ഷാരുഖിന് വീഡിയോ ഗെയിം,സൽമാൻ ഖാന് പെർഫ്യുമുകൾ; ബോളിവുഡ് താരങ്ങളുടെ അമ്പരപ്പിക്കുന്ന ഭ്രമങ്ങൾ..!
വിവിധ തരം ക്രേസുകൾ ഉള്ളവരാണ് ഒട്ടുമിക്ക ബോളിവുഡ് താരങ്ങളും.കാറുകൾ മുതൽ വീഡിയോ ഗെയിമുകൾ വരെ നീളുന്ന ബോളിവുഡ് സൂപ്പർ താരങ്ങളുടെ ഭ്രമങ്ങൾ എന്തൊക്കെയാണെന്നറിയാൻ ആരാധകർ എന്നും താല്പര്യം പ്രകടിപ്പിച്ചിരുന്നു.
ബോളിവുഡിൽ നിന്നും ഹോളിവൂഡിലെത്തിയ പ്രിയങ്ക ചോപ്രയ്ക്ക് വസ്ത്രങ്ങളോടാണ് ഭ്രമം. അമ്പത് ജോഡിയിലധികം ജീന്‍സും പ്രമുഖ ബ്രാന്‍ഡുകളായ ക്രിസ്ത്യന്‍ ലബോട്ടിൻ, ജിമ്മി ചൂ എന്നിവയുടേതുള്‍പ്പടെ 120 ജോഡി ചെരുപ്പുകളുമാണ് പ്രിയങ്കാ ചോപ്രയുടെ ശേഖരത്തിലുള്ളത്.ഇവയ്ക്കെല്ലാം പുറമെ വ്യത്യസ്ത ഡിസൈനുകളിലുള്ള 300 ലധികം കണ്ണടകളും താരം വാങ്ങിക്കൂട്ടിയിട്ടുണ്ട്.
ബോളിവുഡിന്റെ മസിൽ മാൻ സൽമാൻ ഖാന് പെർഫ്യുമുകളോടാണ് പ്രണയം.വിലയേറിയ പെർഫ്യുമിന്റെ ഗന്ധത്തിലൂടെ സൽമാൻ ഖാൻ സെറ്റിലെത്തിയ വിവരം മനസ്സിലാക്കാനാകുമെന്നാണ് സിനിമാ മേഖലയിൽ നിന്നുള്ളവരുടെ അഭിപ്രായം.
ബോളിവുഡിന്റെ പ്രണയ നായകൻ ഷാരൂഖ് ഖാൻ ഒരു വീഡിയോ ഗെയിം ഭ്രാന്തനാണ്.കൊട്ടാര സദൃശ്യമായ വീടിലെ ഒരു നില മുഴുവൻ വീഡിയോ ഗെയിം കളിക്കാനായി സജ്ജീകരിച്ചിരിക്കുകയാണ് കിംഗ് ഖാൻ. വീഡിയോ ഗെയിം കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ ഭ്രമം ഗാഡ്ജെറ്റ്സിനോടും ജീൻസിനോടുമാണ് .1500 ലധികം ജീൻസുകളാണ് ഷാരൂഖിന്റെ ശേഖരത്തിലുള്ളത്.
സൈഫ് അലി ഖാന്റെ ഭാര്യയും ബോളിവുഡിന്റെ പ്രിയങ്കരിയുമായ കരീന കപൂറിന് ചെരുപ്പുകളോടാണ് ഭ്രമം. ലോകത്തര ബ്രാൻഡുകളുടെ 100 ലധികം ജോഡി വിലയേറിയ ചെരുപ്പുകളാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.ഗ്ലാമർ സുന്ദരി ബിപാഷയ്ക്ക് വാച്ചുകളോടാണ് പ്രണയം.