ്സി ആരംഭിച്ച പുതിയ പദ്ധതിക്കാണ് അഭിനന്ദന പ്രവാഹവുമായി ലോകമെങ്ങുമുള്ള ആരാധകർ എത്തുന്നത്. കുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന ക്യാൻസർ ചികിത്സിച്ച് മാറ്റുന്നതിനായി പുതിയ ഹോസ്പിറ്റലാണ് താരം പണിയുന്നത്. കൊച്ചു കുട്ടികളിലെ ക്യാൻസർ തടയുന്നതിനുള്ള അന്താരാഷ്ട്ര ക്യാംപെയ്ന്റെ ബ്രാൻഡ് അംബാസിഡറാണ് ലയണൽ മെസി. കഴിഞ്ഞ...

പ്രിയപ്പെട്ട ദീദിക്ക് സമ്മാനവുമായി മെസ്സി…

ലോകമെങ്ങും ആരാധകരുള്ള താരമാണ് ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. ഇന്ത്യയിലും മെസ്സിക്ക് നിരവധി ആരാധകർ ഉണ്ട്. അതേസമയം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി  മമ്‌താ ബാനർജിക്ക് സമ്മാനവുമായി എത്തിയിരിക്കുകയാണ് മെസ്സി. തന്റെ കയ്യൊപ്പ് ചാർത്തിയ ബാഴ്‌സലോണയുടെ ജേഴ്‌സിയാണ് മെസ്സി മമ്ത ബാനർജിക്ക് സമ്മനിച്ചത്. പ്രിയ സുഹൃത്ത് ദീദിക്ക് ആശംസകൾ എന്നും താരം ജേഴ്‌സിയിൽ എഴുതിയിട്ടുണ്ട്. ബാഴ്‌സലോണ താരങ്ങളായ ജൂലിയാനോ ബല്ലേറ്റിയും ജാരി ലിറ്റ്മാനുമാന്...

മെസിയും റൊണാള്‍ഡോയും തമ്മിലുള്ള വിത്യാസം വെളിപ്പെടുത്തി അര്‍ജന്റീന താരം

ഫുട്‌ബോള്‍ ലോകത്തെ യുവ ഇതിഹാസ താരങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഇരുവര്‍ക്കുമുള്ള ആരാധകരും നിരവധി. ഫുട്‌ബോളിലെ പരമോന്നത ബഹുമതിയായ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം വര്‍ഷങ്ങളായി സ്വന്തമാക്കുന്നതും ഈ രണ്ട് കായികതാരങ്ങള്‍ തന്നെയാണ്. ഒപ്പത്തിനൊപ്പമാണ് ഇരുവരുടെയും നേട്ടങ്ങള്‍ മിക്കപ്പോഴും. റയലിന്റെ ടോപ് സ്‌കോറര്‍ പദവി റൊണാള്‍ഡോ സ്വന്തമാക്കിയപ്പോള്‍ ബാഴ്‌സയുടെ ടോപ് സ്‌കോറര്‍ പദവി...

കണ്ണീരോടെ കുഞ്ഞാരാധകൻ, ചേർത്തുനിർത്തി മെസ്സി; വീഡിയോ കാണാം

ലോകം മുഴുവൻ ആരാധകരുള്ള താരമാണ് ലയണൽ മെസ്സി. പ്രായഭേദമന്യേ നിരവധി ആരാധകരുള്ള താരത്തിന്റെ ഒരു കുഞ്ഞ് ആരാധകനുമൊത്തുള്ള വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. താരത്തിന്റെ കയ്യിൽ നിന്നും ഓട്ടോഗ്രാഫ് വാങ്ങിക്കാനെത്തിയ നിരവധി ആരാധകർക്കൊപ്പമാണ് ഈ കുഞ്ഞാരാധകനും എത്തിയത്. താരത്തെ കണ്ട് ആർത്തുവിളിച്ച ആരാധകർക്കൊപ്പം പൊട്ടിക്കരയുന്ന കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തരിക്കുന്നത്. ആരാധകർക്കിടയിൽ നിന്നും...

എതിർതാരത്തെ മുട്ടുകുത്തിച്ച് മെസ്സി; വൈറൽ വീഡിയോ കാണാം

''ചിലർ വരുമ്പോൾ ചരിത്രം വഴിമാറും'' അത്തരത്തിൽ ചരിത്രത്താളുകളിൽ പൊൻതൂവൽക്കൊണ്ടു പേര് എഴുതിചേർക്കപ്പെട്ട താരമാണ് മെസ്സി. ലോകം മുഴുവൻ ആരാധകരുള്ള  ലയണൽ മെസ്സിയുടെ പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. എതിർതാരത്തെ കിടന്നും മലർന്നും മുട്ടുകുത്തിച്ച മെസ്സിയുടെ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഈ സീസണിൽ ലാലിഗയിലെത്തിയ  എസ്ഡി ഹ്യുയസ്കയെ രണ്ടിനെതിരെ എട്ടു ഗോളുകൾക്ക് ബാഴ്സ തകർത്തപ്പോൾ അതിൽ കളം നിറഞ്ഞു കളിച്ചത്...

Latest News

പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കെ എസ് ചിത്രക്ക് പത്മഭൂഷൺ, കൈതപ്രത്തിന് പത്മശ്രീ, എസ്പിബിക്ക് പത്മവിഭൂഷൺ

ഈ വർഷത്തെ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഗായിക കെ.എസ് ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്ക് പത്മശ്രീയും ലഭിച്ചു. അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്‌മണ്യം...