പുതുമയുണർത്തുന്ന പ്രമേയവുമായി മോഹൻലാലിൻറെ ‘നീരാളി’ അണിയറയിൽ ഒരുങ്ങുന്നു
മോഹൻലാൽ തന്റെ സിനിമാ ജീവിതത്തിൽ ആദ്യമായി ഒരു ജെമ്മോളജിസ്റ്റിന്റെ വേഷത്തിലെത്തുന്ന ചിത്രത്തിൽ നിരവധി പുത്തൻ കാഴ്ച്ചകൾ കാണാമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ഹാസ്യത്തിനും ആക്ഷനും ഒരുപോലെ പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രത്തിൽ ഡ്രൈവറുടെ വേഷത്തിലാണ് സുരാജ് വെഞ്ഞാറമ്മൂട് എത്തുന്നത്. 33 വർഷങ്ങൾക്കു ശേഷം മോഹൻലാലും നദിയാ മൊയ്തുവും ഒന്നിക്കുന്നുവെന്ന് പ്രത്യേകതയും നീരാളിക്കുണ്ട്.മോഹൻലാലിൻറെ ഭാര്യയുടെ വേഷത്തിലാണ് നദിയാ മൊയ്തു സ്ക്രീനിലെത്തുക. മോഹന്‍ലാലും ശേയ ഘോഷ്വാലും ആലപിക്കുന്ന ഗാനം ചിത്രത്തിലുണ്ടെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
അജോയ് വർമ്മ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണുള്ളതെന്ന് മോഹൻലാൽ നേരെത്തെ വ്യക്തമാക്കിയിരുന്നു. വളരെ രസകരമായ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും താരം പറഞ്ഞിരുന്നു