surya

അച്ഛനും അമ്മയ്ക്കും പിന്നാലെ മകനും വെള്ളിത്തിരയിലേക്ക്; വാർത്തയിൽ വിശദീകരണവുമായി സംവിധായകൻ..

തെന്നിന്ത്യ മുഴുവൻ നിരവധി ആരാധകരുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇരുവരെയും കുറിച്ചുള്ള വാർത്തകൾ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ കേരളത്തിലും തമിഴകത്തും ഏറെ ചർച്ചയാകുകയാണ് ഇരുവരുടെയും മകൻ ദേവിനെക്കുറിച്ചുള്ള വാർത്തകൾ. തമിഴകം ഏറെ ആരാധനയോടെ നോക്കിക്കാണുന്ന താരങ്ങളുടെ മകനും സിനിമയിലേക്ക് വരുന്നുവെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ വാർത്തകൾ വരുന്നത്. എന്നാൽ സൂര്യയുടെ മകൻ അഭിനയിക്കുന്നുവെന്ന വാർത്ത...

മോഹൻലാലും സൂര്യയും ഒന്നിക്കുന്നു; ‘കാപ്പാന്റെ’ ഫസ്റ്റ് ലുക്ക് കാണാം…

മോഹൻലാൽ സൂര്യ താരങ്ങളെ മുഖ്യ കഥാപാത്രങ്ങളാക്കി കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് കാപ്പാൻ എന്ന് പേരിട്ടു. പ്രേക്ഷകരുടെയും ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെയും സാന്നിധ്യത്തിലാണ് ചിത്രത്തിന് പേരിട്ടത്. ചിത്രത്തിന്റെ ഫസ്റ്റ്  ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മോഹൻലാലും തെന്നിന്ത്യൻ താരം സൂര്യയും ഒന്നിക്കുന്നു  ചിത്രത്തിൽ രാഷ്ട്രീയക്കാരനായാണ് മോഹൻലാൽ വേഷമിടുന്നത്. മോഹൻലാലിന്റെ സുരക്ഷാ ചുമതലയുള്ള ഓഫിസറായാണ്...

പുതിയ ലുക്കിൽ സൂര്യ; എൻജികെയുടെ പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ

തമിഴകത്തും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള സൂര്യ നായകനായി എത്തുന്ന പുതിയ ചിത്രം എൻജികെയുടെ റിലീസ് തിയതി നീട്ടിവെയ്ക്കുന്നതായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചു. ദീപാവലിക്ക് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. സൂര്യ ആരാധകര്‍ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എൻജികെ. ശെല്‍വരാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ  പുതിയ പോസ്റ്ററിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ദേശീയ സുരക്ഷ ഉദ്യോഗസ്ഥനായിട്ടാണ് സൂര്യ...

‘അധികം ആലോചിക്കാതെ ആ ചോദ്യത്തിന് മറുപടി നല്കാൻ സാധിച്ചു’; പ്രണയവും വിവാഹവും ഓർത്തെടുത്ത് താരദമ്പതികൾ…

തമിഴകത്തും  മലയാളത്തിലും ഒരുപോലെ ആരാധകരുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ആരാധകരുടെ ഇഷ്ട  ജോഡികളായ ഇരുവരുടെയും വിവാഹവും പ്രണയവുമെല്ലാം ആരാധകർക്ക് വളരെ ആഘോഷമായിരുന്നു . വിവാഹം കഴിഞ്ഞും സിനിമയിൽ നിറ സാന്നിധ്യമായി നിൽക്കുന്ന ഇരുവരുടെയും വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ ആരാധകരുമായി പങ്കുവെക്കുകയാണ് തമിഴകത്തെ പ്രിയപ്പെട്ട താരദമ്പതികൾ. സൂര്യയാണ് ആദ്യം പ്രണയാഭ്യർതഥന നടത്തിയതെന്നും എന്നാൽ സൂര്യയുടെ ചോദ്യത്തിന് അധികം ആലോചിക്കാതെ തന്നെ...

സൂര്യയ്ക്ക് പെർഫെക്റ്റ് മാച്ചിങ് സ്പോട്ട് ഡബ്ബുമായി ഒരു കലാകാരൻ; പ്രകടനം കാണാം..

തമിഴകത്തിന്റെ പ്രിയ താരം സൂര്യയ്ക്ക് പെർഫെക്റ്റ് മാച്ചിങ് സ്പോട്ട് ഡബ്ബിങ്ങുമായി എത്തുകയാണ് അഖിൽ. സൂര്യയുടെ മികച്ച മൂന്ന് ചിത്രങ്ങളിലെ  അനുകരണങ്ങളും കൃത്യതയോടെ വേദിയിൽ എത്തിക്കുകയാണ് അഖിൽ എന്ന ചെറുപ്പക്കാരൻ. സൂര്യയുടെ ആദ്യ കാല ചിത്രങ്ങളിലൂടെ തുടങ്ങി ഏറ്റവും പുതിയ ചിത്രത്തിലെ ശബ്ദത്തിന് വരെ വളരെ കൃത്യതയോടെ ഡബ്ബ് ചെയ്ത അഖിലിന്റെ പ്രകടനം കാണാം..

