‘എ ലൈവ് സ്റ്റോറി’യിലൂടെ അൻസിബ ഹസ്സൻ സംവിധായികയാകുന്നു..
സംസ്ഥാന പുരസ്കാര ജേതാവായ പൊളി വിത്സൺ, പ്രജോദ് കലാഭവൻ, മെറീന മൈക്കിൾ, ഹിലാൽ, അഞ്ജന അപ്പുക്കുട്ടൻ, അഭിരാമി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്ളവേഴ്സിലെ ജനപ്രിയ പരിപാടിയായ കോമഡി ഉത്സവത്തിലൂടെ പ്രശസ്തയായ പ്രതിഭയാണ് അഭിരാമി.
എ ലൈവ് സ്റ്റോറിയുടെ പിന്നണിയിലും കോമഡി ഉത്സവത്തിലെ നിരവധി അണിയറ പ്രവർത്തകരാണ് പ്രവർത്തിച്ചിരിക്കുന്നത്. കോമഡി ഉത്സവത്തിന്റെ ഗ്രൂമറായ സതീഷാണ് ചിത്രത്തിന്റെ അസ്സോസിയേറ്റ് സംവിധായകൻ. കോമഡി ഉത്സവത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്ന പ്രമോദ് രാജാണ് എ ലൈവ് സ്റ്റോറിയുടെയും ഛായാഗ്രാഹകൻ. കോമഡി ഉത്സവത്തിലെ തന്നെ അഭിലാഷ് വിശ്വനാഥ് എഡിറ്റിങ്ങും രഞ്ജിൻ രാജ് വർമ്മ സംഗീത സംവിധാനവും നിർവഹിക്കുന്നു.