ആദ്യം സാഷ്ടാംഗം പ്രണമിച്ചു..ശേഷം കെട്ടിപ്പുണർന്നു..ധോണിയോടുള്ള തീവ്രമായ സ്നേഹം പ്രകടിപ്പിച്ച് കുട്ടി ആരാധകൻ
പൊതു വേദികളിൽ പ്രത്യക്ഷപ്പെടുന്ന സമയങ്ങളിലെല്ലാം ആരാധകർ തങ്ങളുടെ തീവ്രമായ സ്നേഹവും ആരാധനയും ധോണിയെ അറിയിക്കാറുണ്ട്. ബിസിസിഐ നൽകിയ വിശ്രമ സമയം കുടുംബവുമായി ആഘോഷിക്കുന്ന എം എസ് ധോണി അടുത്തിടെ പങ്കെടുത്ത ഒരു പൊതു പരിപാടിക്കിടെ ആരാധകൻ നടത്തിയ സ്നേഹ പ്രകടനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.
സംഭവം ഇങ്ങനെ, ധോണിയും സംഘാടകരും വേദിയിൽ നിൽക്കെ ഒരു കുട്ടി ആരാധകനെ സ്റ്റേജിലേക്ക് ക്ഷണിച്ചു.വേദിയിലെത്തി ധോണിയെ കണ്ടപാടെ ആരാധകൻ ധോണിയുടെ കാലിൽ വീഴുകയായിരുന്നു. ആരാധകനെ പിടിച്ചെഴുന്നേൽപ്പിച്ച ധോണി തന്നോട് ചേർത്തു നിർത്തി..ശേഷം ഒരുമിച്ചുള്ള സെൽഫിയും പകർത്തി. തന്റെ ഓട്ടോഗ്രാഫ് പതിച്ച ബാറ്റ് സമ്മാനമായി നൽകാനും ഇന്ത്യയുടെ മുൻ നായകൻ മറന്നില്ല..ഒടുവിൽ ധോണിയെ പിരിയാനാകാത്ത വിധം കെട്ടിപ്പിടിച്ചു നിന്ന കൊച്ചു ആരാധകനെ വളരെ കഷ്ടപ്പെട്ടാണ് സംഘാടകർ അനുനയിപ്പിച്ചത്.വീഡിയോ കാണാം.