‘അരവിന്ദന്റെ അതിഥികളി’ലൂടെ അച്ഛനും മകനും വീണ്ടുമെത്തുന്നു..!!
മകന്റെ അച്ഛൻ, പത്മശ്രീ ഡോ. സരോജ് കുമാർ എന്നീ ചിത്രങ്ങളിലാണ് ഇതിനു മുൻപ് ശ്രീനിവാസനും മകൻ വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായെത്തിയിട്ടുള്ളത്. 2016 ൽ പുറത്തിറങ്ങിയ മുത്തശ്ശി ഗദയാണ് ഇരുവരും ഒരുമിച്ചഭിനയിച്ച അവസാന ചിത്രം. ഏറെ നാളെത്തെ ഇടവേളയ്ക്കു ശേഷം ശ്രീനിവാസനും മകനും ഒന്നിക്കുന്ന ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. നിഖില വിമല്‍, ഉര്‍വശി, വിജയരാഘവന്, പ്രേംകുമാര്‍, ബിജുക്കുട്ടന്, കോട്ടയം നസീര്‍, അജുവര്‍ഗീസ് എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പി ക്കുന്നത്.