ആരാധകർക്ക് സന്തോഷ വാർത്ത; സൂപ്പർ കപ്പും മലയാളത്തിൽ ആസ്വദിക്കാം..!
മാർച്ച് 31 നാണ് ഹീറോ സൂപ്പർ കപ്പിന്റെ അവസാന റൗണ്ട് മത്സരങ്ങൾ ആരംഭിക്കുന്നത്.ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് എല്ലാ മത്സരങ്ങളും നടക്കുക. ഐഎസ്എൽ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സി യും ഐസ്വാൾ എഫ്സിയും തമ്മിലുള്ള മത്സരത്തോടെയാണ് ഈ വർഷത്തെ സൂപ്പർ കപ്പ് ആരംഭിക്കുന്നത്. കേരളത്തെ പ്രതിനിധീകരിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സിയും ഗോകുലം എഫ് സിയും സൂപ്പർ കപ്പിൽ പോരാട്ടത്തിനിറങ്ങുന്നുണ്ട്.
ഇംഗ്ലീഷ്: സ്റ്റാര്‍ സ്പോര്‍ട്സ് 2, സ്റ്റാര്‍ സ്പോര്‍ട്സ് 2 എച്ച്ഡി
കന്നഡ: സ്റ്റാര്‍ സുവര്‍ണ്ണ പ്ലസ്
തമിഴ്: സ്റ്റാര്‍ സ്പോര്‍ട്സ് 1 തമിഴ്
ബംഗ്ല: ജല്‍ഷ മൂവീസ്
മലയാളം: ഏഷ്യാനെറ്റ് മൂവീസ്