മലയാളികൾക്ക് സർപ്രൈസ് വീഡിയോയുമായി ആഴ്സണൽ..!
ഇപ്പോൾ മലയാളികൾക്ക് ഒരു സ്പെഷ്യൽ സമ്മാനവുമായി എത്തിയിരിക്കുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ ആഴ്സണൽ.കേരളത്തെയും മലയാളികളുടെ ക്ലബ്ബിനോടുള്ള സ്നേഹവും വ്യക്തമാക്കുന്ന വീഡിയോ ആരാധകരുമായി പങ്കുവെച്ചുകൊണ്ടാണ് ആഴ്സൻ വെങ്ങർ പരിശീലിപ്പിക്കുന്ന ആഴ്സണൽ മലയാളികളെ ഞെട്ടിച്ചിരിക്കുന്നത്..
ആഴ്സണൽ കേരള സപ്പോർട്ടേഴ്സ് ക്ലബുമായി ചേർന്നാണ് ഗണ്ണേഴ്സ് എന്ന് വിളിപ്പേരുള്ള ഇംഗ്ലീഷ് വമ്പന്മാർ വീഡിയോ ലോകത്തിനു മുൻപിൽ പങ്കുവെച്ചത്.