പ്രഭാസുമായുള്ള വിവാഹം; ആരാധികയുടെ ചോദ്യത്തിന് മറുപടിയുമായി അനുഷ്ക
ഒരു ചാറ്റ് ഷോയ്ക്കിടെ ഇതേ ചോദ്യം തന്നെയാണ് ഒരു ആരാധികയും ചോദിച്ചത്. പ്രഭാസിനെ വിവാഹം കഴിക്കുമോയെന്ന ആരാധികയുടെ ചോദ്യത്തിന് കൃത്യമായ മറുപടിയും അനുഷ്ക നൽകി.
‘ബാഹുബലിയും ദേവസേനയും സിനിമയിലെ കഥാപാത്രങ്ങൾ മാത്രമാണ്.ഏതൊരു സ്ത്രീയും തന്റെ ജീവിതത്തിൽ ബാഹുബലിയെ പോലൊരു പുരുഷനെ ആഗ്രഹിക്കും. ഏതൊരു പുരുഷനും അയാളുടെ ജീവിതത്തിൽ ദേവസേനയെ പോലൊരു സ്ത്രീയെയും ആഗ്രഹിക്കും. എനിക്കറിയാം.പക്ഷെ അത് കഥാപാത്രങ്ങളാണ്.ആ രസതന്ത്രം നമുക്ക് സ്ക്രീനിൽ തന്നെ വിട്ടുകൊടുക്കാം.’ അനുഷ്ക മറുപടിയായി പറഞ്ഞു.
ബാഹുബലിയെ കൂടെതെ ബില്ല, മിർച്ചി എന്നീ ചിത്രങ്ങളിലും പ്രഭാസും അനുഷ്കയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. അനുഷ്കയുടെ ഏറ്റവും പുതിയ ചിത്രമായ ഭാഗമതിയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് മുഖം മറച്ചുകൊണ്ട് പ്രഭാസ് എത്തിയതും വലിയ വാർത്തയായിരുന്നു.