സൂര്യ ചിത്രത്തിൽ രാഷ്ട്രീയക്കാരനായി ലാലേട്ടൻ, കൗതുകമൊളിപ്പിച്ച് അണിയറ പ്രവർത്തകർ …വിശേഷങ്ങൾ അറിയാം

സൂപ്പർ സ്റ്റാർ മോഹൻലാലും തെന്നിന്ത്യൻ താരം സൂര്യയും ഒന്നിക്കുന്ന കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാഷ്ട്രീയക്കാരനായാണ് മോഹൻലാൽ വേഷമിടുന്നത്. മോഹൻലാലിന്റെ സുരക്ഷാ ചുമതലയുള്ള ഓഫിസറായാണ് സൂര്യ എത്തുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ലാലേട്ടൻ തമിഴകത്തേക്ക് തിരിച്ചെത്തുന്നത്. വനമകൻ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച സയേഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.സൂര്യയും...

മികച്ച അച്ഛൻ സൂര്യതന്നെ; നൂറിൽ നൂറ് മാർക്കുമായി ജ്യോതിക

തെന്നിന്ത്യ മുഴുവൻ നിരവധി ആരാധകരുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇരുവരെയും കുറിച്ചുള്ള വാർത്തകൾ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ കേരളത്തിലും തമിഴകത്തും ഏറെ ചർച്ചയാകുകയാണ് ഇരുവരും കുട്ടികളെ നോക്കുന്ന രീതി. വിവാഹത്തിന് ശേഷം ജ്യോതിക ഏറെ നാൾ സിനിമയിൽ നിന്ന് വിട്ടുനിന്നുരുന്നു. വീട്ടിൽ താരപരിവേഷങ്ങളില്ലാത്ത അച്ഛനമ്മമാരാണ് തങ്ങളെന്നാണ് ജ്യോതിക പറയുന്നത്. ഒരു അച്ഛനെന്ന നിലയിൽ സൂര്യയ്ക്ക്...

കുഞ്ഞാരാധകനെ ചേര്‍ത്തുപിടിച്ച് സൂര്യ; വീഡിയോ കാണാം

ദീര്‍ഘനാളായി സൂര്യയെ കാണണമെന്നായിരുന്നു തമിഴ്‌നാട് തേനി ജില്ലയിലെ ദിനേശ് എന്ന കൊച്ചുമിടുക്കന്റെ ആഗ്രഹം. ഇപ്പോഴിതാ ആ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് സൂര്യയുടെ കുഞ്ഞാരാധകന്‍. ശാരീരിക വൈകല്യത്തിലും തളരാതെ സ്വപ്‌നങ്ങളെ കൂട്ടുപിടിച്ച് ജീവിക്കുന്ന കലാകാരന്‍ കൂടിയാണ് ദിനേശ്. നന്നായി ചിത്രങ്ങള്‍ വരയ്ക്കാറുണ്ട് ഈ കുഞ്ഞുതാരം. ലോകമറിയപ്പെടുന്ന ഒരു ചിത്രകാരനാകണമെന്നാണ് ദിനേശിന്റെ സ്വപ്നം. ചെറുപ്പം മുതല്‍ക്കെ സൂര്യയോട് കടുത്ത...

വിവാഹവാര്‍ഷികത്തിന് സൂര്യയ്ക്ക് മോഹന്‍ലാലിന്റെ ‘സര്‍പ്രൈസ്’

സര്‍പ്രൈസുകള്‍ ഇഷ്ടപ്പെടാത്തവര്‍ വിരളമാണ്. വിവാഹവാര്‍ഷികത്തിന് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നല്‍കിയ സര്‍പ്രൈസിന്റെ ഞെട്ടലിലാണ് തമിഴ് ഗൊസ്റ്റാര്‍ സൂര്യ. സെപ്റ്റംബര്‍ 11 നായിരുന്നു സൂര്യയുടെയും ജ്യോതികയുടെയും പന്ത്രണ്ടാം വിവാഹവാര്‍ഷികം. അപ്രതീക്ഷിതമായിട്ടായിരുന്നു സൂര്യയ്ക്ക് മോഹന്‍ലാലിന്റെ സര്‍പ്രൈസ് ലഭിച്ചത്. ഇതിന്റെ ചിത്രങ്ങളും ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷട്ടിങ്ങ് വേളയിലായിരുന്നു തമിഴിലെ സൂപ്പര്‍...

വൈറലായി സൂര്യ ആരാധകന്റെ ഡബ്‌സ്‌മാഷ്; വീഡിയോ കാണാം

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള തമിഴ് സൂപ്പർ താരമാണ് സൂര്യ. കഴിഞ്ഞ ദിവസം സൂര്യയ്ക്ക് വേണ്ടി സനൽ ശിവറാം എന്ന ചെറുപ്പക്കാരൻ ചെയ്ത ഡബ്‌സ്‌മാഷാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സൂര്യയുടെ എക്കാലത്തെയും മികച്ച ചിത്രമായ 'വാരണം ആയിരം' എന്ന ചിത്രത്തിലെ ഒരു രംഗമാണ് സനൽ ഡബ്‌സ്മാഷിലൂടെ അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു തമിഴ് സൂപ്പർ താരത്തിന്റെ പിറന്നാൾ. കേരളത്തിലെയും...

Latest News

ആസ്വാദക മനസ്സുകളിലേക്ക് ആര്‍ദ്രമായി പെയ്തിറങ്ങി ‘ഖോ ഖോ’യിലെ ഗാനം

അഭിനയമികവില്‍ അതിശയിപ്പിക്കുന്ന ചലച്ചിത്രതാരം രജിഷ വിജയന്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഖോ ഖോ. സ്‌പോര്‍ട്‌സ് പശ്ചാത്താലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രദ്ധ നേടുകയാണ് ഖോ ഖോയിലെ...