ഐപിൽ താരലേലത്തിൽ മിന്നിത്തിളങ്ങി മലയാളി താരങ്ങളും
മലയാളികൾക്ക് ഒരുപാട് സന്തോഷിക്കാനുള്ള വക നൽകിയാണ് 11 ാം എഡിഷനുള്ള ഐപിൽ താരലേലം അവസാനിച്ചത്. മുൻ സീസണുകളിൽ നിന്നും വ്യത്യസ്ഥമായി ആറു മലയാളീ താരങ്ങളാണ് വിവിധ ടീമുകളിലായി ഐപിൽ കളിക്കാനൊരുങ്ങുന്നത്. സഞ്ജു സാംസണും ബേസിൽ തമ്പിയും ആദ്യദിനം തന്നെ ടീമുകളുടെ ഭാഗമായപ്പോൾ മറ്റു നാലു കേരള താരങ്ങളെ ലേലത്തിന്റെ രണ്ടാം ദിനമായ ഇന്നലെയാണ് വിവിധ ടീമുകൾ വിളിച്ചെടുത്തത്.
വിവിധ ടീമുകൾ സ്വന്തമാക്കിയ മലയാളി താരങ്ങളും വിലയും
1) സച്ചിൻ ബേബി (29) (ഇടംകയ്യൻ ബാറ്റ്സ്മാൻ)- സൺറൈസേഴ്സ് ഹൈദരാബാദ് – 20 ലക്ഷം
2) കെ.എം.ആസിഫ് (24) (വലംകയ്യൻ പേസർ) -ചെന്നൈ സൂപ്പർ കിങ്സ് – 40 ലക്ഷം
3) എം.ഡി.നിധീഷ് (26) (വലംകയ്യൻ പേസർ)-മുംബൈ ഇന്ത്യൻസ് – 20ലക്ഷം
4) എസ്.മിഥുൻ (23) (വലംകയ്യൻ ലെഗ് സ്പിന്നർ)- രാജസ്ഥാൻ റോയൽസ് – 20 ലക്ഷം